Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്രട്ടറിയേറ്റിലും വിജിലൻസിന്റെ റെയ്ഡ്; പിടിച്ചെടുത്തത് സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ ഉന്നതന്റെ കൈയിലെ ഫയലുകൾ; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നുയർന്ന പരാതിയിൽ ഇടപെട്ട് വ്യവസായ മന്ത്രി ഇപി ജയരാജനും; എന്നിട്ടും നിർണ്ണായക സീറ്റിൽ നിന്ന് സന്തോഷ് കുമാറിനെ മാറ്റാതെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസ്; ഭരണസിരാ കേന്ദ്രത്തിനെ പിടിച്ചുലച്ച് പുതിയ വിവാദം

സെക്രട്ടറിയേറ്റിലും വിജിലൻസിന്റെ റെയ്ഡ്; പിടിച്ചെടുത്തത് സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ ഉന്നതന്റെ കൈയിലെ ഫയലുകൾ; കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നുയർന്ന പരാതിയിൽ ഇടപെട്ട് വ്യവസായ മന്ത്രി ഇപി ജയരാജനും; എന്നിട്ടും നിർണ്ണായക സീറ്റിൽ നിന്ന് സന്തോഷ് കുമാറിനെ മാറ്റാതെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസ്; ഭരണസിരാ കേന്ദ്രത്തിനെ പിടിച്ചുലച്ച് പുതിയ വിവാദം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. പി എസ് സിക്ക് യഥാ സമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സർക്കാർ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ നിയോഗിക്കപ്പെട്ട സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയും ജോയിന്റ് സെക്രട്ടറിയുമായ സന്തോഷിനെതിരെയാണ് വിജിലൻസിലും സർക്കാരിലും പരാതികൾ്. ഒന്നോ രണ്ടോ അല്ല ഒരു ഡസനിലധികം പരാതികളാണ് ഈ ഉദ്യോഗസ്ഥനെതിരെ പൊതുഭരണ വകുപ്പിനും വിജിലൻസിനും ലഭിച്ചിരിക്കുന്നത്.

പരാതികളുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുൻപ് പൊലീസ് വിജിലൻസ് തന്നെ സെക്രട്ടറിയേറ്റിൽ എത്തി വിവാദ ഉദ്യോഗസ്ഥന്റെ കാബിനിൽ നിന്നും പരാതിക്കടിസ്ഥാനമായ ഫയലുകൾ പിടിച്ചെടുത്തു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലും അസ്വസ്ഥപ്പെടുത്തന്ന പരാതി എത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ നിന്നു തന്നെ.

കണ്ണൂർ ഡിസിബി യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലന്ന പരാതി ലഭിച്ചയുടൻ അഡ്‌മിനിസ്ട്രേറ്റീവ് വിജിലൻസ് മേധാവിയായ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കണ്ണൂരിൽ എത്തി ബന്ധപ്പെട്ട ഫയലുകളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും കാണുന്നതിന് പകരം മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി പൊലീസ് മുറയിൽ ചോദ്യം ചെയ്തുവെന്നു മാത്രമല്ല എല്ലാവരെയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

സർവ്വീസ് ബുക്ക്, പഴയ നിയമന ഉത്തരവുകൾ അങ്ങനെ ഓരോ ജീവനക്കാരനെയും ചോദ്യം ചെയ്യുകയും ഹരാസു ചെയ്യുകയും ചെയ്തു. അന്വേഷണ പരിധിയിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിച്ച് മുഴുവൻ ജീവനക്കാരെയും വിവാദ ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്നാണ് പരാതി. ആഭ്യന്തര വകുപ്പിലെ നിർണായക പോസ്റ്റിൽ മുൻപ് ജോലി ചെയ്തിരുന്നപ്പോൾ പൊലീസ് ഓഫീസർമാരിൽ നിന്നു പോലും കൈക്കൂലി ചോദിച്ചു വെന്ന് ആക്ഷേപം നേരിട്ട ഈ ഉദ്യോഗസ്ഥനെതിരെ സമാനമായ പരാതിയാണ് കണ്ണൂരിൽ നിന്നുള്ള ഭരണ പക്ഷ യൂണിയൻകാർ അടക്കം ഉന്നയിക്കുന്നത്. കൈക്കൂലി താല്പര്യത്തിലാണ് അന്വേഷണ പരിധിക്ക് പുറത്ത് നിന്ന് വിവാദ ഉദ്യോഗസ്ഥൻ പെരുമാറിയതെന്നാണ് ആക്ഷേപം. എന്തായാലും പരിശോധ പൂർത്തിയായി വിവാദ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ അദ്ദേഹത്തിനെതിരെയുള്ള പരാതിയും വിജിലൻസിൽ എത്തി.

പ്രശ്നം അറിഞ്ഞ് മന്ത്രി ഇ പി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. എന്നിട്ടും വിജിലൻസ് എത്തി രേഖകൾ കൊണ്ടു പോയതല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഇതുവരെ അന്വേഷിച്ചിട്ടില്ലന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനുമായ ഉന്നതനാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. ബിശ്വാസ് സിൻഹ ഐ എ എസിന്റെ വലം കൈ ആയ ഇദ്ദേഹത്തെ നേരത്തെ പരാതി വന്നപ്പോൾ തന്നെ ഭരണ പക്ഷയുണിയൻ ഇടപെട്ട് മാറ്റാൻ ശ്രമിച്ചു വെങ്കിലും നടന്നില്ല. ഇദ്ദേഹത്തെ മറ്റാതിരിക്കാൻ ബിശ്വാസ സിൻഹ തന്നെ ഇടപെട്ടു. ജീവനക്കാരുടെ സീറ്റ് മാറ്റാൻ പാടില്ലന്ന വിവാദ ഉത്തരവ് അന്ന് അദ്ദേഹം ഇറക്കുകയും ചെയ്തു.

ഔദ്യോഗിക വാഹനത്തിൽ സുഹൃത്തുക്കളുമായുള്ള കറക്കവും നേരത്ത വിവാദമായിരുന്നു. പ്രകൃതി ചികിത്സ പഠിക്കാൻ പോയ ശേഷം രാത്രിയിൽ പല സുഹൃത്തുക്കളെയും സെക്രട്ടറിയേറ്റ് വാഹനത്തിൽ തന്നെ വീടുകളിൽ എത്തിക്കുന്നതായി പരാതി വന്നപ്പോൾ തന്നെ വിജിലൻസ് എത്തി വാഹനത്തിന്റെ ലോഗ് ബുക്കും ട്രിപ്പ് ഷീററും പിടിച്ചെടുത്തിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത് സർക്കാർ സ്ഥാപനങ്ങൾക്കെതിരെ പരാതി നല്കാൻ വരുന്ന ഉദ്യോഗാർത്ഥികളോടുള്ള മോശം പെരുമാറ്റം സംബന്ധിച്ചും ഇദ്ദേഹത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിട്ടുണ്ട്. എല്ലാ പരാതികളും ഒതുക്കപ്പെട്ടു.

അൺ ഓദറൈസ്ഡ് ആബ്സൻഡ് അടക്കം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഉദ്യോഗസ്ഥന് വേണ്ടി നിയമം വളയും. ഇല്ലാത്ത ചട്ടം ഉണ്ടാകും ഇതാണ് സെക്രട്ടറിയേറ്റിലെ അവസ്ഥയെന്ന് സഹ പ്രവർത്തകർ പറയുന്നു. സെക്രട്ടറിയേറ്റിന് തന്നെ തല വേദനയായ ഈ ഉദ്യോഗസ്ഥൻ ഭരണ പക്ഷ യൂണിയൻ ആണെങ്കിലും അവർ കൈവിട്ട അവസ്ഥയാണ്. എന്നാൽ മുൻ ചീഫ് പ്രോട്ടോക്കൾ ഓഫീസർ ഉൾപ്പെടുന്ന ഭരണ പക്ഷത്തെ മറ്റൊരു കോക്കസ് ഇദ്ദേഹത്തിന് സഹായവുമായി രംഗത്ത് ഉണ്ടെന്നാണ ജീവനക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിക്കുയാണന്നാണ് ആക്ഷേപം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP