Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ

പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ

ശ്രീലാൽ വാസുദേവൻ

കൊച്ചി: രാജ്യത്തെ തന്നെ നടുക്കിയ കേരളത്തിലെ സ്വർണ കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തത് തുഷാർ വെള്ളാപ്പള്ളിയോ? ആണെന്നാണ് വിദേശത്ത് നിന്ന് ലഭിക്കുന്ന സൂചനകൾ. ദുബായിലേക്ക് വിളിച്ചു വരുത്തി തുഷാറിനെ കുടുക്കിയതിനുള്ള പ്രതികാരമായിരുന്നു സ്വർണ കടത്ത് ഒറ്റുന്നതിൽ കലാശിച്ചതെന്ന് വിദേശത്തുള്ള എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

ഒരു സ്ത്രീയാണ് തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തിയതെന്നുള്ള വിവരം അന്നു തന്നെ പുറത്തു വന്നിരുന്നു. ആ സ്ത്രീ സ്വപ്ന സുരേഷ് ആയിരുന്നുവെന്നാണ് പ്രചരിക്കുന്നത്. രഹസ്യമായിട്ടാണ് തുഷാർ ദുബായിലേക്ക് പോയത്. ഈ വിവരം അറിയാമായിരുന്നത് അവിടെയുള്ള തുഷാറിന്റെ ചില സുഹൃത്തുക്കൾക്ക് മാത്രമായിരുന്നു. തുഷാർ വന്നത് എന്തിന്, എവിടെ ആരെയൊക്കെ കാണുമെന്നെല്ലാം ഇവർക്ക് വിവരമുണ്ടായിരുന്നു. അവരാണ് ഈ വിവരം സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരനായ നാസിൽ അബ്ദുള്ളയ്ക്ക് ചോർത്തിയത്.

തുടർന്ന് അബ്ദുള്ള അവിടെയുള്ള പൊലീസിന്റെ സഹായത്തോടെ തുഷാറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. ഇതോടെ നിസഹായരായിപ്പോയ വെള്ളാപ്പള്ളിയും തുഷാറും നേരെ പിണറായി വിജയന്റെ കാലിൽ വീഴുകയായിരുന്നു. എംഎ യൂസഫലി ഇടനില നിന്ന് തുഷാറിനെ കേസിൽ നിന്ന് ഊരിക്കൊടുക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിൽ പലർക്കും വലിയ വെല്ലുവിളിയായിരുന്നു ബിഡിജെഎസിന്റെ എൻഡിഎ പ്രവേശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ബിഡിജെഎസ് ഗണ്യമായ വോട്ട് നേടിയത് പലർക്കും അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഒന്നുകിൽ ബിഡിജെഎസിനെ നിശബ്ദമാക്കുകയോ എൻഡിഎയിൽ നിന്ന് അകറ്റുകയോ ആയിരുന്നു ലക്ഷ്യം. ഇതിനായി കേരളത്തിന് അകത്തും പുറത്തുമായി പദ്ധതി തയാറാക്കി വരികയായിരുന്നു. അങ്ങനെ ഒരു ഹണി ട്രാപ്പിന് വേണ്ടി സ്വപ്നയെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് പ്രചരിക്കുന്ന കഥ. അതിൽ ശിവശങ്കരന് മനസറിവുണ്ടോ എന്നുള്ളതും അന്വേഷിക്കേണ്ട കാര്യമാണ്. സ്വപ്നയുമായി മൂൻപ് തന്നെ തുഷാറിന് അടുത്തു പരിചയമുണ്ടായിരുന്നു. ആരെയും വലയിൽ വീഴ്‌ത്താൻ തക്ക സാമർഥ്യമുള്ള സ്വപ്നയ്ക്ക് മുന്നിൽ തുഷാറും വീഴുകയായിരുന്നു.

കേരളത്തിൽ നിന്ന് ദുബായിലേക്ക് തുഷാർ പുറപ്പെട്ടതു മുതലുള്ള കാര്യങ്ങൾ അവിടെയുള്ള സുഹൃത്തുക്കൾ ചെക്ക് കേസിലെ പരാതിക്കാരനായ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് ചോർത്തുകയായിരുന്നു. സ്വപ്നയ്ക്ക് അടുത്തെത്തിയതും തുഷാറിന് പിടിവീഴുകയും ചെയ്തു. അജ്മാൻ പൊലീസിലെ ഒരു സിഐഡിയെ ഉപയോഗിച്ചാണ് അവർ അറസ്റ്റ് ചെയ്തത്. ദുബായ് ശങ്കർലിയിൽ നിന്നായിരുന്നു അറസ്റ്റ്. ഈ ചതി തുഷാറിന് വലിയ ഷോക്ക് ആയിരുന്നു. ചതിക്ക് മറുചതി എന്ന നിലയിയാണ് ഇപ്പോൾ സ്വപ്നയുടെ കള്ളക്കടത്ത് കസ്റ്റംസിന് ഒറ്റിയതെന്ന വാദവും സജീവമാണ്.

ദുബായിൽ ചെക്ക് കേസിൽ കുറ്റവിമുക്തനായ തുഷാർ വെള്ളാപ്പള്ളി തിരിച്ചെത്തിയത് ഏറെ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ്. തനിക്കെതിരെയുണ്ടായ കേസിനു പിന്നിൽ രാഷ്ട്രീയപരമായോ സാമുദായിക പരമായോ യാതൊരുവിധ ഇടപെടലും ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉപ്രദ്രവും ഉണ്ടായിട്ടില്ല. എസ് എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്,ബിജെപി പാർട്ടികളുടെയും കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെയും സഹായം തനിക്ക് കിട്ടി.ഒരു തരത്തിലുള്ള ഉപദ്രവും തനിക്കുണ്ടായിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി തന്റെ വിഷയത്തിൽ എല്ലാവരും ഇടപെട്ടു.സംസ്ഥാന മുഖ്യമന്ത്രിയടക്കം കക്ഷി രാഷ്ട്രീയം മറന്നു തനിക്കായി നിലകൊണ്ടുവെന്നും പരസ്യമായി സമ്മതിച്ചിരുന്നു.

യൂസഫലി അടക്കം നിരവധിപേർ തന്നെ സഹായിച്ചു.പ്രവാസികളായ എല്ലാ സമുദായത്തിൽപ്പെട്ടവരും തന്നെ സഹായിച്ചു.മുസ്ലിം സമുദായത്തിൽ നിന്നാണ് ഏറ്റവും കുടുതൽ സഹായം തനിക്ക് ലഭിച്ചത്.തനിക്കെതിരെയുണ്ടായ കേസ് ജാതീയമായോ രാഷ്ട്രീയമായോ കാണേണ്ടതില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഈ പഴയ കേസാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. തന്നെ ചതിച്ചവരെ വെറുതെ വിടില്ലെന്നും ആരാണ് പിന്നിലെന്ന് തനിക്ക് മനസ്സിലായെന്നും തുഷാർ അന്ന് പറഞ്ഞിരുന്നു. ഈ കേസ് തുഷാറിന് ഏറെ വ്യക്തിപരമായ നഷ്ടം ഉണ്ടാക്കിയിരുന്നു. ഇമേജ് നഷ്ടമായിരുന്നു അതിൽ പ്രധാനം. പിന്നീട് എസ് എൻ ഡി പിക്ക് നിരവധി ആരോപണങ്ങളും നേരിടേണ്ടി വന്നു.

തുഷാറിനെതിരെ ചെക്ക് നൽകിയാണ് ക്രിമിനൽ കേസ് കൊടുത്തത്. ഈ ചെക്ക് ബൗൺസായതിന്റെ ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അജ്മാനിലെ കോടതിക്ക് മുമ്പിൽ വാദിഭാഗം ഹാജരാക്കിയില്ല. ഈ സാഹചര്യത്തിലാണ് ചെക്ക് കേസ് തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019ലാണ് ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായത്. ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് നൽകിയ വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം.

ബിസിനസ് പങ്കാളിക്കു നൽകിയ 90 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. പത്തുവർഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അക്കാലത്ത അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്നു തുഷാർ. എഞ്ചിനീയറായ നാസിൽ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാർ ജോലികൾ ഏൽപ്പിച്ചിരുന്നത്. ഒരു ഇടപാടിൽ നാസിൽ അബ്ദുള്ളക്ക് തുഷാർ വണ്ടിചെക്കായിരുന്നു നൽകിയിരുന്നത് എന്നായിരുന്നു നാസിലിന്റെ പരാതി.

നേരത്തെ ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. പ്രവാസി വ്യവസായിയുടെ ഇടപെടലാണ് ജാമ്യ നടപടികൾ വേഗത്തിലാക്കിയത്. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്‌പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനായിരുന്നില്ല. തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല നൽകിയ കേസിലായിരുന്നു അറസ്റ്റ്. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി.

എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നുമായിരുന്നു തുഷാറിന്റെ വാദം. പരാതിക്കാരന്റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP