എരുമേലിയിൽ ഒരു വടയിൽ വെറും പത്ത് ഗ്രാം കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് അയ്യായിരം രൂപ പിഴയിട്ടത് ഡെപ്യൂട്ടി തഹസിൽദാറുടെ പ്രതികാരം! തങ്കച്ചന് പണി കൊടുത്തത് കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കുന്നു എന്നു പറഞ്ഞ് പരാതി കൊടുത്തതിന്റെ പേരിൽ; റവന്യൂ ഉദ്യോഗസ്ഥന്റെ പ്രതികാര ക്വട്ടേഷൻ ഏറ്റെടുത്തത് ലീഗൽ മെട്രോളജിക്കാർ; ഹോട്ടലുകാരനെതിരായ പ്രതികാര നടപടിയിൽ ഇടപെട്ട് കോട്ടയം കലക്ടറും; കക്കൂസ് മാലിന്യം ബ്രഹ്മപുരത്തെ സീവേജ് പ്ലാന്റിലേക്ക് മാറ്റാൻ ദേവസ്വം ബോർഡിന് നിർദ്ദേശം

എം മനോജ് കുമാർ
എരുമേലി: എരുമേലി ടൗണിലെ കക്കൂസ് മാലിന്യം ബ്രഹ്മപുരത്തുള്ള ബ്രഹ്മപുരം സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മാറ്റാൻ കോട്ടയം ജില്ലാ കളക്ടർ തിരുവിതാംകൂർ ദേവസ്വം ബോർഡിനു ഉത്തരവ് നൽകി. കക്കൂസ് മാലിന്യങ്ങൾ ഒരു കാരണവശാലും തോടിലേക്കോ മണിമലയാറ്റിലേക്കോ ഒരു കാരണവശാലും ഒഴുക്കിവിടരുത് എന്നാണ് കോട്ടയം ജില്ലാ കളക്ടർ പി.കെ.സുധീർബാബു ഉത്തരവ് നൽകിയത്. തോടു വഴി മണിമലയാറ്റിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് വാർത്തയാക്കിയതിനു എരുമേലിയിലെ പാവപ്പെട്ട ഹോട്ടലുടമ തങ്കച്ചന് നേരെ റവന്യൂ വകുപ്പ് അധികൃതരുടെ പ്രതികാര നടപടി വന്നതോടെ പ്രശ്‌നം വിവാദത്തിന്റെ തലത്തിലെത്തിയപ്പോഴാണ് കളക്ടർ സുധീർ ബാബു നേരിട്ടുള്ള ഇടപെടൽ നടത്തിയത്. മണിമലയാറ്റിലേക്ക് കക്കൂസ് മാലിന്യം തള്ളുന്ന പ്രശ്‌നം പൊതുശ്രദ്ധയിൽ കൊണ്ട് വന്നതോടെ റവന്യൂ വകുപ്പ് അധികൃതരുടെ ഒത്താശയോടെ ലീഗൽ മെട്രോളജി വകുപ്പ് തങ്കച്ചന്റെ ഹോട്ടലിൽ റെയ്ഡ് നടത്തിയിരുന്നു. വടയ്ക്ക് തൂക്കം പത്ത് ഗ്രാം കുറഞ്ഞുവെന്ന് പറഞ്ഞ് 5000 രൂപയാണ് സ്‌പോട്ടിൽ ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കിയത്. ദിവസം 5000 രൂപ പോലും വരുമാനമില്ലാത്ത ഒരു ഹോട്ടലുകാരനോട് ഈ രീതിയിൽ വൻതുക പിഴ ഈടാക്കിയത് വിവാദമായിരുന്നു. ഇത്രയും കടകൾ എരുമേലിയിൽ ഉണ്ടായിട്ടും റെയിഡ് വന്നതും പിഴ ചുമത്തപ്പെട്ടതും തങ്കച്ചനു മാത്രമാണ്. ഇതോടെയാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ നടപടി വിവാദമായത്.
പ്രശ്‌നം കത്തിയപ്പോൾ സംഗതികളുടെ വാസ്തവം മനസിലാക്കി ജില്ലാ കളക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും ദേവസ്വം ബോർഡിന് പ്രശ്‌ന പരിഹാരത്തിനു നിർദ്ദേശം നൽകുകയുമായിരുന്നു. 'റവന്യൂവകുപ്പിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കരാർ എടുത്തത്. ഇവർ മാലിന്യ സംസ്‌ക്കരണം നടത്താതെ തോട് വഴി കക്കൂസ് മാലിന്യം നേരെ മണിമലയാറ്റിലേക്ക് തള്ളുകയായിരുന്നു. സോഷ്യൽ മീഡിയയിൽ താൻ ഇത് ശബ്ദസന്ദേശവും വീഡിയോ വഴി പ്രചരിച്ചതോടെ ഉദ്യോഗസ്ഥൻ കോൺട്രാക്റ്റർക്ക് വേണ്ടി രംഗത്തു വരുകയും തനിക്ക് പിഴ ചുമത്തുകയുമായിരുന്നു'' ഹോട്ടലുടമയായ തങ്കച്ചൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് തന്നെയാണ് എരുമേലിയിലും പ്രചാരണം വന്നത്. ഇതോടെയാണ് കളക്ടറുടെ ഇടപെടൽ വന്നത്. 'സംഭവങ്ങൾ എനിക്ക് നേരിട്ട് അറിയാം. ഞാൻ എരുമേലി പോയിരുന്നു. കക്കൂസ് മാലിന്യങ്ങൾ തോട് വഴി ഒഴുക്കിവിടുന്നു എന്ന് എനിക്കും ബോധ്യമായി. ആ രീതിയിൽ ഒഴുക്കിവിടാൻ പാടില്ല. ദേവസ്വം ബോർഡിനാണ് ഉത്തരവാദിത്തമുള്ളത്. അവിടെ സീവേജ് പ്ലാന്റ് ഒന്നും നിലവിലില്ല. അതോടെയാണ് മാലിന്യം ബ്രഹ്മപുരം പ്ലാന്റിലേക്ക് മാറ്റാൻ ഉത്തരവ് നൽകിയത്-ജില്ലാ കളക്ടർ സുധീർ ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. റെയ്ഡ് നടത്തുമ്പോൾ വിവേകപരമായി നടത്താത്ത ഒരു പ്രശ്‌നം അവിടെ നിലനിൽക്കുന്നതായി തോന്നി. ഇയാൾക്ക് 5000 രൂപ അടയ്ക്കാൻ കഴിയുമോ എന്നൊക്കെ ആലോചിക്കേണ്ടതുണ്ടായിരുന്നു-കളക്ടർ വിരൽ ചൂണ്ടുന്നു.
എരുമേലിയിലെ പാവപ്പെട്ട ഹോട്ടലുടമയാണ് തങ്കച്ചൻ. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ സന്ദർശിക്കുന്ന ഇടമാണ് എരുമേലി. എരുമേലി പേട്ട തുള്ളൽ ശബരിമലയിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. രണ്ടായിരത്തോളം കക്കൂസുകൾ ആണ് ഇവിടെയുള്ളത് എന്നാണ് കണക്ക്. പക്ഷെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല. കക്കൂസ് ടാങ്കുകൾ നിറഞ്ഞു കവിഞ്ഞാൽ കരാർ എടുത്തവർ അത് തൊട്ടടുത്തുള്ള തോട്ടിലേക്ക് തള്ളിവിടും. അത് നേരെ മണിമലയാറ്റിൽ പതിക്കുകയും ചെയ്യും. മണിമലയാറ്റിൽ കുളിക്കുന്നവർ പലരും രോഗബാധിതരാകുന്നുണ്ട്. ഒരു കുട്ടി മരിച്ചതായും സംസാരമുണ്ട്. ആറ്റിൽ കുളിച്ചത്തിനു ശേഷമാണ് കുട്ടിക്ക് വയ്യാതായത്. വിദ്യാർത്ഥി അതിനുശേഷം മരിക്കുകയും ചെയ്തു. ഇങ്ങനെ സംസാരം വന്ന ഘട്ടത്തിലാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് തങ്കച്ചന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇത് വാട്‌സ് അപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും സ്വന്തം ശബ്ദ സന്ദേശത്തിൽ തങ്കച്ചൻ പ്രചരിച്ചു. ഇതോടെ കരാറുകാരന്റെ ബന്ധുവായ റവന്യൂ ഉദ്യോഗസ്ഥൻ പ്രതികാര നടപടിയുമായി വരികയായിരുന്നു എന്നാണ് തങ്കച്ചൻ പറയുന്നത്.
ആദ്യം ഹോട്ടലിൽ അധികമിരുന്ന ഗ്യാസ് സിലിണ്ടർ എടുത്തുകൊണ്ട് പോയി. അതിനു ശേഷം ലീഗൽ മെട്രോളജി വകുപ്പിന്റെ റെയിഡും വന്നു. പത്ത് ഗ്രാം വടയിൽ കുറഞ്ഞു എന്ന് പറഞ്ഞാണ് ലീഗൽ മെട്രോളജി വകുപ്പ് 5000 രൂപ പിഴയായി ഈടാക്കിയത്. അത് തങ്കച്ചനെക്കൊണ്ട് വകുപ്പ് അടപ്പിക്കുകയും ചെയ്തു. ഇതോടെ മാലിന്യ പ്രശ്‌നം മുൻ നിർത്തി പരാതികളും വിവരാവകാശവുമായി തങ്കച്ചൻ രംഗത്ത് വരുകയായിരുന്നു. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് തോടിലെ വെള്ളം ശേഖരിച്ചിരുന്നു. സംഭരിച്ച എല്ലാ സാമ്പിളുകളിലും കോളിഫോം അടക്കമുള്ള ബാക്ടീരിയകൾ വളരെ ഗുരുതരമായ അളവിൽ അടങ്ങിയിരുന്നു. സാൽമണേല്ലയുടെ സാന്നിധ്യവും വ്യക്തമായി. മനുഷ്യവിസർജ്യം വളരെ അധികമായ രീതിയിൽ വെള്ളത്തിൽ കലരുന്നു എന്നാണ് പരിശോധനയിൽ തെളിഞ്ഞത്. നൂറു മില്ലി ലിറ്റർ വെള്ളത്തിൽ പൂജ്യം അളവിൽ കാണപ്പെടുന്ന കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം പരിശോധനയിൽ 2000-ത്തിനു മുകളിൽ എന്നാണ് രേഖപ്പെടുത്തിയത്. ഫീക്കൽ കോളിഫോം ബാക്റ്റീരിയയുടെ അളവും ഇതേ രീതിയിൽ തന്നെ കുത്തനെ കൂടിയ അളവിൽ കാണപ്പെട്ടു. ഓയിൽ ഗ്രീസും ഫ്‌ളൂറൈഡിന്റെയും അളവും കുത്തനെ കൂടിയ രീതിയിലാണ് പരിശോധനയിൽ കണ്ടത്.
തങ്കച്ചന്റെ പരാതി വന്നതോടെയാണ് പ്രശ്‌നത്തിൽ ജില്ലാ കളക്ടറും ഇടപെട്ടത്. വിവേചനപരമായ നടപടികളാണ് പ്രശ്‌നത്തിൽ തങ്കച്ചന്റെ നേരെ വന്നത് എന്ന് കലക്ടർക്കും ബോധ്യമായ കാര്യമാണ്. ഇതോടെയാണ് പ്രശ്‌നത്തിൽ ശക്തമായ നടപടികളുമായി കലക്ടർ രംഗത്ത് വന്നത്. ദേവസ്വം ബോർഡ് തന്നെ പ്രശ്‌നപരിഹാരം കാണണം എന്നാണ് കളക്ടർ ആവശ്യപ്പെട്ടത്. ഇത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തപ്പെടുന്ന കാര്യം ആയതിനാൽ ഇവർക്ക് പ്രശ്‌ന പരിഹാരത്തിനു നിർദ്ദേശം നൽകുകയും ചെയ്തു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ അല്ലെങ്കിൽ വേറെ എവിടേയ്ക്ക് എങ്കിലും മാലിന്യം നീക്കണം എന്നാണ് കളക്ടർ നിർദ്ദേശിച്ചത്. ഇതോടെ മാലിന്യം ഇനി തോട്ടിൽ തള്ളില്ല എന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടുണ്ട്. നദീജലം മലിനമാകുന്നത് ചൂണ്ടിക്കാട്ടി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് മുന്നിൽ നിന്ന തങ്കച്ചന് 5000 രൂപയാണ് ഒറ്റയടിക്ക് നഷ്ടമായത്. കളക്ടറുടെ ഇടപെടൽ വന്ന ശേഷം തങ്കച്ചൻ മറുനാടനോട് പ്രശ്‌നങ്ങൾ വിശദീകരിച്ചു.
കക്കൂസ് മാലിന്യം നേരെ തോടുവഴി ഒഴുക്കിവിടുന്നത് എതിർക്കപ്പെടേണ്ടത്: തങ്കച്ചൻ
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ വരുന്ന ഇടമാണ് എരുമേലി. 2000ത്തോളം കക്കൂസുകൾ ഇവിടെയുണ്ട് എന്നാണ് കണക്ക്. അവിടങ്ങളിലുള്ള മാലിന്യം മുഴുവൻ തോടുവഴി മാലിന്യം ഒഴുക്കുകയായിരുന്നു. തോട് വഴി അത് നേരെ എത്തുന്നത് മണിമലയാറ്റിലും. സ്വകാര്യ വ്യക്തികളുടെയും ദേവസ്വം ബോർഡിന്റെയും ജമാ അത്തിന്റെയും അധീനതയിലുള്ള കക്കൂസുകൾ ആണിത്. ഇവിടുത്തെ മാലിന്യം രാത്രി പൈപ്പ് വഴി നേരെ തോട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഇത് നേരെ പോകുന്നത് മണിമലയാറ്റിലാണ്. എരുമേലിയിലെ പ്രധാനപ്പെട്ട ആറാണ് മണിമലയാർ. അയ്യപ്പ ഭ്കതരും നാട്ടുകാരുമെല്ലാം കുളിക്കുന്ന ആറാണ് ഇത്. നദി മലിനമായിക്കഴിഞ്ഞപ്പോൾ വലിയ പ്രശ്‌നങ്ങൾ വരും. ഇപ്പോഴേ ഇത് മലിനമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് കക്കൂസ് മാലിന്യങ്ങൾ കൂടി നേരെ ആറ്റിലേക്ക് ഒഴുക്കുന്നത്. ഇത് മനസിലാക്കിയപ്പോൾ ഞാൻ അത് വോയിസ് സന്ദേശമായി പ്രചരിപ്പിച്ചു. മാലിന്യം ഒഴുക്കുന്ന വീഡിയോ എന്റെ ഫോണിൽ പകർത്തി ഞാൻ അംഗമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും എന്റെ ശബ്ദത്തിൽ ആ വീഡിയോകളിൽ പറയുകയുമാണ് ചെയ്തത്. കരാറുകാരൻ കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാതെ നേരെ തോട്ടിലേക്ക് വിടുകയാണ്. അത് എത്തുന്നത് മണിമലയാറ്റിലും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ ഇവിടെയില്ല. പത്ത് കക്കൂസുകൾക്ക് ഒരു സീവേജ് പ്ലാന്റ് എന്നാണ് കണക്ക്. ഇവിടെ അങ്ങിനെയുള്ള സംഭവം ഒന്നുമില്ല. കക്കൂസുകൾ അടയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. എല്ലാവര്ക്കും ലാഭക്കണ്ണാണ്. പക്ഷെ അധികാരികൾ കക്കൂസ് ഒന്നും അടപ്പിച്ചില്ല.
കരാറുകാരൻ എല്ലാ മാലിന്യവും തോട് വഴി തള്ളി. തഹസിൽദാർ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവാണ് കരാറുകാരൻ. ഞാൻ വാർത്ത സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ സഹിതം പ്രചരിപ്പിച്ചപ്പോൾ അത് അവർക്ക് ഒരു തിരിച്ചടിയായി. ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം എന്റെ കടയിലെ ഗ്യാസ് എടുത്തുകൊണ്ടുപോയി. ഒരു കടയിൽ ഉള്ളതിലും അധികം സിലിണ്ടർ വെച്ചതിന്റെ പേരിലാണ് എടുത്ത് മാറ്റിയത്. അത് നിയമമാണ്. അത് കഴിഞ്ഞും ഈ ഉദ്യോഗസ്ഥന്റെ വകയായി പ്രശ്‌നങ്ങൾ വന്നുകൊണ്ടിരുന്നു. അത് കഴിഞ്ഞു എനിക്ക് രണ്ടാമത് വന്ന പണിയാണ് ഇത്. ലീഗൽ മെട്രോളജി വകുപ്പുകാരെ എന്റെ കടയിലേക്ക് ഈ ഉദ്യോഗസ്ഥൻ കൊണ്ടുവന്നു. കടയിലെ ഭക്ഷണ സാധനങ്ങൾ മുഴുവൻ തൂക്കിച്ചു. അവർ കടയിലെ ഉഴുന്നുവട എടുത്തു തൂക്കം നോക്കി. ഉച്ചയ്ക്ക് ഇട്ട വടയാണ്. അത് വൈകീട്ട് നാല്-നാലരയാകുമ്പോൾ കുറച്ച് തൂക്കം കുറയും. വട പത്ത് ഗ്രാം തൂക്കം കുറവാണ് എന്ന് പറഞ്ഞാണ് എനിക്ക് ഫൈൻ അടപ്പിച്ചത്. 5000 രൂപയാണ് ഫൈൻ അടപ്പിച്ചത്. എന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞു: നീ കുറച്ച് ദിവസമായി വാർത്ത ഇട്ടുകൊണ്ടിരിക്കുന്നു. അതിനുള്ള പണിയാണിത്. എനിക്ക് സംഭവം അറിയാമായിരുന്നു. അതിലും വലിയ പണി ഞാൻ സാറിന് നൽകാം എന്ന് ഞാനും പറഞ്ഞു.
സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെക്കുറിച്ച് അറിയാൻ വിവരാവകാശം വഴി അപേക്ഷ കൊടുത്തിട്ടുണ്ട്. കക്കൂസ് മാലിന്യം സംസ്‌ക്കരിക്കാനുള്ള പ്ലാന്റ് ഇല്ല. അമിതമായി വരുന്ന മാലിന്യത്തെ നേരെ തോട്ടിലേക്ക് ഒഴുക്കി വിടുകയാണ്. ശബരിമല ഭക്തർ കൂടിയുള്ളതിനാൽ ലക്ഷക്കണക്കിനു ആളുകൾ വന്നു പോകുന്ന ഇടമാണ് എരുമേലി. അമിതമായ ലോഡ് താങ്ങാനുള്ള കപ്പാസിറ്റി ഇവിടുത്തെ കക്കൂസ് ടാങ്കുകൾക്കില്ല. മാലിന്യം പുറത്തേക്ക് വരും. കുത്തിയൊലിക്കുന്ന മാലിന്യം നേരെ തോട് വഴി മണിമലയാറ്റിലേക്ക് എത്തിക്കും. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നമാണിത്. കോളിഫോം ബാക്റ്റീരിയയുടെ അളവ് മണിമലയാറ്റിൽ വളരെ കൂടുതലാണ്. ഗുരുതര പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കപ്പെടുമെന്ന് മനസിലായപ്പോഴാണ് ഞാൻ വാർത്ത പ്രചരിപ്പിച്ചത്. ഇപ്പോൾ തോട്ടിലെ വെള്ളം പരിശോധിച്ച് റിപ്പോർട്ട് ജനങ്ങൾക്ക് നൽകാൻ വേണ്ടി പരാതി നൽകിയിട്ടുണ്ട്. പരാതി കൊടുത്തപ്പോൾ പണി പാളി എന്ന് ഉദ്യോഗസ്ഥന് മനസിലായി. കളക്ടർ വന്നു. പരിശോധിച്ച് പോയി. ഞാൻ നൽകിയ വിവരാവകാശത്തിനു മറുപടി കിട്ടിയിട്ടില്ല-തങ്കച്ചൻ പറയുന്നു.
സോഷ്യൽ മീഡിയാ പോസ്റ്റ്:
എരുമേലിയിലെ നാട്ടുകാരെ, നമ്മൾ ഒറ്റക്കെട്ടായി പ്രതികരിക്കണം.... തങ്കച്ചൻ പുത്തൻവീട് അഭ്യർത്ഥിക്കുന്നു ...
എരുമേലിയിലെ നാട്ടുകാർക്കും പി സി ജോർജ് എംഎൽഎ, ആന്റോ ആന്റണി എം പി, ജില്ലാ കളക്ടർ, പുണ്യം പൂങ്കാവനം ഐ ജി വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, ബ്ലോക്ക് മെമ്പർ അപ്പു സർ, എരുമേലിയിലെ പഞ്ചായത്ത് അംഗങ്ങൾ, ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, ദേവസ്വം ഓഫിസർ ബിജു, കോൺഗ്രസ് നേതാവ് പി എ സലിം, സിപിഎം നേതാവ് ജോർജ് കുട്ടി, ബിജെപി നേതാവ് അജി, എരുമേലിയിലെ മറ്റ് രാഷ്ട്രീയ സാമുദായിക നേതാക്കൾ എന്നിവർക്ക് കൂടി ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു...
ഞാൻ തങ്കച്ചൻ, വീട്ടുപേര് പുത്തൻവീട്. എരുമേലിക്കാരനാണ്. ഞാൻ രാഷ്ട്രീയ നേതാവോ പൊതു പ്രവർത്തകനോ അല്ല. പിന്നോക്ക വിഭാഗത്തിൽ ജനിച്ച് ദരിദ്ര കുടുംബത്തിൽ വളർന്ന് കച്ചവടം നടത്തി കഴിയുന്നു. എനിക്ക് പറയാനുള്ളത് ഏറെ സങ്കടകരമായ കാര്യമാണ്. നിങ്ങൾ ഇത് മുഴുവനും വായിക്കണം. ഞാനൊരു സാധാരണക്കാരനാണ്. നമ്മുടെ നാടിന്റെ രക്ഷക്ക് വേണ്ടി കോടതിയിൽ കേസിന്റെ വഴിയേ പോകേണ്ട സ്ഥിതിയിലാണ് ഞാനിപ്പോൾ. അതായത്, നമ്മുടെ തോട്ടിലൂടെ വിസർജ്യ മാലിന്യങ്ങൾ രാത്രിയിലും പുലർച്ചെയുമായി ഒഴുക്കിവിടുന്നു. ഒന്നോ രണ്ടോ തവണയല്ല ഇത് . പല പ്രാവശ്യം ഞാൻ നേരിൽ കണ്ടതാണ്. എനിക്ക് ആരോടും വിരോധമില്ല, ആരെയും കുടുക്കാനോ കള്ള പ്രചരണം നടത്താനോ അല്ല ഞാനിതെഴുതുന്നത്. തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് കണ്ട് ഞാൻ അതിന്റെയൊക്കെ വീഡിയോ എന്റെ ഫോണിൽ പകർത്തി ഞാൻ അംഗമായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും എന്റെ ശബ്ദത്തിൽ ആ വീഡിയോകളിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുമാണ്.
എരുമേലി മത സൗഹാർദത്തിന്റെ നാടാണ്. നമ്മൾ ലോകത്ത് എവിടെ ചെന്നാലും എരുമേലിക്കാരനാണെന്ന് പറഞ്ഞാൽ എരുമേലിയെ അറിയാത്തവർ ചുരുക്കമായിരിക്കും. അപ്പോൾ നമുക്കുണ്ടാകുന്ന അഭിമാനം എത്ര മാത്രം വലുതാണ്. അങ്ങനെ ഉള്ള നമ്മുടെ എരുമേലിയിൽ പുണ്യം പൂങ്കാവനവും ചന്ദനക്കുടവും പേട്ടതുള്ളലും ഒക്കെ പറഞ്ഞ് മതമൈത്രിയുടെ പേരിൽ നിലകൊള്ളുന്ന ദേവസ്വം ബോർഡും മുസ്ലിം ജമാഅത്തും നമ്മുടെ നാടിനോട് ചെയ്യുന്ന ദേശദ്രോഹമാണ് കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കി വിടുന്ന സംഭവം. ഞാൻ മുൻപേ സൂചിപ്പിച്ചിരുന്നു ഇത് ഒന്നോ രണ്ടോ മൂന്നോ നാലോ തവണയല്ല, കൈയബദ്ധം എന്നൊന്നും ഈ പ്രവർത്തിയെ പറയാനാകില്ല. അറിഞ്ഞുകൊണ്ട് മനഃപൂർവം ചെയ്യുകയാണ് ഇവർ. ഇക്കാര്യം ഇങ്ങനെ പറയേണ്ടി വന്നത് ആരും ഇതിനെതിരെ രംഗത്തുവരാത്തതുകൊണ്ടാണ്. ഞാൻ ഏതാനും വർഷങ്ങളായി എരുമേലിയിൽ ശബരിമല സീസണുകളിൽ ഹോട്ടൽ നടത്താറുണ്ട്. ഇത്തവണ എന്റെ ഹോട്ടൽ പ്രവർത്തിക്കുന്നത് നമ്മുടെ പഞ്ചായത്ത് ഓഫീസിനടുത്ത് ഷൈൻ മെഡിക്കൽ ഷോപ്പിനോട് ചേർന്ന് ദേവസ്വം സ്‌കൂളിന്റെ സമീപത്തെ പൊയ്ക തോടിന് അടുത്താണ്. ഈ തോട്ടിലൂടെയാണ് ദിവസവും കക്കൂസ് മാലിന്യം ദേവസ്വം ബോർഡിന്റെ കരാറുകാരൻ ഒഴുക്കി വിടുന്നത്. ദേവസ്വം ബോർഡിന്റെ ഒരു പ്ലാന്റ് ഇവിടെയുണ്ട്. ദേവസ്വം സ്‌കൂളിന്റെ അടുത്താണ് അത്. ദേവസ്വം ബോർഡിന്റെ കക്കൂസുകളിലെ മാലിന്യം ഇവിടെ എത്തിച്ച് സംസ്‌കരിക്കാനാണ് ഈ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഈ പ്ലാന്റിൽ നിന്നാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിടുന്നത്. ഇതിന്റെയൊക്കെ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തെന്ന് മാത്രമല്ല പരാതികളും നൽകി.
നമ്മുടെ എരുമേലിയിൽ സീസണിലെ ക്രമീകരണങ്ങളെല്ലാം ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള റവന്യൂ കൺട്രോൾ റൂമിന്റെ മേൽനോട്ടത്തിലാണ്. അവർക്ക് ഞാൻ പരാതികൾ നൽകി, ഫോണിൽ എല്ലായ്‌പോഴും വിളിച്ച് പരാതി അറിയിച്ചു. ഉദ്യോഗസ്ഥർ അപ്പോഴൊക്കെ വന്ന് നോക്കി ഞാൻ പറഞ്ഞത് ശരിയാണെന്ന് അറിയിച്ചു. പക്ഷെ, പ്രിയപ്പെട്ട നാട്ടുകാരെ, ഒരു നടപടിയുമുണ്ടായില്ല. കളക്ടർ വരെ വന്ന് നോക്കി. തോട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിയത് വാസ്തവം ആണെന്ന് ഉദ്യോഗസ്ഥർ ശരി വെച്ചിട്ടും കേസെടുത്തില്ല, പെറ്റി അടിച്ചില്ല. പിന്നെയും ഇതേ സ്ഥിതി ആവർത്തിച്ചുകൊണ്ടിരുന്നു. ഞാൻ വീഡിയോ പിടിക്കും, ഫോണിൽ വിളിച്ച് പരാതി പറയും, ഉദ്യോഗസ്ഥർ വരും, പരാതി ശരിയാണെന്ന് പറയും. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എന്റെ കട പരിശോധിച്ചു. ചുട്ടുവെച്ചിരുന്ന ഉഴുന്നുവടകളിൽ ഒരെണ്ണത്തിന് ഇച്ചിരി തൂക്കം കുറഞ്ഞെന്ന് പറഞ്ഞ് അയ്യായിരം രൂപ പിഴ ചുമത്തി. സുഹൃത്തുക്കളെ, നാട്ടുകാരെ നിങ്ങൾ എല്ലാവരും ഒന്ന് ചിന്തിച്ചേ...തോട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിയാൽ പെറ്റിയില്ല, കേസില്ല, ഒന്നുമില്ല. ഇതിന് പരാതികൾ കൊടുത്ത എനിക്ക് വെറും പത്ത് ഗ്രാം കുറഞ്ഞ ഒരു വടയുടെ പേരിൽ അയ്യായിരം രൂപ പിഴയിട്ടു. ഞാൻ ആ പിഴ അടച്ചു. അപ്പോൾ മുതൽ തോന്നുകയാണ്... നാട്ടുകാരെ ഇക്കാര്യങ്ങൾ അറിയിക്കണമെന്ന്. പിഴ ഇട്ടതിലല്ല എനിക്ക് പരാതി. പിഴ ഇട്ടോട്ടെ, പക്ഷെ, തോട്ടിലൂടെ വിസർജ്യം വൻ തോതിൽ ഒഴുക്കിയത് തെറ്റല്ലേ. ഒന്നും രണ്ടും കക്കൂസിലെയാണോ ഇതൊക്കെ. ഒത്തിരി കക്കൂസുകളിലെയാണ് ഒന്നിച്ചു പമ്പ് ചെയ്ത് തോട്ടിലേക്ക് വിടുന്നത്. ഇത് നുണയോ കള്ളമോ അല്ല. പച്ചപരാമർത്ഥമാണ്. ഇത് ഈ വർഷം തുടങ്ങിയ ഒഴുക്കലല്ല. നാറ്റം മൂലം സാമ്പ്രാണി കത്തിച്ചുവെച്ച് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്തവരാണ് അവിടുത്തെ ജീവനക്കാർ. അവിടെ തന്നെ മൃഗാശുപത്രിയുണ്ട് ഹോമിയോ ആശുപത്രിയുണ്ട്. അവരോടെക്കെ ചോദിച്ചു നോക്ക്, ഞാൻ കള്ളമാണോ പറയുന്നതെന്ന്.
സീസണിൽ ഒരു കക്കൂസിൽ എത്ര പേർ കയറും. ഊഹകണക്ക് നോക്കൂ. ഓരോരുത്തരും കക്കൂസ് ഉപയോഗിച്ച് ഇറങ്ങുമ്പോൾ മലം ഉൾപ്പെടെ വെള്ളവുമായി വൻ തോതിലാണ് പെരുകുന്നത്. ഇതൊക്കെ സംസ്‌കരിക്കാതെ തോട്ടിൽ ഒഴുക്കുന്നു. മണിമലയാറിലാണ് തോട് എത്തുന്നത്. ജമാഅത്തിന്റെ കക്കൂസുകൾ തോടിന്റെ കരയിൽ വാവർ സ്റ്റേഡിയത്തിലാണ്. ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ല. പഴക്കമേറിയ ടാങ്ക് ആണ് അവിടെ ഉള്ളത്. അമ്പലത്തിന്റെ പുറകിലുമുണ്ട് പ്ലാന്റ് ഇല്ലാതെ കക്കൂസ് കച്ചവടം. അവിടെ കുറെ മാസം മുമ്പ് ആ ഭാഗത്തെ താമസക്കാരായ 30 ഓളം പേർക്ക് എങ്ങനെയാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് ചിന്തിക്കേണ്ടതാണ്. കൊരട്ടി റോഡിലൂടെ ഇപ്പോൾ ഒന്ന് പോയി നോക്കൂ., നാറ്റം സഹിക്കാനാവാത്തവിധമാണ്. ആ പ്രദേശത്ത് താമസിക്കുന്നവർ നാറ്റം മൂലം ബുദ്ധിമുട്ടുകയാണ്. തോടിന്റെ അടുത്തുകൂടി പോകാൻ കഴിയാത്തവിധമാണ് നാറ്റം. ആന്ധ്രായിൽ നിന്നും തെലുങ്കാനയിൽ നിന്നും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദിവസേനെ ഇവിടെ എത്തുന്നവർ നടത്തുന്ന മലമൂത്ര വിസർജനം നമ്മുടെ തോട്ടിലേക്കാണ് കരാറുകാരും കക്കൂസ് കച്ചവടക്കാരും ഒഴുക്കിവിടുന്നത്. രാത്രിയുടെ മറവിലും മഴ പെയ്യുമ്പോഴും ഇത് നിർബാധം നടത്തുന്നു. ലക്ഷങ്ങൾ വാങ്ങി സമ്പന്നരാകുന്നതിന് സ്വന്തം നാടിനെ നശിപ്പിക്കണോയെന്ന് ഇവർ ചിന്തിക്കണം. നമ്മുടെ അടുത്ത തലമുറ എൻഡോസൾഫാൻ ദുരന്ത ബാധിതരെ പോലെ മാരക രോഗികളായി മാറാൻ ഇതൊക്കെ ധാരാളം മതി. ആലപ്പുഴയും കുട്ടനാടുമൊക്കെ എത്തുന്ന നമ്മുടെ മണിമലയാർ മഹാ വ്യാധികൾ അവിടുത്തെ ജനങ്ങൾക്ക് കൂടിയാണ് പകരുക എന്ന് ഓർക്കണം.
ഇനിയും നമ്മൾ പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ നാട് നശിക്കും മണിമലയാർ ഒഴുകുന്ന ജില്ലകളും നശിക്കും. ഒട്ടേറെ കുടിവെള്ള പദ്ധതികൾ മണിമലയാറിലുണ്ട്. തീട്ടം കലക്കിയൊഴുക്കി വിടുന്ന വെള്ളമാണ് കുടിവെള്ള പദ്ധതികളിലേക്ക് ചെല്ലുന്നത് . കഴിഞ്ഞ വർഷം നമ്മുടെ നാട്ടിൽ എന്റെ പ്രിയപ്പെട്ട സ്‌നേഹിതന്റെ മകൻ മരിച്ചു. അസുഖം എന്താണെന്ന് അറിയില്ല. ആറ്റിൽ കുളിച്ചുകഴിഞപ്പോഴാണ് ആ കുട്ടി രോഗബാധിതനായി ആശുപത്രിയിൽ ആയി മരിച്ചത്. ഇനി ഇങ്ങനെ ഉണ്ടാവരുത്. പണമല്ല വലുത്. നമ്മുടെ നാടാണ്. ഇതവസാനിപ്പിച്ചില്ലെങ്കിൽ ഓരോ സീസണും കഴിയുമ്പോൾ നമ്മൾ രോഗികളാകും. ഞാൻ പഞ്ചായത്ത് മെമ്പർ ആകാനോ നേതാവാകാനോ അല്ല ഇത് തുറന്നുപറയുന്നത്. ഞാൻ ഒറ്റക്കല്ല പോരാടേണ്ടത്. നമ്മൾ ഒന്നിച്ചാണ് പ്രതികരിക്കേണ്ടത്. ജമാഅത്തിന്റെയും ദേവസ്വത്തിന്റെയും കക്കൂസുകൾ നിയമ വിധേയമായി പ്രവർത്തിച്ചാൽ ഈ വലിയ വിപത്ത് ഒഴിവാകും. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ കക്കൂസ് പാടില്ലെന്ന് കർക്കശമാക്കണം. ഇവർക്കൊന്നും ലൈസൻസ് ഇല്ല.
കൃഷ്ണകുമാർ എന്ന അനിയൻ ചേട്ടൻ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നിട്ടും നടപടിയില്ല. പഞ്ചായത്ത് സെക്രട്ടറി അനങ്ങുന്നില്ല. ഇവിടെ വരുന്ന ഉദ്യോഗസ്ഥർ ആരും ലൈസൻസ് ഇല്ലാത്ത കക്കൂസുകൾ പൂട്ടാൻ തയ്യാറല്ല. തോടിന്റെ കരകളിൽ കക്കൂസുകൾ അനുവദിക്കരുത്. വൻകിട കക്കൂസുകൾക്ക് പ്ലാന്റ് നിർബന്ധമാക്കണം. അതിന് നമുക്ക് പ്രതികരിച്ചേ മതിയാകൂ. നിങ്ങൾ ഓരോരുത്തർക്കും ഞാനീ പറഞ്ഞതൊക്കെ സത്യമാണെന്നു തോന്നിയാൽ പരാതികൾ നൽകണം, ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ മൗനം പാലിക്കുന്നതിനെതിരെ ഇടപെടലുകൾ നടത്തണം , പ്രതിഷേധങ്ങൾ നടത്തണം. മതമൈത്രിയുടെ പേരിൽ ഊറ്റം കൊള്ളുന്ന ജമാഅത്തും ദേവസ്വം ബോർഡുമൊക്കെ ലക്ഷങ്ങൾ എങ്ങനെയെങ്കിലും കിട്ടിയാൽ മതിയെന്ന നയം മാറ്റി മാലിന്യ രഹിതമായി മാതൃക കാട്ടി നാടിന് നന്മ ചെയ്യുന്നവരായി മാറണം. അതിന് നാട്ടുകാർ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍