Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ഞാൻ മരണം മുന്നിൽ കണ്ടു.. നേരിയ ഭയം പോലുമില്ലാതെ; ബ്ലെഡ് കട്ടിയാവില്ലെന്ന് പറഞ്ഞപ്പോൾ നിറഞ്ഞത് ഹാർട്ടിലും തലച്ചോറിലും കിഡ്‌നിയിലും ബ്ലീഡിങ്ങ് ഉണ്ടാകാനുള്ള സാധ്യത; ആ വാർത്ത ഒരു പാട് ഗുണം ചെയ്തു; ആശങ്ക ചർച്ചയായപ്പോൾ ലഭിച്ചത് മികച്ച ചികിൽസ; മറുനാടനെതിരെ നുണ പ്രചരണം നടത്തിയവരോട് വാവ സുരേഷിന് പറയാനുള്ളത് മെഡിക്കൽ കോളേജിലെ അതിജീവനത്തിന്റെ കഥ; പാമ്പുകളുടെ തോഴൻ ആശുപത്രിക്കിടക്കയിലെ ഓർമ്മകൾ മറുനാടനുമായി പങ്കു വയ്ക്കുമ്പോൾ

ഞാൻ മരണം മുന്നിൽ കണ്ടു.. നേരിയ ഭയം പോലുമില്ലാതെ; ബ്ലെഡ് കട്ടിയാവില്ലെന്ന് പറഞ്ഞപ്പോൾ നിറഞ്ഞത് ഹാർട്ടിലും തലച്ചോറിലും കിഡ്‌നിയിലും ബ്ലീഡിങ്ങ് ഉണ്ടാകാനുള്ള സാധ്യത; ആ വാർത്ത ഒരു പാട് ഗുണം ചെയ്തു; ആശങ്ക ചർച്ചയായപ്പോൾ ലഭിച്ചത് മികച്ച ചികിൽസ; മറുനാടനെതിരെ നുണ പ്രചരണം നടത്തിയവരോട് വാവ സുരേഷിന് പറയാനുള്ളത് മെഡിക്കൽ കോളേജിലെ അതിജീവനത്തിന്റെ കഥ; പാമ്പുകളുടെ തോഴൻ ആശുപത്രിക്കിടക്കയിലെ ഓർമ്മകൾ മറുനാടനുമായി പങ്കു വയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാവ സുരേഷിന്റെ ആരോഗ്യത്തിൽ മറുനാടൻ പങ്കുവച്ച ആശങ്കകൾ വ്യാജമാണെന്ന് പറഞ്ഞ് പരത്തിയവർക്ക് ആയി ഇതാ ഒരു അഭിമുഖം. രക്ത അണലി കടിത്ത വാവ സുരേഷിന്റെ ജീവൻ അപകടത്തിലാണെന്നും രക്തം കട്ടപിടിക്കാത്തത് മരണകാരണമായാക്കാമെന്നും മറുനാടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് നൂറ് ശതമാനം ശരിയാണെന്ന് സമ്മതിക്കുകയാണ് വാവ സുരേഷും. അങ്ങനെ മറുനാടനെതിരായ ഒരു നുണക്കഥ കൂടി പൊളിയുകയാണ്.

ഐസിയുവിൽ സംസാരിച്ചും ആഹാരം കഴിച്ചും കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിലെ അതിഗുരുതരാവസ്ഥയാണ് മറുനാടൻ റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെ നിരവധി പ്രതികരണങ്ങളുണ്ടായി. വാവ സുരേഷിന്റെ ഫെയ്‌സ് ബുക്ക് പേജിൽ ആശങ്ക വേണ്ടെന്ന് കുറുപ്പുമെത്തി. ഇതെല്ലാം ചർച്ചയായി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ വാവ സുരേഷ് ഇപ്പോഴിതാ തന്റെ ചികിൽസയിലെ ദുർഘട ഘട്ടങ്ങൾ മറുനാടനോട് തുറന്ന് സംസാരിക്കുകയാണ്. മറുനാടന്റെ വാർത്ത തനിക്ക് വീണ്ടും ജീവൻ നൽകിയെന്ന് വാവ പറയുന്നു. ഒപ്പം മറുനാടൻ പങ്കുവച്ച ആശങ്ക ശരിയെന്നു. ഇതോടെ മറുനാടനെതിരെ ചിലർ ബോധപൂർവ്വം നടത്തിയ വ്യാജ പ്രചരങ്ങളിലെ സത്യമാണ് പുറത്തു വരുന്നത്.

മൂന്ന് തവണ അണലി കടിച്ചിട്ടുണ്ട്. ഇപ്രവാശ്യത്തേതായിരുന്നു ഭീകരം. നൂറ് ശതമാനം ആശങ്കയുണ്ടായിരുന്നു. ഡോക്ടർമാർ പറഞ്ഞിരുന്നു. എനിക്ക് അറിയാമായിരുന്നു. ബ്ലെഡ് കട്ടിയാവില്ലെന്ന് പറഞ്ഞപ്പോൾ ഹാർട്ടിലും തലച്ചോറിലും കിഡ്‌നിയിലും ബ്ലീഡിങ്ങ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലായിരുന്നു. ബ്ലെഡ് കട്ടപിടിക്കാതെ വന്നാൽ മരണം സംഭവിക്കാം. ഡോക്ടർമാരുടെ ചർച്ചയ്ക്കിടയിൽ ഇത് കേട്ടിരുന്നു. മരിച്ചേക്കാമെന്ന് അത് കേട്ടപ്പോൾ തോന്നിയിരുന്നു. എന്നാൽ ഭയപ്പെട്ടിരുന്നില്ല-മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വാവ സുരേഷ് കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എത്രത്തോളം അപകടം നിറഞ്ഞ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയതെന്ന് തന്നെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തനിക്ക് ഒരിക്കലും ലഭിക്കാത്ത പരിചരണം കിട്ടിയെന്നും വാവ പറയുന്നു.

ഐസിയുവിൽ ഉറക്കത്തിൽ കിടക്കുമ്പോഴും എല്ലാം കേട്ട് കിടക്കുകയാണ്. രക്തം കട്ട പിടിക്കാത്തത് മാരക അവസ്ഥയായിരുന്നു. നിങ്ങളുടെ വാർത്ത കണ്ട എല്ലാവരും ആദ്യം തെറ്റിധരിച്ചു. എനിക്കും തെറ്റിധാരണയുണ്ടായി. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി കാണണമെന്ന് വിചാരിച്ചു. പിന്നീടാണ് മനസ്സിലായത് ആ വാർത്ത ഒരുപാട് ഗുണം ചെയ്തു എന്ന്. നല്ല ചികിൽസ കിട്ടി. പലർക്കും മറുനാടനിലൂടെ നന്ദി പറയുണ്ടേതുണ്ട്. മന്ത്രി ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെല്ലാം വിളിച്ചു. മുൻ മേയറും എംഎൽഎയുമായ പ്രശാന്ത് ഏറെ സഹായം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷും എത്തി. കേന്ദ്രമന്ത്രി വി മുരളീധരനും ഫോണിൽ സംസാരിച്ചു. എല്ലാവരും മികച്ച ചികിൽസ ഉറപ്പാക്കാൻ നിന്നുവെന്നും വാവ സുരേഷ് പറുന്നു.

ഡോക്ടർമാരുടെ ചർച്ചയിൽ നിന്ന് മനസ്സിലായത് മറ്റൊരു കാര്യം. അണലി കടിച്ചു വരുന്നവർക്ക് ആന്റി വെനം നൽകുന്നതാണ് ആദ്യം ചെയ്യുക. അതിന് ശേഷം മറ്റ് മരുന്നുകൾ നൽകുന്നതായിരുന്നു രീതി. എന്നാൽ എന്റെ കാര്യം വന്നതോടെ അത് മാറി. ഇനി ആന്റി വനത്തിനൊപ്പം രക്തം കട്ടപടിക്കാനുളുള്ള മരുന്നും നൽകും. അങ്ങനെ എന്റെ ചികിൽസയിലൂടെ അവർ പുതിയൊരു മെത്തേഡ് മനസ്സിലാക്കി. അതുകൊണ്ട് ഇനി അങ്ങനെ ചെയ്യും-വാവ സുരേഷ് പറയുന്നു. വാർത്തയിൽ മോശമായ കമന്റ് പലതും ഇട്ടു. ആ വാർത്ത വന്നതു കൊണ്ട് നല്ല ട്രീറ്റ്‌മെന്റ് കിട്ടി. അതിലൊരു സംശയവുമില്ല. സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാണ് മെഡിക്കൽ കോളേജിലെ ഇപ്പോഴുള്ള ചികിൽസയെന്നും വാവ സുരേഷ് പറയുന്നു.

ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറേത്തെ ഒരു വീട്ടിൽനിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയിൽ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പിക്കുകയായിരുന്നു. ഈ രക്ത അണലിയുടെ കടി രക്തചക്രമണത്തെ ആകെ ബാധിക്കുന്ന അവസ്ഥയിലായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കരുതലോടെയുള്ള ചികിൽസയാണ് വാവ സുരേഷിന് രക്ഷയൊരുക്കിയത്. മലയാളികൾ ആകെ പ്രാർത്ഥനയുമായി കൂടെ നിന്നു.

പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. വിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു. ഇത്തവണയും അതു തന്നെ സംഭവിച്ചു. ഇനിയും പാമ്പിനെ പിടിക്കാൻ മാത്രമല്ല മറ്റെന്തു സഹായത്തിനും സുരേഷിനെ വിളിച്ചാൽ സുരേഷ് ഓടിയെത്തും അത് വേറൊന്നും മോഹിച്ചല്ല വാവ സുരേഷ് എന്ന വ്യക്തി സമൂഹത്തോടും ജീവ ജാലങ്ങളോടും കാണിക്കുന്ന സ്‌നേഹവും കടമകൊണ്ടു കൂടിയാണ്.

മലയാളികൾക്ക് സുപരിചിതമാണ് ഈ പേര്. വാവ സുരേഷ്....ഒട്ടേറെ ആരാധകരും വാവയ്ക്കുണ്ട്. ബാല്യകാലത്ത് സ്‌കൂളിൽ പോകുന്ന വഴിയിൽ പാമ്പുകളെ കണ്ടാൽ കൗതുകത്തോടെ നോക്കി നിന്നും പിന്നീടത് അതിനെ പിടിച്ചും അവയോട് കളിച്ചും പാമ്പുകളുടെ കൂട്ടുകാരനായി ഇപ്പോൾ സംരക്ഷകനും സാമൂഹ്യസേവകനുമായി മാറിയ വാവ സുരേഷ്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകൻ. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും.

വാവ സുരേഷ് എന്ന പേരിലും കൗതുകമുണർത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവർ ഭയന്നു നിൽക്കുമ്പോൾ ആളുകൾ സുരേഷിനെ സ്നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP