Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി

പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: പുരോഹിതർ നായകരായ ലൈംഗികാപവാദ കഥകളാണ് കൃസ്തീയസഭകളുടെ അടിത്തറയിളക്കുന്നത്. പുരോഹിതരുടെ ലൈംഗികാപവാദകഥകൾ സഭകളെ പിടിച്ചു കുലുക്കുന്നുണ്ടെങ്കിലും അച്ചന്മാരുടെ ലൈംഗിക കേളികളിൽ നിന്നും വിമുക്തമാകാൻ സഭകൾക്ക് കഴിയാത്ത അവസ്ഥയാണ്. തന്റെ ജീവിതം തകർത്ത സീറോ മലബാർ സഭയിലെ ഒരു പുരോഹിതനെതിരെയാണ് നോർത്ത് വിർജീനിയയിലെ അമേരിക്കൻ മലയാളി സഭാ നേതൃത്വത്തിനു പരാതി നൽകിയിരിക്കുന്നത്. നോർത്ത് വിർജീനയിലെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്മയ്ക്ക് അനുമതി നൽകിയപ്പോൾ സീറോ മലബാർ സഭാ വൈദികൻ വീട്ടിലെ ഗൃഹനാഥനാകുകയും താൻ പുറത്തായ അവസ്ഥ വരുകയും ചെയ്തുവെന്നാണ് സഭാ നേതൃത്വത്തിനു നൽകിയ കത്തിലും സഭാ വിശ്വാസികൾക്ക് നൽകിയ വീഡിയോയിലും അമേരിക്കൻ പറയുന്നത്. അടിയന്തിരമായി സഭാ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുകയും സഭാ പുരോഹിതൻ കാരണം ജീവിതത്തിൽ തനിക്ക് നേരിട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും വേണമെന്ന് അമേരിക്കൻ മലയാളി ആവശ്യപ്പെടുന്നു.

തന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മക്കെത്തി പിന്നീട് തന്റെ ഭാര്യയെ സ്വന്തമാക്കിയവൈദികനെതിരെ കഴിഞ്ഞ വർഷം തന്നെ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനു പരാതി നൽകിയെങ്കിലും ഒരു നടപടിയും സഭാ നേതൃത്വം കൈക്കൊണ്ടിട്ടില്ലെന്നാണ് അമേരിക്കൻ മലയാളി ആരോപിക്കുന്നത്. ഇപ്പോൾ വൈദികൻ ഭാര്യയുമായി കിടപ്പറ പങ്കിടുകയും വീട്ടിൽ വന്നു കുടിച്ചു കൂത്താടുകയും ചെയ്യുകയാണ്. ബ്രെയിൻ സർജറി കഴിഞ്ഞ ശേഷം വന്ന സ്‌ട്രോക്കിനെ തുടർന്ന് വീൽ ചെയറിൽ കഴിയുന്ന തന്നെ വീട്ടിലെ ഷെൽട്ടറിൽ ആക്കിയിരിക്കുകയാണ്. വൈദികനുമായി ഭാര്യയ്ക്ക് ഉള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യ തന്നെ കേസിൽ കുടുക്കി. ഇപ്പോൾ വിവാഹമോചനത്തിനു ഭാര്യ കേസ് നൽകിയിരിക്കുകയാണ്. ഇവരുടെ ബന്ധം പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമ്പോൾ തന്റെ ജീവിതം തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം എന്റെ പരാതിയിൽ അമേരിക്കയിലെ സഭാ നേതൃത്വം ഇടപെടണം. കേരളത്തിൽ ഈ പരാതി വൈദികന്റെ മാതാപിതാക്കളുടെ അടുത്തും ആലഞ്ചേരി പിതാവിന്റെ അടുത്തും എത്തണം. എങ്കിൽ മാത്രമേ എനിക്ക് രക്ഷ കിട്ടുകയുള്ളൂ.

വൈദികനെ സ്ഥലം മാറ്റാമെന്നും എന്റെ വീടിരിക്കുന്ന വിർജീനിയലിലേക്ക് വൈദികൻ ഇനി വരില്ലെന്നുമൊക്കെ സഭാ നേതൃത്വം ഉറപ്പ് നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. എന്റെ മകളെ കാണാൻ എനിക്ക് കഴിയുന്നില്ല. ഹൃദയം പൊട്ടിമരിക്കുംമുൻപ് എന്റെ കഥ വിശ്വാസികൾക്ക് ഇടയിൽ എത്തണം. വിശ്വാസികൾ അറിയണം. സഭയിലെ പുരോഹിതരെ വീടുമായി ബന്ധിപ്പിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയാൻ എന്റെ ജീവിതം അറിഞ്ഞാൽ മതി. ഈ അനുഭവം ഒരു സഭാ വിശ്വാസിക്കും ഇനി ഉണ്ടാകരുത്. അതിനാലാണ് ഈ അനുഭവം ഞാൻ പരസ്യമാക്കുന്നത് എന്നാണ് അമേരിക്കൻ മലയാളി പറയുന്നത്.

നല്ല രീതിയിൽ കഴിഞ്ഞുപോയ തന്റെ കുടുംബജീവിതം വൈദികന്റെ വരവോടെ തകിടം മറഞ്ഞുവെന്നാണ് മറുനാടനു നൽകിയ ഓഡിയോ സന്ദേശത്തിൽ പ്രവാസി മലയാളി പറയുന്നത്. പതിമൂന്നു വർഷമായി ഒരു കുഴപ്പവുമില്ലാതെ പോയ ജീവിതമാണ്. വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് അവസരം നൽകി. അതോടെവൈദികൻ വീടുമായും തന്റെ ഭാര്യയുമായും അടുത്തു. വീട്ടിൽ മദ്യക്കുപ്പിയുമായി എത്തും. ഭാര്യയുമായി ഒത്ത് ചേർന്ന് മദ്യപിക്കും. ഡാൻസ് ചെയ്യും. വീട്ടിൽ ഇവരുടെ കൂത്താട്ടമാണ് നടക്കുന്നത്. ഇത് ചോദ്യം ചെയ്തതോടെ ഞാൻ വീട്ടിനു പുറത്തായ അവസ്ഥയായി. എനിക്ക് ബ്രെയിൻ സർജറി കഴിഞ്ഞതാണ്. അത് കാരണം ഒരു വശം വീക്കായി ഇരിക്കുകയാണ്. ഒരു കുഞ്ഞു മോളുമുണ്ട്. 2019 ജൂലൈ 14 നു ഈ പ്രശ്‌നത്തിൽ മാർ ജേക്കബ് അങ്ങാടി പിതാവിന് പരാതി നൽകിയിട്ടുണ്ട്. പ്രശ്‌നത്തിൽ ഇടപെടാൻ ഞാൻ ജോയി പിതാവിനെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. ജോയി പിതാവിന് ഒരു വർഷമായി പരാതി നൽകിയിട്ട്. ഈ പരാതിയിലും ഒരു തീരുമാനവും ഉണ്ടായില്ല. ഒന്നുകിൽ എവിടെയെങ്കിലും പോയിരിക്കുകയായിരിക്കും. അല്ലെങ്കിൽ ഫോണിൽ കിട്ടില്ല. ഇപ്പോൾ വൈദികൻ എന്റെ വീട്ടിലും ഞാൻ ഞാൻ ഷെൽട്ടറിലും എന്ന അവസ്ഥയിലായി. ഇപ്പോൾ ദാമ്പത്യം വിവാഹമോചനത്തിലേക്ക് പോകുന്ന അവസ്ഥയാണ്.വൈദികൻ ജോലി ചെയ്യുന്നതും എന്റെ ഭാര്യ ജോലി ചെയ്യുന്നതും ഒരേ ആശുപത്രിയിലാണ്. വൈദികൻ എന്റെ വീട്ടിലാണ് താമസിക്കുന്നത്. ഞാൻ ഷെൽട്ടറിലും. ഈ അവസ്ഥയ്ക്ക് പരിഹാരം വേണം. അതിനാണ് വാർത്ത നൽകാൻ ആവശ്യപ്പെടുന്നത്-അമേരിക്കൻ മലയാളി പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും പ്രവാസി പുറത്ത് വിട്ടിട്ടുണ്ട്. അതിൽ വീട്ടിലെ പ്രശ്‌നങ്ങൾ മുഴുവൻ വിശദമാക്കുന്നു. വീഡിയോയിൽ പറയുന്നത് ഇങ്ങനെ:

രോഗിയായ എന്നെ ഷെൽട്ടറിലേക്ക് മാറ്റി; നടക്കുന്നത് വൈദികനും ഭാര്യയും തമ്മിലുള്ള കാമകേളികൾ:

എന്നെ കേൾക്കുന്ന സീറോ മലബാർ വിശ്വാസികളോട് എനിക്ക് ഒരപേക്ഷയുണ്ട്. നിങ്ങൾ ഈ സന്ദേശം മുഴുവൻ കേൾക്കാതെ ഇത് ഡിലീറ്റ് ചെയ്യരുത് എന്ന അപേക്ഷയുണ്ട്. ഞാൻ താമസിക്കുന്നത് നോർത്ത് വെർജീനിയയിലാണ്. ഈ മെസേജ് വിടാൻ കാരണം 2019 ജൂൺ 22 ശനി എന്റെ വീട്ടിൽ മറക്കാൻ ആകാത്തതും വേദനയുണ്ടാക്കിയതുമായി അനുഭവം പങ്കു വയ്ക്കാൻ വേണ്ടിയാണ്. ഞാനും എന്റെ ഭാര്യയും ഏഴു വയസുള്ള മോളുമായി സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ച് വരികയായിരുന്നു. 2014 ഫെബ്രുവരി മാസം എനിക്ക് ബ്രെയിൻ സർജറി വേണ്ടി വന്നു. അതിനു ശേഷം എന്റെ ഇടത് കൈയ്ക്കും കാലിനും ബലക്കുറവുണ്ട്. മാത്രമല്ല ഞാൻ ഏകദേശം ഒരു വർഷത്തോളം റിഹാബിലിറ്റെഷനിൽ ആയിരുന്നു. എനിക്ക് സംസാരത്തിനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം 12 ഗുളികയാണ് കഴിക്കുന്നത്. സീറോ മലബാർ സഭയിൽ നിന്നും വൈദികൻ വരികയുണ്ടായി. എന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മ 2018-ൽ ആരംഭിക്കുകയും അതുവഴി വൈദികനുമായി ബന്ധപ്പെടുവാനും ഇടയായി. എന്റെ വീടിനടുത്തുള്ള ആശുപത്രിയിൽ വൈദികൻ ചാപ്ലിനായി ജോലി തരപ്പെടുത്തി. രണ്ടു മണിക്കൂർ യാത്ര ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടു ദിവസം എന്റെ വീട്ടിൽ താമസിക്കുവാൻ തുടങ്ങി. ഒരു വിശ്വാസി എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഞാൻ അതിനു അനുവാദം നൽകി. അന്ന് മുതൽ എന്റെ കഷ്ടകാലം ആരംഭിച്ചു. അച്ചൻ എന്റെ വീട്ടിൽ വരുമ്പോഴെല്ലാം മദ്യം വീട്ടിൽ കൊണ്ട് വരുകയും കോക്ക്‌ടെയിൽ ഉണ്ടാക്കുകയും ഭാര്യയുമായി ചേർന്ന് മദ്യപിക്കാനും മ്യൂസിക് ഇട്ട് ഡാൻസ് ചെയ്യാനും തുടങ്ങി. ഞാൻ മദ്യപിക്കാത്ത വ്യക്തിയാണ്. ഭാരിയോടും അച്ചനോടും ഇത് ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞിരുന്നു.

പല ആൾക്കാരിൽ നിന്നും എനിക്ക് മനസിലാകാൻ സാധിച്ചത് ഇവർ ബാറിലും റെസ്റ്റോറന്റിലും ഇരുന്നു മദ്യപിക്കാറുണ്ട് എന്നാണ്. ഇത് ഞാൻ ശക്തിയായി എതിർക്കുകയും അച്ചന് വാണിങ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനു കടകവിരുദ്ധമായി 2019 ജൂൺ 22 നു എന്റെ അനുമതിയോ അറിവോ കൂടാതെ വൈദികൻ വോഡ്കയുമായി എന്റെ വീട്ടിൽ വരുകയും ഇരുവരും മദ്യപിച്ച് മദോന്മത്തരായി ഞങ്ങളുടെ ബെഡ് റൂമിൽ പോയി വിവാഹഫോട്ടോ എല്ലാം തുണിയിട്ട് മറച്ചു. അവിടെയുണ്ടായ കാമകേളികളെക്കുറിച്ച് എന്റെ ഭാര്യയോട് ചോദിച്ചപ്പോൾ എന്നെ പൊലീസിൽ പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിച്ചു. എനിക്കെതിരെ ഒരു വർഷത്തെ പ്രൊട്ടക്ടീവ് ഓർഡർ കരസ്ഥമാക്കുകയും ചെയ്തു. അത് മാത്രമല്ല എന്നെ പള്ളിയുടെ അകത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഞാൻ ഈ കാര്യങ്ങൾ വിശദീകരിച്ചു 2019 ജൂലൈ 19 നു ഞാൻ പിതാവിന് ഒരു പരാതി കൈമാറുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ ജോയി പിതാവ് എന്നെ വിളിക്കുകയും കാര്യങ്ങൾ വിശദമായി സംസാരിക്കുകയും ചെയ്തു. വൈദികൻ കുറ്റം സമ്മതിക്കുകയും മേലിൽ ഈ പ്രദേശത്തേക്ക് പോകുകയില്ല എന്ന് വാക്ക് നൽകുകയും ചെയ്തു. അതിനു ശേഷം വൈദികനെ സ്ഥലം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ വരുമെന്ന് ജോയി പിതാവ് എനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല വീട്ടുകാരൻ പുറത്തും അച്ചൻ വീട്ടിലും എന്ന അവസ്ഥയായി. ഇപ്പോൾ എന്റെ ഇടത് ഭാഗത്ത് സ്വാധീനക്കുറവ് ഉള്ളതുകൊണ്ട് എനിക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഭാര്യ എനിക്ക് എതിരെ വിവാഹമോചന കേസ് നൽകിയിരിക്കുകയാണ്.

എനിക്ക് സാമ്പത്തിക സഹായത്തിനോ നിയമ സഹായത്തിനോ ആരും ഇല്ലാത്ത അവസ്ഥയാണ്. നിയമസഹായം തേടിയപ്പോൾ 3500 ഡോളർ ആണ് ആവശ്യപ്പെട്ടത്. വിഷം വാങ്ങാൻ കാശില്ലാത്തവന് എവിടെ നിന്ന് ഈ തുക നൽകാനാണ്. ഇപ്പോൾ എന്റെ താമസം ഷെൽട്ടറിലാണ്. എന്റെ മകളെ കാണാനുള്ള എന്റെ അവകാശത്തെ നിഷേധിക്കുകയും കോടതി ഉത്തരവ് പോലും നിഷേധിക്കുന്ന സമീപനമാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ വിഷയം വക്കീലിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോടതിയിൽ ഹാജരാകുന്നതിനു വേറെ തുക ആവശ്യപ്പെടുന്നു. മോളെ കാണാൻ കഴിയാത്ത വിഷമം. താമസിക്കാൻ സ്ഥലവുമിലാത്ത അവസ്ഥ. എല്ലാം കൊണ്ട് എനിക്ക് വീണ്ടും സ്‌ട്രോക്ക് ഉണ്ടായി. അതിന്റെ ഫലമായി ഒരു മാസം ആശുപത്രിയിലും രണ്ടു മാസം റിഹാബിലിറ്റെഷനിലും കഴിയേണ്ടി വന്നു. വീൽച്ചെയറിലാണ് എന്റെ ജീവിതം. ഇത്രയധികം സംഭവങ്ങൾ ഉണ്ടായിട്ടും മേലധികാരികളിൽ നിന്ന് ഒരു സാന്ത്വനവാക്കോ സഹാനുഭൂതിയോ രൂപതയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വൈദികനെതിരെ ഒരു നടപടിയും എടുത്തിട്ടുമില്ല. എന്റെ ഈ ശോചനീയാവസ്ഥ പിതാവിനോടു പറഞ്ഞാൽ പിതാവിന് മനസിലാകുന്നില്ല. ഇനി ആർക്കും ഈ ഗതിവരാതിരിക്കട്ടെ. എന്നെ കേൾക്കുന്ന സീറോ മലബാർ വിശ്വാസികളെ നിങ്ങളുടെ വീടുകളിലേക്ക് അച്ചന്മാരെ ക്ഷണിക്കുമ്പോൾ കരുതിയിരിക്കുക. ഗതി ഇങ്ങനെയാർക്കും വരാതിരിക്കട്ടെ. എനിക്ക് ഓർമ്മക്കുറവ് ഉള്ളതിനാൽ എഴുതിവെച്ച കാര്യങ്ങൾ വായിക്കുകയാണ്. വിശ്വാസി എന്ന നിലയിലും സഭാധ്യക്ഷന്മാരെ ബഹുമാനിക്കുന്ന നിലയിലും ഒരു വർഷത്തോളം പിതാവിന്റെ വാക്ക് കേട്ട് കാത്തിരുന്നു. ഇപ്പോഴത്തെ എന്റെ അവസ്ഥയും സാമൂഹിക സാമ്പത്തിക സാഹചര്യവും മകളെ കാണാത്തതിലുള്ള വിഷമവും കാരണം ഞാൻ ഹൃദയം പൊട്ടി മരിക്കുന്നതിനു മുൻപ് സീറോ മലബാർ വിശ്വാസികളോട് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ സമൂഹത്തോട് ചെയ്യുന്ന അപരാധമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ ഈ സന്ദേശം ആലഞ്ചേരി പിതാവിന്റെയും വൈദികന്റെയും മാതാപിതാക്കളുടെ അടുത്ത എത്തും വരെ ഷെയർ ചെയ്യുക- വീഡിയോയിൽ അമേരിക്കൻ മലയാളി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP