Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ

കണ്ണൂരിലെ സ്ട്രിങറുടെ നമ്പരിൽ വിളിച്ചപ്പോൾ എടുത്തത് ഡൽഹിയിലുള്ള സുമ! വാർത്ത നൽകാൻ വിളിച്ച പൊതു പ്രവർത്തകനെതിരെ വ്യാജ പീഡന കേസ്; സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്ന് മറുനാടനോട് സ്ഥിരീകരിച്ച് ദൂരദർശനും; കേന്ദ്ര സർക്കാരിനെ പറ്റിച്ച് 24 ന്യൂസ് ചാനൽ ഡൽഹി ലേഖകനും ഭാര്യയും നടത്തുന്ന തട്ടിപ്പിനെതിരെ സിബിഐയ്ക്കും മുഖ്യമന്ത്രിക്കും പരാതി; ശ്രീകണ്ഠൻ നായരുടെ ചാനലിലെ പ്രധാന ലേഖകന്റെ തട്ടിപ്പുകൾ മറനീക്കി പുറത്തു വരുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: തട്ടിപ്പുകൾ പലവിധമുണ്ട്. സർക്കാർ ശമ്പളം വാങ്ങി ചാനലിൽ ജോലി ചെയ്യുന്ന അവതാരങ്ങൾ. അവതാരങ്ങളെ പടിക്ക് പുറത്ത് നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടും എല്ലാ കണ്ണുകളും വെട്ടിച്ച് തട്ടിപ്പുകൾ നടത്തുന്ന ശിവശങ്കര ബുദ്ധി. ഇവരെല്ലാം കേരളത്തിൽ ഇരുന്ന് കേരളത്തിൽ തട്ടിപ്പു കാണിക്കുന്നു. എന്നാൽ ഡൽഹിയിൽ ഇരുന്നും കേരളത്തിൽ തട്ടിപ്പു നടത്താമെന്ന് തെളിയിക്കുകയാണ് ട്വന്റി ഫോർ ന്യൂസിലെ ഡൽഹി ലേഖകൻ ആർ രാധാകൃഷ്ണൻ. ദൂരദർശൻ ന്യൂസ് സ്ട്രിംഗർമാരെ നിയോഗിക്കുന്നതിൽ നിയമത്തിന്റെ പഴുതുപയോഗിച്ച് വൻ തട്ടിപ്പുകൾ നടക്കുന്നതായി സൂചന കൂടിയാണ് രാധാകൃഷ്ണ ബുദ്ധിയിൽ തെളിയുന്നത്.

വ്യക്തികളുടെ പേരിലും സ്ഥാപനങ്ങളുടെ പേരിൽ ദൂരദർശൻ സ്ട്രിംഗർ പദവി നേടിയ ശേഷം ഇത് പലർക്കും മറിച്ചുകൊടുക്കുകുന്ന തട്ടിപ്പ്. ഇതിലൂടെ നേട്ടവും ഉണ്ടാകും. ഇത്തരം മറിച്ചു കൊടുക്കൽ ഇപ്പോൾ പൊലീസ് കേസിലും പരാതികളിലുമാണ് കലാശിച്ചത്. ശ്രീകണ്ഠൻനായരുടെ 24 ന്യൂസ് ചാനലിലെ ഡൽഹി റിപ്പോർട്ടർ രാധാകൃഷ്ണനാണ് ഈ തട്ടിപ്പിന്റെ പേരിൽ വിവാദത്തിൽ കുരുങ്ങിയിരിക്കുന്നത്. രാധാകൃഷ്ണൻ മുഴുവൻ സമയ മാധ്യമ പ്രവർത്തകൻ ആയതിനാൽ ഇപ്പോൾ ഭാര്യയുടെ പേരിലാണ് സ്ട്രിംഗർ പദവി നിലനിർത്തിയത്. ഭാര്യയും ഡൽഹിയിലാണ്.

കണ്ണൂരെ സ്ട്രിംഗർ ജോലി രാധാകൃഷ്ണൻ വേറെ ആൾക്ക് മറിച്ച് നൽകിയിരിക്കുകയാണ്. സ്ട്രിംഗർ നിയമനത്തിന്റെ മറവിൽ തട്ടിപ്പ് നടക്കുന്നതായി നേരത്തെ തന്നെ മനസിലാക്കുകയും രാഷ്ട്രപതിക്ക് തന്നെ മുൻപ് പരാതി നൽകുകയുമൊക്കെ ചെയ്ത വ്യക്തിയാണ് മലപ്പുറത്തെ പൊതുപ്രവർത്തകനായ സജിരാജൻ. കണ്ണൂരെ തട്ടിപ്പ് മനസിലാക്കി വാർത്ത നൽകാൻ ദുരദർശൻ സ്ട്രിങ്ങറുടെ മൊബൈൽ നമ്പറിൽ വിളിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഫോൺ എടുത്തത് രാധാകൃഷ്ണന്റെ ഭാര്യ സുമയും. ഇതോടെ വ്യാജ പീഡന പരാതിയും എത്തി. അങ്ങനെ പരാതിക്കാരനെ കേസിൽ കുടുക്കുന്ന ബുദ്ധിയും രാധാകൃഷ്ണൻ ഭംഗിയായി ഉപയോഗിക്കാൻ ശ്രമിച്ചു.

കണ്ണൂരിലെ സ്ട്രീങ്ങറെ വിളിച്ചപ്പോൾ എടുത്തത് രാധാകൃഷ്ണന്റെ ഭാര്യ സുമയാണ്. ദൂരദർശന്റെ സ്ട്രിംഗർ അല്ലേ എന്ന് ചോദിച്ചപ്പോൾ ഫോൺ കട്ട് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം അന്ന് വൈകീട്ട് രാധാകൃഷ്ണൻ സജിരാജനെ വിളിച്ച് സംസാരിച്ചു. എന്താണ് വിളിക്കാൻ ഇടയായത് എന്ന് മനസിലാക്കിയ രാധാകൃഷ്ണൻ ഫോൺ കട്ട് ചെയ്തു. അതിനു ശേഷം ഡൽഹിയിലുള്ള ഭാര്യയെക്കൊണ്ട് ഡിജിപിക്ക് പരാതി നൽകി.
ഈ പരാതി കുറ്റിപ്പുറം പൊലീസിൽ വന്നപ്പോൾ കുറ്റിപ്പുറം സിഐ സജിരാജനെ വിളിച്ച് മൊഴിയെടുത്തു. പൊലീസിനു യാഥാർഥ്യം മനസിലായതിനാൽ ഈ രീതിയിലുള്ള റിപ്പോർട്ട് ആണ് പൊലീസ് നൽകിയത്.

ദൂരദർശനിലെ സ്ട്രിംഗർ പദവി ഉപയോഗിച്ച് താൻ നടത്തിയ തട്ടിപ്പ് സജിരാജൻ മനസിലാക്കി എന്ന് തിരിച്ചറിഞ്ഞതിനാൽ ഈ ഫോൺ വിളിയെക്കുറിച്ച് ഭാര്യയെക്കൊണ്ട് ഡിജിപിക്ക് പരാതി നൽകുകയാണ് രാധാകൃഷ്ണൻ ചെയ്തത്. ഇതിനെ തുടർന്ന് സജിരാജനും കണ്ണൂരിലെ ദൂരദർശൻ റിപ്പോർട്ടറെ കാണാനില്ല എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെയാണ് ദൂരദർശൻ സ്ട്രിംഗർ പദവിയിലെ തട്ടിപ്പ് മറനീക്കി പുറത്ത് വരുന്നത്. പരാതികളോടെ ദൂരദർശൻ സ്ട്രിംഗർ നിയമനങ്ങൾ വിവാദത്തിലേക്ക് നീങ്ങുകയാണ്. ദൂരദർശനും നിലവിലെ സ്ട്രിംഗർ നിയമനങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിബിഐയും ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

ജില്ല തലത്തിൽ ലേഖകർ ഇല്ലാത്തതിനാൽ ജില്ലകളിൽ ന്യൂസ് ശേഖരിക്കാൻ സ്ട്രിംഗർമാരെ നിയോഗിക്കുകയാണ് ദൂരദർശൻ ന്യൂസ് ചെയ്യുന്നത്. ഇവർ ദൂരദർശനിൽ നിന്ന് നൽകുന്ന അസൈന്മെന്റുകൾ പ്രകാരം വാർത്ത എടുത്ത് ദൂരദർശന് നൽകുകയാണ് ചെയ്യുന്നത്. സ്ട്രിംഗർ നിയമനം പലരും കറവപ്പശു ആക്കുകയാണ് എന്നും ഇതിന്റെ പിന്നിൽ വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്നും മനസിലാക്കിയാണ് സജിരാജൻ പരാതിയുമായി നീങ്ങിയത്. ഈ പരാതിയിൽ ആദ്യം കുടുങ്ങിയത് 24 ന്യൂസ് ചാനലിലെ ഡൽഹി ലേഖകനായ രാധാകൃഷ്ണനാണ്.

രാധാകൃഷ്ണൻ കണ്ണൂരിലുള്ള പ്രൊഫഷണൽ സ്റ്റുഡിയോയുടെ പേരിൽ സ്ട്രിംഗർ പദവി സമ്പാദിച്ചിരുന്നു. ജയ്ഹിന്ദിലേക്കും റിപ്പോർട്ടർ ചാനലിലേക്കും ജനത്തിലെക്കുമെല്ലാം മാധ്യമ പ്രവർത്തകനായി മാറിയപ്പോൾ രാധാകൃഷ്ണൻ സ്ട്രിംഗർ പദവി നിലനിർത്തി. തന്റെ ഭാര്യ സുമയുടെ പേരിലാക്കി ഇത് നിലനിർത്തി. ദൂരദർശനിൽ മറുനാടൻ വിളിച്ചു ചോദിച്ചപ്പോഴും സ്ട്രിംഗർ പ്രൊഫഷണൽ സ്റ്റുഡിയോ ആണെങ്കിലും സുമ ആണ് വാർത്ത ചെയ്യുന്നത് എന്നാണ് പറഞ്ഞത്. സുമ ഡൽഹിയിൽ ആണല്ലോ എന്ന് ചോദിച്ചപ്പോൾ അത് ദൂരദർശൻ അറിഞ്ഞിട്ടില്ല. അവർ ഇപ്പോഴും കണ്ണൂരിൽ നിന്നും വാർത്ത ചെയ്യുന്നു എന്നാണ് ദൂരദർശൻ കേന്ദ്രങ്ങൾ മറുനാടനോട് വ്യക്തമാക്കിയത്.

ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് സജിരാജൻ പരാതി നൽകിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡിജിപിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഡിജിപി തന്നെ കണ്ടാൽ ഞെട്ടിപ്പോകുന്ന പരാതിയാണ് ഇത്.

പരാതി ഇങ്ങനെ

''കണ്ണൂരിൽ ദൂർദർശൻ കേന്ദ്രത്തിന്റെ സ്ട്രിംഗറെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണാനില്ല ദൂർദർശനിൽ സമർപ്പിച്ച രേഖകളിൽ പറഞ്ഞ സ്ഥലത്ത് അങ്ങനെ ഒരു വൃക്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നമ്മുടെ സംസ്ഥാനത്ത് എന്റെ അറിവിൽ ആദൃമായാണ് ദൃശൃമാധൃമപ്രവർത്തകരെ കാണാതാവുന്നത്. എന്റെ പരാതിയിൽ കാണാതായ ദൃശൃമാധൃമപ്രവർത്തകരെ കണ്ടെത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് ഫോർവേഡ് ചെയ്തിരിക്കുന്നത്. ഇതിൽ അന്വേഷണം നടക്കുകയാണ്. ദൂരദർശൻ സ്ട്രിംഗർ നിയമനത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ മനസിലാക്കിയ സജിരാജൻ രാഷ്ട്രപതിക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി സിബിഐയ്ക്ക് പോയിട്ടുണ്ട്. സിബിഐ ഓഫീസിൽ നിന്നും തന്നെ വിളിച്ചിരുന്നു. വിവരാവകാശപ്രകാരമുള്ള മറുപടികളും കയ്യിലുള്ള തെളിവുകളും നൽകാൻ വേണ്ടി സിബിഐയുടെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു എന്നാണ് സജിരാജൻ മറുനാടനോട് പറഞ്ഞത്.



ദൂരദർശൻ സ്ട്രിംഗർ പദവിയുമായി ബന്ധപ്പെട്ടു രാഷ്ട്രപതിക്ക് വരെ പരാതി പോകുന്നതും മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി വരുന്നത് ഇതാദ്യമായാണ്. ദൂരദർശൻ സ്ട്രിംഗർ പദവി വിവാദത്തിൽ കലാശിക്കുകയാണ് എന്നാണ് രാധാകൃഷ്ണന്റെ ചെയ്തികൾ നൽകുന്ന സൂചന. മറുനാടനിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോൾ ഈ കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ദൂരദർശൻ കേന്ദ്രങ്ങൾ മറുനാടനോട് പറഞ്ഞിരിക്കുന്നത്. ദൂരദർശനുമായി ബന്ധപ്പെട്ടു നടക്കുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചപ്പോൾ സ്ത്രീകളെ ശല്യപ്പെടുത്തി എന്ന പരാതി നേരിടേണ്ടി വന്ന സിജിരാജ് അമ്പരപ്പിലാണ്. ഈ അമ്പരപ്പ് നിലനിൽക്കുമ്പോൾ തന്നെയാണ് 24 ന്യൂസ് ചാനലിലെ രാധാകൃഷ്ണന്റെ തട്ടിപ്പിനെക്കുറിച്ച് സജിരാജ് മറുനാടനോട് സംസാരിക്കുന്നതും.

സ്ട്രിംഗർ നിയമനങ്ങളിൽ നടക്കുന്നത് ശുദ്ധ തട്ടിപ്പ്: സജിരാജൻ

ദൂരദർശന്റെ സ്ട്രിംഗർ പദവിയിൽ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി സിബിഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്. കണ്ണൂരെ ദൂരദർശന്റെ റിപ്പോർട്ടറെ വിളിച്ചിരുന്നു. സുമ എന്ന് പറഞ്ഞ യുവതിയെയാണ് വിളിച്ചത്. സുമാ രാധാകൃഷ്ണൻ ആണ് ഫോൺ എടുത്തത്. ദൂരദർശൻ റിപ്പോർട്ടർ അല്ലെ എന്ന് മാത്രമാണ് ചോദിച്ചത്. അവർ ഡിജിപിക്ക് പരാതി നൽകുകയാണ് ചെയ്തത്. ആ പരാതി കുറ്റിപ്പുറം സിഐയ്ക്ക് മുന്നിൽ വന്നു. ഞാൻ മൊഴി കൊടുത്തിട്ടുണ്ട്. പൊലീസിനു കാര്യങ്ങൾ മനസിലായിട്ടുണ്ട്. എനിക്ക് സുമാ രാധാകൃഷ്ണനെ അറിയില്ല. ഞാൻ ദൂരദർശനിൽ നിന്നും കണ്ണൂർ റിപ്പോർട്ടറുടെ നമ്പർ വാങ്ങിയാണ് ഈ നമ്പറിൽ വിളിച്ചത്. അവർ ഡിജിപിക്ക് പരാതി നൽകി. ഞാൻ ദൂരദർശന്റെ കണ്ണൂർ റിപ്പോർട്ടറെ കാണാനില്ല എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതി നൽകി.

ആ പരാതി ഡിജിപിക്ക് വന്നിട്ടുണ്ട്. അതിന്റെ രശീതി എനിക്ക് ലഭിച്ചിട്ടുണ്ട്. ഈ പരാതിയിൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ 29 നു സിബിഐ എന്നെ വിളിച്ചിട്ടുണ്ട്. പരാതിയിൽ തെളിവുകൾ ഹാജരാക്കാൻ വേണ്ടിയാണ് സിബിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ മുപ്പതിനാണ് ഞാൻ സുമാ രാധാകൃഷ്ണനെ വിളിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും മുപ്പത് കിലോമീറ്റർ ദൂരപരിധിയിൽ കൂടുതൽ ദൂരദർശൻ സ്ട്രിംഗർമാർ പോകാൻ പാടില്ല. സുമ ഉള്ളത് ഡൽഹിയിലാണ്. സ്വന്തമായി വാഹനം വേണം. അല്ലെങ്കിൽ വാഹനം റെന്റിനു എടുത്ത അഗ്രിമെന്റ് വേണം. ക്യാമറ വേണം. ഇങ്ങനെ കുറെ നിബന്ധനകൾ ഉണ്ട്. പിജി ജേർണലിസം വേണം എന്നും നിബന്ധനയിൽ ഉണ്ട്. ഇതൊന്നും കേരളത്തിൽ ഒട്ടുമിക്ക സ്ട്രിംഗർമാർക്കുമില്ല. രാധാകൃഷ്ണൻ തന്നെ പ്രൊഫഷനൽ സ്റ്റുഡിയോ എന്ന് പറഞ്ഞാണ് ലൈസൻസ് എടുത്തത്.

സിവിൽ സ്റ്റേഷന് മുന്നിൽ തന്നെ അങ്ങനെ സ്റ്റുഡിയോ തന്നെയില്ല. ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിലാണ് ദൂരദർശനു അപേക്ഷ നൽകിയിരിക്കുന്നത്. പെയ്മെന്റ് പോകുന്നത് രാധാകൃഷ്ണനാണ്. സുമ പരാതി നൽകിയിരിക്കുന്നത് ഡൽഹി വിലാസത്തിലാണ്. അതായത് സുമ ഇപ്പോൾ ഉള്ളത് ഡൽഹിയിൽ ആണെന്ന് തന്നെയാണ്. കണ്ണൂര് വിളിച്ചപ്പോൾ സുമ തന്നെയാണ് ദൂരദർശൻ കണ്ണൂർ റിപ്പോർട്ടർ എന്നാണ് പറഞ്ഞത്. ഡൽഹിയിലുള്ള സുമ എങ്ങനെ കണ്ണൂരിൽ ദൂരദർശന് വേണ്ടി റിപ്പോർട്ട് ചെയ്യും. മുപ്പത് കിലോമീറ്റർ വിട്ടുപോകാൻ കഴിയാത്തയളാണ് മൂവായിരം കിലോമീറ്റർ അകലെയുള്ളത്. തികച്ചും നിയമവിരുദ്ധകാര്യങ്ങൾ ആണ് ദൂരദർശനിൽ സ്ട്രിംഗർ പ്രശ്നത്തിൽ നടക്കുന്നത്. എല്ലാം ദൂരദർശൻ അറിഞ്ഞു കൊണ്ട് തന്നെയാണ് നടക്കുന്നത്.-സജിരാജൻ പറയുന്നു.

ദൂരദർശനിൽ നിന്നും അറിയാൻ കഴിഞ്ഞത്:

കണ്ണൂർ സ്ട്രിംഗർ നൽകിയിരിക്കുന്നത് പ്രൊഫഷണൽ സ്റ്റുഡിയോ ആണ് അത് ചെയ്യുന്നത്. സുമാ രാധാകൃഷ്ണൻ ആണ് സ്ട്രിംഗർ ആയി ജോലി ചെയ്യുന്നത്. സുമാ രാധാകൃഷ്ണൻ കേരളത്തിൽ തന്നെയാണ് എന്നാണു അറിവ്. അവർ ഡൽഹിയിലാണ് എന്നതിനെക്കുറിച്ച് അറിയില്ല. പക്ഷെ ഞങ്ങൾക്ക് വാർത്ത ലഭിക്കുന്നുണ്ട്. വ്യക്തികൾക്കും സ്ട്രിംഗർ ആകാം സ്ഥാപനങ്ങൾക്കും നൽകാം. കണ്ണൂരിൽ പ്രൊഫഷണൽ സ്റ്റുഡിയോയുടെ പേരിലാണ് നൽകിയിരിക്കുന്നത്. പരാതി ലഭിച്ചാൽ ഈ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കും-ദൂരദർശനിൽ നിന്നും വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP