Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നടപടിയെടുക്കാൻ ശ്രമിക്കുന്നത് അഴിമതിക്ക് എതിരെ സംസാരിച്ചതിന്; ആർക്കെതിരേയും ഒന്നും പറഞ്ഞിട്ടുമില്ല; ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസിൽ മറുനാടനോട് ടോമിൻ തച്ചങ്കരി പ്രതികരിച്ചത് ഇങ്ങനെ

നടപടിയെടുക്കാൻ ശ്രമിക്കുന്നത് അഴിമതിക്ക് എതിരെ സംസാരിച്ചതിന്; ആർക്കെതിരേയും ഒന്നും പറഞ്ഞിട്ടുമില്ല; ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസിൽ മറുനാടനോട് ടോമിൻ തച്ചങ്കരി പ്രതികരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതിക്ക് എതിരെ സംസാരിച്ചതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് ശ്രമം നടക്കുന്നതെന്ന് എഡിജിപി ടോമിൻ തച്ചങ്കരി. കൺസ്യൂമർ ഫെഡിലെ അഴിമതി പുറത്തുകൊണ്ടു വന്നത് താനാണ്. ആർക്കെതിരേയും ഒന്നും പറഞ്ഞിട്ടില്ല. അറു മാസം മുമ്പാണ് താൻ സ്ഥാനം ഒഴിഞ്ഞത്. അന്നൊന്നും ആരും തന്നോട് ഇതേ പറ്റി വിശദീകരണം ചോദിച്ചിട്ടില്ല. ഇപ്പോൾ തനിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതു വരെ അത് കിട്ടയിട്ടില്ല. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചാൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ടോമിൻ തച്ചങ്കരി മറുനാടൻ മലയാളിയോട് പറഞ്ഞു.

കൺസ്യൂമർഫെഡിലെ പ്രശ്‌നങ്ങൾക്കൊടുവിൽ എംഡി സ്ഥാനം ഒഴിയേണ്ടിവന്ന ടോമിൻ തച്ചങ്കരി അതിന്റെ പേരിൽ വകുപ്പ് മന്ത്രിയെ വിമർശിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണം. കൺസ്യൂമർ ഫെഡ് എം.ഡി. സ്ഥാനം ഒഴിയുംമുൻപ് ജീവനക്കാരെ വിളിച്ചുകൂട്ടി വകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചെന്നാണ് ആരോപണം. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ഡിജിപി ടിപി സെൻകുമാറാണ് ടോമിൻ തച്ചങ്കരിക്ക് കാരണം കാണിക്കൽ നോട്ടീസ് തയ്യാറാക്കിയത്. ഇന്ന് ഓഫീസിലെത്തുമ്പോൾ തച്ചങ്കരിക്ക് അത് ലഭിക്കും. 

നിലവിൽ പൊലീസ് വകുപ്പിന്റെ ഭാഗമല്ല ടോമിൻ തച്ചങ്കരി. ഡെപ്യൂട്ടേഷനിൽ മോട്ടാർ വാഹന വകുപ്പിലാണ്. അതായത് ട്രാൻസ്‌പോർട്ട് കമ്മീഷണർ. ഈ സാഹചര്യത്തിൽ ഡിജിപിക്ക് തച്ചങ്കരിക്ക് നോട്ടീസ് നൽകാനാകില്ലെന്നും വാദമുണ്ട്. ഈ അച്ചടക്ക നോട്ടീസ് ചട്ടലംഘനമാണെന്ന അഭിപ്രായവും ഉയരുകയാണ്. എന്നാൽ ഐപിഎസ് കേഡറായതിനാൽ ഡിജിപിക്ക് നോട്ടീസ് നൽകാമെന്നാണ് പൊലീസിന്റെ പക്ഷം.

കൺസ്യൂമർ ഫെഡിലെ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ ജീവനക്കാരുടെ യോഗത്തിൽ മന്ത്രി സിഎൻ ബാലകൃഷ്ണനെതിരെ തച്ചങ്കരി രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു. ഇത് പക്ഷെ അദ്ദേഹം നിഷേധിച്ചിരുന്നെങ്കിലും കർശനനടപടി വേണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ശുപാർശ. ഇത് പ്രകാരമാണ് കാരണം കാണിക്കൽ നോട്ടീസ്്. പൊലീസ് ഉദ്യോഗസ്ഥരെന്ന നിലയിലാണ് ഇരുവർക്കുമുള്ള നോട്ടീസുകൾ സംസ്ഥാന പൊലീസ് മേധാവി മുഖേന നൽകിയത്.

എന്നാൽ പൊലീസിലെ ഉന്നതർ തന്നെയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ് റിപ്പബ്ലിക് ദിന പരേഡിനു വൈകി എത്തിയ സംഭവത്തിലും ഡി.ജി.പി ടി.പി.സെൻകുമാർ റിപ്പോർട്ട് തേടിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണറോടാണ് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക നിരീക്ഷണത്തിൽ തച്ചങ്കരി പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് വിലയിരുത്തൽ. പരേഡിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ തച്ചങ്കരിയുടെ പൈലറ്റ് വാഹനം ഹോൺ മുഴക്കിയതും വിവാദമായിട്ടുണ്ട്. ഇതിലും കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓഫീസിലെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതുകൊണ്ടാണ് സെൻട്രൽ സ്റ്റേഡിയത്തിൽ എത്താൻ വൈകിയതെന്ന് ടോമിൻ തച്ചങ്കരി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ ഹോൺ മുഴക്കലിലെ അച്ചടക്ക നടപടി നടക്കില്ലെന്ന് പൊലീസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ടോമിൻ തച്ചങ്കരിയല്ല, ഡ്രൈവറാണ് ഹോൺ അടിച്ചത് എന്നതാണ് ഇതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP