Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

അമ്പിളിക്കേ പാസ്‌പോർട്ട് കൈമാറുവെന്ന് മൂന്നാം വരവിൽ പോസ്റ്റ്മാൻ കട്ടായം പറഞ്ഞു; അർദ്ധ രാത്രി ആക്ടീവ സ്റ്റാർട്ടാകാതെ ഉരുട്ടി ഇറക്കിയ അച്ഛൻ; പോയത് തിരൂരിലെ ഭാര്യ വീട്ടിൽ നിന്ന് അമ്പിളിയെ എത്തിക്കാൻ; ടിക് ടോക്ക് താരത്തെ കുടുക്കിയത് തന്ത്രത്തിലൂടെ

അമ്പിളിക്കേ പാസ്‌പോർട്ട് കൈമാറുവെന്ന് മൂന്നാം വരവിൽ പോസ്റ്റ്മാൻ കട്ടായം പറഞ്ഞു; അർദ്ധ രാത്രി ആക്ടീവ സ്റ്റാർട്ടാകാതെ ഉരുട്ടി ഇറക്കിയ അച്ഛൻ; പോയത് തിരൂരിലെ ഭാര്യ വീട്ടിൽ നിന്ന് അമ്പിളിയെ എത്തിക്കാൻ; ടിക് ടോക്ക് താരത്തെ കുടുക്കിയത് തന്ത്രത്തിലൂടെ

ആർ പീയൂഷ്

തൃശൂർ: ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പീഡനത്തിരയായ പെൺകുട്ടി വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഈ പെൺകുട്ടി ഉന്നയിച്ചത്. ഇപ്പോൾ 7 മാസം ഗർഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച് തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നുഎന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെൺകുട്ടി ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പറയുകയാണ് പൊലീസ്.

തന്ത്രങ്ങളിലൂടെയാണ് അമ്പിളിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകൃത്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചൈൽഡ് ലൈൻ
പ്രവർത്തകരുടെ സഹായത്തോടെ പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തിൽ അമ്പിളിയെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു പൊലീസിന്റെ കടമ. ഇതാണ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കുന്നു.

വിഘ്‌നേഷിന്റെ മാതാവിന്റെ തിരൂരിലെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഒരുമാസമായി അന്വഷണം നടത്തിയിട്ടും തുമ്പൊന്നും കിട്ടാതിരുന്ന പൊലീസ് വിദേശത്തേക്ക് പോകാനായി പാസ്‌പോർട്ടിന് അപേക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലാക്കി. ഇതോടെ ഒരു നാടകം അവർ തയ്യാറാക്കി. പാസ്‌പോർട്ട് പോസ്റ്റോഫീസിൽ വന്നിട്ടിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ വിഘ്‌നേഷ് എത്തണമെന്നും പോസ്റ്റ്മാനെകൊണ്ട് ഇയാളുടെ വീട്ടിൽ പറയിപ്പിച്ചു. വിഘ്‌നേഷ് സ്ഥലത്തില്ലെന്നും തന്റെ കയ്യിൽ തന്നാൽ മതിയെന്നും പിതാവ് പറഞ്ഞു.

എന്നാൽ വിഘ്‌നേഷ് തന്നെ വരണമെന്ന് പോസ്റ്റമാൻ കട്ടായം പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ പിതാവ് രാത്രി 11.30 ഓടെ തന്റെ ടൂവീലർ എടുത്ത് സ്റ്റാർട്ട് ചെയ്യാതെ പുറത്തേക്ക് പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷമാണ് സ്റ്റാർട്ട് ചെയ്തത്. വീടിന് സമീപം നിരീക്ഷണത്തിൽ ഉണ്ടായിരുന്ന
പൊലീസ് സംഘം ഇയാളുടെ പിന്നാലെ പോയി. തുടർന്നാണ് ബന്ധുവീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ വകുപ്പുകൾക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പൊലീസ് കേസെടുത്തു.

പൊലീസിന്റെ നിർദ്ദേശ പ്രകാരം മൂന്ന് തവണ പോസ്റ്റ്മാൻ വീട്ടിലെത്തിയിരുന്നു. മൂന്നാം തവണയാണ് പാസ്‌പോർട്ട് തിരിച്ചയയ്ക്കുമെന്ന് വ്യക്തമായി പറഞ്ഞത്. അന്ന് തന്നെ അച്ഛൻ അമ്പിളിയുടെ അടുത്തെത്തുമെന്ന് പൊലീസ് കരുതി. അതുകൊണ്ട് തന്നെ വീട്ടിന് അടുത്ത് നിരീക്ഷണവും ഏർപ്പെടുത്തി. ഇതു മനസ്സിലാക്കാതെയാണ് രാത്രിയിൽ ആക്ടീവാ സ്‌കൂട്ടറും തള്ളി അച്ഛൻ പുറത്തിറങ്ങിയത്. അയൽക്കാർ അറിയരുതെന്ന ദീർഘവീക്ഷണമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ പൊലീസിന്റെ തന്ത്രം അമ്പിളിയുടെ അച്ഛൻ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. തിരൂരിൽ നിന്നായിരുന്നു അറസ്റ്റ്. ഇതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു.

തന്നെയാരും പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് 17 കാരിയായ പെൺകുട്ടി ഓഡിയോ പോസ്റ്റ് ചെയ്തത്. താൻ ഏഴുമാസം ഗർഭിണിയാണെന്നും പെൺകുട്ടി തന്നെ പറയുന്നു. പൊലീസ് പിതാവിനെ ഉപദ്രവിച്ചുവെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങളും പെൺകുട്ടി ഉന്നയിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് പെൺകുട്ടി വിശദീകരണ ഓഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം പേര് പറഞ്ഞുകൊണ്ട് അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടി ഞാനാണ് എന്ന് വെളിപ്പെടുത്തികൊണ്ടായിരുന്നു വിശദീകരണം. ഇത് വ്യാജ വാർത്തയാണ്, ഇതൊന്നും അല്ല സത്യം. അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്നത് നുണയാണെന്നും പൊലീസുകാർ കെട്ടിച്ചമച്ച കഥയാണെന്നുമാണ് പെൺകുട്ടിയുടെ വാദം. സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം പോയത് എന്ന് പെൺകുട്ടി പറയുന്നു.

ഇപ്പോൾ 7 മാസം ഗർഭിണിയാണ്. പൊലീസ് അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്ന് പറയുന്നതെല്ലാം കള്ളമാണ്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വീട്ടിലെത്തിയ പൊലീസുകാർ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച് തല്ലുകയും ചെയ്തു. അച്ഛനെ തല്ലിയതോടെ അമ്പിളി സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നുഎന്നും തന്നെ പൊലീസ് അനാവശ്യം പറഞ്ഞു എന്നും പെൺകുട്ടി ആരോപിക്കുന്നു. പൊലീസ് വേട്ടയാടുകയാണെന്നും അമ്പിളിക്കെതിരെ മൊഴി നൽകിയാൽ 5 ലക്ഷം രൂപ തരാമെന്നും സർക്കാർ എന്നെ ഏറ്റെടുക്കുമെന്നും മറ്റും പൊലീസ് പറഞ്ഞെന്നും പെൺകുട്ടി വിശദീകരിക്കുന്നുണ്ട്.

രണ്ടു ദിവസം മുമ്പാണ് അമ്പിളി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഘ്‌നേഷ് കൃഷ്ണയെ പൊലീസ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അറസ്റ്റിന് പിന്നാലെ ഇയാൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. നിരവധി ട്രോൾ ഗ്രൂപ്പുകൾ അമ്പിളിയുടെ ഉപദേശ വീഡിയോകൾ ചികഞ്ഞെടുത്ത് ട്രോളാക്കി ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇയാൾക്കെതിരെ 17കാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ആറുമാസം മുൻപാണ് പ്ലസ്ടു കഴിഞ്ഞ് നൽക്കുകയായിരുന്ന പെൺകുട്ടി ഇൻസ്റ്റാഗ്രാം വഴി വിഘ്നേഷിനെ പരിചപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ സെലിബ്രിറ്റി പരിവേഷമുള്ള ഇയാളെ സന്ദേശം അയച്ച് പരിചയപ്പെടുകയും പിന്നീട് ഫോൺ നമ്പർ കൈമാറുകയുമായിരുന്നു. ഇരുവരും പ്രണയത്തിലായതോടെ പല സ്ഥലങ്ങളിലും ഇയാൾ പെൺകുട്ടിയെയും കൂട്ടി പോയിരുന്നു. ഇതിനിടയിലാണ് പീഡനം നടത്തിയത് എന്നാണ് കേസ്.

വടക്കാഞ്ചേരിയിലെ ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും വച്ചായിരുന്നു പീഡനം എന്നാണ് ആരോപണം. ഇതിനിടയിൽ മെയ്മാസത്തിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വീട്ടുകാരറിയുന്നത്. ഇതിനിടയിൽ ബന്ധു വിവരം പൊലീസിലും ചൈൽഡ്ലൈനിലും അറിയിച്ചു. എന്നാൽ കഴിഞ്ഞ 9 മാസങ്ങളായി പെൺകുട്ടിയെ ഇയാൾ മാതാപിതാക്കളുടെ അറിവോടെ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു എന്നതാണ് വസ്തു. 2020 സെപ്റ്റംബർ മാസത്തിലാണ് 17 കാരിയെ വിഘ്‌നേഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. അന്ന് ഇയാളുടെ മാതാപിതാക്കൾ തിരൂരിലെ ബന്ധുവിന്റെ വീട്ടിൽ വച്ച് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അവിടെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയുമായെത്തിയ വിഘ്‌നേഷിനെ പിറ്റേദിവസം വെള്ളിക്കുളങ്ങര പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. അന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. എന്നാൽ മുന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പെൺകുട്ടിയെ വിഘ്‌നേഷ് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

പെൺകുട്ടിയുമായി ഇയാൾ വീണ്ടും വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളെത്തി. പെൺകുട്ടിയെ ഉപേക്ഷിക്കാൻ കഴിയല്ലെന്നും വിവാഹം കഴിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. തുടർന്ന് ബന്ധുക്കളും മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ കേസ് വരുമെന്ന് പറഞ്ഞെങ്കിലും ഇയാൾ വഴങ്ങിയില്ല. ഗത്യന്തരമില്ലാതെ വീട്ടുകാർ സമ്മതം മൂളുകയായിരുന്നു. ഇതിനിടയിൽ ക്വാറന്റൈൻ കഴിഞ്ഞെത്തിയ മാതാപിതാക്കൾ ഇവരോട് ശാരീരക ബന്ധം പാടില്ലെന്നും കുട്ടികളുണ്ടായാൽ കേസാകുമെന്നും പറഞ്ഞു. എന്നാൽ ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. ഗർഭിണിയായ വിവരം ആദ്യം രണ്ടു പേരും മറച്ചു വച്ചു. വീട്ടുകാരറിഞ്ഞാൽ പ്രശ്‌നമാകും എന്ന് ഭയന്നായിരുന്നു. എന്നാൽ നാലുമാസമായപ്പോൾ പെൺകുട്ടി് അസ്വസ്ഥതകൾ കാട്ടിതുടങ്ങിയതോടെ വിവരം മാതാപിതാക്കൾ അറിഞ്ഞു. തുടർന്ന് പെൺകുട്ടിയെയും വിഘ്‌നേഷിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതാണ് കേസിനുള്ള സാഹചര്യം ഉണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP