ജോലി ചെയ്യേണ്ടത് തോക്കിന്മുനയിൽ; ജോലിയാകട്ടെ, സോഷ്യൽ മീഡിയയിൽ കള്ളപ്രൊഫൈൽ ഉണ്ടാക്കി മോഹനവാഗ്ദാനം നൽകി പണം തട്ടിപ്പ്; പണിമുടക്കിയവരെ ഷോക്കടിപ്പിക്കലും ക്രൂരമർദ്ദനവും; മ്യാന്മറിൽ കുടുങ്ങിയ പാറശാല സ്വദേശി മറുനാടനോട് പറയുന്നു ജീവൻ പണയം വച്ചുകഴിഞ്ഞ ആ നാളുകൾ

ശ്യാം ശശിധരൻ
തിരുവനന്തപുരം: മ്യാന്മറിൽ സായുധ സംഘത്തിന്റെ തടവിലായിരുന്ന നാല് മലയാളികൾ കൂടി മോചിതരായ വാർത്ത ഇന്നുപുറത്തുവരുമ്പോൾ, ജീവനും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടത് തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖിന് ഞെട്ടലോടെയേ ഓർക്കാൻ കഴിയുന്നുള്ളു. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതുവഴി പണം തട്ടുന്ന കമ്പനിയിൽ സായുധ സംഘത്തിന്റെ തോക്കിന്മുനയിലായിരുന്നു ഞാണിന്മേൽ കളി പോലെ ജീവിതം.
ഉയർന്ന ശമ്പളത്തിൽ, ഡാറ്റാ എൻട്രി ജോലിക്കായി സുഹൃത്തിന്റെ സഹായത്തോടെ തായ്ലൻഡിലേക്ക് പോയ ഈ 32 കാരൻ എത്തിപ്പെട്ടത് മ്യാന്മറിൽ. തായ്ലന്റിൽ എത്തിയതിന് പിന്നാലെ തോക്ക് ധാരികളുടെ പിടിയിലായി. റോഡ്മാർഗം മ്യാന്മർ അതിർത്തി കടന്നു. അവിടെ നിന്ന് ബോട്ടിൽ പുഴ കടന്ന് ഒരു ഉൾഗ്രാമത്തിലേക്ക് എത്തിച്ചു. മ്യാന്മർ സർക്കാരിന് കാര്യമായ നിയന്ത്രണം ഇല്ലാത്ത ഒരിടം.
പിന്നീടുണ്ടായ ദുരിതങ്ങൾ പറഞ്ഞറിയിക്കാൻ വയ്യ. അവിടെ സായുധ സംഘത്തിന്റെ ഭീഷണിക്ക് വഴങ്ങി നിയമവിരുദ്ധ ജോലികളും, മർദ്ദനങ്ങളും, ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. തന്റെ ദുരന്ത അനുഭവങ്ങൾ വൈശാഖ് മറുനാടനോട് പങ്കുവയ്ക്കുന്നു.
വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:
ചെന്നൈയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൃത്താണ് ഒരു ലക്ഷം രൂപ ശമ്പളത്തിൽ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്തത്. അച്ഛൻ മരിച്ചുപോയതെട, സഹോദരിമാരെ വിവാഹം കഴിപ്പിച്ചതിന്റെ കടബാധ്യത തീർക്കാനുള്ള അവസരമായാണ് ജോലിയെ കണ്ടത്. 40,000 രൂപ വിസക്കായി നൽകി. വർക്കല സ്വദേശിയും തമിഴ്നാട് സ്വദേശിയും ഞാനും അടക്കം മൂന്നുപേരാണ് പോയത്. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും, അവിടെ നിന്നും ബാങ്കോക്കിലേക്കുമായിരുന്നു ഫ്ളൈറ്റ്.
എയർപോർട്ടിൽ ഞങ്ങൾക്കായി കാത്തു നിന്നവർ അവരുടെ കൈവശമുണ്ടായിരുന്ന ഫോട്ടോ നോക്കി ഞങ്ങളെ തിരിച്ചറിഞ്ഞശേഷം 2500 തായ് ഭട്ട് (തായ്ലൻഡ് മണി) തന്ന ശേഷം ഒരു കാറിൽ കയറ്റി വിടുകയായിരുന്നു. ഇവിടെയെത്തിയെന്നും ആളെ കണ്ടുമുട്ടിയെന്നും സുഹൃത്തിനെ വിളിച്ച് അറിയിച്ചു. വണ്ടി ഒരു പെട്രോൾ പമ്പിൽ എത്തിയശേഷം ഞങ്ങളെ മറ്റൊരു വാഹനത്തിൽ കയറ്റി അതിൽ തോക്ക് ധാരികളായ ആളുകൾ ഉണ്ടായിരുന്നു. ആറുമണിക്കൂർ യാത്രയ്ക്ക് ശേഷം ഒരു ഹോട്ടലിൽ മുന്നിലെത്തി, വീണ്ടും വാഹനങ്ങൾ മാറ്റി ഒന്നരമണിക്കൂർ കാട്ടിലൂടെ യാത്ര.
ഒരു നദിയുടെ തീരത്ത് ഇറക്കി ബോട്ടിൽ കയറ്റി വീണ്ടും യാത്ര. ശേഷം കാട്ടിലൂടെ ഒരു മണിക്കൂർ നടന്നു. പിന്നീട് നാലു വണ്ടികൾ പലതവണയായി മാറി കയറി വെൽക്കം ടു മ്യാന്മാർ എന്ന ബോർഡു കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി, മ്യാന്മാറിൽ എത്തിയെന്ന്. കറുത്ത സൈനിക വേഷം ധരിച്ച ആളുകളുടെ ഇടയിൽ എത്തിച്ചശേഷം അവർ മടങ്ങി. ഏതൊക്കെയോ എഗ്രിമെന്റ് പേപ്പറിൽ നിർബന്ധിച്ചു ഒപ്പിട്ടു വാങ്ങി. ജോലിക്ക് കൊണ്ടുപോയ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ ഒന്നും പേടിക്കാനില്ല, ജോലിയുടെ ഭാഗമാണ് എന്നാണ് പറഞ്ഞത്.
ജോലി പണം തട്ടിപ്പ്
അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത. ജോലി വളരെ വിചിത്രവും അപകടകരവും. വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ഐഡികൾ വഴി ജോലി വാഗ്ദാനം നൽകിയും ഗെയിമുകളിൽ പെടുത്തിയും പണം തട്ടുക. അതിനായി CRM എന്ന ആപ്പുണ്ട്. അതിലൂടെ ചാറ്റ് ചെയ്ത് പേര്, വയസ്സ് ബാങ്ക് അക്കൗണ്ട് എന്നിവ ചോർത്തണം. ശേഷം എച്ച് ആർ എന്ന് പരിചയപ്പെടുത്തി സീനിയർ, അവരെ ചാറ്റ് ചെയ്ത് വലയിലാക്കും. അതിനുശേഷം അയച്ചുകൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മറ്റൊരു ആപ്പിൽ എത്തി ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നു. ചെറിയ തുക ഇൻവെസ്റ്റ് ചെയ്താൽ ജോലി ഓഫറും ക്യാഷ് ബാക്കും ഉണ്ടെന്ന് ധരിപ്പിക്കുന്നു. ആദ്യം ഇരട്ടിയായി ലഭിക്കുന്നതുകൊണ്ട് വലിയ തുക ഇൻവെസ്റ്റ് ചെയ്യുന്നവരെ പിന്നീട് ബ്ലോക്ക് ചെയ്യും. മ്യാന്മാറിൽ ഇരുന്നു കൊണ്ട് തന്നെ പല രാജ്യങ്ങളുടെയും നമ്പർ വാട്സാപ്പിലൂടെ ക്രിയേറ്റ് ചെയ്യാൻ കഴിയും. ഇത് ആളുകളുടെ വിശ്വസിപ്പിക്കാൻ സഹായിക്കുന്നു. ഹാക്കിങ് ആയതിനാൽ ട്രാക്ക് ചെയ്യാൻ സാധിക്കില്ല.
300 ൽ അധികം പേർ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകളടക്കം ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങി പല രാജ്യങ്ങളിലും നിന്നുള്ളവർ ഉണ്ട്. ചതിയിലൂടെ എത്തിപ്പെട്ടവരാണ് ഭൂരിഭാഗവും. സ്ത്രീകളെ ലൈംഗിക ചൂഷണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. എതിർക്കാൻ തുടങ്ങിയ ഞങ്ങൾ ഇന്ത്യക്കാരെ ജോലി സമയം 10 മണിക്കൂർ ആക്കി ടാർഗറ്റ് കൂട്ടി. ടാർഗറ്റ് അച്ചീവ് ചെയ്യാത്തതിനാൽ ആഹാരം കഴിക്കുവാനും റൂമിൽ പോകുവാനും അനുവദിച്ചില്ല. പല ദിവസങ്ങളിലും പട്ടിണിയായിരുന്നു. ഇങ്ങനെ ജോലി ചെയ്യാൻ കഴിയില്ല എന്ന് തറപ്പിച്ച് പറഞ്ഞ വർക്കല സ്വദേശിയെയും തമിഴ്നാട് സ്വദേശിയെയും ഷോക്കടിപ്പിച്ചു. തട്ടിത്തെറിപ്പിച്ചതിന് ചെവിയിലും തലയിലും മിഷ്യൻ ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചു. തലപൊട്ടി നിലത്തുവീണു ചോര വാർന്നെങ്കിലും അങ്ങനെ തന്നെ ജോലിക്ക് പോകാൻ ആവശ്യപ്പെട്ടു. ഇത് മറ്റുള്ളവർക്കുള്ള പാഠമാണെന്ന് പറഞ്ഞു. നിങ്ങൾ ആരെ വേണമെങ്കിലും അറിയിച്ചോളൂ. ഇവിടെനിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ല കാരണം നിങ്ങൾ നിയമവിരുദ്ധമായാണ് ഇവിടെ എത്തിയത്. നിങ്ങളെ വെടിവെച്ചുകൊന്നാൽ പോലും ആരും ചോദിക്കില്ല.
അറ്റകൈയായി വീഡിയോ
ജീവൻ അപകടത്തിൽ ആണെന്ന് മനസ്സിലായ ഞങ്ങൾ വിവരം നാട്ടിൽ അറിയിക്കുകയും എംഎൽഎ വഴി നോർക്കയെ ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാവരും ചേർന്ന ഒരു വീഡിയോ ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. ഇന്ത്യൻ എംബസി ഞങ്ങളെ കോൺടാക്ട് ചെയ്തശേഷം ഉടൻ തന്നെ തായ്ലൻഡിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. നോർക്കയും മ്യാന്മാറിലെ ഇന്ത്യൻ എംബസിയും കമ്പനിക്ക് വാണിങ് നൽകുകയും. ഞങ്ങളെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.
അടുത്തദിവസം മൂന്നുപേരെ നാട്ടിലേക്ക് അയക്കാനെന്ന വ്യാജേന മ്യാന്മാർ പൊലീസിന് കൈമാറി ജയിലിൽ അടച്ചു. ഇത് എംബസിയെ അറിയിച്ചപ്പോൾ പേടിക്കണ്ട, നിങ്ങൾ ബാങ്കോക്കിൽ എത്തിയാൽ ഇന്ത്യൻ എംബസി നിങ്ങളെ ബന്ധപ്പെട്ടു കൊള്ളും എന്നുപറഞ്ഞു. എന്നാൽ എയർപോർട്ടിൽ എമിഗ്രേഷൻ ചെക്ക് ചെയ്തപ്പോൾ വിസ ഇല്ലാത്തതിനാൽ ഞങ്ങളെ രണ്ടു ദിവസം തായ്ലൻഡ് ജയിലിലേക്ക് മാറ്റി. ഫൈൻ അടച്ചശേഷം ബാങ്കോക്കിലേക്ക് കൊണ്ടുപോകുന്നു എന്നു പറഞ്ഞു കൊണ്ടുപോയത് മിയോസോട്ടിലെ മറ്റൊരു ജയിലിലാണ്. 12 ദിവസം അവിടെ ആരെയും കോൺടാക്ട് ചെയ്യാൻ കഴിയാതെ കഴിഞ്ഞു. പച്ച ചോറു മാത്രം കഴിക്കേണ്ടി വന്നു. വീണ്ടും മറ്റൊരു ജയിലിലേക്ക് മാറ്റി. അവിടെ 15 ദിവസത്തോളം. എംബസിയുടെയും നോർക്കയുടെയും ഇടപെടൽ മൂലം മോചിതരായി നാട്ടിലേക്ക്. ഫ്ളൈറ്റിൽ കയറുന്നത് വരെയും നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. അമ്മയുടെ പ്രാർത്ഥന ഒന്നു കൊണ്ടു മാത്രം ജീവനോടെ നാട്ടിലെത്തി.
ചെന്നൈയിലാണ് ഇറങ്ങിയത്. അവിടെ സ്വീകരിക്കുന്നതിനായി നോർക്കയിൽ നിന്നും അനൂ പി ചാക്കോയും, തമിഴ്നാട് മന്ത്രിയും ഉണ്ടായിരുന്നു. അവർ അനുവദിച്ച വാഹനത്തിൽ സുരക്ഷിതരായി നാഗർകോവിൽ വഴി സ്വന്തം വീടുകളിലേക്ക്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട് എംഎൽഎയോടും,മെമ്പറിനോടും സുഹൃത്തുക്കളോടും, അങ്ങനെ അനവധി പേരോട,് വൈശാഖ് പറഞ്ഞു.
വലിയ ശമ്പളം പ്രതീക്ഷിച്ചു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനായി ജോലിയോ വിസയോ വ്യക്തതയില്ലാതെ വിദേശരാജ്യങ്ങളിലേക്ക് ദയവായി പോകരുത് എന്നാണ് യുവാക്കളോട് എനിക്കുള്ള അപേക്ഷ, വൈശാഖൻ പറഞ്ഞു.
വൈശാഖൻ ഇതുപറയുമ്പോൾ, ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഹിജാസ്, തിരുവനന്തപുരം സ്വദേശികളായ നിധീഷ് ബാബു, ജുനൈദ് എന്നിവരാണ് മ്യാന്മറിൽ സായുധ സംഘത്തിന്റെ പിടിയിൽ നിന്ന് മോചിതരായത് എന്ന വാർത്ത വരുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ജുനൈദ് ഇന്ന് രാത്രി 10.15 ന് ഡൽഹിയിൽ വിമാനമിറങ്ങും. ജുനൈദിനൊപ്പം 8 തമിഴ്നാട് സ്വദേശികളും മോചിതരായി. ബാക്കി മൂന്ന് മലയാളികൾ മറ്റന്നാൾ കൊൽക്കത്തയിൽ വിമാനം ഇറങ്ങും. 32 ഇന്ത്യക്കാരുടെ സംഘമാണ് മറ്റന്നാൾ കൊൽക്കത്തയിൽ എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തി നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..
- വി ഡി സതീശൻ ആവശ്യപ്പെടാതിരുന്നിട്ടും പുതിയ കാർ അനുവദിച്ചു സർക്കാർ; പ്രതിപക്ഷ നേതാവിന് വാങ്ങിയത് പുതിയ ഇന്നോവ ക്രിസ്റ്റ കാർ; പിന്നാലെ ധൂർത്തു ആരോപിച്ചു സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്സ്യൂളും; താൻ പുതിയ കാറ് ചോദിച്ചിട്ടില്ലെന്ന് സതീശനും
- ഫേസ്ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്
- 'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- സുൽത്താൻ ബത്തേരിയിൽ ആശുപത്രി പരിസരത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് വീണ നിലയിൽ; അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- 'ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുപഠിക്കണം'; കേന്ദ്ര സർക്കാർ വെബ്സൈറ്റിനെ വിമർശിച്ച് ശശി തരൂർ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്