Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗികാതിക്രമത്തിൽ ഇരയായവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കണം എന്ന നിയമം വിക്കി പീഡിയയ്ക്ക് ബാധകമല്ലേ? കൊച്ചിയിൽ ലൈംഗികാക്രമത്തിന് ഇരയായ നടിയുടെ പ്രൊഫൈലിൽ പീഡനത്തിന്റെ സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി വിക്കിപീഡിയ അപ്‌ഡേഷൻ; പിന്നിൽ നടിയെ ആക്രമിച്ചതിൽ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ ഫാൻസെന്ന് സംശയിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; വിക്കിപീഡിയയിൽ നടിയുടെ പേജ് അപ്‌ഡേറ്റ് ചെയ്തവരെല്ലാം കുടുങ്ങിയേക്കും

ലൈംഗികാതിക്രമത്തിൽ ഇരയായവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കണം എന്ന നിയമം വിക്കി പീഡിയയ്ക്ക് ബാധകമല്ലേ? കൊച്ചിയിൽ ലൈംഗികാക്രമത്തിന് ഇരയായ നടിയുടെ പ്രൊഫൈലിൽ പീഡനത്തിന്റെ സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി വിക്കിപീഡിയ അപ്‌ഡേഷൻ; പിന്നിൽ നടിയെ ആക്രമിച്ചതിൽ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ ഫാൻസെന്ന് സംശയിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; വിക്കിപീഡിയയിൽ നടിയുടെ പേജ് അപ്‌ഡേറ്റ് ചെയ്തവരെല്ലാം കുടുങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിക്കിപീഡിയ ഒരു ഓൺലൈൻ വിജ്ഞാനകോശമാണ്. അറിവു പങ്കു വെയ്കാനും, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കിപീഡിയ. ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം. ആരെകുറിച്ചുള്ള വിവരങ്ങൾ അറിയാനും മലയാളികൾ അടക്കം ആശ്രയിക്കുന്നത് വിക്കിപീഡിയെയാണ്. മലയാളിയുടെ സൈബർ ഇടത്തിലെ പൊതു ശീലമായി വിക്കി പീഡിയയിലേക്കുള്ള യാത്ര പോകുന്നു. ഇത് കാരണം അസത്യ പ്രചരണത്തിന് പലപ്പോഴും ആർക്കും തിരുത്തലുകൾ വരുത്താമെന്ന സാധ്യത ഉപയോഗിച്ച് വിരുതന്മാർ വിക്കിപീഡിയയെ കരുവാക്കാറുണ്ട്. എന്നാൽ ഇപ്പോൾ സത്യം എഴുതി ഇരയെ അപമാനിക്കാനാണ് ശ്രമം. അതും കൊച്ചിയിൽ ആക്രമിക്കപ്പെട്ട സുപ്രസിദ്ധ നടിയെ. ഈ നടിയെ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും വിക്കി പീഡിയിയിലെ നടിയുടെ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുകയാണ് വിരുതന്മാർ.

പൊലീസിന്റെ സൈബർ വിഭാഗമാണ് അക്രമത്തിനിരയായ നടിയുടെ പ്രൊഫൈലിൽ പീഡന വിവരം ആരോ ചേർത്തത് കണ്ടെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ വ്യക്തിയുടെ പേരും വിവരങ്ങളും പൊതു സമൂഹത്തിൽ പരസ്യപ്പെടുത്തരുതെന്നാണ് നിയമം. ഇത് ക്രിമിനൽ കുറ്റവുമാണ്. വിക്കി പീഡിയയുടെ നടിയുടെ പ്രൊഫൈലിൽ വരുത്തിയ മാറ്റവും സമാന സ്വഭാവമുള്ളതാണ്. ആരെങ്കിലും ഈ പേജിലെത്തിയാൽ ആക്രമിക്കപ്പെട്ടത് ഈ നടിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലെ തിരുത്തലാണ് നടത്തിയിരിക്കുന്നത്. നടിയുടെ എല്ലാ വിശദാംശങ്ങളും സത്യസന്ധമായി രേഖപ്പെടുത്തിയെന്ന് വരുത്തുന്ന തരത്തിലാണ് അപമാനമുണ്ടാക്കുന്ന പാരഗ്രാഫും കൂട്ടി ചേർത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപും പ്രതിപ്പട്ടികയിലുണ്ട്. ദിലീപിനെ കേസിൽ കുടുക്കിയെന്ന് വാദിക്കുന്ന ഫാൻസുകാരാണ് ഇത് ചെയ്‌തെന്ന സംശയത്തിലാണ് കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം.

ആക്രമിക്കപ്പെട്ട നടിയുടെ പ്രൊഫൈലിൽ നിയമവിരുദ്ധമായ തിരുത്തൽ വരുത്തിയത് കേരളാ പൊലീസിലെ സൈബർ വിഭാഗമാണ് കണ്ടെത്തിയതെന്നാണ് സൂചന. ഇതിനെ തുടർന്നാണ് ഇതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയത്. ഈ പരിശോധനകളിലാണ് ദിലീപിന്റെ ഫാൻസുകാർ നടിയെ മനഃപൂർവ്വം അപമാനിക്കാൻ നടത്തിയ നീക്കമായി ഇതിനെ മനസ്സിലാക്കിയത്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിൻ മേൽ ഒരു പരാതിയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഔദ്യോഗികമായി അന്വേഷണം നടത്തുന്നുമില്ല. പരാതിയെത്തിയാൽ വിക്കിപീഡിയയിൽ തിരുത്തൽ വരുത്തി നടിയെ ആക്രമിച്ചവരെ കണ്ടെത്തി ശിക്ഷിക്കുമെന്നാണ് കേരളാ പൊലീസിന്റേയും നിലപാട്. ഇത് വിക്കിപീഡിയയേും പൊലീസ് ഉടൻ അറിയിക്കും. തെറ്റ് തിരുത്താനും ആവശ്യപ്പെടും.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ദിലീപിലേക്ക് എത്തിയതോടെ പല വിധ സമ്മർദ്ദങ്ങൾ നടിക്ക് മേലുണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് അവർ മുന്നോട്ട് പോകുന്നത്. ഇതിനിടെ കേസിൽ ദിലീപിനെതിരെ പൊലീസ് കുറ്റപത്രവും നൽകി. പല വിധത്തിൽ കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാൻ ദിലീപ് ശ്രമിക്കുന്നുമുണ്ട്. ഇതിന്റെ പേരിലെ നിയമ പോരാട്ടം സുപ്രീംകോടതിയുടെ മുന്നിലുമെത്തി. ഇതിനിടെയാണ് നടിയുടെ പ്രൊഫൈലിൽ പീഡന വിവരങ്ങൾ കൂട്ടിച്ചേർത്ത് ഇരയെ പൊതു സമൂഹത്തിൽ അപമാനിക്കാനുള്ള നീക്കം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ കേസിൽ പലവിധ പ്രചരണങ്ങൾ നടിക്കെതിരെ ഒരു കൂട്ടർ നടത്തിയിരുന്നു. ഇതിന്റെ പുതിയ പതിപ്പാണ് വിക്കി പീഡിയയിൽ കേസിന്റെ വിവരങ്ങൾ ചേർത്തുള്ള അപമാനിക്കൽ. ഇത് ഗൗരവമുള്ള ക്രിമിനൽ കുറ്റമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പൊലീസ് കൃത്യമായി അന്വേഷിച്ചാൽ തിരുത്തൽ വരുത്തിയവർ കുടുങ്ങുമെന്നാണ് സൂചന.

വ്യക്തിപരമായ വിവരങ്ങൾ എന്ന ശീർഷകത്തിന് താഴെയാണ് തട്ടിക്കൊണ്ട് പോകലും ലൈംഗികാതിക്രമവും ചേർത്തിരിക്കുന്നത്. ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോൾ 2017 ഫെബ്രുവരി 17ന് ഒരു സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നും വിശദീകരിക്കുന്നു. ഡ്രൈവർ മാർട്ടിനേയും ഇതിൽ പ്രതിപാധിക്കുന്നു. ഈ വിശദീകരണത്തിൽ ഈ പീഡനക്കേസ് പ്രതികളെ കുറിച്ചൊന്നും പറയുന്നുമില്ല. അതായത് പൾസർ സുനിയും ദിലീപും കേസിൽ പ്രതിയാണെന്നത് മറച്ചു വയ്ക്കുകയും ചെയ്യുന്നു. അങ്ങനെ ഇരയെ പൊതു സമൂഹത്തിൽ അപമാനിക്കുകയാണ് ലക്ഷ്യമെന്ന് വിക്കിപീഡിയയിലെ വിശദീകരണങ്ങളിൽ തന്നെ വ്യക്തമാണ്. അതായത് വിക്കി പീഡിയയുടെ സംവിധാനം ഉപയോഗിച്ച് വലിയ തോതിലെ ഗൂഢാലോചന നടത്തി കൂട്ടിചേർക്കൽ നടത്തിയെന്നാണ് ഉയരുന്ന സംശയം. ഇതാണ് പൊലീസ് അതീവ രഹസ്യമായി അന്വേഷിക്കുന്നത്. നടിയുടെ ചിത്രവും അഭിനയിച്ച സിനിമകളും മറ്റ് വിവരങ്ങളുമെല്ലാം ഈ പേജിലുണ്ട്.

ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്‌സിന്റെ ഇന്റർപീഡിയ ആയിരുന്നു. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടി കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറുകയായിരുന്നു. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി. ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നത്.

വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ് വെയർ ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങൾ ഒരോ മണിക്കൂറിലും അവർ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങൾ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്നും തടയാറുണ്ട്. ഇത്തരത്തിലൊന്നാണ് കൊച്ചിയിൽ അക്രമത്തിനിരയായ നടിയ്‌ക്കെതിരേയും സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP