Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ എല്ലാ ജോലിക്കും ബംഗാളികളെയും തമിഴന്മാരെയും എത്തിക്കുന്നത് പോലെ ചാവേർ സ്‌ഫോടനങ്ങൾക്കും ആളെ എത്തിക്കാൻ ആസൂത്രണം; കൊച്ചിയിൽ അത്തർ വിൽപ്പനക്കാരുടെ വേഷത്തിൽ ലങ്കൻ സ്‌ഫോടനവുമായി ബന്ധമുള്ളവർ രണ്ടുവർഷത്തോളം കഴിഞ്ഞെന്നും വിവരം; കേരളത്തിലെയും തമിഴ്‌നാട്ടിലെയും അറസ്റ്റുകളോടെ ആക്രമണപദ്ധതികളുടെ ചുരുൾ അഴിച്ച് എൻഐഎ; തൗഹീദ് ജമാഅത്ത് തയ്യാറാക്കിയത് കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ദ്വിമുഖതന്ത്രം; 26 തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് അതീവജാഗ്രതാ മുന്നറിയിപ്പ്

കേരളത്തിൽ എല്ലാ ജോലിക്കും ബംഗാളികളെയും തമിഴന്മാരെയും എത്തിക്കുന്നത് പോലെ ചാവേർ സ്‌ഫോടനങ്ങൾക്കും ആളെ എത്തിക്കാൻ ആസൂത്രണം; കൊച്ചിയിൽ അത്തർ വിൽപ്പനക്കാരുടെ വേഷത്തിൽ ലങ്കൻ സ്‌ഫോടനവുമായി ബന്ധമുള്ളവർ രണ്ടുവർഷത്തോളം കഴിഞ്ഞെന്നും വിവരം; കേരളത്തിലെയും തമിഴ്‌നാട്ടിലെയും അറസ്റ്റുകളോടെ ആക്രമണപദ്ധതികളുടെ ചുരുൾ അഴിച്ച് എൻഐഎ; തൗഹീദ് ജമാഅത്ത് തയ്യാറാക്കിയത് കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ദ്വിമുഖതന്ത്രം;  26 തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് അതീവജാഗ്രതാ മുന്നറിയിപ്പ്

പി.വിനയചന്ദ്രൻ

ന്യൂഡൽഹി: ശ്രീലങ്കയിൽ ചാവേർ സ്‌ഫോടനങ്ങളിലൂടെ മുന്നൂറിലേറെപ്പേരെ കൊന്നൊടുക്കിയ നാഷണൽ തൗഹീദ് ജമാഅത്ത് കേരളത്തെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ദ്വിമുഖ പദ്ധതിയാണ് തയ്യാറാക്കിയിരുന്നതെന്ന് എൻ.ഐ.എ കണ്ടെത്തി. തമിഴ്‌നാട്ടിലും ബംഗാളിലും സ്വാധീനമുറപ്പിച്ച സംഘടന, അവിടെ ചാവേറുകളെയടക്കം സജ്ജമാക്കുകയും കേരളത്തിൽ ആക്രമണത്തിന് പദ്ധതിയൊരുക്കുകയും ചെയ്തു. കേരളത്തിൽ എല്ലാ ജോലിക്കും ബംഗാളികളെയും തമിഴന്മാരെയും എത്തിക്കുന്നതു പോലെ ചാവേർ സ്‌ഫോടനങ്ങൾക്കും ആളെ എത്തിക്കാനായിരുന്നു പദ്ധതി. കൊച്ചിയിൽ അത്തർ വിൽപ്പനക്കാരുടെ വേഷത്തിൽ ലങ്കൻ സ്‌ഫോടനവുമായി ബന്ധമുള്ളവർ രണ്ടുവർഷത്തോളം കഴിഞ്ഞെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും അറസ്റ്റുകളോടെ ആക്രമണപദ്ധതികളുടെ ചുരുൾ എൻ.ഐ.എ അഴിച്ചെടുത്തിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കാൻ രണ്ട് സംസ്ഥാന പൊലീസുകൾക്കും നിർദ്ദേശം നൽകി.

നാലുവർഷം മുൻപ് പശ്ചിമബംഗാൾ അതിർത്തിക്കടുത്ത് ബംഗ്‌ളാദേശിൽ ആക്രമണം നടത്തിയാണ് പശ്ചിമേഷ്യൻ തീവ്രവാദി സംഘടനയായ ഐസിസ് സജീവമായത്. പിന്നീട് പല മുസ്ലിം സംഘടനകളുടെ പേരുകളിൽ ബംഗാളിൽ വേരുറപ്പിച്ചു. ഇത് കേരളത്തിന് വൻ ഭീഷണിയാണ്. ബംഗ്‌ളാദേശിൽ നിന്ന് എളുപ്പത്തിൽ പശ്ചിമബംഗാളിലെത്തി അവിടെനിന്ന് തൊഴിലാളികളുടെ ഭാവത്തിൽ കേരളത്തിലേക്ക് കടക്കാമെന്നതാണ് ഭീഷണിയാവുന്നത്. 25ലക്ഷത്തോളം ബംഗാളി കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിലുള്ളത്. അൻസറുൾ ബംഗള എന്ന സംഘടന വഴിയാണ് ഐസിസ് സജീവമാകുന്നത്. ഐസിസ് ബംഗാളി ഭാഷയിൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ യുവാക്കൾ ഐസിസിൽ ചേരണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇറ്റാലിയൻ പൗരനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. അസാമിൽ ആദിവാസികളെ കൂട്ടക്കൊല നടത്തുകയും സൈന്യവുമായി ഏറ്റമുട്ടുകയും ചെയ്തശേഷം കോഴിക്കോട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ബോഡോ തീവ്രവാദി വി.എൽ.ഡിൻഗെ കഴിഞ്ഞവർഷം പിടിയിലായിരുന്നു.

ഐസിസിന് കേരളമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ വേരോട്ടമുണ്ടെന്നാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. കണ്ണൂരിലെ ദമ്പതികളുൾപ്പെടെ പത്ത് മലയാളികൾ ഐസിസിൽ ചേർന്ന് പ്രവർത്തിക്കുന്നു. 19 ഇന്ത്യാക്കാർ സിറിയയിൽ ഐസിസിന്റെ ഭാഗമാണ്. വിവിധ സംസ്ഥാനങ്ങളിലെ 150ലേർപേർ ഐസിസുമായി സജീവമായ ബന്ധം പുലർത്തുന്നുമുണ്ട്. ലങ്കൻ സ്‌ഫോടനം നടത്തിയ സംഘടനയുമായി 65മലയാളികൾക്ക് ബന്ധമുണ്ട്. ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും വഴിയുള്ള റിക്രൂട്ട്‌മെന്റിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള മലയാളികൾ ഐസിസിലെത്തിയതായാണ് കേന്ദ്രഏജൻസികൾക്കുള്ള വിവരം. ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയ തമിഴ്‌നാട്ടുകാരായ രണ്ടു യുവാക്കളെ തുർക്കിയിൽ നിന്ന് മടക്കിഅയച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ അതീവജാഗ്രത വേണമെന്നാണ് കേന്ദ്രനിർദ്ദേശം. മലേഷ്യയിലേക്ക് ടൂറിസ്റ്റ് വിസയിൽ യാത്രചെയ്യുന്നവരെക്കുറച്ചും ശ്രീലങ്കയിൽ നിന്ന് വീസ ഓൺ അറൈവലിൽ കേരളത്തിൽ എത്തുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ ഇമിഗ്രേഷൻ വിഭാഗത്തിനും നിർദ്ദേശമുണ്ട്.

കേന്ദ്ര മുന്നറിയിപ്പിനെത്തുടർന്ന് 26 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാസംവിധാനം കർശനമാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗമാണ് 26 കേന്ദ്രങ്ങൾ കണ്ടെത്തിയത്. മുല്ലപ്പെരിയാർ, ലോവർപെരിയാർ, ശബരിഗിരി ജലവൈദ്യുതി നിലയം, ഇടുക്കിഡാം, കരിമണൽ പവർഹൗസ്, മട്ടാഞ്ചേരി യഹൂദതെരുവ്, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ശബരിമല ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം, തുമ്പയിലെ വിക്രംസാരാഭായ് സ്പേസ് സെന്റർ, വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, വട്ടിയൂർകാവ് ഇന്റഗ്രൽ സിസ്റ്റംസ് യൂണിറ്റ്, തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം, സെക്രട്ടേറിയറ്റ്, നിയമസഭാമന്ദിരം അടക്കം ഇരുപത്തിയാറ് കേന്ദ്രങ്ങളാണ് കേന്ദ്രഇന്റലിജൻസ് തന്ത്രപ്രധാന കേന്ദ്രങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

വി എസ്.എസ്.സിക്കും ഐ.എസ്.ആ.ഒയ്ക്കും മാത്രമാണ് സിഐ.എസ്.എഫ് സുരക്ഷയൊരുക്കുന്നത്. 535 അംഗങ്ങളുള്ള സിഐ.എസ്.എഫ് യൂണിറ്റിനെയാണ് ഐ.എസ്.ആർ.ഒ സുരക്ഷയ്ക്കായി ആഭ്യന്തരമന്ത്രാലയം നിയോഗിച്ചിട്ടുള്ളത്. ബാങ്കുകൾക്കടക്കം നാൽപ്പതിടത്ത് സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്‌ഐ.എസ്.എഫ്) സുരക്ഷയുണ്ട്. വിമാനത്താവളങ്ങളിൽ സിഐ.എസ്.എഫ് സുരക്ഷയാണുള്ളത്. തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ആക്രമണഭീഷണിയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിൽ ക്ഷേത്രങ്ങളടക്കം 400ലേറെ തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. എല്ലായിടത്തേയും നിർമ്മാണരൂപരേഖകൾ തമിഴ്‌നാട് പൊലീസ് ശേഖരിക്കുകയാണ്. മധുര മീനാക്ഷി ക്ഷേത്രം, ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം എന്നിവയ്ക്ക് കർശന സുരക്ഷയേർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP