Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തച്ചങ്കരി അഞ്ച് ബസ് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പത്ത് ബസ് അനുവദിച്ചു; ഇല്ക്ട്രിക് ബസ് ഓടിക്കാൻ പ്ലാനുണ്ടോ എന്ന് ഹൈക്കോടതിയും; എന്നിട്ടും മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത് വാടകയ്‌ക്കെടുത്ത ബസ് ശബരിമലയ്‌ക്കോടിക്കാനുള്ള പദ്ധതി സർക്കാർ വിലക്കിയെന്ന്! മന്ത്രി നിഷേധിക്കുമ്പോഴും പത്ത് ഇലക്ട്രിക് ബസുകൾ ശബരിമലയ്‌ക്കോടിച്ച് വരുമാനം കൂട്ടാൻ ഉറച്ച് തച്ചങ്കരി

തച്ചങ്കരി അഞ്ച് ബസ് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പത്ത് ബസ് അനുവദിച്ചു; ഇല്ക്ട്രിക് ബസ് ഓടിക്കാൻ പ്ലാനുണ്ടോ എന്ന് ഹൈക്കോടതിയും; എന്നിട്ടും മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത് വാടകയ്‌ക്കെടുത്ത ബസ് ശബരിമലയ്‌ക്കോടിക്കാനുള്ള പദ്ധതി സർക്കാർ വിലക്കിയെന്ന്! മന്ത്രി നിഷേധിക്കുമ്പോഴും പത്ത് ഇലക്ട്രിക് ബസുകൾ ശബരിമലയ്‌ക്കോടിച്ച് വരുമാനം കൂട്ടാൻ ഉറച്ച് തച്ചങ്കരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിസ്ഥിതി ലോലമാണ് ശബരിമല. അന്തരീക്ഷ മലനീകരണം പരമാവധി ഒഴിവാക്കേണ്ട മേഖല. ഇത്തണ നിലയ്ക്കൽ മുതൽ പമ്പവരെ കൂടുതൽ ബസുകൾ വേണ്ടി വരും. പമ്പയിലെ പ്രളയം മൂലം പാർക്കിങ് സൗകര്യങ്ങൾ താറുമാറായി. ഇതോടെ നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കാനാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കെ എസ് ആർ ടി സി ബസിൽ കൊണ്ടു പോകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതുകൊണ്ട് തന്നെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സർവ്വീസിന് കൂടുതൽ ബസും വേണം. പരിസ്ഥിതി മലിനീകരണം തീരെയില്ലാത്ത ഇലക്ട്രിക് ബസുകളിലേക്ക് കെ എസ് ആർ ടി സി എംഡി ടോമിൻ ജെ തച്ചരി ചർച്ച കൊണ്ടു വന്നതും ഇതെല്ലാം പരിഗണിച്ചാണ്. ഡീസൽ വില ഉയരുമ്പോൾ കെ എസ് ആർ ടി സിക്കും ഭക്തർക്കും ആശ്വാസമായിരുന്നു ഇലക്ട്രിക് ബസ് സർവ്വീസ്. ഇതെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിയോട് തച്ചങ്കരി ആവശ്യപ്പെട്ടത് 5 ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കണമെന്നായിരുന്നു. എന്നാൽ 10 ബസ് വാടകയ്‌ക്കെടുക്കാനായിരുന്നു മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. പിണറായിയുടെ മനസ്സ് അറിഞ്ഞതോടെ ഇതിനുള്ള നീക്കം തച്ചങ്കരി തുടങ്ങുകയും ചെയ്തു. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പ് വിവാദമാവുകയാണ്.

ശബരിമല തീർത്ഥാടനകാലത്ത് 250 ബസുകൾ വേണ്ടിവരും. ഇതിനാവശ്യമായ ബസുകൾ ഇല്ലാത്ത അവസ്ഥയിലാണ്. കെ.എസ്.ആർ.ടി.സി.ക്ക് പുതിയ ബസുകൾ വാങ്ങാനുള്ള പണമില്ല. വായ്പ എടുക്കാനും കഴിയില്ല. ബസുകളുടെ എണ്ണം വർധിപ്പിക്കാൻ വാടകയ്ക്കെടുക്കുക മാത്രമാണ് മാർഗം. 3000 ബസുകളെങ്കിലും പുതിയതായി നിരത്തിലിറക്കിയാൽ മാത്രമേ കെ.എസ്.ആർ.ടി.സി.ക്കു വരുമാനം കൂട്ടാൻ കഴിയുകയുള്ളൂ. പ്രവർത്തനച്ചെലവു കുറച്ച് ബസുകളിറക്കണമെങ്കിൽ വാടക ബസ് സംവിധാനത്തെ ആശ്രയിക്കണമെന്നാണ് മാനേജ്‌മെന്റ് റിപ്പോർട്ട്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച സർക്കാർ നയം രൂപവത്കരിച്ചിട്ടില്ലാത്തതിനാൽ തത്കാലം ബസ് വാടകയ്ക്കെടുക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ കെ എസ് ആർ ടി സിയെ അറിയിക്കുകയായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതോടെ തച്ചങ്കരിയെ സർക്കാർ തള്ളിയെന്ന വാദങ്ങളെത്തി. എന്നാൽ കാര്യമറിയാതെയുള്ള പത്രക്കുറിപ്പായിരുന്നു മന്ത്രിയുടെ ഓഫീസ് ഇറക്കിയതെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയിലേക്ക് പത്ത് ഇലക്ട്രിക് ബസുകൾ സർവ്വീസ് നടത്തുമെന്നാണ് മറുനാടന് ലഭിച്ച സൂചന. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ഇത്.

കഴിഞ്ഞ ദിവസം ശബരിമലയിലെ യാത്രാ വിഷയം ഹൈക്കോടതിക്ക് മുമ്പിലുമെത്തിയിരുന്നു. നിലയ്ക്കലിനെ ബേസ് ക്യാമ്പാക്കി തീർത്ഥാടകരെ കെ എസ് ആർ ടി സി ബസുകളിൽ മാത്രം പമ്പയിലേക്ക് വിടാനാണ് സർക്കാർ തീരുമാനം. ഈ വിഷയം പരിഗണിക്കവേയാണ് ഇലക്ട്രിക് ബസുകളുടെ സാധ്യത ഹൈക്കോടതിയും തേടിയത്. ഇക്കാര്യത്തിൽ ഹൈക്കോടതിയേയും കെ എസ് ആർ ടി സി നിലപാട് അറിയിക്കും. ഈ വസ്തുകളൊന്നും മനസ്സിലാക്കാതെ മന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഇതിലെ ഏറ്റവും വലിയ തമാശ 250 ഇല്ക്ട്രിക് ബസുകളുടെ കഥയാണ്. ഇല്ക്ട്രിക് ബസുകളുള്ള ഒരു കമ്പനിക്കും പത്തിൽ കൂടുൽ എണ്ണം സ്വന്തമായില്ല. 250 ഇല്ക്ട്രിക് ബസുകൾ ആരു വിചാരിച്ചാലും ഈ ഘട്ടത്തിൽ വാടകയ്‌ക്കെടുക്കാനുമാകില്ല. ഏത് അർത്ഥത്തിലാണ് ഇത്തരത്തിലെ കണക്ക് മന്ത്രി പറഞ്ഞതെന്നും വ്യക്തമല്ല. ശബരിമലയിലേക്ക് വേണ്ടത് 25 ബസുകളും.

കേരളത്തിലെ പൊതു ഗതാഗതത്തെ കുറിച്ച് മന്ത്രിക്ക് ഒന്നും അറിയില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്ധന വില കുതിച്ചുയരുമ്പോൾ പമ്പയിലേക്ക് ഇലക്ട്രിക് ബസ് സർവ്വീസ് നടത്തുന്നത് ഏറെ ലാഭകരമായിരുന്നു. ഇന്ധന ചെലവ് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇത് മൂലം സാധിക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഇലക്ട്രിക് ബസുകൾക്ക് അനുമതി നൽകിയത്. പരമാവധി അഞ്ച് ബസ് മാത്രമേ നിലവിൽ കിട്ടൂവെന്ന സാഹചര്യം മനസ്സിലാക്കിയാണ് അത്രയും ബസുകൾ വാടകയ്ക്ക് ഇറക്കാമെന്ന നിർദ്ദേശം മുഖ്യമന്ത്രിക്ക് മുമ്പിൽ തച്ചങ്കരി വച്ചത്. എന്നാൽ ഇലക്ട്രിക് ബസുകളുടെ സാധ്യത മുഖ്യമന്ത്രിക്ക് മനസ്സിലായി. ഇതോടെയാണ് എങ്ങനേയും പത്ത് ബസുകൾ എത്തിക്കാനുള്ള നിർദ്ദേശം കൊടുത്തത്. ഡീസലിന്റെ വില ദിനം പ്രതികൂടുമ്പോൾ പരമാവധി ലാഭമുണ്ടാക്കാൻ ഇലക്ട്രിക് ബസുകളിലൂടെ കെ എസ് ആർ ടി സിക്ക് കഴിയുമായിരുന്നു.

കെ.എസ്.ആർ.ടി.സി.യുടെ ഇലക്ടിക് ബസ് ശുപാർശ ധനമന്ത്രിയും ധനവകുപ്പ് സെക്രട്ടറിയും നിരസിച്ചിരുന്നുവെന്നും ഇന്നലെ വാർത്ത വന്നിരുന്നു. ഇതും തെറ്റാണെന്നാണ് വെളിപ്പെടുന്നത്. ചൈനീസ് കമ്പനിയായ ബി.വൈ.ഡി.യുടെ ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം കെ.എസ്.ആർ.ടി.സി. പൂർത്തീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി സമർപ്പിച്ചത്. ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം വൻ വിജയമായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമെല്ലാം അത്യാധുനിക സംവിധാനമുള്ള ഈ ബസുകളെ ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാർ വരവേറ്റത്. അതുകൊണ്ട് തന്നെ ഇലക്ട്രിക് ബസുകൾ ഉടൻ കേരളത്തിലെത്തുമെന്നും ഏവരും പ്രതീക്ഷിച്ചു. പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തിക കരുത്ത് തൽകാലം കെ എസ് ആർ ടി സിക്കില്ല. അതുകൊണ്ട് തന്നെ ശബരിമലക്കാലത്ത് ഇലക്ട്രിക് വാടക ബസുകൾ ഭക്തർക്കും ആശ്വാസമാകും.

അന്തരീക്ഷം മലിനമാക്കുന്ന പുകവണ്ടികൾ എന്ന ദുഷ്‌പേര് കെ എസ് ആർ ടി സിക്ക് മാറ്റാനും ഇലക്ട്രിക് ബസുകളിലൂടെ സാധിക്കും. വർധിക്കുന്ന അന്തരീക്ഷമലിനീകരണം ഇലക്ട്രിക് വാഹനങ്ങളിലേക്കു തിരിയണമെന്ന സന്ദേശമാണ് നൽകുന്നത്. ഭാവിയിലെ പൊതുവാഹനങ്ങൾക്ക് വൈദ്യുതിയായിരിക്കും ഇന്ധനം. കാറിന്റെ യാത്രാസുഖവും സുരക്ഷിതത്വവും നൽകുന്നതാണ് ഇലക്ട്രിക് ബസുകൾ. യാത്രാസുഖത്തിനു മുന്നിലും പിന്നിലും എയർ സസ്‌പെൻഷൻ ബക്കറ്റ് സീറ്റുകൾ, ഓരോ കമ്പിയിലും സ്റ്റോപ്പ് ബട്ടണുകൾ, പിടിച്ചുനിൽക്കാൻ ആവശ്യത്തിലേറെ ഹാങ്ങറുകൾ, വെളിച്ചം പൊഴിച്ച് നിറയെ എൽ.ഇ.ഡി. ലൈറ്റുകൾ, കാറുകളെ അനുസ്മരിപ്പിക്കുന്ന ഉൾവശം, തള്ളിനിൽപ്പില്ല.

നല്ല മാറ്റുവിരിച്ച ഫ്ളോർ, തെന്നിവീഴില്ലെന്നുറപ്പ്. പിന്നിലെ സീറ്റുകളിലേക്ക് എത്താൻ മൂന്നു പടികൾ താണ്ടണം. ഇതിന് അടിയിലാണ് ബസിലെ ചലിപ്പിക്കുന്ന മോട്ടോറുകളുള്ളത്. ഇവ പ്രവർത്തിക്കുന്നത് അറിയാൻ കഴിയില്ല. അത്ര നിശ്ശബ്ദമാണ്. മുകളിലുള്ള എ.സി.യുടെ മുരൾച്ചപോലും ക്യാബിനുള്ളിലേക്ക് എത്തുന്നില്ല. ഒരു കിലോമീറ്ററിന് ഒരു യൂണിറ്റ് വൈദ്യുതിയാണ് ഇ-ബസിനു വേണ്ടത്. അഞ്ചു മണിക്കൂർകൊണ്ട് ഫുൾചാർജാകും. ഇതിൽ 350 കിലോമീറ്റർ ഓടും. ഇത് വലിയ ലാഭമാകും കെ എസ് ആർ ടി സിക്ക് നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP