മാർപാപ്പയുടെ തീരുമാനം മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം; ഭൂമി വിവാദം ചൂടുപിടിച്ചു നിന്നപ്പോൾ മാർ എടയന്ത്രത്തിന് സിനഡ് ചേർന്ന് നൽകിയ എല്ലാ അധികാരങ്ങളും പോപ്പ് തിരിച്ചെടുത്തു; വിമത പ്രവർത്തനം നടത്തിയ വൈദിക സമിതിയെ പിരിച്ചുവിട്ടു; പോപ്പിന്റെ പ്രതിനിധി മാർ മാനത്തോടത്തിന് അയച്ച അതീവ രഹസ്യ കത്തിന്റെ കോപ്പി മറുനാടൻ പുറത്തുവിടുന്നു; ആലഞ്ചരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വിമത വൈദികർക്കും മാർ എടയന്ത്രത്തിനും വത്തിക്കാൻ പണി കൊടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സീറോ മലബാർ സഭയിലെ വിമത പ്രവർത്തനങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ ഇടപെട്ടുവെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. കർദിനാളിന് എറണാകുളം - അങ്കമാലി അതിരൂപതകളിലെ അധികാരങ്ങൾ കുറച്ചത് മറുവിഭാഗം നേട്ടമായി ആഘോഷിക്കുമ്പോൾ തന്നെ വാസ്തവം മറ്റൊന്നാണെന്ന് ബോധ്യമാകുന്നു. താൽക്കാലിക വെടിനിർത്തലിന് ഉതകുന്ന വിധത്തിൽ കാര്യങ്ങൾ വരാൻ വേണ്ടി കർദിനാൾ മാർ ആലഞ്ചേരി തന്നെയാണ് വിഷയത്തിൽ ഇടപെടൽ നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. സഭയിലെ അധികാരമാറ്റങ്ങൾ സംബന്ധിച്ച തീരുമാനം മാർപ്പാപ്പ കൈക്കൊണ്ടത് മാർ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രഹ്യ കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘാധ്യക്ഷൻ കാർഡിനൽ ലിയനാർഡോ സാന്ദ്രീ നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ഇതോടെ മാർ ആലഞ്ചേരിക്കെതിരെ പടനയിച്ച വൈദികർക്കെതിരെയാണ് നടപടികൾ എന്ന് വ്യക്തമായി.
സീറോ മലബാർ സഭയിലെ ഭൂമിവിവാദത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നടപടിക്ക് നിർദ്ദേശിച്ചത് മാർ ആലഞ്ചേരി തന്നെയായിരുന്നു. അദ്ദേഹം തന്നെയാണ് എടയന്ത്രത്തിന്റെ പകരക്കാരനായി മാർ മാനത്തോടത്തിനെ നിയമിക്കാൻ ആവശ്യപ്പെട്ടതും. ജനുവരിയിൽ സീറോമലബാർ സിനഡ് മാർ എടയന്ത്രത്തിന് നൽകിയ എല്ലാഅധികാരങ്ങളും വത്തിക്കാൻ തിരിച്ചെടുത്തുക്കുന്നതായും മാനത്തോടത്തിന്റെ നിയമന ഉത്തരവിൽ പറയുന്നത്. ഇത് കൂടാതെ വിമത പ്രവർത്തനം നടത്തിയ വൈദികസമിതി പിരിച്ചു വിടുന്നതായും വ്യക്തമാക്കുന്നു. ഇതോടെ ആലഞ്ചേരിയെ പുറത്താക്കാൻ വേണ്ടി രംഗത്തിറങ്ങിയവർക്ക് തന്നെയാണ് തിരിച്ചടിയെന്നാണ് വ്യക്തമാക്കുന്നത്.
ഫലത്തിൽ മറുനാടന്‍ ലഭിച്ച കത്തിന്റെ പകർപ്പിൽ നിന്നും വ്യക്തമാകുന്നത് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണചുമതലയിൽ ഒരു കാരണ വശാലും സഹായ മെത്രാന്മാർക്ക് പങ്കുണ്ടാകില്ലെന്നാണ്. കർദിനാളിനെതിരെ പടനയിച്ച സഹായമെത്രാന്മാർ മാറ്റുന്ന തീരുമാനം കൈക്കൊണ്ടതോടെ സഭയിൽ ആലഞ്ചേരി കൂടുതൽ കരുത്തനായി. കൂടാതെ വത്തിക്കാൻ അദ്ദേഹത്തിനൊപ്പമാണെന്ന കൃത്യമായ സന്ദേശം നൽകാനും സാധിക്കു. സീറോ മലബാർ സഭയിലെ അധികാര വടംവലി തന്നെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഇതോടെയാണ് പാലക്കാട് രൂപത മെത്രാൻ ജേക്കബ് മനന്തോടത്തിനെ അതിരൂപത അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു കൊണ്ട് മാർപ്പാപ്പ തീരുാനം കൈക്കൊണ്ടത്. അതിരൂപതാ വൈദിക സമിതി അടക്കമുള്ള കാനോനിക സമിതികൾ പിരിച്ചുവിട്ടതും വിമത പ്രവർത്തനങ്ങൾ തടയിടുക എന്ന ലക്ഷ്യത്തോടെയാണഅ.
കർദിനാൾ ജോർജ് ആലഞ്ചേരി അതിരൂപത ആർച്ച് ബിഷപ്പായി തുടരുമെന്നും മാർപാപ്പയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ അധികാരം കുറച്ചാലെങ്കിലും പ്രശ്നം തീരട്ടെ എന്നു കരുതിയുള്ള സ്ഥാനത്യാഗമായിരുന്നു ആലഞ്ചേരി പിതാവ് കൈക്കൊണ്ടത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടവിവാദം ലിറ്റർജിയുടെയും അധികാര തർക്കത്തിന്റെയും ഭാഗമാണെന്ന് വത്തിക്കാന്‍ ബോധ്യമായിട്ടുണ്ട്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാ ദ്രോസാന്ദ്ര മാർപാപ്പയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ചാണ് ആലഞ്ചേരിയെ വിശ്വാസത്തിലെടുത്ത് നടപടികൾ സ്വീകരിച്ചത്.
ആലഞ്ചേരിയെ സമ്മർദ്ദത്തിലാക്കിയാണ് വിമതപക്ഷം സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനായി അധികാരം നേടിയെടുത്തത്. ഇങ്ങനെ ഭീഷണിപ്പെടുത്തി വാങ്ങിയ പുതിയ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റീവ് പദവിയും അദ്ദേഹത്തിന് കൈമോശം വന്നതും. ഇപ്പോഴത്തെ നിലയ്ക്ക് നിലവിൽ അധികാരങ്ങളില്ലാതെ തുടരുന്ന എടയന്ത്രത്തിനെയും അടക്കമുള്ള വിമതർക്കതിരെ അധികം താമസിയാതെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഓഗസ്റ്റിൽ ചേരുന്ന സിനഡ് നാല് മെത്രാന്മാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സൂചനയാണ് വത്തിക്കാൻ നൽകുന്നത്.
വൈദിക സമിതി, പാസ്റ്ററൽ കൗൺസിൽ എന്നിവയടക്കം അതിരൂപതയിലെ കാനോനിക സമിതികൾ പിരിച്ചുവിട്ടതായാണ് ഉത്തരവിൽ പറയുന്നത്. വികാരി ജനറൽമാരടക്കം കൂരിയ പിരിച്ചുവിട്ടതായും ഉത്തരവ് വ്യക്തമാക്കുന്നു. ഈ കൂരിയ ആയിരുന്നു ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കുന്ന നടപടി കൈക്കൊണ്ടത്. കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ വത്തിക്കാൻ സിറോ മലബാർ സഭാ സിനഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽല അടക്കം കർദിനാൡന് മുഖ്യറോൾ ലഭിക്കുമെന്നതും ഉറപ്പാണ്.
അതേസമയം സഭയിലെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച അതീവ രഹസ്യമായ കത്ത് ചോർന്നതും വരും ദിവസങ്ങളിൽ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശിച്ചുള്ള കത്ത് ചോർന്നത് വത്തിക്കാനും ഗൗരവത്തിൽ എടുത്തേക്കും. ഈ കത്തു ചോർന്നത് എങ്ങനെയെന്നും വത്തിക്കാന്റെ അന്വേഷണ പരിധിയിൽ വന്നേക്കും. സ്വതന്ത്ര സഭയായ സീറോ മലബാർ സഭയിൽ വത്തിക്കാൻ കൂടുതൽ ഇടപെടൽ നടത്തുമെന്ന കൃത്യമായി സൂചനയും ഇപ്പോഴത്തെ സംഭവ വികാസങ്ങളോടെ ഉണ്ടായിട്ടുണ്ട്.
മാർ ജേക്കബ് മനത്തോടത്തിന്റെ സ്ഥാനാരോഹണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വച്ചാണ് നടക്കുക. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തിൽ 1947 ഫെബ്രുവരി 22 -നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും-കത്രീന ദന്പതികളുടെ മകനാണ്. കോടംതുരുത്ത് എൽപി സ്കൂൾ, കുത്തിയതോട് ഇസിഇകെ യൂണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂണെ പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.
1972 നവംബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക ദൈവാലയത്തിൽ അസിസ്റ്റന്റ് വികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എറണാകുളം അതിരൂപതാ സെക്രട്ടറി, കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപതാ ചാൻസലർ, ആലോചനാസമിതി അംഗം, 'സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ'യുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളിൽ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അദ്ധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തു.
1992 നവംബർ 28 -ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. പിന്നീട് 1996 നവംബർ 11 -ന് പാലക്കാട് രൂപതയുടെ മെത്രാനായി നിയമിതനായി. നിലവിൽ സിബിസിഐ ഹെൽത്ത് കമ്മീഷൻ അംഗം, സീറോ മലബാർ വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ എന്ന നിലകളിലും ശുശ്രൂഷ ചെയ്തുവരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- ചെണ്ടകൊട്ട് നടക്കട്ടെ ..ഞാൻ സംസാരം നിർത്താം എന്നാൽ; ഉദ്ഘാടനം കൊഴുപ്പിക്കാൻ കൊട്ടിത്തിമർത്ത ചെണ്ടക്കാരോട് വേദിയിൽ കയർത്ത് പിണറായി വിജയൻ; വേഗത്തിൽ ഇടപെട്ട് കൊട്ട്നിർത്തിച്ച് ധനകാര്യ മന്ത്രിയും; ഇതിനുള്ള മറുപടി ഞാനിപ്പൊ പറയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ശാസനം; വീഡിയോ വൈറൽ
- ഏകദിന ശൈലിയിൽ ബാറ്റ് വീശീ തകർപ്പൻ സെഞ്ച്വറിയുമായി ഋഷഭ് പന്ത്; അർധശതകത്തോടെ മികച്ച പിന്തുണ നൽകി രവീന്ദ്ര ജഡേജയും; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്; പന്തും ജഡേജയും രക്ഷകരായത് മുൻനിര തകർന്ന ശേഷം; ഒന്നാം ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽ
- നുപുർ ശർമയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ബാലൻസിംഗിന് വേണ്ടിയാണ് ആൾട്ട് ന്യൂസിന്റെ സുബൈറിനെ അകത്താക്കിയത്; നുപുറിന്റെ വീഡിയോ പ്രചരിപ്പിച്ചതും അനിഷ്ടത്തിന് കാരണം; പക്ഷേ ഉദയ്പൂർ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ
- ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ച പരിഗണിക്കുക എതിർ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി
- അഫീലയും മകനും ദുബൈയിൽ ഭർത്താവിനടുത്തെത്തിയത് മാർച്ചിൽ; സന്തോഷമുള്ള ചിത്രങ്ങൾ പ്രതീക്ഷിച്ച ബന്ധുക്കൾക്ക് ലഭിച്ചത് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ അഫീലയ്ക്കേറ്റ പരിക്കിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളും; മലപ്പുറം സ്വദേശിനിയുടേതുകൊലപാതകമെന്ന് ബന്ധുക്കൾ ; വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു
- കേരളത്തിലെ ആദ്യ പബ് എന്ന് കൊട്ടിഘോഷിച്ച് തുടക്കം; പബ്ബിലെ ഡിജെ പാർട്ടികളിൽ ലഹരിയുടെ ഒഴുക്ക്; പാതിരാവായാലും പൂട്ടാത്ത ബാർ; പ്രവീൺ റാണ തുടങ്ങിയ ഫ്ളൈ ഹൈ ഹോട്ടലിന് താഴിട്ടു
- തപോളയിൽ നിന്ന് എരുമേലിയിലേക്ക് ഒരു സ്നേഹദൂരം; ഷിൻഡേയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് എരുമേലിക്കാരൻ ഫാ. ടോമി കരിയിലക്കുളത്തിന്റെ നേതൃത്വത്തിലുടെ; ഫാദറിനെ മഹാരാഷ്ട്രയുടെ അമരക്കാരൻ ചേർത്ത് പിടിക്കുമ്പോൾ അഭിമാനം മറുനാടനും; ഫാ.ടോമി, ഷാജൻ സ്കറിയയുടെ കൂടപ്പിറപ്പ്
- 'കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടതായി ആരോപണം; സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം; സാന്റിയാഗോ മാർട്ടിൻ ബന്ധം'; മക്കാവുവിലേക്ക് അടക്കം അടിക്കടി യാത്രകൾ; ഗോൾഫ് ക്ലബിൽ അംഗത്വം; പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായപ്പോൾ ഉയർന്നത് ആരോപണ മഴ; അന്ന് അരുൺകുമാർ... ഇന്ന് വീണ വിജയൻ; സിപിഎം അധികാര വഴിയിലെ 'പുത്രാവതാരങ്ങളുടെ' കഥ!
- വിദേശത്ത് പോകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ; ജോലിക്കും നിക്ഷേപത്തിനും എന്ന പേരിൽ കോടികളുടെ തട്ടിപ്പിന് നാല് വർഷം മുമ്പ് അറസ്റ്റും; രാഹുൽ ചക്രപാണി നയിക്കുന്ന മെഡ്സിറ്റി ഇന്റർനാഷണൽ അക്കാഡമിയിൽ കോടികളുടെ ജി.എസ്.ടി വെട്ടിപ്പും; റെയ്ഡുകൾ തുടരുന്നു
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍