Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇരുപതു കിലോ ഗോൾഡ് ജലീൽ സിആപ്റ്റ് വാഹനത്തിൽ കടത്തി എന്ന് വിശ്വസിച്ച് കസ്റ്റംസും എൻഐഎയും; കടത്തിന് മതപരമായ ഒരു ബന്ധം സംശയിക്കുന്നതിന് കാരണം സ്വപ്‌നാ സുരേഷിന്റെ മൊഴി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരിലെക്ക് കൂടി തിരിഞ്ഞേക്കും; കോൺസുലേറ്റിലെ അടച്ചിട്ട മുറിയിലെ ചർച്ച പ്രശ്‌നമാകും

ഇരുപതു കിലോ ഗോൾഡ് ജലീൽ സിആപ്റ്റ് വാഹനത്തിൽ കടത്തി എന്ന് വിശ്വസിച്ച് കസ്റ്റംസും എൻഐഎയും; കടത്തിന് മതപരമായ ഒരു ബന്ധം സംശയിക്കുന്നതിന് കാരണം സ്വപ്‌നാ സുരേഷിന്റെ മൊഴി; കേന്ദ്ര ഏജൻസികളുടെ അന്വേഷണം കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരിലെക്ക് കൂടി തിരിഞ്ഞേക്കും; കോൺസുലേറ്റിലെ അടച്ചിട്ട മുറിയിലെ ചർച്ച പ്രശ്‌നമാകും

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണം കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരിലെക്ക് കൂടി തിരിഞ്ഞേക്കും. രണ്ട് തവണ കാന്തപുരം യുഎഇ കോൺസുലെറ്റിൽ വന്നിട്ടുണ്ടെന്നും അടച്ചിട്ട മുറിയിൽ യുഎഇ കോൺസൽ ജനറലുമായി കാന്തപുരം ചർച്ച നടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറെറ്റിനു നൽകിയ മൊഴിയിലാണ് സ്വപ്ന സുരേഷ് കാന്തപുരത്തിന്റെ വരവിനെ കുറിച്ച് പറയുന്നത്. കാന്തപുരവും മകനും രണ്ടു തവണ യുഎഇ കോൺസുലെറ്റ് ജനറലിന്റെ മുറിയിൽ അടച്ചിട്ട റൂമിൽ കൂടിക്കാഴ്ച നടത്തി എന്ന് പറയുമ്പോൾ അതിൽ തന്നെ അന്വേഷണ ഏജൻസികൾ അസ്വാഭാവികത മണക്കുന്നുണ്ട്. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും കാന്തപുരം തേടിയെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നുണ്ട്.

യുഎഇ കോൺസുലേറ്റ് സ്വർണം കടത്തിന്റെ കേന്ദ്രമായാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇതേ കോൺസുലെറ്റിലെ കോൺസൽ ജനറലുമായാണ് കാന്തപുരം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇതുകൊണ്ട് തന്നെ കാന്തപുരത്തിന്റെ ചർച്ചയിൽ അന്വേഷണ ഏജൻസികൾ അസ്വാഭാവികത മണക്കുന്നുണ്ട്. മന്ത്രി കെ.ടി.ജലീലും കാന്തപുരവും അടുത്ത ബന്ധമാണ്. കാന്തപുരത്തെ സിപിഎമ്മുമായി ബന്ധിപ്പിക്കുന്ന പാലമാണ് ജലീൽ. ഈ ജലീൽ സ്വർണ്ണക്കടത്തിൽ ആരോപണവിധേയനാണ്.

ജലീൽ സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനായപ്പോൾ ജലീലിനു പരസ്യ പിന്തുണയുമായി രംഗത്ത് വന്നത് കാന്തപുരം വിഭാഗമാണ്. . ഇരുപതു കിലോയുടെ ഗോൾഡ് ജലീൽ സിആപ്റ്റ് വാഹനത്തിൽ കടത്തി എന്നാണ് കസ്റ്റംസും എൻഐഎയും അടക്കമുള്ള ഏജൻസികൾ സംശയിക്കുന്നത്. ഈ ഇരുപത് കിലോ ഗോൾഡിനു മതപരമായ ഒരു ബന്ധം അന്വേഷണ ഏജൻസികൾ സംശയിക്കുന്നുമുണ്ട്. ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് കാന്തപുരം വിഭാഗം ജലീലിനു പിന്തുണയുമായി രംഗത്ത് വന്നത്.

ഖുറാൻ പാക്കറ്റിൽ വന്ന സ്വർണം ജലീൽ കോഴിക്കോടെക്ക് കടത്തി എന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ഈ കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇരുപത് കിലോയുടെ കുറവ് പാക്കറ്റിൽ കാണുന്നതുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തപ്പോൾ തൃപ്തികരമായ മറുപടി അന്വേഷണ ഏജൻസികൾക്ക് ജലീൽ നൽകിയിട്ടില്ല. ഇഡിയും എൻഐഎയും ജലീലിനു ക്ലീൻ ചിറ്റ് നൽകിയിട്ടുമില്ല. ഖുറാൻ പാക്കറ്റിൽ ഇരുപത് കിലോ ഗോൾഡ് നയതന്ത്ര വഴിയിൽ വന്നു എന്ന് തന്നെയാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

ഈ കാര്യത്തിൽ അന്വേഷണം നടക്കുന്നുമുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് കാന്തപുരം ജലീലിനു പിന്തുണയുമായി വന്നത്. ഇതുകൊണ്ട് തന്നെയാണ് കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവന വിവാദമായത്. മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ കാന്തപുരം വിഭാഗം നൽകിയ ഈ പിന്തുണ ചോദ്യം ചെയ്തിരുന്നു. കാന്തപുരം ജലീലിനെ ന്യായീകരിച്ചത് ദുരൂഹമാനെന്നും ജലീലിനെ സഹായിക്കുന്ന മതനേതാക്കളുടെ ഇടപെടൽ അന്വേഷിക്കണമെന്നുമാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടത്. സാമുദായിക നേതാക്കൾക്ക് എങ്ങനെയാണ് സ്വർണ്ണക്കടത്തിനെ ന്യായീകരിക്കാൻ കഴിയുക എന്നാണ് ഫിറോസ് ചോദിച്ചത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു എൻഐഎയും ഇഡിയുമൊക്കെ ജലീലിനെ ചോദ്യം ചെയ്തു കഴിഞ്ഞു. ജലീൽ യുഎഇ കോൺസുലേറ്റ് വഴി നടത്തിയ ഖുറാൻ കടത്തിൽ എൻഐഎ അടക്കമുള്ള ഏജൻസികൾ സംശയാകുലരാണ്. . സിആപ്റ്റിൽ പല തവണ കസ്റ്റംസ് അന്വേഷണം നടത്തിയിട്ടുണ്ട്. സി ആപ്റ്റിൽ എൻഐഎ സംഘവും പരിശോധന നടത്തിയിരുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി -ആപ്റ്റിൽ എത്തിച്ച 32 പാക്കറ്റ് മതഗ്രസ്ഥങ്ങൾ ഇവിടുത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിൽ എത്തിച്ചത്. ഒരു പാക്കറ്റ് ഈ സ്ഥാപനത്തിൽ വച്ച് പൊട്ടിച്ചുവെന്നും എൻഐഎയുടെ ചോദ്യം ചെയ്യലിൽ ജലീൽ സമ്മതിച്ചിരുന്നു. മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം സി- ആപ്റ്റിൽ പരിശോധന നടത്തിയത്. മതഗ്രന്ഥങ്ങൾ സി-ആപ്റ്റിലെ സ്റ്റോറിലാണ് സൂക്ഷിച്ചിരുന്നത്. ഈ സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ എൻഐഎ ചോദ്യം ചെയ്തു.

സ്റ്റോറിൽ നിന്നും മതഗ്രന്ഥങ്ങൾ പുറത്തേക്ക് കൊണ്ടുപോയത് സംബന്ധിച്ചുള്ള രേഖകളും എൻഐഎ ശേഖരിച്ചിരുന്നു.. മന്ത്രി കെ ടി ജലീൽ നൽകിയ മൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് പരിശോധന നടത്തിയത്. ട്രാൻസ്‌പോർട്ടേഷൻ ചെലവ് ലാഭിക്കാനാണ് സി ആപ്റ്റ് വാഹനങ്ങളിൽ ഖുറാൻ കൊണ്ടുപോയത് എന്നാണ് ജലീൽ പറഞ്ഞത്. ഇതും അന്വേഷണ ഏജൻസികൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല.

സ്വർണ്ണക്കടത്തിനു യുഎഇ കോൺസുലെറ്റിന്റെ ബന്ധം തെളിഞ്ഞിരിക്കെ തന്നെയാണ് ഇതേ കോൺസൽ ജനറലുമായി കാന്തപുരം അടച്ചിട്ട മുറിയിൽ രണ്ടു തവണ കൂടിക്കാഴ്ക് നടത്തിയതായി സ്വപ്നാ സുരേഷ് മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP