Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

വേളാങ്കണ്ണിയിലുള്ള വിദ്യ മൂന്ന് ദിവസത്തിനകം എത്തുമെന്ന് ഉറപ്പ് നൽകിയത് അന്നത്തെ കോവളം എംഎൽഎ; ജോർജ് മേഴ്‌സിയറെ തെറ്റിദ്ധരിപ്പിച്ച് മുങ്ങിയ കൊലപാതകി അതിവേഗം ഗൾഫിലേക്ക് മുങ്ങി; 2011ൽ മാഹിൻകണ്ണിന്റെ കൈയിൽ വിലങ്ങ് വീഴാത്തതിന് കാരണം കോൺഗ്രസ് നേതാവിന്റെ ഫോൺ വിളി; ആളില്ലാ തുറയിലെ കൊലയാളി മറഞ്ഞിരുന്നത് പ്രദേശിക രാഷ്ട്രീയ കരുത്തിൽ

വേളാങ്കണ്ണിയിലുള്ള വിദ്യ മൂന്ന് ദിവസത്തിനകം എത്തുമെന്ന് ഉറപ്പ് നൽകിയത് അന്നത്തെ കോവളം എംഎൽഎ; ജോർജ് മേഴ്‌സിയറെ തെറ്റിദ്ധരിപ്പിച്ച് മുങ്ങിയ കൊലപാതകി അതിവേഗം ഗൾഫിലേക്ക് മുങ്ങി; 2011ൽ മാഹിൻകണ്ണിന്റെ കൈയിൽ വിലങ്ങ് വീഴാത്തതിന് കാരണം കോൺഗ്രസ് നേതാവിന്റെ ഫോൺ വിളി; ആളില്ലാ തുറയിലെ കൊലയാളി മറഞ്ഞിരുന്നത് പ്രദേശിക രാഷ്ട്രീയ കരുത്തിൽ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: മാഹീൻ കണ്ണിനൊപ്പം പോയ മകൾ വിദ്യയേയും ചെറു മകൾ ഗൗരിയേയും കാണാനില്ലന്ന പരാതി ഓഗസ്റ്റ്് 19നാണ് പൊലീസിന് ലഭിക്കുന്നത്. മാറനല്ലൂർ പൊലീസിനും മാഹീൻകണ്ണിന്റെ സ്വദേശമായ പൂവ്വാറിലെ പൊലീസിനും വിദ്യയുടെ മാതാവണ് പരാതി നല്കിയത്. മാറനല്ലൂർ പൊലീസിന് ലഭിച്ച പരാതിയിൽ അന്നത്തെ എസ് ഐ ബിനു മാഹീൻ കണ്ണിനെ ചോദ്യം ചെയ്തെങ്കിലും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ കാരണം കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോയി പുവ്വാർ പൊലീസ് മാഹീനെ വിളിച്ചു വരുത്തിയ ശേഷം നന്നായി കുടഞ്ഞു. ബാപ്പയേയും പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂട്ടിയാണ ്മാഹീൻ എത്തിയത്.

പൊലീസ് വിരട്ടൽ ഫലം കാണുന്ന ഘട്ടമെത്തിയപ്പോൾ അന്നത്തെ കോവളം എം എൽ എ വിഷയത്തിൽ ഇടപെട്ടു. മാഹീൻ വിദ്യയേയും ഗൗരിയേയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൂന്ന് ദിവസത്തിനകം അവരെ എത്തിക്കുമെന്നും എം എൽ എ നേരിട്ടു വിളിച്ചു പറഞ്ഞതോടെ പുവ്വാർ പൊലീസിന്റെ ശുശ്കാന്തിയും ഇല്ലാതായി. സത്യത്തിൽ എം എൽ എ യെ തെറ്റിദ്ധരിപ്പിച്ച്് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തിൽ മാഹീൻ ഈ കേസിൽ ഇടപെടുവിക്കുകയായിരുന്നു.

അന്ന്് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ മാഹീൻ പിന്നീട് പൊങ്ങിയത് ഗൾഫിലായിരുന്നു. എം എൽ എ ഇടപെട്ടതു കൊണ്ട്് തന്നെ മൂന്ന് ദിവസം കഴിഞ്ഞ്് വിദ്യയേയും ഗൗരിയേയും സ്റ്റേഷനിൽ എത്തിക്കാത്തതെന്തെന്ന് പൊലീസും അന്വേഷിച്ചില്ല. കൂടാതെ കേസ്്ന്വേഷണത്തിന് പൊലീസ് വിളിക്കുമ്പോഴെല്ലാം ഒരു പ്രമുഖ അഭിഭാഷകന്റെ സഹായവും മാഹീൻ തേടിയിരുന്നു. 2019ൽ അൺനോൺ ആയ പഴയ കേസുകൾ വീണ്ടും അന്വേഷിക്കാൻ ഡിജിപി നിർദ്ദശേിച്ചതനുസരിച്ച്് മാറനല്ലൂർ പൊലീസ ് മാഹീനെ കസ്റ്റഡയിലെടുത്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്കും മാഹീൻകണ്ണ്് നേരിട്ടു പരാതി നല്കി. ലോക്കപ്പ്്് മർദ്ദനം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതോടെ മാറനല്ലൂർ പൊലീസും അന്വേഷണം അവസാനിപ്പിച്ച മട്ടിലായി.

കാട്ടക്കടവെച്ചുള്ള പരിചയം പ്രണയമാകുകയും ഒന്നിച്ച താമസിക്കുകയും ചെയ്ത ശേഷം മാഹീൻ ഗൾഫിലേക്ക് പോയി.
ഒന്നര വർഷത്തിനുശേഷം മാഹിൻകണ്ണ് നാട്ടിൽ തിരിച്ചെത്തി. ഈ സമയത്താണ് ഇയാൾക്ക് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന വിവരം വിദ്യ അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ പുവ്വാറിൽ നിന്നും ബന്ധുക്കൾ എത്തി മാഹീനെ കൂട്ടി കൊണ്ടു പോയി. കുറച്ചു ദിവസം കഴിഞ്ഞ്് ഒന്നിച്ചു താമസിക്കാമെന്നു പറഞ്ഞ് മാഹീൻ വീണ്ടും വിദ്യയുടെ അടുത്ത് എത്തി. 2011 ഓഗസ്റ്റ് 18ന് വിദ്യയേയും കുഞ്ഞിനെയും കൂട്ടി പോയി. വേളാങ്കണ്ണിയിൽ വീട് വാടകയ്ക്ക് എടുത്തുവെന്നും അവിടെ താമസിക്കാൻ പോകുന്നുവെന്നും പറഞ്ഞായിരുന്നു കൂട്ടി കൊണ്ടു പോകൽ.

വിദ്യയുടെ സഹോദരി ആക്സിഡന്റായി വീട്ടിൽ കിടപ്പിലായിരുന്നു. അവരോടും ഈ നുണയാണ് മാഹീൻ പറഞ്ഞത്.വിദ്യയുടെ അമ്മ ഭർത്താവ് ജോലി ചെയ്യുന്ന ചിറയിൻകീഴ് പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇവർ പോയ ശേഷം ഫോണിൽ കിട്ടാതായതോടെ അമ്മയ്ക്കും അനിയത്തിക്കും ആധിയായി. അങ്ങനെയാണ് പൊലീസിൽ കേസു കൊടുക്കുന്നത്.വിദ്യയേയും കൊണ്ട് മാഹീൻ കണ്ണ് നേരെ പോയത് കുളച്ചലിന് അടുത്തുള്ള ആളില്ലാ തുറയിലേക്ക് ആയിരുന്നു. പേരു പോലെ തന്നെ സന്ധ്യ കഴിഞ്ഞാലും അല്ലെങ്കിലും ഈ ഭാഗത്തേക്ക് ആളുകൾ വരാറെ ഇല്ല. വിജനമായ ആ പ്രദേശത്ത് വിദ്യയേയും കുഞ്ഞിനെയും എത്തിച്ച ശേഷം തിരികെ പോകാൻ മാഹീൻ ആവിശ്യപ്പെട്ടു. ജീവിക്കുന്നുവെങ്കിൽ അണ്ണനോടൊപ്പം മരിക്കുന്നുവെങ്കിലും അണ്ണനോടൊപ്പം വിദ്യ വിതുമ്പി കരഞ്ഞു കൊണ്ടു പറഞ്ഞു.

ഗൗരിയെ ഒക്കത്തിരുത്തി കേണപേക്ഷിച്ച വിദ്യയുടെ വാക്കകുൾ ഒന്നും ചെവികൊള്ളതെ തന്നെ മാഹീൻ നിന്നു. കടലിലേയ്ക്ക് വലിയ ഗർത്തം രൂപപ്പെട്ട തിട്ടയ്ക്ക് മുകളിലേക്ക് അമ്മയേയും കുഞ്ഞിനെയും കൊണ്ടു പോയ മാഹീൻ കടലിലേക്ക് തള്ളിയിടുകയായിരുന്നു. അതിന് ശേഷം ഒന്നും സംഭവിക്കാത്തതു പോലെ നേരെ റുഖിയയുടെ അടുത്ത് എത്തി. റുഖിയ നേരത്തെ ആവിശ്യപ്പെട്ടിരുന്നതാണ്. വിദ്യയേയും കുഞ്ഞിനെയും വക വരുത്തിയ ശേഷം എന്റെ അടുത്ത് എത്തിയാൽ മതിയെന്ന്.

അതനുസരിച്ചാണ് റുഖിയയുടെ അടുത്ത മാഹീൻ എത്തിയത്. എന്നാൽ മാഹീൻ പറഞ്ഞതിലൊന്നും റുഖിയയ്ക്ക് വിശ്വാസം വന്നിരുന്നില്ല. ആഗസ്ററ് 19ന് വിദ്യയുടെ മൃതദേഹം പൊങ്ങുകയും അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം കോസ്റ്റൽ പൊലീസ് കണ്ടെത്തുകയും ചെയ്തതോടെ ആത്മഹത്യ എന്ന നിലയിൽ തമിഴ് പത്രങ്ങളിൽ വാർത്ത വന്നു. ഈ ന്യൂസ് പേപ്പറുകളുമായി വീട്ടിൽ എത്തി റുഖിയെ കാണിച്ചതോടെയാണ് അവരും കൊലപാതകം വിശ്വസിച്ചത്. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെങ്കിലും മാഹീൻ വിദ്യയേയും കുഞ്ഞിനെയും വകവരുത്തുമെന്ന് റുഖിയയും കരുതിയിരുന്നില്ല. പിന്നീട് വിദ്യയുടെയും കുഞ്ഞിന്റെയും മരണം പോലും ഇരുവരും ചേർന്ന് ആഘോഷിച്ചുവെന്നാണ് റുഖിയ നല്കിയ മൊഴികളിൽ നിന്നും വ്യക്തമാവുന്നത്.

തിരുവനന്തപുരം റൂറൽ പൊലീസിന് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വഷണത്തിലാണ് വിദ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമാണന്ന് കണ്ടെത്തിയത്. കാര്യമായി അന്വേഷണം നടത്താതെ മാറനല്ലൂർ പൊലീസ് കേസ് അടച്ചപ്പോൾ, വിദ്യയുടെ അമ്മ രാധ നടത്തിയ നിരന്തര ശ്രമമാണ് ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നത്. മകളുടെ തിരോധാനത്തിന്റെ ആഘാതത്തിൽ പിതാവ് ജയചന്ദ്രൻ ഇതിനിടെ ജീവനൊടുക്കി. ഒടുവിൽ, രാധയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് വിദ്യയെയും ഗൗരിയെയും കാണാതാകുന്നത് മാഹിൻകണ്ണുമായി പ്രണയത്തിലായ വിദ്യ ഇയാൾക്കൊപ്പം ഊരൂട്ടമ്പലത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു.

ഗർഭിണിയായപ്പോഴും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ ഇയാൾ വിദേശത്തേക്കു പോയി. പിതാവ് ജയചന്ദ്രൻ കൂലിപ്പണി ചെയ്താണു പിന്നീടു മകളുടെ കാര്യങ്ങൾ നോക്കിയത്. വിദ്യ പ്രസവിച്ച് ഒരു വർഷത്തിനു ശേഷം നാട്ടിലെത്തിയ മാഹിൻകണ്ണിനെ ഇവരുടെ ബന്ധുക്കൾ നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വീണ്ടും ഒരുമിച്ചു കഴിയുന്നതിനിടെയാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസ്സിലാക്കിയത്. അതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായെന്നും പൊലീസ് അറിയിച്ചു. വിദ്യയെയും മകളെയും കാണാതായി 2 ദിവസത്തിനു ശേഷം തമിഴ്‌നാട്ടിലെ കുളച്ചൽ ഭാഗത്തു രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞിരുന്നു.

അതും പൊലീസ് പരിശോധിച്ചില്ല. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം തമിഴ്‌നാട് പൊലീസ് സൂക്ഷിച്ചിരുന്നു. മാഹിൻകണ്ണ് കുറ്റസമ്മതം നടത്തിയതിനെത്തുടർന്ന് ഈ ചിത്രങ്ങൾ വിദ്യയുടെ സഹോദരി ശരണ്യയെ കാണിച്ചു പൊലീസ് കൊലപാതകം സ്ഥിരീകരിച്ചു. വിദ്യയെയും മകളെയും ഒഴിവാക്കാനാണു തമിഴ്‌നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണു മാഹിൻകണ്ണ് പൊലീസിനോടു പറഞ്ഞത്. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ ചന്തയിൽവച്ചാണു വിദ്യ പരിചയപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP