Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പതുങ്ങിയിരുന്ന് പുലിമുരുകനിലെ പോലെ ചാടി വീണു; തലയിൽ ആഞ്ഞു കടിച്ചെങ്കിലും പല്ലുകൾ ഉടക്കിയത് ഹെൽമറ്റിൽ; വീണു പോയ റെയിഞ്ചോഫീസറെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട വാച്ചർ ബഹളം വച്ചു; കലിപൂണ്ട് മാനുവലിന് നേരെ പാഞ്ഞടുത്തു; കാലിൽ കടിച്ചപ്പോൾ കിട്ടിയ ഷൂസുമായി മടക്കം; ശശികുമാരനും വാച്ചറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുവയിൽ നിന്ന് രക്ഷപ്പെട്ട കഥ വനപാലകൻ മറുനാടനോട് പറയുമ്പോൾ

പതുങ്ങിയിരുന്ന് പുലിമുരുകനിലെ പോലെ ചാടി വീണു; തലയിൽ ആഞ്ഞു കടിച്ചെങ്കിലും പല്ലുകൾ ഉടക്കിയത് ഹെൽമറ്റിൽ; വീണു പോയ റെയിഞ്ചോഫീസറെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട വാച്ചർ ബഹളം വച്ചു; കലിപൂണ്ട് മാനുവലിന് നേരെ പാഞ്ഞടുത്തു; കാലിൽ കടിച്ചപ്പോൾ കിട്ടിയ ഷൂസുമായി മടക്കം; ശശികുമാരനും വാച്ചറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുവയിൽ നിന്ന് രക്ഷപ്പെട്ട കഥ വനപാലകൻ മറുനാടനോട് പറയുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

വയനാട് ;പുലിമുരുകനിൽ കാണുന്നതുപോലെയാണ് അത് ചാടി വന്നത്. പല്ലുകൾ ഉടക്കിയത് തലയിലുണ്ടായിരുന്ന ഹെൽമറ്റിൽ. ചാട്ടത്തിന്റെ ആഘാതത്തിൽ വീണുപോയെ എന്നെ കുറച്ചുദൂരം നിലത്തുകൂടെ വലിച്ചുകൊണ്ട് പോയി. ഇതുകണ്ടു അമ്പരന്ന വാച്ചർ മാനുവൽ ബഹളം വച്ച് ശ്രദ്ധതിരിച്ചു. തുടർന്ന് ആക്രമണം ആയാളുടെ നേർക്കായി. 

കാലിൽ കടിച്ചപ്പോൾ പല്ലുടക്കി ഊരിപ്പോയ ഷൂസും കടിച്ചുപിടിച്ച് എന്റെ നേരെ നോക്കി , എന്റെ മുന്നിലൂടെയാണ് അക്രണകാരി കടന്നുപോയത്. ഈ സമയം കൈകൂപ്പി രക്ഷിക്കണെ എന്ന് നിലവിളിച്ച് നിൽക്കുകയായിരുന്നു ഞാൻ-വയനാട് ചെതലത്ത് റെയിഞ്ചോഫീസർ ടി ശരികുമാരൻ നടുക്കത്തോടെയാണ് ഇത് പറഞ്ഞ് നിർത്തിയത്. കടുവയുടെ ആക്രമണത്തിൽ നിന്നും തലനാഴിക്ക് രക്ഷപെട്ട സംഭവത്തെക്കുറിച്ച് റെയിഞ്ചോഫീസർ ടി ശരികുമാരൻ മറുനാടനോട് നടത്തിയ വിശദീകരണത്തിലൂള്ളത് കടുവയുടെ ആക്രമ സ്വഭാവത്തെ കുറിച്ചാണ്.

കടുവയുടെ ആക്രണത്തിൽ പരിക്കേറ്റ റെയിഞ്ചോഫീസറും വാച്ചറും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. റെയിഞ്ചോഫീസർക്ക് മുഖത്തും കൈയ്ക്കും പുറത്തും ചെവിയുടെ പിൻഭാഗത്തുമാണ് പരിക്കേറ്റിട്ടുള്ളത്. മാനുവലിന്റെ ഇടതുകാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചങ്ങമ്പിൽ സ്വാകാര്യ വ്യക്തിയുടെ പുരയിടത്തിൽ കടുവയുടെ സാന്നിദ്ധ്യം ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഞ്ചോഫീസറിന്റെ നേതൃത്വത്തിലുള്ള 6 അംഗ സംഘം സ്ഥലത്തെത്തുന്നത്. മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.

പള്ളിച്ചിറയിൽ രാമകൃഷ്ണ ചെട്ടിയാരുടെ പുരയിടത്തിലാണ് റെയിഞ്ചോഫീസറും മാനുവലും നിരീക്ഷണത്തിനെത്തിയത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇവിടെ കുറ്റിക്കാട്ടിൽ ഇവർ കടുവയെ കണ്ടെത്തി. സമീപത്തെ പാളക്കൊല്ലി വനമേഖലയിലേയ്ക്ക് കടുവയെ ഓടിച്ചുവിടുന്നതിനായി പിന്നീടുള്ള നീക്കം. പടക്കം പൊട്ടിച്ചും ബഹളംവച്ചും ഭയപ്പെടുത്തി ,ട്രഞ്ചിനപ്പുറത്ത് 200 മീറ്ററോളം വനത്തിനുള്ളിലേയ്ക്ക് കടുവയെ കയറ്റിവിടുകയും ചെയ്തിരുന്നു.

അൽപ്പസമയം കൂടി നിരീക്ഷിച്ച ശേഷം മടങ്ങുന്നതിനായിരുന്നു ഇവരുടെ തീരുമാനം. ഇതിനിടെയാണ് ഒട്ടം പ്രതീക്ഷിക്കാതെ കാട്ടിലേയ്്ക്ക് കയറിയ കടുവ ശരവേഗത്തിൽ തിരിച്ചുവന്ന് ശശികുമാരന്റെ മേൽചാടി വീഴുന്നത്. തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ ഇതിന്റെ ഒരു ഭാഗത്തും ചെവിയുടെ പിൻഭാഗത്തുമായിട്ടാണ് കടിയേറ്റത്. 300 കിലോയോളം തുക്കം വരുന്ന കടുവ ദേഹത്തേയ്ക്ക് വീണതോടെ ബാലൻസ് തെറ്റി റെയിഞ്ചോഫീസർ നിലം പതിച്ചു. പിന്നെ വലിച്ചും കുടഞ്ഞും ശരീരം നിലത്തുകൂടി വലിച്ചുനീക്കുന്നതിനായി കടുവയുടെ നീക്കം. ഈയവസരത്തിൽ ബഹളം വച്ച് കടുവയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചു.

ഇതിൽ കലി പൂണ്ട കടുവ , ഹെൽമറ്റിൽ നിന്നും കടിവിട്ട് മാനുവലിനെ ആക്രമിക്കുകയായിരുന്നു. കടിച്ചപ്പോൾ പല്ലിൽ കുടുങ്ങി ഊരിപ്പോയ മാനുവലിന്റെ ഷൂസും കടിച്ചുപിടിച്ചായിരുന്നു കടുവയുടെ മടക്കം. അതും അവശനായി നിലത്തുവീണ് കിടന്ന റെയിഞ്ചോഫീസറുടെ തൊട്ടടുത്തുകൂടി. ഈ മിനഷത്തെ ഏറെ ഭയപ്പെട്ടു എന്നും രക്ഷിക്കണമെ എന്ന് കൈകൂപ്പി അലറിക്കരഞ്ഞെന്നും കടുവ വീണ്ടും ആക്രമിക്കുമോ എന്നുള്ള ആശങ്കയായിരുന്നു ഇതിനുകാരണമെന്നും റെയിഞ്ചോഫീസർ വ്യക്തമാക്കി.

മേഖലയിൽ കടുവയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ട് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരുന്നു. പ്രദേശവാസികളിൽ രണ്ട് പേരുടെ പശുക്കളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് ജനരോഷം ശക്തമായ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടെത്തി തുരത്താൻ കർമ്മപദ്ധതിയുമായി രംഗത്തെത്തിയത്. കടുവയുടെ ആക്രണത്തിന് ശേഷം ശശികുമാരൻ ധരിച്ചിരുന്ന ഹെൽമറ്റ് കണ്ട എല്ലാവരും അത്ഭുതപ്പെട്ടു. കടിയേറ്റ ഭാഗത്ത് തുള വീണിട്ടുണ്ട്.

ഈ കടിയേൽക്കുന്നത് തലയോട്ടിയിലായുന്നെങ്കിൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാവുമായിരുന്നെന്നും ഒരു പക്ഷേ ജീവൻ തന്നെ നഷ്ടപ്പെടുവാൻ കാരണമായേക്കാമെന്നുമാണ് സഹപ്രവർത്തകർ അഭിപ്രായപ്പെടുന്നത്. യഥാർത്ഥിത്തിൽ എന്റെ ജീവൻ രക്ഷിച്ച ഹീറോ നാട്ടുകാരൻ സമ്മാനിച്ച ഹെൽമറ്റ് തന്നെ..സംശയമില്ല ശശികുമാരൻ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP