Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇ പി ജയരാജൻ മുട്ടുകുത്തി നിന്നിട്ടും രക്ഷപ്പെട്ടില്ല; പിന്നാലെ വന്ന മന്ത്രി രാജീവും സുല്ല് പറഞ്ഞു; ട്രാവൻകൂർ സിമന്റ്‌സ് ജപ്തി ചെയ്യുന്നു; അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ബിർള വൈറ്റിനോടു മത്സരിക്കുന്ന രാജ്യത്തെ നമ്പർ വൺ ബ്രാന്റായ വേമ്പനാട് വൈറ്റ് സിമന്റ് നിർമ്മിക്കുന്ന കമ്പനി; ഇടതു ഭരണത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം കൂടി കുത്തുപാളയെടുക്കുന്നു

ഇ പി ജയരാജൻ മുട്ടുകുത്തി നിന്നിട്ടും രക്ഷപ്പെട്ടില്ല; പിന്നാലെ വന്ന മന്ത്രി രാജീവും സുല്ല് പറഞ്ഞു; ട്രാവൻകൂർ സിമന്റ്‌സ് ജപ്തി ചെയ്യുന്നു; അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ബിർള വൈറ്റിനോടു മത്സരിക്കുന്ന രാജ്യത്തെ നമ്പർ വൺ ബ്രാന്റായ വേമ്പനാട് വൈറ്റ് സിമന്റ് നിർമ്മിക്കുന്ന കമ്പനി; ഇടതു ഭരണത്തിൽ ഒരു പൊതുമേഖലാ സ്ഥാപനം കൂടി കുത്തുപാളയെടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സർക്കാരിന്റെ ഇച്ഛാശക്തിയില്ലയ്മയുടയും കെടുകാര്യസ്ഥതയുടെയും ഇരയായി മാറുകയാണ് ട്രാവൻകൂർ സിമിന്റ്സ് ലിമറ്റഡ്. ഇന്ത്യയിലെ പെയിന്റിങ് മേഖലയുടെ കുത്തകകളോള് മത്സരിക്കുന്ന വേമ്പനാട് വൈറ്റ് സിമന്റ്സിന്റെ നിർമ്മാതാക്കളാണ് കടം കയറി അടച്ചു പൂട്ടലിൽ എത്തിയിരിക്കുന്നത്. രാജ്യത്തെ മികച്ച വൈറ്റ് സിമന്റ് ഏതെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം വേമ്പനാടും ബിർളയും എന്നാണ്. കുത്തക പെയിന്റ് കമ്പനികലെ അടക്കം തറപറ്റിച്ച് മികച്ച നിലയിൽ മുന്നേറുന്ന വേമ്പനാട് സിമന്റ്സിന്റെ നിർമ്മാതാക്കൾ കടുത്ത പ്രതിസന്ധിയാലാണ്.

കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ജപ്തി ചെയ്യാൻ സർക്കാർ ഉത്തരവിട്ടത്. റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടർ ജപ്തി നോട്ടിസ് ട്രാവൻകൂർ സിമന്റ്സ് അധികൃതർക്ക് കൈമാറുകയും ചെയ്തു. പാട്ടക്കുടിശിക, നികുതിക്കുടിശിക, വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്. 2010 മുതൽ പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്.

56 ഏക്കറാണ് ട്രാവൻകൂർ സിമന്റ്സിനായി കോട്ടയം ജില്ലയിലെ നാട്ടകം വില്ലേജിൽ പാട്ടത്തിനു നൽകിയിരിക്കുന്നത്. 16 കോടി രൂപ കുടിശിക ഇനത്തിൽ മാത്രം കൊടുക്കാനുണ്ട്. മൂല്യവർധിത നികുതി ഇനത്തിൽ യഥാർഥ തുകയിൽ നിന്നു കുറച്ചാണ് ട്രാവൻകൂർ സിമന്റ്സ് സർക്കാരിലേക്ക് അടച്ചത്. ഈ ഇനത്തിൽ 3 കോടി രൂപ കൂടി അടയ്ക്കാനുണ്ട്. വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനൂകൂല്യങ്ങൾക്കായി 6 കോടിയോളം കണ്ടെത്തണം. ഇതിനു പുറമേയുള്ള ബാധ്യതകൾ വേറെ. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ ചില കൺകെട്ടു വിദ്യകൾ വ്യവസായ മന്ത്രി നടത്തിയെങ്കിലും ഫലം കണ്ടില്ല.

2010 മുതലുള്ള ബാധ്യതയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നു ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് പറയുന്നു. . സർക്കാരിന്റെ സഹായം തേടി മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യു മന്ത്രി എന്നിവരെ സമീപിച്ചിട്ടുണ്ട്. റവന്യു വകുപ്പിൽ നിന്നുള്ള ജപ്തി നടപടികൾക്കു സ്റ്റേ കിട്ടാനാണ് ആദ്യത്തെ ശ്രമം. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തി നഷ്ടത്തിൽ നിന്ന് 83 ലക്ഷം രൂപ കുറയ്ക്കാൻ സാധിച്ചെന്നും ചെയർമാൻ പറയുന്നു. വിപണിയിൽ നമ്പർ ഒൺ ആയ ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കൽ എങ്ങനെ കടക്കെണിയൽ ആയി എന്നതിന് ആർക്കും ഉത്തരമില്ല. ബിർലയെ പോലും കടത്തി വെട്ടുന്ന രീതിയിൽ പെയിന്റിങ് വിപണി പിടിച്ചടക്കായത് ഗുണമേന്മ ഒന്നു കൊണ്ടു തന്നെയാണ്.

മാറ്റമില്ലാത്ത പരിശുദ്ധിയും അദ്വിതീയമായ ഗുണമേ ന്മയുമുള്ള അസംസ്‌കൃതവസ്തുക്കളിൽ നിന്നാണ് വേമ്പനാട് വൈറ്റ് പോർട്ട് ലാൻഡ് സിമന്റ് ഉൽപ്പാദിപ്പിക്കുന്നത്. കക്കയാണ് പ്രകൃതിയിൽ കാൽഷ്യം കാർബണേറ്റിന്റെ ഏറ്റവും ശുദ്ധമായ രൂപം. വെള്ള ക്ലേ, വെള്ള സിലിക്കാ മണൽ, ജിപ്സം പരലുകൾ എന്നിവയാണ് മറ്റ് അസംസ്‌കൃത വസ്തുക്കൾ.ഡെന്മാർക്കിലെ എഫ്. എൽ. സ്മിഡ്ത് & കമ്പനിയുടെ സാങ്കേതികവിദ്യ ഐഎസ് 8042 ഇ 1976 യുടെ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നുണ്ട്..വേമ്പനാട് വൈറ്റ് സിമന്റിന്റെ ശ്രദ്ധേയമായ യോഗ്യതകൾ ഇവയാണ്.

ഏറ്റവും കുറവ് മാത്രമാണ് മഗ്നീഷ്യയുടെ അളവ് എന്നതിനാൽ 'വേമ്പനാട്' ആണ് ഏറ്റവും ഈടുനിൽക്കുന്ന വൈറ്റ് സിമന്റ്. അത്യുജ്ജലമായ വെണ്മ
ഗാഢമായ ദൃഢതആദ്യദിവസത്തിനൊടുവിൽ തന്നെ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് മൂന്നാം ദിവസത്തിനൊടുവിൽ ഉണ്ടായിരിക്കണമെന്നു നിർദ്ദേശിച്ചിട്ടുള്ള ബലത്തേക്കാൾ അധികം ബലം ആർജ്ജിക്കുന്നു. അത്യസാധാരണമായ ശക്തി അത്യസാധാരണമായ നേർമ്മ, വളരെ മികച്ച സവിശേഷതകൾസിമന്റ് പെയിന്റ് ഉൽപ്പാദനത്തിനും മൊസൈക് ടൈലുകൾ, സിമന്റ് പ്രൈമർ, സിമന്റ് അധിഷ്ഠിത പുട്ടി എന്നിവയുടെ നിർമ്മാണത്തിനും ഏറ്റവും അനുയോജ്യം.

ഇതൊക്കെ കൊണ്ടാണ് പെയിന്റിങ് വിപണിയിൽ വേമ്പനാടിന് നമ്പർ ഒൺ ആകാൻ കഴിഞ്ഞത്. എന്നാൽ കമ്പിനിയുടെ നടത്തിപ്പിലെ പാക പിഴകളാണ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുന്നത്. പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്‌സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ അവസ്ഥ പരിശോധിച്ചാലറിയാം സർക്കാർ ട്രാവൻകൂർ സിമന്റ്‌സിന് എത്ര പരിഗണന നൽകുന്നുണ്ട് എന്ന്. കഴിഞ്ഞ വർഷം വൻ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളൊന്നും തന്നെ ഇന്ന് എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ വാൾപുട്ടി നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്ന പദ്ധതിയാണ് കഴിഞ്ഞവർഷം ഇതേ സമയത്ത് ഉദ്ഘാടനം ചെയ്തത്.

ട്രാവൻകൂർ സിമന്റ്‌സിന്റെ ആധുനിക വൽക്കരണത്തിന് നാലു കോടി രൂപ നൽകിയെങ്കിലും ഇതുവരെയും ഈ തുക നവീകരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ തുക കമ്പനി ഇപ്പോൾ ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കുകയാണ്. ഇത്തരത്തിൽ നവീകരണത്തിന് നൽകിയ തുക ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കുന്ന ഏക പൊതുമേഖല സ്ഥാപനം എന്ന ഖ്യാതിയും ട്രാവൻകൂർ സിമന്റ്‌സിനു മാത്രം സ്വന്തമാണ്. മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പത്തുലക്ഷം രൂപ എങ്കിലും തരണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ്, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക ബാങ്കിൽ ഫിക്‌സഡി ഡിപ്പോസിറ്റ് ഇട്ടുകൊണ്ടു കമ്പനി ക്രമക്കേടിനു വഴിയൊരുക്കിയിരിക്കുകയാണ് എന്ന ആക്ഷേപമാണ് ഉയർന്നു കേൾക്കുന്നത്.

മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്ത പദ്ധതി നിലവിൽ കണ്ണൂരിൽ മാത്രമാണ് പേരിനെങ്കിലും ആരംഭിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒന്നും പദ്ധതിയുടെ ചർച്ച പോലും നടന്നിട്ടില്ല എന്നാണ് ആരോപണമുയരുന്നത്. കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടന പദ്ധതികൾ നടന്നത്. എന്നാൽ ഇതുവരെയും കമ്പനിയുടെ ഭാഗത്തുനിന്നും പദ്ധതികൾക്കായി യാതൊരുവിധ നീക്കവും ഉണ്ടായിട്ടില്ല. ഇതുകൂടാതെ വൈദ്യുതി വകുപ്പിന്റെ കോൺക്രീറ്റ് പോസ്റ്റുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡർ ട്രാവൻകൂർ സിമന്റ്‌സിനു നൽകുമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെയും കോൺക്രീറ്റ് പോസ്റ്റുകളിൽ ഒരെണ്ണംപോലും പുറത്തിറക്കാൻ കമ്പനി അധികൃതർക്ക് സാധിച്ചിട്ടില്ല.

1946ൽ രൂപീകൃതമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. എംസി റോഡിൽ നാട്ടകത്താണു സ്ഥിതി ചെയ്യുന്നത്. വേമ്പനാട് വൈറ്റ് സിമന്റിന്റെ പേരിലാണ് ട്രാവൻകൂർ സിമന്റ്സ് അറിയപ്പെടുന്നത്. ഇതു കൂടാതെ വോൾപുട്ടിയും ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. 200 ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP