Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ശരണ്യയ്ക്ക് മോഷണം നടത്തുകയും കളവുപറയുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു; സ്വന്തം തറവാട്ടു വീട്ടിൽ നിന്നുമാത്രമല്ല അടുത്ത വീട്ടിൽ നിന്ന് പലപ്പോഴായി മോഷണം നടത്തി; ഈ പണം ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്; കൈയോടെ പിടിക്കപ്പെട്ടാലും കൂസലില്ല; മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യും; വീട്ടുകാരോട് പറയാതെ സ്ഥലം വിട്ടുകളയും; കാമുകനുവേണ്ടി ഏകമകനെ കടലിലെറിഞ്ഞ് കൊന്ന ശരണ്യയുടെ സൈക്കോ സ്വഭാവം വെളിപ്പെടുത്തി ബന്ധുക്കളും

ശരണ്യയ്ക്ക് മോഷണം നടത്തുകയും കളവുപറയുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു; സ്വന്തം തറവാട്ടു വീട്ടിൽ നിന്നുമാത്രമല്ല അടുത്ത വീട്ടിൽ നിന്ന് പലപ്പോഴായി മോഷണം നടത്തി; ഈ പണം ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്; കൈയോടെ പിടിക്കപ്പെട്ടാലും കൂസലില്ല; മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യും; വീട്ടുകാരോട് പറയാതെ സ്ഥലം വിട്ടുകളയും; കാമുകനുവേണ്ടി ഏകമകനെ കടലിലെറിഞ്ഞ് കൊന്ന ശരണ്യയുടെ സൈക്കോ സ്വഭാവം വെളിപ്പെടുത്തി ബന്ധുക്കളും

ആർ പീയൂഷ്

കണ്ണൂർ: തയ്യിലിൽ മകനെ കടലിലെറിഞ്ഞുകൊന്ന ശരണ്യക്ക് മോഷണം നടത്തുകയും കളവുപറയുകളയും ചെയ്യുന്ന സ്വഭാവമുണ്ടെന്ന് ഭർത്താവ് പ്രണവിന്റെ ബന്ധുക്കൾ മറുനാടൻ മലയാളിയോടെ വെളിപ്പെടുത്തി. സ്വന്തം തറവാട്ടു വീട്ടിൽനിന്നുമാത്രമല്ല അടുത്ത വീട്ടിൽനിന്നും ശരണ്യപലപ്പോഴായി മോഷണം നടത്തിയിട്ടണ്ട്. പലപ്പോഴും കൈയോടെ പിടിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ കിട്ടുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് തോന്നിയപോലെ ചെലവാക്കുകയായിരുന്നു ശരണ്യയുടെ രീതി.

Stories you may Like

മാത്രമല്ല മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കേറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യുന്ന ഒരുതരം ക്രിമനിൽ മാനസികാവസ്ഥ ശരണ്യക്ക് ഉണ്ടായിരുന്നതായും പ്രവണവിന്റെ ബന്ധുക്കൾ പറയുന്നു.പ്രണവിന്റെ അമ്മ പ്രസീത പറയുന്നത് ഇങ്ങനെയാനാണ്. ' മോന്റെ കയ്യിലെ ബ്രേസ്ലെറ്റും മകളുടെ മൊബൈൽ ഫോണും പണവും ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ട് . വീട്ടിൽ നിന്നും സാധനങ്ങൾ കാണാതാകുന്നതിന് പിന്നാലെ ശരണ്യ സ്വന്തം വീട്ടിലേക്ക് പോകുന്നതും പതിവായിരുന്നു. എന്റെ സ്വന്തം മോളെ പോലെയാണ് ഞാൻ നോക്കിയിരുന്നത്. ഇതുവരെ വഴക്കൊന്നും ഇട്ടിട്ടില്ല. വീട്ടിലേക്ക് പോയത് ഗർഭിണിയായതിനെ തുടർന്നായിരുന്നു. ആരോടും പറയാതെയാണ് ഇവിടുന്ന് ഇറങ്ങിപ്പോകുകയായിരുന്നു'- പ്രസീത പറയുന്നു.

കണ്ണൂരിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യ മോഷണം നടത്തിയ മുതൽ കൊണ്ട് ധൂർത്തടിച്ചതായി പ്രണവിന്റെ അച്ഛന്റെ സഹോദരി ശൈലജ പറഞ്ഞൂ.' ഈ കല്യാണം പ്രവണവിന്റെ ബന്ധുക്കൾക്ക് ഇഷ്ടമായിരുന്നില്ല. പിന്നെ ആ കുട്ടിയെ തന്നെ വേണമെന്ന് പ്രണവ് നിർബന്ധം പിടിച്ചതുകൊണ്ടാണ് വിവാഹം നടത്തിയത്. ഈ മോഷണം തുടങ്ങിയതോടെയാണ് നമുക്ക് വെറുപ്പുവന്നത്. പിന്നെ കളവുപറയുക. വീട്ടിൽ ആളില്ലാത്ത സമയം പുറത്തേക്ക് ഇറങ്ങിപ്പോവുക. തിരിച്ചുവരിക. ഈ മോഷണം കൊണ്ടുണ്ടാക്കിയ പൈസ എടുത്ത്, സാധനങ്ങൾ വാങ്ങിക്കുക. എന്നിട്ട് പറയുക അച്ഛനോ അമ്മയോ വിളിച്ചിട്ട്പോയതാണ് എന്നൊക്കെയാണ് പറയുക. അവർ വാങ്ങിത്തന്നതാണെന്നാണ് പറയുക. എന്റെ വീട്ടിൽ തന്നെ ഒരു പത്തുദിവസം നിൽക്കാൻ വന്നു. അതായത് തറവാട്ട് വീട്ടിൽ. അന്ന് എന്റെ ചെറിയൊരു സ്വർണം കാണാതെപോയി. പക്ഷേ അവൾ കടയിൽപോയ സമയം ഞാൻ അവളുടെ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽനിന്ന് സ്വർണം കിട്ടി. പിന്നെ അടുത്ത വീട്ടിൽനിന്നും സ്വർണ്ണണവും പണവും പോയിട്ടുണ്ട്. അന്നും അവർ ചോദിച്ചിരുന്നു. പക്ഷേ അവൾ കുറ്റം സമ്മതിച്ചിട്ടില്ല. പെങ്ങളുടെ തുണികൾ കീറിവെക്കുക. സർട്ടിഫിക്കേറ്റുകൾ എടുത്തുവെക്കുക.ഒരു ക്രിമിനൽ മൈൻഡ് ഉണ്ട് ആ കുട്ടിക്ക് എന്ന് വ്യക്തമാണ്.'- പ്രസീത ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛൻ വത്സരാജ് കടലിൽ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അവർ ശരണ്യയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ചു.തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പതുക്കെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. അപ്പോൾ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടൽക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽ ഭിത്തിയിലെ പാറകളിൽ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണർത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.എന്നാൽ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനിൽ സി ഐ പിആർ സതീശനും ശരണ്യയെ പൂർണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു. ഭർത്താവ് പ്രണവിന്റെ സുഹൃത്ത് നിതിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു.

കുട്ടിയെയും ഭർത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. പ്രണവിന്റെ തലയിൽ കൊല കുറ്റം കെട്ടിവെക്കാൻ ശരണ്യ മൊഴി നൽകിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തിൽ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവിൽ പൂർണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറയുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP