Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സഭ്യമായ ഭാഷയിൽ അയച്ചത് അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന സന്ദേശം; രണ്ടാഴ്ചത്തേക്കുള്ള നടപടി അന്വേഷണ വിധേയം; സോഷ്യൽ മീഡിയാ ചർച്ചകൾ പ്രതിസന്ധിയിൽ ആക്കുന്നത് മാനേജ്മെന്റിനെ; മാധ്യമ പ്രവർത്തക പരാതി എഴുതി നൽകാത്തത് മാത്രം അവതാരകന് ആശ്വാസം; ഇനി പ്രൈംഡിബേറ്റിൽ വേണു ബാലകൃഷ്ണൻ എത്തുമോ?

സഭ്യമായ ഭാഷയിൽ അയച്ചത് അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന സന്ദേശം; രണ്ടാഴ്ചത്തേക്കുള്ള നടപടി അന്വേഷണ വിധേയം; സോഷ്യൽ മീഡിയാ ചർച്ചകൾ പ്രതിസന്ധിയിൽ ആക്കുന്നത് മാനേജ്മെന്റിനെ; മാധ്യമ പ്രവർത്തക പരാതി എഴുതി നൽകാത്തത് മാത്രം അവതാരകന് ആശ്വാസം; ഇനി പ്രൈംഡിബേറ്റിൽ വേണു ബാലകൃഷ്ണൻ എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമി ചാനലിലെ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ഉയർന്ന ആരോപണം എന്തെന്ന് ഇനിയും വെളിപ്പെടുത്താതെ ചാനൽ. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാണ് ഈ വിഷയത്തിൽ. സഹപ്രവർത്തകയ്ക്ക് അപമര്യാദ സന്ദേശം അയച്ചതാണ് വേണുവിന് വിനയായത് എന്നാണ് റിപ്പോർട്ട്.  ഈ പശ്ചാത്തലത്തിൽ ഇനി കുറച്ചു കാലത്തേക്ക് വേണു ബാലകൃഷ്ണന് ചാനൽ ചർച്ചകളിൽ വിലക്കുണ്ടാകും.

രണ്ടാഴ്ചത്തേയ്ക്കാണ് സസ്‌പെൻഷൻ. അതുകഴിഞ്ഞാലും പ്രൈം ഡിബേറ്റുകളിൽ വേണുവിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പലതലത്തിൽ ചർച്ച ചെയ്താണ് വേണുവിനെ സസ്‌പെന്റ് ചെയതത്. മാധ്യമ പ്രവർത്തക പരാതി എഴുതി നൽകാതിരുന്നിട്ടും നടപടി എടുത്ത ശേഷമാണ് പുറം ലോകത്ത് ഇക്കാര്യം അറിഞ്ഞത്.  മാതൃഭൂമി ചാനലിലെ ജീവനക്കാർക്കിടയിലെ ചർച്ചകളിലെ വസ്തുത ആ മാധ്യമ പ്രവർത്തക വാക്കാൽ സമ്മതിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് വേണുവിനെ മാറ്റി നിർത്തുന്നത്.

അന്വേഷണ വിധേയമായാണ് വേണുവിനെതിരായ അച്ചടക്ക നടപടി. സഹപ്രവർത്തകയായ പെൺകുട്ടിയുടെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. അച്ചടക്ക സമിതി എന്തായാലും ഈ വിഷയം പരിഗണിക്കും. രണ്ടു ദിവസം മുമ്പാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിക്ക് അയച്ചത്. മാധ്യമ പ്രവർത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോൾ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവർ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവർത്തകർ പറയുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല. നേരത്തെ മാനേജ്മെന്റുമായുണ്ടായ തർക്കത്തെ തുടർന്നാണ് ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണനും മാതൃഭൂമി വിട്ടത്.

വേണു ബാലകൃഷ്ണന് പണി കിട്ടുമ്പോൾ സിനിമാ ലോകത്ത് ഒരു വിഭാഗവും ആഘോഷത്തിലാണ്. മുമ്പ് ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേണു എടുത്ത നിലപാടും ദിലീപിന്റെ പരസ്യ പ്രതികരണവുമെല്ലാം പലവിധത്തിൽ ചർച്ചയായിരുന്നു. ദിലീപിന് പണി കൊടുത്തവർക്കെല്ലാം പണി കിട്ടുന്നുവെന്ന തരത്തിലാണ് ദിലീപ് ഫാൻസിന്റെ പ്രതികരണങ്ങൾ. ഇത്തരം പ്രതികരണങ്ങളും മറ്റും ട്രോളുകളായി മാറുന്നത് മാതൃഭൂമിയെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ നടപടികൾക്ക് സാധ്യതയും വിലയിരുത്തുന്നു. സഭ്യമായ ഭാഷയിലെങ്കിലും അശ്ലീലത്തിന്റെ അതിർവരമ്പുകൾ എല്ലാം ലംഘിക്കുന്ന സന്ദേശമാണ് വേണു മാധ്യമ പ്രവർത്തകയ്ക്ക് അയച്ചത്.

കുറച്ചു കാലം മാതൃഭൂമിയുടെ ചർച്ചകളിൽ നിന്ന് വേണുവിനെ മാറ്റി നിർത്തിയിരുന്നു. രാഷ്ട്രീയ നിലപാടുകളിലെ കാർക്കശ്യം മൂലമായിരുന്നു ഇത്. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്ന വാദവും എത്തി. അപ്പോഴും വേണു കരുതലോടെ പ്രതികരണങ്ങളിൽ നിന്ന് മാറി നിന്നു. അന്ന് വേണുവിന്റെ ജേഷ്ഠൻ കൂടിയായ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിലെ മേധാവി. പിന്നീട് രാജീവ് ദേവരാജ് ചാനൽ ചുമതലയിൽ എത്തി. അതിന് ശേഷം റേറ്റിങ് കൂട്ടുകയെന്ന ലക്ഷ്യത്തോടെ വേണുവിനെ മുഖ്യ അവതാരകനാക്കി. ഇതിനിടെയാണ് പുതിയ പ്രശ്‌നം. ഒന്നിലധികം അനാവശ്യ സന്ദേശങ്ങൾ കിട്ടിയതാണ് മാധ്യമ പ്രവർത്തകയെ ചൊടിപ്പിച്ചത്. ഇത് ചാനലിൽ പാട്ടായി. ഉടനെ മാനേജ്‌മെന്റ് അന്വേഷണവും നടത്തി. ഇതിലാണ് വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞത്.

മാധ്യമ പ്രവർത്തക പരാതി എഴുതി നൽകിയാൽ അത് പരിശോധിക്കും. ചാനലിന് ഇക്കാര്യത്തിൽ രണ്ടഭിപ്രായമില്ല. അങ്ങനെ വന്നാൽ വേണുവിന് മാതൃഭൂമി വേണ്ടിയും വരും. എന്നാൽ മാധ്യമ പ്രവർത്തകനെ താക്കീത് ചെയ്യിക്കുകയെന്ന ലക്ഷ്യമേ മാധ്യമ പ്രവർത്തകയ്ക്കുള്ളൂ. മര്യാധയുടെ സീമ ലംഘിക്കരുതെന്ന് ഉറപ്പാക്കുക മാത്രം മതിയെന്നാണ് നിലപാട്. അതുകൊണ്ടാണ് സസ്‌പെൻഷൻ രണ്ടാഴ്ചത്തെ നടപടിയിൽ ഒതുങ്ങിയത്.

ഏതായാലും സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായത് മാതൃഭൂമി ചാനലിന് തിരിച്ചടിയാണ്. ചർച്ചകളിലെ പ്രധാന മുഖത്തിനാണ് ഇടിവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ വേണുവിനെ ഇനി ചർച്ചകളിലേക്ക് കയറ്റിയാലും വിഷയം തെരഞ്ഞടുക്കുന്നതിലും മറ്റും കരുതൽ കാട്ടും. അല്ലെങ്കിൽ എതിരാളികൾ ചർച്ചയിൽ ഇതും വിഷയമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP