Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

12 കോടിയുടെ വിഷു ബംബർ അടിച്ച ഭാഗ്യവാൻ മലപ്പുറം ചെമ്മാട്ടുകാരൻ; സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് ചെമ്മാട്ടെ ബസ് സ്റ്റാൻഡിലെ സി.കെ.വി ലോട്ടറി ഏജൻസിയിൽ നിന്നും; ആ വിജയശാലിയെ തിരഞ്ഞ് ഏജൻസി ഉടമ ആദർശും അന്വേഷണത്തിൽ; ബംബർ വാർത്ത എത്തിയതോടെ ലോട്ടറി ഏജൻസിയിലേക്കും ജനപ്രവാഹം

12 കോടിയുടെ വിഷു ബംബർ അടിച്ച ഭാഗ്യവാൻ മലപ്പുറം ചെമ്മാട്ടുകാരൻ; സമ്മാനാർഹമായ ടിക്കറ്റ് വിറ്റത് ചെമ്മാട്ടെ ബസ് സ്റ്റാൻഡിലെ സി.കെ.വി ലോട്ടറി ഏജൻസിയിൽ നിന്നും; ആ വിജയശാലിയെ തിരഞ്ഞ് ഏജൻസി ഉടമ ആദർശും അന്വേഷണത്തിൽ; ബംബർ വാർത്ത എത്തിയതോടെ ലോട്ടറി ഏജൻസിയിലേക്കും ജനപ്രവാഹം

ജംഷാദ് മലപ്പുറം

മലപ്പുറം: വിഷു ബംബർ 12 കോടി അടിച്ച ഭാഗ്യവാൻ മലപ്പുറം ചെമ്മാട്ടുകാരനെന്ന് സൂചന. ചെമ്മാട്ടെ ബസറ്റാന്റിലെ സി.കെ.വി ലോട്ടറിക്കടയിൽനിന്നും വിറ്റ ടിക്കറ്റിനാണു കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനമായ 12 കോടിരൂപ അടിച്ചതെന്നു സ്ഥിരീകരിച്ചു. തിരൂർ ട്രഷറിയിൽനിന്നും സി.കെ.വി ലോട്ടറി ഏജന്റ്സി വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വാർത്ത പരന്നതോടെ ഒന്നാംസ്ഥാനക്കാരനെ തേടുകയായിരുന്നു ഏജൻസികൾ.

എന്നാൽ സി.കെ.വി ലോട്ടറിക്കു ഏഴു ഏജൻസികളുണ്ട്. ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന താനൂരിൽ രണ്ടും, തിരൂർ, കുറ്റിപ്പുറം, ചെമ്മാട്, വൈലത്തൂർ, കോഴിക്കാട് എന്നിവിടങ്ങളിലാണു ലോട്ടറിയുടെ ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇതിൽ ചെമ്മാടുവിറ്റ ടിക്കറ്റിനാണു ഒന്നാം സമ്മാനം അടിച്ചതെന്നു ഏജൻസി ഉടമ ആദർശ് പറഞ്ഞു. റീട്ടെയിലായി വിറ്റതിനാൽ തന്നെ ഏകദേശം ടിക്കറ്റ് വിറ്റ സമയവും മറ്റു പരിശോധിച്ച ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിാണു ഏജൻസിക്കാരും.

ആദർശിന്റെ ഏജൻസിയിലൂടെ വിറ്റ ലോട്ടറിയായതിനാൽ തന്നെ 12 കോടിയുടെ 10ശതമാനമായ 1.2 കോടി രൂപ ആദർശിനും ലഭിക്കും. ഏഴു ലോട്ടറി ഏജൻസികളുണ്ടെങ്കിലും ഇതുവരെ സി.കെ.വി ലോട്ടറിക്കടകളിൽനിന്നും ആർക്കും ഒന്നാം സമ്മാനം അടിച്ചിട്ടില്ല. ഇത് ബംബർ സമ്മാനം തന്നെ അടിച്ചതിലുള്ള സന്തോഷത്തിലാണ് ഏജൻസി ഉടമകളും ജീവനക്കാരും. നേരത്തെ രണ്ടു തവണ രണ്ടാംസമ്മാനവും ഒരു തവണ മൂന്നാംസമ്മാനവും സി.കെ.വി ലോട്ടറിയിൽനിന്നും അടിച്ചിട്ടുണ്ട്.

ആദർശ് സി.കെ (Agency no..ാ5087) എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ഢഋ 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218 എന്നീ നമ്പറുകൾക്ക് രണ്ടാം സമ്മാനം ലഭിച്ചപ്പോൾ, VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നിവയ്ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.

ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വർഷത്തെ വിഷു ബംപർ അടിച്ചത് കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ്. 10 കോടി ആയിരുന്നു ഒന്നാം സമ്മാനം. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP