Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202227Thursday

ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്‌സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; സെക്യൂരിറ്റി നിയമനം അടക്കം എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; ആരോഗ്യമന്ത്രി സമക്ഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില കുടുംബ വിശേഷങ്ങൾ

ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്‌സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; സെക്യൂരിറ്റി നിയമനം അടക്കം എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; ആരോഗ്യമന്ത്രി സമക്ഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില കുടുംബ വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ നോക്കാൻ പ്രിൻസിപ്പാളുണ്ട്. ഭരണപരമായ കാര്യങ്ങൾക്ക് സൂപ്രണ്ടും. പക്ഷേ ഡിആർ ഫാൻസിന് മീതെ അവിടെ പരുന്തും പറക്കില്ല. മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ. സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദന വീഡിയോ വൈറലായതിന് ശേഷം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നിയമന മാഫിയ പോലും മെഡിക്കൽ കോളേജിൽ സജീവമാണെന്ന് അറിയുന്നത്.

ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ മറവിലാണ് എല്ലാ തട്ടിപ്പും. എച്ച് ഡി എസ് എന്ന ഓമനപ്പേരിൽ അറിയുന്ന ഈ കമ്പനിയുടെ നിയന്ത്രണം എല്ലാ കാലത്തും ഭരണപക്ഷത്തിനാകും. ഈ രാഷ്ട്രീയ കരുത്തിലാണ് ഡി ആർ ഫാൻസും വളരുന്നത്. എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയാൽ അറുപത് വയസ്സുവരെ ആശുപത്രിയിൽ ജോലി നോക്കാം. പെൻഷൻ ഉണ്ടാകില്ല. മറ്റ് ആനുകൂല്യങ്ങൾ കിട്ടുകയും ചെയ്യും. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയമനങ്ങളിൽ അട്ടിമറി നടക്കുന്നത്. സ്വാധീനമുള്ളവരുടെ അതിവിശ്വസ്തർ ഇവിടെ സ്ഥിര ജോലിക്കാരാകുന്നു.

എച്ച് ഡി എസിലൂടെ ജോലിക്ക് കയറിയ രണ്ട് പ്യൂണുമാരുണ്ട്. ഇവരാണ് എച്ച് ഡി എസിലെ താക്കോൽ സ്ഥാനക്കാരനെ നിയന്ത്രിക്കുന്നത്. ഈ പ്യൂണുമാരിൽ ഒരാളുടെ ഭാര്യയും മകളും മകനും മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഭാര്യ കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലാണ് ജോലി. മകൾ തിയേറ്ററിൽ നേഴ്‌സാണ്. മകൻ ഓക്‌സിജൻ പ്ലാന്റിലും. മറ്റൊരു പ്യൂണിന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇതിനൊപ്പം ഇയാളുടെ കുടുംബത്തിലെ ഏഴു പേരാണ് മെഡിക്കൽ കോളേജിലെ വിവിധ ഇടങ്ങളിൽ ജോലിക്കുള്ളത്. അറുപത് വയസ്സുവരെ ഇവർക്ക് ജോലി ചെയ്യാം. അതുകൊണ്ട് തന്നെ സ്ഥിര ജോലിക്ക് സമാനമാണ് കാര്യങ്ങൽ.

പത്തു കൊല്ലമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എച്ച് ഡി സി വഴി കൃത്യമായി യോഗ്യതയുള്ളവരെ നിയമിക്കുന്നില്ലെന്നാണ് ആക്ഷേപം. വിവധ പദ്ധതികളിൽ ആദ്യം പരിചയക്കാരെ താൽകാലികക്കാരായി തിരുകി കയറ്റും. അതിന് ശേഷം കുറച്ചു കാലം കഴിയുമ്പോൾ കളക്ടറേറ്റിനെ സ്വാധീനിച്ച് എച്ച് ഡി സിയിലൂടെ ഇവരെ ആശുപത്രി ജീവനക്കാരായി ഉയർത്തുന്നതാണ് തന്ത്രം. മുകളിൽ പറഞ്ഞ പ്യൂണുമാരുടെ കുടുംബാംഗങ്ങളെല്ലാം ഇത്തരത്തിൽ ആശുപത്രിയിൽ ജോലിക്ക് കയറിയവരാണ്.

ഇതോടെ നേഴ്‌സിംഗും ലാബ് ടെക്‌നീഷ്യൻ കോഴ്‌സും അടക്കം പഠിച്ച് ജോലിക്കായി കാത്തു നിൽക്കുന്ന സാധാരണക്കാരുടെ വാതിലും അടയുകയാണ്. എവിടെ ഒഴിവെത്തിയാലും അടിയന്തരമായി എന്ന് പറഞ്ഞ് എച്ച് ഡി സിയിലൂടെ നിയമനം നടത്തും. പി എസ് സിക്ക് വേക്കൻസി റിപ്പോർട്ട് ചെയ്യാൻ വൈകിച്ചാണ് ഇത്. ഈ പോസ്റ്റിലേക്ക് എച്ച് ഡി സിക്കാരെത്തിയാൽ പിന്നെ അവിടെ ഒഴിവ് നികത്തപ്പെട്ടതു പോലെ കണക്കാക്കും. അത് പി എസ് എസിക്ക് എത്തുകയുമില്ല. ഇതിലൂടെ ജോലി അർഹിക്കുന്നവർക്ക് തൊഴിൽ നഷ്ടവും സംഭവിക്കും. നേരത്തെ വിമുക്ത ഭടന്മാരെയാണ് സെക്യൂരിറ്റിക്കാരായി നിയോഗിച്ചിരുന്നത്. പിന്നീട് ഇത് ഏജൻസിക്ക് കൈമാറി. ഇതിന് പിന്നാലെ സെക്യൂരിറ്റിക്കാരായി എത്തുന്നതും ഡി ആർ ഫാൻസാണ്.

ഇതാണ് ക്രിമിനലുകളുടെ ഇടത്താവളമായി മെഡിക്കൽ കോളേജിനെ മാറ്റിയത്. കൂട്ടിരിപ്പുകാരെ പോലും ക്രൂരമായി അവർ മർദ്ദിക്കുന്നു. പരാതി പറഞ്ഞാൽ അടികൊള്ളുന്നവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസും എടുക്കും. ഇതിനൊപ്പമാണ് മറ്റ് നിയമന അഴിമതികൾ. ആറു വർഷമായി മെഡിക്കൽ കോളേജിൽ എച്ച് ഡി എസ് ജനറൽ ബോഡി യോഗം കൂടാതെ നടത്തിയ നിയമനങ്ങളെ കുറിച്ചും ലക്ഷക്കണക്കിന് ലാബ് ഉപകരണങ്ങളുടെ പർച്ചേസുകളെ കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. എച്ച് ഡി എസ് എക്‌സികുട്ടീവ് അംഗം ഉള്ളൂർ മുരളിയും മൂൻ കൗൺസിലർ ജി എസ് ശ്രീകുമാറും ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി വികസന സമിതി ബൈ ലോ പ്രകാരം ജനറൽ ബോഡിയുടെ അംഗീകാരമില്ലാത്ത നടപടികൾക്കും തീരുമാനങ്ങൾക്കും നിയമ സാധുത ഇല്ല. 6 വർഷത്തിലധികമായി യോഗം കൂടിയിട്ട്. അഴിമതികൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ജനറൽ ബോഡി യോഗം വിളിക്കാത്തത്. എച്ച് ഡി എസ് ലാബിൽ മോഡുലേറ്റർ ഇന്റഗ്രേറ്റഡ് അനലൈസർ, ഇന്റഗ്രേറ്റർ ബയോ കെമിസിടി അനലൈസർ എന്നിവ സ്ഥാപിച്ചത് ക്രമവിരുദ്ധമായിട്ടാണ്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഇവർ ആരോപിക്കുന്നു. ഇതിന് ഉത്തര വാദികളായ ലാബ് ജീവനക്കാരെയും എച്ച് ഡി എസ് സൂപ്രണ്ടിനെയും സസ്‌പെന്റ് ചെയ്ത് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP