Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എട്ടരയോടെ വീട്ടിലെ ലൈറ്റ് അണഞ്ഞു; വന്ന കാറിലുണ്ടായിരുന്നത് രണ്ടു പേർ; ബോഡി കയറ്റിയപ്പോൾ തല വെളിയിൽ കിടന്നു; അയൽക്കാരൻ കാര്യം തിരക്കിയപ്പോൾ പറഞ്ഞത് നെഞ്ചുവേദനയിലെ കുഴഞ്ഞു വീഴൽ; ആദ്യ ഭാര്യയുടെ സ്വർണം ആരുടെ കൈയിൽ? വലിയശാല രമേശിന്റെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

എട്ടരയോടെ വീട്ടിലെ ലൈറ്റ് അണഞ്ഞു; വന്ന കാറിലുണ്ടായിരുന്നത് രണ്ടു പേർ; ബോഡി കയറ്റിയപ്പോൾ തല വെളിയിൽ കിടന്നു; അയൽക്കാരൻ കാര്യം തിരക്കിയപ്പോൾ പറഞ്ഞത് നെഞ്ചുവേദനയിലെ കുഴഞ്ഞു വീഴൽ; ആദ്യ ഭാര്യയുടെ സ്വർണം ആരുടെ കൈയിൽ? വലിയശാല രമേശിന്റെ മരണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീരിയൽ നടൻ വലിയശാല രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകും. മരണ ദിവസം രാത്രി തീർത്തും ദുരൂഹമായ സംഭവങ്ങളാണ് വീട്ടിലുണ്ടായത്. അയൽക്കാരുടെ ഈ സംശയങ്ങളും പരാതി കൊടുക്കുന്നതിന് കാരണമാണ്. ഞായറാഴ്ചയാണ് വലിയശാല രമേശിന്റെ മരണാനന്തര ചടങ്ങുകൾ. അതിന് ശേഷമാകും പരാതി കൊടുക്കൽ.

രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പരിഭ്രാന്തരായി വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് പോലും ഓഫായിരുന്നു. പിന്നീട് ഒരു കാർ വീടിന് മുമ്പിലെത്തി. ഈ കാറിൽ ഡ്രൈവർക്ക് പുറമേ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയൽവാസി ഓടിയെത്തി. ഇവരോട് കാര്യങ്ങൾ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നാണ് വിശദീകരിച്ചതും.

കാറുമായെത്തിയ ഡ്രൈവറോടും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. നെഞ്ചു വേദനയുണ്ടായെങ്കിൽ ഉടൻ ആശുപത്രിയിൽ കൊണ്ടു പോകണം. അതിന് തൊട്ടടുത്ത വീട്ടിൽ എല്ലാം കാറുണ്ട്. ആരെ വിളിച്ചാലും അവർ ചെല്ലും. എന്നിട്ടും പുറത്തു നിന്ന് കാർ വിളിച്ചു വരുത്തി. പി ആർ എസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങി മരണം പുറത്ത് അറിയുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് വലിയശാല രമേശിന്റെ അയൽക്കാർ മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. കാനഡയിലുള്ള മകനാണ് ആത്മഹത്യാ വിവരം പൊലീസിനെ അറിയിച്ചത്.

വലിയശാല രമേശിന്റെ സംസ്‌കാര ശേഷം എല്ലാ ബന്ധുക്കളും മേട്ടുക്കടയിലെ വീട്ടിലുണ്ട്. ചടങ്ങുകൾക്ക് ശേഷം മാത്രമേ മറ്റ് ചർച്ചകളിലേക്ക് പോകൂ. ഇതിനൊപ്പം വലിയശാല രമേശിന്റെ ആദ്യ ഭാര്യയുടെ സ്വർണ്ണവും അമ്മയുടെ സ്വർണ്ണവും ആരുടെ കൈയിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്. വലിയ ദുരൂഹതകളിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് സൂചന. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ നിന്ന് മകൻ വലിയശാല രമേശിനെ വിളിച്ചിരുന്നു. അപ്പോൾ സന്തോഷത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിൽ മകൻ ഗോകുലിനും സംശയങ്ങളുണ്ട്.

വലിയ ശാലയുടെ മൃതുദേഹം ആദ്യം കണ്ടത് രണ്ടാം ഭാര്യയും അവരുടെ ആദ്യഭർത്താവിലുള്ള മകളുമാണ്.എന്നാൽ ഇവർ ഇത് ആരെയും അറിയിക്കാതെ കെട്ടഴിച്ച് പി ആർ എസ് ആശുപത്രിയിലേക്ക് കൊണ്ടു വന്നു. രാത്രി വൈകിയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്. അയൽ വീട്ടുകാരോ ബന്ധുക്കളോ ഈ വിവരം അറിഞ്ഞില്ലന്നുള്ളതാണ് ശ്രദ്ധേയം. കാനഡയിലുള്ള വലിയശാല രമേശിന്റെ മകന്റെ കൂട്ടുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. കാനഡയിലുള്ള മകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഈ കാലതാമസമുണ്ടായതെന്ന് ആർക്കും അറിയില്ല.

രണ്ട് വർഷം മുമ്പ് വലിയശാല രമേശിന്റെ ആദ്യ ഭാര്യ മരിച്ചു. ഇതിന്റെ ദുഃഖം വലിയശാല രമേശിന് വലിയ ആഘാതമായി മാറി. ഇതിന് ശേഷം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ പുനർവിവാഹം. ആറു മാസം മുമ്പ് മകൻ കാനഡയിലേക്ക് പോയി. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു ഇത്. ഇതിന് ശേഷമാണ് വലിയശാല രമേശ് മാനസിക പ്രശ്നങ്ങളിലേക്ക് മാറിയത്. വലിയശാലയുടെ പേരിലുണ്ടായിരുന്ന വീടിനെച്ചൊല്ലിയുള്ള തർക്കവും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്ന.വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു.പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും.

ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് കുറച്ചുകാലം മുമ്പാണ് രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയുന്നു.

വലിയശാല രമേശിനെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംശയിക്കുന്നുണ്ട്.രമേശിന്റെ ഫോണിൽ ഇതിനുള്ള തെളിവ് ഉണ്ടാകുമെന്നും അവർ കരുതുന്നു. പൊലീസ് അന്വേഷണം വേഗത്തിലായാൽ സത്യം പുറത്തുവരുമെന്നാണ് അവർ പറയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഇക്കാര്യത്തിൽ പ്രാഥമിക തെളിവ് ശേഖരണം നടത്തുണ്ട്. വലിയശാല രമേശിന്റെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് വികാരമാണ് സീരിയൽ രംഗത്തുള്ളവരും മറുനാടനോട് പങ്കുവച്ചത്.

നാടക രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് രമേശ് വലിയശാല. 20 വർഷത്തിലധികമായി സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.അതേസമയം നിരവധി പേരാണ് രമേശിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ചത്. പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ' എന്നാണ് സോഷ്യൽ മീഡിയയിൽ സിനിമാ നിർമ്മാതാവ് കൂടിയായ ബാദുഷ എഴുതിയത്.മൂന്ന് ദിവസം മുൻപ് വരെ ബാദുഷയുടെ വരാൽ എന്ന ചിത്രത്തിലായിരുന്നു രമേശ് അവസാനമായി അഭിനയിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP