Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമൃതപുരി ഭൂമി വാങ്ങി കൂട്ടിയത് സർവ നിയമങ്ങളും ലംഘിച്ച്; അമൃതാനന്ദമയിയുടെ ആസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മിക്കതും ചട്ടങ്ങൾ ലംഘിച്ച്; അമൃതാനന്ദമയി ആശ്രമം ഉൾപ്പെടെ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ പിടിച്ചെടുക്കാൻ ഉത്തരവിട്ട് തഹസിൽദാർ; നോട്ടീസിന് മറുപടി പോലും നൽകാൻ കൂട്ടാക്കാതെ അമൃതാനന്ദമയീ മഠം അധികൃതർ; കാശു വാങ്ങി ഒതുക്കാൻ ഭരണകക്ഷിയിലെ പ്രമുഖർ രംഗത്ത്

അമൃതപുരി ഭൂമി വാങ്ങി കൂട്ടിയത് സർവ നിയമങ്ങളും ലംഘിച്ച്; അമൃതാനന്ദമയിയുടെ ആസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മിക്കതും ചട്ടങ്ങൾ ലംഘിച്ച്; അമൃതാനന്ദമയി ആശ്രമം ഉൾപ്പെടെ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ പിടിച്ചെടുക്കാൻ ഉത്തരവിട്ട് തഹസിൽദാർ; നോട്ടീസിന് മറുപടി പോലും നൽകാൻ കൂട്ടാക്കാതെ അമൃതാനന്ദമയീ മഠം അധികൃതർ; കാശു വാങ്ങി ഒതുക്കാൻ ഭരണകക്ഷിയിലെ പ്രമുഖർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠത്തിന് ഇന്ത്യയിലെ നിയമങ്ങൾ ബാധകമല്ലേ? പലപ്പോഴും മഠത്തിന്റെ പ്രവർത്തങ്ങളിൽ നിയമലംഘനം കാണാം. ഭൂമി വാങ്ങിക്കൂട്ടലും നികത്തലും അടക്കം നിരവധി സംഭവങ്ങളിൽ ആരോപണ വിധേയരാണ് അമൃതാനന്ദമയി മഠം. എന്നാൽ, രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും സഹായിക്കുന്നതു കൊണ്ടാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങളിൽ ഇക്കൂട്ടർ പിടിക്കപ്പെടാത്തത്. വിദേശത്തു നിന്നും മറ്റും മഠത്തിലേക്ക് ഒഴുകുന്ന പണത്തിന്റെ ബലത്തിൽ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിലക്കെടുക്കും. എന്നാൽ, ചിലപ്പോൾ ചിലർ നീതിക്ക് വേണ്ടി പോരാടും. എന്നാൽ, അത് ഉന്നത സമ്മർദ്ദങ്ങളിൽ എങ്ങുമെത്താതെ പോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്.

അത്തരത്തിൽ ഒരു നീതിമാനായ തഹസിൽദാർ മഠത്തിന്റെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതെല്ലാം മറികടക്കാൻ ഉന്നത ഉദ്യോഗസ്ഥരെ അഭയം പ്രാപിച്ചിരിക്കയാണ് അമൃതപുരി അധികൃതർ. അമൃതാനന്ദമയി മഠത്തിന്റെ ആശ്രമ ഭൂമി അടക്കം കണ്ടുകെട്ടാനാണ് തഹസിൽദാർ നോട്ടീസ് നൽകിയത്. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയതും കൈവശം വെച്ചതും അടക്കമുള്ള നിയമലംഘനങ്ങളാണ് അമൃതപുരി നടത്തിയത്. മഠത്തിന്റെ ആസ്ഥാനമായ വള്ളിക്കാവിലെ നിർമ്മാാണ പ്രവർത്തനങ്ങൾ പോലു നിയമവിരുദ്ധമായാണ്. എന്നിട്ടും ആരും നടപടി എടുക്കാനില്ലെന്നതാണ് വിചിത്രമായ കാര്യം.

മഠത്തിന്റെ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ അമൃതാനന്ദമയി ആശ്രമം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കർ പിടിച്ചെടുക്കാൻ ഉത്തരവിട്ട് തഹസിൽദാർ രംഗത്തുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസിന് മറുപടി പോലും നൽകാൻ കൂട്ടാക്കാത്ത അവസ്ഥയിലാണ് അമൃതാനന്ദമയീ മഠം അധികൃതർ. കരുണനാഗപ്പള്ളി തഹസിൽദാരാണ് അമൃതാനന്ദമയി മഠം 204 ഏക്കർ ഭൂമി അധികമായി കൈവശം വെച്ചിരിക്കുന്നെന്നും. ഈ ഭൂമി ലാൻഡ് ബോർഡിൽ നിക്ഷിപ്തമാക്കണമെന്നും കാണിച്ച് നോട്ടീസ് നൽകിത്. ഇക്കഴിഞ്ഞ 11ാം തീയ്യതി നൽകിയ നോട്ടീസിന് മറുപടി പോലും നൽകാൻ മഠം അധികാരികൾ തയ്യാറായില്ല. മാത്രമല്ല, ഹാജാറാകാത്ത വിവരം ചൂണ്ടിക്കാട്ടി മാഠം അധികൃതരെ വിൡപ്പോൾ പുച്ഛിക്കുകയും താങ്കൾ ഇടപെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് അഹങ്കാരത്തോടെ സംസാരിക്കുകയുമായിരുന്നു.

ആലപ്പാട് വില്ലേജിലും പരിസരപ്രദേശങ്ങളിലുമായാണ് അമൃതനാന്ദമയി ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. മഠം ഇരിക്കുന്ന അമൃത പുരിയിലും അടക്കം നിയമലംഘനമുണ്ട്. നിർമ്മാണത്തിന്റ കാര്യത്തിൽ പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇവിടെ നിർമ്മാണം. നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കർ ഭൂമി മാത്രമേ കൈവശം വെക്കാവും. ട്രസ്റ്റും മറ്റു സംഘടനകളും ആകുമ്പോൾ അതിനും തോത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ. അമ്മയും മഠവും നിയമലംഘനമാണ് നടത്തിയതെന്നാണ് തഹസിൽദാർ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസിന്മേൽ താലൂക്ക് ലാൻഡ് ബോർഡിൽ ഈമാസം 26ന് ഹാജരാകണം എന്നാണ് മഠം അധികൃതരോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് തയ്യാറാകാത്ത അധികൃതർ ഉന്നത ബന്ധം ഉപയോഗിച്ച് എല്ലാം കോംപ്രമൈസ് ആക്കാനാണ് നീക്കം നടത്തുന്നത്. റവന്യൂ വകുപ്പിലെ ഉന്നതർ മുഖേനയാണ് ഇപ്പോൾ സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത്. സിപിഐക്കാരാണ് മഠത്തെ ഇക്കാര്യത്തിൽ സഹായിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ലാൻഡ് ബോർഡിൽ നിക്ഷിപ്തമാകുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകുമെന്നാണ് ഇടതു സർക്കാറിന്റെ നയം. എന്നാൽ, ആ സർക്കാറാണ് അമൃതനാന്ദമയിയുടെ നിയമവിരുദ്ധതയെ സംരക്ഷിക്കുന്നത്. ആലപ്പാട്ട് വില്ലേജിൽ മാത്രം രണ്ടായിരത്തോളം ഭൂരഹിതർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് അവസ്ഥയെന്നിരിക്കേ ഈ ഭൂമി പിടിച്ചെടുത്ത് ഭവനരഹിതർക്ക് വീടുവെക്കാൻ നൽകാവുന്ന അവസ്ഥയമുണ്ട്. എന്നാൽ, തെല്ലാം തള്ളിക്കൊണ്ടാണ് എല്ലാം ശരിയാക്കാമെന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത്.

കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അമൃതാനന്ദമയി മഠത്തിന്റെ ഒത്താശയോടെ വ്യാപകമായ തണ്ണീർതട നികത്തൽ നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും കൈകാര്യം ചെയ്യുന്നതാണ് മഠത്തിന്റെ പതിവെന്നാണ് ആക്ഷേപം. ഏക്കറുകണക്കിന് വയലുകൾ നികത്തി നിരവധി കെട്ടിടങ്ങളാണ് അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്‌മെന്റ് തന്നെ നിർമ്മിച്ചിരിക്കുന്നത്. 2009-ൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്‌മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്‌ഐ നേതാവ് വിജേഷ് വിജിലൻസിൽ പരാതി നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കോടതി നികുതി ഈടാക്കുവാൻ ഉത്തരവ് നൽകി. എന്നാൽ 2015ൽ ക്ലാപ്പന പഞ്ചായത്ത് അധികൃതർ നികുതിയിൽ ഇളവ് നൽകി മാനേജ്‌മെന്റിനെ സഹായിച്ചു. ഇതിനെതിരെയും വിജിലൻസ് അന്വേഷണം നടന്നു വരികയാണ്.

പഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്ത് പ്രസിഡന്റിനേയും ഒന്നും രണ്ടും പ്രതികളായി ഓംബുട്സ്മാൻ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി നിർദ്ദേസമനുസരിച്ചാണ് അമൃതാന്ദമയി മഠത്തെയും കേസിൽ ഉൾപ്പെടുത്തിയത്. ഇതിനിടെ സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങി. ഒരിക്കൽ പോലും മഠം സന്ദർശിക്കാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സർക്കാറിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി. സംസ്ഥാന സർക്കാറിന്റെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായാണ് മഠം നികുതി നികുതി കുടിശ്ശിക അന്ന് തീർത്തത്.

കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്‌സ് ഹോസ്‌ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്‌ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിപതി കെട്ടിടങ്ങൾ,എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്‌ററലുകൾ ,ഒരു സബ്‌സ്റ്റേഷൻ,രണ്ടു മെസ്സ്,രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്‌നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നിട്ടും നിയമവിരുദ്ധ കാര്യങ്ങൾ ഇവിടെ തുടരുകയാണ്. സർക്കാർ മാറിയെങ്കിലും മഠത്തെ സഹായിക്കാൻ പലരും ക്യൂ നിൽക്കുന്നു എന്നതാണ് വാസ്തവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP