Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നജീബിന്റെ ടൂറിസം കമ്പനിക്ക് നേട്ടമുണ്ടാക്കി കൊടുത്തതിൽ മണത്തത് അഴിമതി; ലൈഫ് മിഷനിലെ കള്ളത്തരം കൈയോടെ പിടിച്ചത് സിബിഐയും; എന്നിട്ടും വിരമിച്ച വിശ്വസ്തനെ കൈവിടാതെ പിണറായി; യുവി ജോസിന് വീണ്ടും ഖജനാവ് മുടിച്ച് താവളമൊരുക്കുമ്പോൾ

നജീബിന്റെ ടൂറിസം കമ്പനിക്ക് നേട്ടമുണ്ടാക്കി കൊടുത്തതിൽ മണത്തത് അഴിമതി; ലൈഫ് മിഷനിലെ കള്ളത്തരം കൈയോടെ പിടിച്ചത് സിബിഐയും; എന്നിട്ടും വിരമിച്ച വിശ്വസ്തനെ കൈവിടാതെ പിണറായി; യുവി ജോസിന് വീണ്ടും ഖജനാവ് മുടിച്ച് താവളമൊരുക്കുമ്പോൾ

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: വിവാദനായകൻ യുവി ജോസിന് പുനർ നിയമനം നൽകാൻ സർക്കാർ തീരുമാനം. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഡയറക്ടറായാണ് പുതിയ നിയമനം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി വിരമിച്ചത്. സ്ഥാനമൊഴിഞ്ഞ് നാല് മാസം പോലും തികയും മുമ്പാണ് പുതിയ നിയമനം.

ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദലടക്കം പ്രതിസ്ഥാനത്ത് നിൽക്കുന്നയാളെയാണ് വിരമിച്ച ശേഷം ധൃതിപിടിച്ച് പുനഃനിയമനം നൽകുന്നത്. നിലവിൽ സിബിഐ, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്രഏജൻസികളാണ് ലൈഫ് മിഷൻ അഴിമതി അന്വേഷിക്കുന്നത്. മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുള്ളത്.

ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യുവി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമല്ലെന്നും പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. കൂടാതെ നാലു കോടിയിലേറെ രൂപ കമ്മിഷൻ ഇനത്തിൽ നൽകിയെന്ന് നിർമ്മാതാക്കളായ യൂണിടെക് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് രണ്ടുതവണയാണ് യുവി ജോസിനെ ചോദ്യം ചെയ്തിരുന്നത്. ശിവശങ്കർ, സ്വപ്ന സുരേഷ് തുടങ്ങിയവരൊക്കെ ഈ കേസിൽ പ്രതികളാണ്.

ടൗൺ പ്ലാനിങ് ഓഫീസറായിരുന്ന യുവി ജോസിന് കൺഫേഡ് ഐഎഎസ് ലഭിച്ചത് ചട്ടവിരുദ്ധമായാണെന്നതിന്റെ രേഖകളും മറുനാടൻ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായി ഇഎം നജീബിന്റെ ടൂറിസം കമ്പനിയായ ജിജിഎല്ലിന് അനധികൃതമായി ബിആർഡിസി ബിഡ് നൽകിയതിനുള്ള പ്രതിഫലമായിരുന്നു യുവി ജോസിന്റെ കൺഫേഡ് ഐഎഎസ്.

തദ്ദേശസ്വയംഭരണ വകുപ്പിൽ ടൗൺ പ്ലാനറായിരുന്ന യുവി ജോസിന് 2015 ലാണ് ഐഎഎസ് ലഭിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഐഎഎസ് നൽകാൻ തീരുമാനിക്കുമ്പോൾ അതിന് എട്ട് വർഷം മുമ്പ് മുതലുള്ള പ്രവർത്തനമികവ് പരിശോധിക്കേണ്ടതായുണ്ട്. എന്നാൽ ഈ കാലയളവിൽ ജോസ് ശൂന്യവേതനാവധിയിലായിരുന്നു എന്നതാണ് വിരോധാഭാസം. 1997 ലാണ് ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ എത്തുന്നത്. ടൂറിസം ഓഫീസിന് അടുത്തുള്ള കെട്ടിടത്തിൽ എയർട്രാവൽ എന്റെർപ്രൈസസ് എന്ന ടൂറിസം സ്ഥാപനം നടത്തിയിരുന്ന ഇഎം നജീബുമായി ചേർന്ന് യുവി ജോസ് നടത്തിയ വഴിവിട്ട പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് രേഖകൾ സഹിതം മറുനാടൻ പുറത്തുവിട്ടിരുന്നത്.

ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് വേണ്ടി റിസോർട്ടുകൾ നിർമ്മിക്കാൻ ബിഡ് നടത്താൻ ടൂറിസം വകുപ്പ് 2004 ൽ തീരുമാനിക്കുമ്പോൾ യു. വി ജോസ് ടൂറിസം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബിആർഡിസിയുടെ ഉടമസ്ഥതയിലുള്ള ആറ് പ്രോപ്പർട്ടികളിൽ സീ ഫ്രണ്ടേജ് ഇല്ലാത്ത ഒരു സ്ഥലം കുറഞ്ഞവിലയ്ക്ക് നജീബിന് ഒപ്പിച്ച് കൊടുത്തത് ജോസായിരുന്നു. എന്നിട്ട് അതിന് മുന്നിലുള്ള സ്ഥലം കൂടി സൗജന്യനിരക്കിൽ ഏറ്റെടുത്ത് ആ പ്രോപ്പർട്ടിയെ സീ ഫ്രണ്ടേജാക്കി മാറ്റാനും യുവി ജോസ് അനധികൃതമായി ഇടപെട്ടിരുന്നു. ഈ സഹായങ്ങൾക്കുള്ള പ്രതിഫലമായാണ് 2015 ൽ അദ്ദേഹത്തിന് കൺഫേഡ് ഐഎഎസ് ലഭിക്കുന്നത്.

യുവി ജോസ് കോഴിക്കോട് കളക്ടറായിരിക്കെ ക്വാറികൾക്ക് വഴിവിട്ട് അനുമതി നൽകിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ തുടരന്വേഷണത്തിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ ഇടപെട്ട് പരാതി അട്ടിമറിച്ചിരിക്കുകയാണ്.
ക്കം കൊടിയത്തൂരിൽ മിച്ച ഭൂമിയിലെ നാല് ക്വാറികൾക്ക് വഴിവിട്ട് അനുമതി നൽകയതിന്റ തെളിവുകളാണ് പുറത്ത് വന്നിരിക്കുകയാണ്. ഉഎഛയുടെ നിർദ്ദേശത്തെ തുടർന്ന് പരിസ്ഥിതി ആഘാത പഠന സമിതി അനുമതി നൽകേണ്ടെതില്ലെന്ന് തീരുമാനിച്ച ക്വാറികൾക്കാണ് സമിതി അധ്യക്ഷൻ കൂടിയായ കളക്ടർ അനുമതി നൽകിയത്.

അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നൽകിയിരുന്നത് ഡിസ്ട്രിക് എൻവയോമെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അഥോറിറ്റി ആയിരുന്നു. ജില്ലാ കളക്ടർ, ഡി എഫ് ഒ, ആർഡിഒ എന്നിവരാണ് ഇതിലെ അംഗങ്ങൾ. മുക്കം കൊടിയത്തൂർ വില്ലേജിൽ ക്വാറി തുടങ്ങാൻ പാലക്കൽ ഗ്രാനൈറ്റ്സ്, മർവ ഗ്രാനൈറ്റ്സ്, സി പി മുഹമ്മദ്, വി എം മുരളീധരൻ എന്നിവർ 2017ൽ അപേക്ഷ സമർപ്പിച്ചു. സർക്കാർ ഭൂമി ഉൾപ്പെടുന്നതാണ് ഈ സ്ഥലമെന്ന ഡിഎഫ്ഒയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ക്വാറിക്ക് അനുമതി നൽകേണ്ടെന്ന് 2017 ഓഗസ്റ്റ് മൂന്നിന് ചേർന്ന സമിതി തീരുമാനിച്ചിരുന്നു. അത്തരത്തിൽതന്നെ മിനുട്ട്സും എഴുതി. എന്നാൽ ഇതേ മിനുട്ട്സ് റഫറൻസാക്കി അന്നത്തെ കളക്ടർ യുവി ജോസ് ക്വാറിക്ക് ലൈസൻസ് നൽകിയെന്നാണ് ആരോപണം. ജില്ലാ കളക്ടറായിരുന്ന യു വി ജോസ് ക്വാറി മാഫിയയെ വഴി വിട്ട് സഹായിക്കുകയായിരുന്നെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.

വിവാദമായ ചെങ്ങോട് മലയിൽ വേണ്ടത്ര പാരിസ്ഥിതിക പഠനം നടത്താതെയാണ് ഖനനാനുമതി നൽകിയതെന്ന് ഇപ്പോഴത്തെ ജില്ലാ കളക്ടർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. അതേസമയം യുവി ജോസ് കളക്ടറായിരുന്ന കാലത്ത് നൽകിയ ക്വാറി അനുമതികളെല്ലാം പുനപരിശോധിക്കണമെന്ന്ആവശ്യപ്പെട്ട് പരിസ്ഥിതിപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ വിവാദങ്ങളുടെ ഉറ്റതോഴനായ നിരവധി അഴിമതിക്കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന യുവി ജോസിനെ വിരമിച്ച ശേഷം ധൃതി പിടിച്ച് ഒരു സ്ഥാനത്ത് അവരോധിക്കുന്നതിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. അദ്ദേഹത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണങ്ങളൊന്നും ഇല്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുള്ളതിനാൽ ഈ സ്ഥാനത്ത് നിയമിക്കുന്നതിൽ തെറ്റില്ലെന്നാണ് ജോസിനെ കെഎസ്ഡബ്ല്യുഎംപിയുടെ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നത്.

എന്നാൽ കേന്ദ്ര ഏജൻസികൾ അടക്കമുള്ള മറ്റ് പല അന്വേഷണ ഏജൻസികളും അന്വേഷിക്കുന്ന കേസുകളിൽ പ്രതിസ്ഥാനത്തുള്ള വ്യക്തിയാണ് യുവി ജോസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി യുവി ജോസിനുള്ള വ്യക്തിബന്ധമാണ് പുതിയ നിയമനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP