Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്

20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്

എം മനോജ് കുമാർ

കൊച്ചി: പോക്‌സോ കേസിൽ ഇപ്പോൾ കൊച്ചി പൊലീസ് തിരയുന്ന വിനയൻ എസ് ജിയും നടി ഡിനി ഡാനിയേലും പൊലീസിന്റെ കൺവെട്ടത്ത് തന്നെയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവർ ഇടയ്ക്ക് ഓൺലൈനിൽ വരുന്നുണ്ടെങ്കിലും അറസ്റ്റ് വൈകിക്കാനാണ് പൊലീസ് നീക്കം. പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ടാലും ഉന്നത ബന്ധങ്ങൾ ഉണ്ടെങ്കിലും അറസ്റ്റ് പരമാവധി വൈകും എന്ന് തന്നെയാണ് പ്ലസ് വൺ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ വെളിയിൽ വരുന്ന വസ്തുത.

ഗജഫ്രോഡ് എന്ന വിശേഷണമാണ് വിനയനെ അറിയുന്നവർ വിനയന് ചാർത്തി നൽകുന്നത്. ഇങ്ങിനെ ഫ്രോഡ് കളിക്കാൻ കഴിയുന്ന മനുഷ്യനെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത് എന്നുമാണ് ഇവർ നൽകുന്ന വിവരം. സച്ചെ എ പ്ലെയർ, റിവഞ്ച്ഫുൾ പേഴ്‌സൺ എന്ന രീതിയിലാണ് ഈ ചേർത്തല സ്വദേശി സുഹൃദ് വൃന്ദങ്ങളിൽ അറിയപ്പെടുന്നത്. ഇതുകൊണ്ട് തന്നെയാണ് പോക്‌സോ കേസിൽ ഒന്നാം പ്രതിയായിട്ടും വിനയൻ അറസ്റ്റിൽ നിന്നും ഒഴിഞ്ഞുമാറി നിൽക്കുന്നത്.

20000 രൂപ ശമ്പളത്തിന് തിരുവനന്തപുരത്ത് ജോലിയുണ്ടായിരുന്ന വിനയൻ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടാണ് കോടീശ്വരൻ എന്ന രീതിയിൽ കേരളത്തിൽ തിരികെ ലോഞ്ച് ചെയ്തത്. ഗൾഫ് കേന്ദ്രമായ ബിസിനസുകൾ, സൗഹൃദങ്ങൾ എന്ന രീതിയിൽ വിനയന്റെ വിലസലാണ് പിന്നെ കണ്ടത്. ആറുമാസം കൊണ്ട് റേഞ്ച് റോവറും ജാഗ്വാറുമൊന്നും ഒരുത്തനും സ്വന്തമാക്കാൻ കഴിയില്ലാ എന്നറിയുന്നതുകൊണ്ട് ആരുടെയോ പൈസ പോയി. പുറത്തു പറയാൻ കഴിയാത്തതുകൊണ്ട് ആരുമത് പറയുന്നില്ലെന്നും സുഹൃത്തുക്കക്കിടയിൽ സംസാരം വന്നു.

ഖത്തർ കേന്ദ്രമായ ഒരു ബിസിനസ് പ്രോജക്റ്റ് വിനയൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു. ബിസിനസ് സംബന്ധമായി വിനയനും ഖത്തർ കമ്പനിയും തമ്മിൽ സംസാരം വന്നപ്പോൾ അവർ തിരുവനന്തപുരവുമായി ബന്ധപ്പെട്ടു. വിനയനെക്കുറിച്ച് തിരക്കി. ജീവനും കൊണ്ട് വിനയന്റെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലത് എന്ന ഉപദേശമാണ് കമ്പനി അധികൃതർക്ക് കേരളത്തിൽ നിന്നും ലഭിച്ചത്. സംസാരത്തിൽ വിനയന്റെ ഭാഗത്ത് നിന്നും വന്ന തള്ളുകളിലാണ് കമ്പനിക്ക് സംശയം തോന്നിയത്. ഇതോടെയാണ് വിനയന്റെ പ്രോജക്ടിന് അവസാനമായത്. എങ്ങിനെയാണ് ഖത്തർ പ്രോജക്റ്റ് നഷ്ടമായത് എന്ന് വിനയന് ഇപ്പോഴും അറിയില്ലാ എന്നാണ് സൂചന.

യഥാർത്ഥ തട്ടിപ്പുകാരൻ എടുക്കുന്ന ലോൺ പോലെയാണ് വിനയൻ കാക്കനാട് എൽഐസിയിൽ നിന്നും ലോൺ എടുത്തത്. വിവിധ ലോണുകൾ വിനയന് കാക്കനാട് എൽഐസിയിലുണ്ട്. കാക്കനാട് അന്വേഷിച്ചപ്പോൾ ഡിനിയല്ലല്ലോ ഭാര്യ എന്നാണ് ആദ്യം കേട്ടത്. വിനയന്റെ ഭാര്യ നടിയുമല്ല. അവർ വീട്ടമ്മയാണ്. ഡിനിയുടെ കഥയും പോക്‌സോ കേസുമൊന്നും ആരും അറിഞ്ഞിട്ടില്ല. ഇങ്ങിനെയാണ് വിനയന്റെ കാര്യങ്ങൾ പോകുന്നത്. ഇരുപത്തിയഞ്ചു മാസമായി വിനയൻ കുടിശിക അടിച്ചിട്ടില്ല. ഒരു കോടിക്ക് അടുത്ത തുക ആലപ്പുഴയിലെ റിസോർട്ടിനു മാത്രം വിനയൻ എടുത്തിട്ടുണ്ട്.

ഈ റിസോർട്ട് ഇപ്പോൾ റിക്കവറി സ്റ്റേജിലാണ്. ഈ റിസോർട്ടിലാണ് വിനയന്റെ ഒറിജിനൽ ഭാര്യയും മകളും താമസിക്കുന്നത്. റിക്കവറി കഴിഞ്ഞാൽ ഇവർ വെളിയിലാകുന്ന അവസ്ഥ വരും. ഫോർട്ട് കൊച്ചിയിലെ വീടിനു ഇതേ എൽഐസിയിൽ നിന്നാണ് വിനയൻ ലോൺ എടുത്തത്. കോഴിക്കോട് ഒരു വീടും സ്ഥലവുമുണ്ട്. ഇതും ഇതേ എൽഐസിയിലാണ് ലോൺ എടുത്തത്. ഇതിനും ലോൺ കുടിശികയാണ്. രണ്ടു ഫ്‌ളാറ്റുകൾ വിനയൻ എടുത്തിട്ടുണ്ട്. ഇതും കുടിശികയാണ്. എത്ര കോടി വിനയന് പെൻഡിങ് വരും എന്ന് ഇനി അന്വേഷിച്ചാലേ അറിയാൻ കഴിയൂ. വിനയന്റെ പ്രോപ്പർട്ടി ലോണുകൾ മുഴുവൻ റിക്കവറി സ്റ്റേജിലാണ്.

വിനയന്റെ കാര്യത്തിൽ അമ്പരപ്പ് തന്നെയാണ് പോക്‌സോ കേസ് അന്വേഷിക്കുന്ന കൊച്ചി പൊലീസിനും. ഇവർ ആദ്യമായി വിനയനെ അന്വേഷിച്ച് കുടുംബവീട്ടിലാണ് പോയത്. ഇത് കനറാബാങ്ക് ലേലത്തിൽ വെച്ചിരിക്കുകയാണ്. അതിന്റെ തൊട്ടടുത്ത വീട്ടിലാണ് വിനയന്റെ അമ്മ താമസിക്കുന്നത്. ഇതിന്റെ തൊട്ട ബാക്കിലുള്ള വീട്ടിലാണ് സഹോദരിയും കുടുംബവും താമസിക്കുന്നത്. ഞങ്ങൾക്ക് അവനെക്കുറിച്ചോന്നും അറിയേണ്ട. അവൻ ഫ്രോഡ് ആണ്. ഒത്തിരി കേസുകളുണ്ട്. അതിനാൽ ഞങ്ങൾക്ക് ഒന്നും അറിയേണ്ടതില്ല. കുടുംബത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. ഇതോടെ വിനയൻ കാഞ്ഞപുള്ളി എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് എത്തിയത്. അതുകഴിഞ്ഞാണ് അരൂർ പള്ളിപ്പുറത്ത് വിനയന്റെ റിസോർട്ടിൽ പൊലീസ് എത്തിയത്. ഇതോടെ ഭാര്യയുടെ വിവരങ്ങൾ പൊലീസ് തിരക്കി. ഭാര്യയുടെ അച്ഛന് അസുഖമാണ്. അതിനാൽ ഭാര്യ എവിടെയും പോയിട്ടില്ല എന്നാണ് കുടുംബം പ്രതികരിച്ചത്. അതുകഴിഞ്ഞാണ് വിനയൻ തങ്ങിയിരുന്ന പള്ളിപ്പുറത്തെ റിസോർട്ടിൽ പൊലീസ് എത്തിയത്.

അവിടെ ഒരു സ്ത്രീയുണ്ടായിരുന്നു. നിങ്ങൾ ആരാണ് എന്ന് ചോദിച്ചപ്പോൾ ഞാൻ വിനയന്റെ ഭാര്യയാണ് എന്നാണ് മറുപടി കിട്ടിയത്. ഇതോടെ ഞെട്ടിയത് പൊലീസാണ്. പൊലീസിന്റെ മുന്നിലുള്ളത് ഭാര്യ എന്ന രീതിയിൽ ഡിനി ഡാനിയേൽ ആണ്. കുടുംബവുമായി സംസാരിക്കുമ്പോഴും പൊലീസ് മനസ്സിൽ കാണുന്നത് ഡിനിയെയാണ്. തങ്ങൾ അന്വേഷിക്കുന്ന ഡിനിയെ തിരിഞ്ഞു പള്ളിപ്പുറത്തെ റിസോർട്ടിൽ പൊലീസ് എത്തിയപ്പോൾ അവിടെയുള്ളത് മറ്റൊരു സ്ത്രീ. നിങ്ങൾ ആരാണ് എന്ന് പറഞ്ഞപ്പോൾ ലഭിച്ച മറുപടി കെട്ടിയാണ് പൊലീസ് ഞെട്ടിയത്. ഞാൻ വിനയന്റെ ഭാര്യ ഇതായിരുന്നു മറുപടി. ഭാര്യ എന്ന് പറഞ്ഞു വേറൊരു സ്ത്രീയുണ്ടല്ലോ? വില്ലയിൽ അവരുമായിട്ടാണ് താമസിക്കുന്നത് എന്ന് പൊലീസ് പറഞ്ഞപ്പോൾ ഭാര്യയ്ക്ക് മറുപടിയുണ്ടായില്ല. ഭാര്യ കരഞ്ഞപ്പോൾ പൊലീസും വല്ലാതായി. ഇപ്പോൾ വന്നത് വിനയന്റെ സാമ്പത്തിക തട്ടിപ്പ് കേസുകൾ അന്വേഷിക്കാനല്ല. ഇത് പോക്‌സോ കേസ് ആണ് എന്ന് പൊലീസ് പറഞ്ഞു. ഞങ്ങൾക്ക് ആത്മഹത്യയല്ലാ അല്ലാതെ വേറെ വഴിയൊന്നുമില്ല എന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.

കാറുകളാണ് വിനയന്റെ ദൗർബല്യം. ബിഎംഡബ്ല്യുവും റേഞ്ച് റോവറും ഫോർച്യൂണറും ഒക്കെ കൈവശമുണ്ടായിരുന്നു. ഇതിൽ റേഞ്ച് റോവറിന് എറണാകുളത്തും ബാംഗ്ലൂരും ലോൺ ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. എറണാകുളം എച്ച്ഡിഎഫ്‌സിയിലാണ് ലോൺ ഉണ്ടായിരുന്നത്. ബംഗളൂര് പൊലീസും വിനയനെ തിരഞ്ഞു എറണാകുളത്ത് എത്തിയതായും അറിയാൻ കഴിഞ്ഞു. ഫോർട്ട് കൊച്ചിയിൽ വലിയ വീടുണ്ട്. ഈ വീട് ചില കുടുംബങ്ങൾക്ക് ലീസിനു നൽകി. ഇവരോട് തന്നെ ലക്ഷങ്ങൾ വാങ്ങി. ഈ വീടിനു രണ്ടേകാൽ കോടിയോളം എൽഐസിക്ക് അടയ്കാനുണ്ട്. ഇത് റിക്കവറി സ്റ്റേജിലാണ്. എൽഐസി വീട് റിക്കവർ ചെയ്താൽ ലക്ഷങ്ങൾ വിനയന് നൽകിയവർ റോഡിലാകും. നിലവിൽ ഈ കുടുംബങ്ങൾ ഈ വീട്ടിൽ തങ്ങൾ ലീസിനു എന്ന രീതിയിൽ താമസിച്ച് വരുകയാണ്.

ആഡംബര ജീവിതവും ധൂർത്തും കാരണം നിലവിൽ എല്ലാം വിനയന് കൈമോശം വന്നതായാണ് അറിയുന്നത്. പീഡനത്തിനു എല്ലാവിധ ഒത്താശയും ചെയ്തതിനാണ് പോക്‌സോ കേസിൽ വിനയന് ഒപ്പം ഡിനി കൂടി പ്രതിയായത്. വലിയ ചതിയിലൂടെ വിനയന് ഡിനി ചെയ്തുകൊടുത്ത ഒത്താശയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെടാൻ കാരണമായത്. രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ ഡിനി പറഞ്ഞ വാക്കുകളാണ് പീഡനത്തിലെ വില്ലനെ സഹായിച്ചത്.

'കൊച്ച് ഉറങ്ങിക്കോട്ടെ...ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയൻ) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞത്. തൊട്ടടുത്ത് രണ്ടു മിനിട്ട് കാറിൽ പോയാൽ വാങ്ങാൻ കഴിയുന്ന ഹോട്ടലിലാണ് പോയത്. അവിടെ ഇല്ലാത്തതിനാൽ വീണ്ടും അടുത്ത ടൗൺ വരെ കാറിൽ പോയി. ഭക്ഷണം പാർസൽ വാങ്ങാൻ. രണ്ടാമത് വേറെ ഒരിടത്ത് പോയി. ഇച്ചയ്ക്ക് ഇവിടുത്തെ ഭക്ഷണമാണ് ഇഷ്ടം എന്ന് പറഞ്ഞു വേറെ ഒരു വീട്ടിലാണ് പോയത്. അവിടെ ഭക്ഷണമില്ലായിരുന്നു. ഞങ്ങൾ വൈകീട്ടാണ് തുറക്കുന്നത്. എന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ടൗണിലെത്തിയാണ് ഭക്ഷണം വാങ്ങി മടങ്ങിയത്. ഇതിനിടയിൽ സമയം ഒരു പാട് കടന്നു പോയിരുന്നു. ഈ സമയത്താണ് പെൺകുട്ടിയെ വിനയൻ പീഡിപ്പിച്ചത്. ഈ പോക്‌സോ കേസിലെ പ്രതിസ്ഥാനത്താണ് ഡിനിയുള്ളത്. വിനയൻ ഒന്നാം പ്രതിയായപ്പോൾ രണ്ടാം പ്രതി ഡിനിയും.

ഡിനി നൽകിയ ഒത്താശയാണ് പീഡിപ്പിക്കപ്പെടാൻ കാരണമായത് എന്നാണ് പെൺകുട്ടി നൽകിയ മൊഴിയിലുള്ളത്. ഇതോടെയാണ് കേസിൽ ഡിനി കൂടി പ്രതിയായത്. നടി എന്ന നിലയിൽ സിനിമാ-സീരിയൽ രംഗത്ത് അറിയപ്പെട്ടു വരുമ്പോഴാണ് ഡിനി പോക്‌സോ കേസിൽ പ്രതിയാകുന്നത്. കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച് ഡിനി വാർത്തയിലും ഇടംനേടിയിരുന്നു. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് ഡിനീ രംഗത്ത് വന്നത്. കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമ ഒരുങ്ങുന്നുവെന്ന വാർത്ത കണ്ട് ഞെട്ടി. ആ പ്രോജക്റ്റ് തങ്ങൾ മുൻപ് അനൗൺസ് ചെയ്തതാണ്.

ചിത്രത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചുവെന്നും ഫേസ്‌ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നുവെന്നും പറഞ്ഞാണ് നടി രംഗത്ത് വന്നത്. ഈ ചിത്രത്തിൽ ജോളിയെ അവതരിപ്പിക്കുന്നത് താനാണ് എന്നുമാണ് ഡിനി വെളിപ്പെടുത്തൽ നടത്തിയത്. ഇതിനു ശേഷമാണ് ഡിനിയും ജീവിത പങ്കാളിയും പോക്‌സോ കേസിൽ പ്രതിയായത്. . ഉന്നത തല ബന്ധങ്ങൾ സാക്ഷിയാക്കി എത്രകാലം ഒളിജീവിതം നയിക്കാൻ നടിക്കും ജീവിതപങ്കാളിയായ വിനയനും കഴിയുമെന്നാണ് ഇവരെ അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP