Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്‌പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ

നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്‌പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ എന്തും സംഭവിക്കാം.... പിസി ജോർജും ശബരിനാഥനും അറസ്റ്റിലായത് പകയുടെ പ്രതീകമായി ഏവരും വിലയിരുത്തി. കോടതി ജാമ്യം നൽകി. ഇനി അടുത്ത ഇരയെ തേടുകയാണോ സർക്കാർ? ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോൺ ഇന്നലെ ന്യൂസ് അവറിൽ പങ്കുവച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഏകപക്ഷീയമായി സർക്കാർ പെരുമാറുന്നതിനുള്ള തെളിവ്. വിമാനത്താവളത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമമായി. കരിങ്കൊടി കാട്ടാനുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശബരിനാഥന്റെ ആഹ്വാനം വധശ്രമ ഗൂഢാലോചനയായി. ഇതിന് സമാനമാണ് വിനു വി ജോണിന്റെ കേസും. ഏഷ്യാനെറ്റ് ന്യൂസിലെ ഈ മാധ്യമ പ്രവർത്തകിന്റെ വീട്ടിൽ ഭീഷണി പോസ്റ്റർ ഒട്ടിച്ച് ചില സൂചനകൾ സിപിഎം നൽകിയിരുന്നു. സൈബർ സഖാക്കളുടെ വിരട്ടൽ പോസ്റ്റും ചർച്ചയായതാണ്. അതിന് അപ്പുറത്തേക്ക് വിനു വി ജോണിനെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള തന്ത്രം പൊലീസും ഒരുക്കി. ഭാഗ്യത്തിന് അത് വിനു വി ജോൺ അറിഞ്ഞു.

തിരുവനന്തപുരം കൺറ്റോൺമെന്റ് പൊലീസാണ് വിനു വി ജോണിനെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ച് 28നാണ് സംഭവം നടന്നതെന്നും പരാതി അടുത്ത മാസം 28ന് പത്തരയ്ക്കാണ് കിട്ടിയതെന്നും എഫ് ഐ ആറിൽ പറയുന്നു. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. 1955ൽ ജനിച്ച എളമരം കരീമാണ് പരാതിക്കാരൻ. അച്ഛൻ ഇസ്മാലുട്ടിയും. ആവലാതിക്കാരനെ ടി വി ചാനൽ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാൽ ്ആക്രമിക്കപ്പെണമെന്നും മനപ്പൂർവ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോൺ പ്രവർത്തിച്ചുവെന്നാണ് ആരോപണം. എളമരം കരിം പോകുന്ന വണ്ടി ഒന്ന് അടിച്ചു പൊട്ടിക്കണമായിരുന്നു, എന്നിട്ട് അതിലുള്ള ആളുകളെ എളമരം കരിം കുടുംബ സമേതമാണെങ്കിൽ അവരെയൊക്കെ ഒന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കിൽ നിന്നും ചോര വരുത്തണമായിരുന്നു എന്ന പ്രസ്താവന നടത്തിയെന്നാണ് എഫ് ഐ ആറിലെ കുറ്റാരോപണം.

പണിമുടക്കിന്റെ പേരിൽ നടന്ന അതിക്രമങ്ങളെ എളമരം കരിം ന്യായീകരിച്ചിരുന്നു. ഇതു സൂചിപ്പിച്ച് 'അദ്ദേഹം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് ബിനു ജോൺ ചോദിച്ചിരുന്നു'. ഇതിനെയാണ് അപകീർത്തിപ്പെടുത്തലായി വ്യാഖ്യാനിക്കുന്നത്. എഫ് ഐ ആറിൽ സത്യം എഴുതിയതുമില്ല. ഇതോടെ കേസിൽ വകുപ്പുകൾ എത്തി. വേണമെങ്കിൽ മജിസ്‌ട്രേട്ടിന് ജാമ്യം നിഷേധിക്കാൻ പോലും ഉള്ള വകുപ്പുകൾ എഫ് ഐ ആറിലുണ്ട്. ഐപിസിയിലെ 107, 118, 504, 506 എന്നിവയാണ് വകുപ്പുകൾ. കെപി ആക്ടിലെ 120 ഒയും.

എളമരം കരിമിനെതിരെ വിനു പറഞ്ഞ അഭിപ്രായത്തെ വളച്ചൊടിച്ച് അങ്ങനെ ആക്കിയെടുത്തു എളമരവും സൈബർ സഖാക്കളും. അതിന് ശേഷം വിനുവിനെതിരെ അക്രമാഹ്വാനം നടന്നു. അതെല്ലാം തീർന്നുവെന്ന് വിനുവും കരുതി. അതിനിടെയാണ് കേസിനെ കുറിച്ച് അറിയുന്നത് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വിനു വി ജോൺ വിശദീകരിച്ചു. എന്റെ വീട്ടിലേക്ക് കടന്നു കയറി പോസ്റ്റ് ഒട്ടിച്ചു. നഗരത്തിൽ അടക്കം പോസ്റ്റർ വന്നു. ഐപിഎസുകാരൻ അടക്കം മൊഴി എന്റെ മൊഴി എടുത്തു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഇതിനിടെ കലാവധി തീർന്ന പാസ്‌പോർട്ട് പുതുക്കാൻ നൽകി. അടുത്ത ദിവസം പാസ്‌പോർട്ട് കൈയിൽ കിട്ടി. പിന്നാലെ പൊലീസ് വെരിഫിക്കേഷൻ നടന്നു. അതിൽ എതിരെ റിപ്പോർട്ട് വന്നു. താൻ കേസിൽ പ്രതിയാണെന്നായിരുന്നു അത്-വിനു വി ജോൺ പറയുന്നു.

ഇതോടെ കേസിനെ കുറിച്ച് അന്വേഷിച്ചു. ഐപിസിയിലെ നാലു വകുപ്പും കേരളാ പൊലീസ് ആക്ടിലെ ഒരു വകുപ്പും ചേർത്താണ് കേസ്. മാർച്ച് മാസം 28നായിരുന്നു സംഭവം. ഏപ്രിൽ മാസം 28ന് കേസെടുത്തു. ഏപ്രിൽ മാസത്തിൽ കേസെടുത്തെങ്കിൽ പ്രതി അറിയണ്ടേ എന്ന ചോദ്യമാണ് വിനു വി ജോൺ ഉയർത്തുന്നത്. ആൾട്ട് ന്യൂസ് സഹസ്ഥാപനകനെ അറസ്റ്റ് ചെയ്തപ്പോൾ കണ്ണീരൊഴുക്കുന്നവരുണ്ടല്ലോ പ്രതിഷേധിക്കുന്നവരുണ്ടല്ലോ... കുഞ്ഞിലയുടെ കേസ് ശ്രീ അഭിലാഷ് സൂചിപ്പിച്ചല്ലോ.. ഇതു പോലെ താഴ്‌ത്തി വച്ചിരിക്കുകയായിരുന്നു. പാസ്‌പോർട്ട് കാലാവധി തീർന്നതു കൊണ്ട് ഞാൻ അത് അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു പൊളിട്ടിക്കൽ പ്രഷർ ഉള്ളതു കൊണ്ട് കേസ് എടുത്തുവെന്ന്. അത് താഴ്‌ത്തി വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലും പിടിക്കാൻ-വിനു വി ജോൺ പറയുന്നു.

അത് കേരളത്തിലും സംഭവിക്കും. ഫാസിസ്റ്റ് കേരളം ഭരിക്കുമ്പോൾ ഇതിൽ അപ്പുറവും സംഭവിക്കും. നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല. ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ-ഇങ്ങനെ പറഞ്ഞാണ് വിനു വി ജോൺ ചർച്ച അവസാനിപ്പിച്ചത്. നേരത്തെ വിനു വി ജോണിന്റെ ആഹ്വാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വരെ രംഗത്ത് വന്നിരുന്നു. അദ്ദേഹം ചോര വീഴ്‌ത്താൻ വരട്ടെ, നമുക്ക് നോക്കാം ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും കോടിയേരി കൊച്ചിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റായ രാഷ്ട്രീയ പ്രചാരണമായിരുന്നു.

പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ, തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ആ ചർച്ച കണ്ടിരുന്നവർക്ക് എല്ലാം അറിയുന്ന കര്യമുണ്ട്. വിനു വി ജോൺ കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കിൽ സമരക്കാർ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.

എളമരം കരീം ആകട്ടെ യാസറിനെ ആക്രമിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ചു കൊണ്ടാണ് സംസാരിച്ചത്. 'ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന്' അദ്ദേഹം പരിഹസിച്ചു. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കിൽ സമരക്കാർ അങ്ങനെ ചെയ്യുമോ എന്ന പോയിന്റായിരുന്നു വിനു ഉന്നയിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു, അപ്പോൾ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ'. എന്നാണ് വിനു പറഞ്ഞത്. ഇത് എളമരത്തിന്റെ വാദത്തിനുള്ള മറുവാദമാണ്. എന്നാൽ എളമരത്തെ വധിക്കാൻ ആഹ്വാനം ചെത്തുവെന്നാണ് സഖാക്കൾ പ്രചരിപ്പിച്ചത്.

ഈ വിഷയം ചർച്ച കഴിഞ്ഞ് മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിവാദമായില്ല. ഒടുവിൽ ആ സമരം തീർന്നതോടെയാണ് സൈബർ സഖാക്കൾ അടക്കം പൊടുന്നനേ വിനു എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്ന വിധത്തിൽ പ്രചരിപ്പിച്ചത്. അതായത് ചർച്ച കണ്ടു കൊണ്ടിരുന്ന സിപിഎം അണികൾക്കും നേതാക്കൾക്ക് പോലും തോന്നാത്ത കാര്യം മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തോന്നി എന്നതാണ് വിചിത്രമായ കാര്യം. അന്നേ ദിവസം വിനു നയിച്ച ചർച്ചയിൽ ലുലു മാൾ പ്രവർത്തിച്ച കാര്യവും സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ ജീവനക്കാർ പണിയെടുത്ത കാര്യവുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം സമരക്കാർക്ക് ശരിക്കും ക്ഷീണമാകുകയും ചെയ്തു. ഇതോടെയാണ് വിനുവിനെതിരെ വീണ്ടം സഖാക്കൾ വടിയെടുത്ത് രംഗത്തുവന്നത് എന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP