Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ

ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തണ്ണിക്കോട്ട് ചിറ്റസ് ആൻഡ് ഫിനാൻസിയേഴ്സിലൂടെ തുടക്കം. റിയൽ എസ്റ്റേറ്റിലേയ്ക്ക് കടന്നതോടെ വളർച്ച ഫിനിക്സ് പക്ഷിയേക്കാൾ വേഗത്തിലായി. പങ്കാളികളെ ഉൾപ്പെടുത്തി പാറ ഖനനവും ക്വാറിപ്രവർത്തനവും ആരംഭിച്ചത് വളർച്ചയുടെ വേഗത പതിന്മാടങ്ങാക്കി. ശാൻന്തൻപാറയിൽ കോവിഡ് ചട്ടങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസ് ഉൾക്കൊള്ളിച്ച് ക്രഷർ ഉത്ഘാടനം ആഘോഷമാക്കിയ കോതമംഗലം കരിങ്ങഴ തണ്ണിക്കോട്ട് റോയി കുര്യൻ നാട്ടിൽ ആളു പുലിയാണ്.

വാഹനകമ്പത്തിലും മുമ്പൻ. അവശത പറഞ്ഞ് മുന്നിൽ കൈനീട്ടുന്നവർക്ക് പിശുക്കില്ലാതെ സഹായിക്കുന്ന മനസ്സ്. ആവശ്യമില്ലാതെ തോണ്ടാൻ വന്നാൽ പച്ചതെറിവിളിക്കാനും വേണമെങ്കിൽ ഒന്നുപൊട്ടിക്കാനും മടിയില്ലാത്ത നാട്ടുമ്പുറത്തുകാരൻ. നിലവിലുള്ള സ്വത്ത് വകകളെക്കുറിച്ച് അറിയാവുന്നവർ വിരളവും-ഇതാണ് മുതലാളിയെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത്. സാധാരണക്കാരനിൽ നിന്നും കുറഞ്ഞ കാലത്തിനുള്ളിൽ സമ്പന്നതയുടെ മടത്തട്ടിലേയ്ക്കുള്ള റോയിയുടെ വളർച്ച ശരവേഗത്തിലായിരുന്നു.

സ്ഥലക്കച്ചവടമാണ് റോയിയുടെ സമ്പത്ത് വർദ്ധിക്കുന്നതിന് വഴിതെളിച്ചത്. റിയൽ എസ്റ്റേറ്റ് ബിനസ്സ് കത്തിനിന്ന സമയത്ത് സ്ഥലങ്ങൾ വാങ്ങിയും മറിച്ചുവിറ്റും റോയി കോടികൾ സ്വന്തമാക്കി. ജില്ലയിലും പുറത്തുമായി ഇന്ന് റോയിയുടെ കൈവശമുള്ള സ്വത്തുവകളെക്കുറിച്ച് അടുപ്പക്കാർക്ക് പോലും വ്യക്തതയില്ലെന്നാതാണ് വസ്തുത. ബിസിനസ്സ് വളർന്നതോടെ സൗഹൃദ വൃന്ദവും വിപുലമായി. രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരുമെല്ലാം പല അവശ്യങ്ങൾ പറഞ്ഞ് റോയിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയക്കാരെയും കൂടെ നിർത്തുന്നതിന് റോയ്ക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ദുരിതം പറഞ്ഞും സങ്കടം പറഞ്ഞും എത്തുന്നവരെ സാഹിക്കുന്നതിനും റോയി പിശുക്കുകാണിക്കാറില്ല എന്നും അടുപ്പക്കാർ പറയുന്നു. നാട്ടിൽ ബ്ലാക്ക് റോയി എന്നുപറഞ്ഞാലെ റോയി കുര്യനെ അറിയു. സുഹൃത്തുക്കളുമൊത്തുകൂടുമ്പോൾ മറ്റൊരു റോയി ഉണ്ടായിരുന്നെന്നും ഇയാൾ വെളുപ്പായിരുന്നെന്നും നിറം കറുപ്പായതിനാൽ റോയി കുര്യനെ പേരിന് മുമ്പ്് ബ്ലാക്ക് എന്നുകൂടി ചേർത്ത് വിളിച്ചുതുടങ്ങുകയായിരുന്നെന്നും പറയുന്നു. ഇത് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യവുമാണ്.

സമ്പത്തിന്റെ വരവ് അനധികൃത മാർഗ്ഗത്തിലാണെന്നും അതിലാണ് റോയി കുര്യനെ ഇത്തരത്തിൽ വിശേപ്പിക്കുന്നതെന്ന് കരുതുന്നവരുമുണ്ട്. ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഫാൻസി നമ്പറുകൾ ലഭിക്കാൻ വൻതുകകളാണ് റോയി ചിലവഴിച്ചിട്ടുള്ളത്. 4 മാത്രമായി വരുന്ന നമ്പറുകളാണ് റോയിക്ക് പ്രിയം.

തമിഴ്‌നാട്ടിൽ ഡി എം കെ നേതാവുമൊത്ത് ആരംഭിച്ച 50 ഏക്കറിലെ ക്വാറിയിൽ നിന്നെത്തിക്കുന്ന കരിങ്കല്ല് പാറ ഉൽപ്പന്നങ്ങളാക്കി മാറ്റാനുന്നതിന് ലക്ഷ്യമിട്ടാണ് റോയി ശാന്തൻപാറയിൽ ക്രഷർ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് അറിയുന്നത്. ക്രഷർ യൂണിറ്റ് ഇവിടെ പ്രവർത്തിയ്്ക്കുന്നിടത്തോളം കാലം പഞ്ചായത്തിന് വർഷം ഒരു കോടി നൽകുമെന്ന് റോയി പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം രൂപ മുടക്കുവരുന്ന ആശുപത്രി നിർമ്മിക്കണമെന്നും 25 ലക്ഷം മുടക്കി അനുബന്ധ സാധന -സാമഗ്രികൾ വാങ്ങണമെന്നും മറ്റും റോയി പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നതായും സൂചനകളുണ്ട്.

തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന്റെ ക്രഷർ ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചത് വൈദ്യുതി മന്ത്രി എംഎം മണിയായിരുന്നു. ചതുരംഗപ്പാറയിൽ തണ്ണിക്കോട് വ്യവസായ ഗ്രൂപ്പിന് മുമ്പ് പാറമട ലഭിച്ചതിനു പിന്നിലും അഴിമതിയുണ്ടെന്നാണ് സൂചന. ചതുരംഗപ്പാറയിലെ വിവാദമായ പാറമടയിലെ ക്രമക്കേടുകൾ പുറത്തു വന്നിരുന്നു. ദേവികുളം സബ്കളക്ടർ നടത്തിയ അന്വേഷണത്തിൽ ഇയിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം ഖനമീറ്ററോളം അധികമായി പൊട്ടിച്ചതിലൂടെ സർക്കാരിന് രണ്ടര കോടി മുതൽ 10കോടി രൂപവരെ നഷ്ടമുണ്ടായതായും കണ്ടത്തി. ക്രഷർ യൂണിറ്റായിരുന്നു പുതുതായി തുടങ്ങിയത്. അതിന്റെ ഉദ്ഘാടനത്തിന് വൈദ്യുതി മന്ത്രി എത്തുകയും ചെയ്തു.

ഇതിന്റെ ഭാഗമായി നിശാ പാർട്ടി കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചാണ് സംഘടിപ്പിച്ചത്. രാഷ്ട്രീയ പ്രവർത്തകർ, മതനേതാക്കൾ സിനിമാ പ്രവർത്തകർ എന്നിവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. കോവിഡ് മാനഡണ്ഡങ്ങൾ തെറ്റിച്ചതിന് പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. പരിപാടിക്കായി ബെല്ലി ഡാൻസിന് ഉക്രെയിൻ സ്വദേശിയെ എത്തിച്ചത് അഞ്ച് ലക്ഷം രൂപയ്ക്കാണ്. 250 ലിറ്ററോളം മദ്യം ആറു മണിക്കൂറിനിടെ വിളമ്പി.

നിശാപാർട്ടിയുടെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേ പൊലീസ് കേസെടുത്തിരുന്നു. നിശാ പാർട്ടിയിൽ പങ്കെടുത്ത 47 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ജൂൺ 28-നാണ് ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാപ്പാർട്ടിയും ബെല്ലിഡാൻസും മദ്യസത്കാരവും നടത്തിയത്. തുടർന്ന് രാത്രി എട്ടുമുതൽ പുലർച്ചെ മൂന്നുമണി വരെയായിരുന്നു നിശാപ്പാർട്ടി.

ബെല്ലി ഡാൻസർമാരായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ് ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP