Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പ്രിങ്കളറിൽ ഡാറ്റ മുഴുവൻ ശിവശങ്കർ സ്വകാര്യകമ്പനിക്ക് വിറ്റു; വിവരം അറിഞ്ഞതോടെ ഷൈലജ ടീച്ചർ പൊട്ടിത്തെറിച്ചു; ശിവശങ്കർ തന്നോട് പറഞ്ഞത് നടന്നതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന്; മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞെട്ടി; അദാനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് തന്നെ മുഖ്യമന്ത്രി; വിവാദ ഇടപാടുകളുടെ ഉള്ളറകൾ വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്

സ്പ്രിങ്കളറിൽ ഡാറ്റ മുഴുവൻ ശിവശങ്കർ സ്വകാര്യകമ്പനിക്ക് വിറ്റു; വിവരം അറിഞ്ഞതോടെ ഷൈലജ ടീച്ചർ പൊട്ടിത്തെറിച്ചു; ശിവശങ്കർ തന്നോട് പറഞ്ഞത് നടന്നതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന്; മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞെട്ടി; അദാനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് തന്നെ മുഖ്യമന്ത്രി; വിവാദ ഇടപാടുകളുടെ ഉള്ളറകൾ വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിർണ്ണായകമായ വെളിപ്പെടുത്തലുകൾ അടങ്ങിയ മൂന്ന് ഭാഗത്തിന് ശേഷം സ്വപ്‌ന സുരേഷിന്റെ അഭിമുഖം അവസാനഭാഗത്തിലേക്ക് എത്തിനിൽക്കുകയാണ്.സ്പ്രിങ്ക്‌ളർ അഴിമതിയുടെ പിന്നാമ്പുറക്കഥകളാണ് അവസാനഭാഗത്തിൽ സ്വപ്‌ന വെളിപ്പെടുത്തുന്നത്. ജനങ്ങളുടെ ഡാറ്റ ശിവശങ്കർ വിറ്റിരുന്നു.ഇത് ഷൈലജ ടീച്ചർ അറിഞ്ഞപ്പോൾ ശിവശങ്കറുമായി തുറന്നപോരാണ് നടത്തിയതെന്നും സ്വപ്‌ന പറയുന്നു.

ഇതിന് പുറമെ തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനിയെക്കൊണ്ടുവന്നത് പിണറായി വിജയനാണ്.അതേ മുഖ്യമന്ത്രി തന്നെ അദാനിയെ കുറ്റംപറയുന്നത് കേട്ട് ഞാൻ ഞെട്ടിയെന്നും സ്വപ്‌ന പറയുന്നു.ഇത് സ്വർണ്ണക്കടത്തിൽ മാത്രം തീരുന്ന വിഷയമല്ല.ഞാനല്ല.. ശിവശങ്കറാണ് ഇതിന്റെയൊക്കെയും മാസ്റ്റർ ബ്രയിൻ.ശിവശങ്കറിന് നേരെ തന്നെയാണ് സ്വപ്‌ന രൂക്ഷവിമർശനം ഉയർത്തുന്നത്.

അഭിമുഖം നാലാം ഭാഗത്തിന്റെ പൂർണ്ണരൂപം

യുഎഇ കോൺസുലേറ്റിൽ ഒരു ജീവനക്കാരിയെന്ന നിലയിൽ സ്വപ്നക്ക് ചില കാര്യങ്ങൾ ചെയ്യേണ്ടിവന്നു.എന്നാൽ അതൊക്കെ നിയമപരമായി തെറ്റായിരുന്നുതാനും.പക്ഷെ ഇപ്പോൾ സ്വപ്‌നയുടെ പിന്നിലുണ്ടായിരുന്ന മാഫിയ സംഘം സ്വപ്നയെ മാത്രം കുറ്റക്കാരിയാക്കുന്നു. അതാണല്ലേ സ്വപ്‌നയുടെ പ്രശ്‌നം?

അത് പ്രശ്‌നമല്ല..അതാണ് ഇവിടുത്തെ വിഷയം.അതാണ് ഇവിടുത്തെ വേദന.നമ്മുടെ കേരളത്തിൽ എല്ലാവരു പറയുന്നത് സ്ത്രീശാക്തീകരണമാണ്.പക്ഷെ കേരളത്തിൽ യഥാർത്ഥത്തിൽ നടക്കുന്നതെന്താണ്..ഒരു സ്ത്രീയെ ഉപയോഗിച്ചിട്ട് ആവശ്യം കഴിഞ്ഞിട്ടും ഇപ്പൊ അവരെ സ്വസ്ഥമായി ജീവിക്കാൻ വിടുന്നില്ല എന്നാതാണ്.ഒരുപാട് പേർ ചേർന്ന് ഒരു കുറ്റം ചെയ്തിട്ട് ഒരാൾ മാത്രം വേട്ടയാടപ്പെടുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. അതുകൊണ്ടാണ് ഞാൻ കോടതിയിൽ എല്ലാം തുറന്ന് പറഞ്ഞത്.

ഇതിൽ ഒരു പ്രശ്‌നം എന്താണെന്ന് വച്ചാൽ നമ്മുടെ കോടതിയിൽ തെളിവുകൾ നിരത്തിയാണ് കാര്യങ്ങൾ സമർത്ഥിക്കേണ്ടത്.ഇവിടെ ഒരുവശത്ത് സ്വപ്‌ന തനിച്ച്.മറുവശത്ത് വലിയൊരു വിഭാഗം അപ്പോൾ തന്റെ ഭാഗം നീതികരിക്കാൻ മാത്രമുള്ള തെളിവുകൾ സ്വപ്‌നയുടെ പക്കൽ ഉണ്ടോ?

അതാണ് ഞാൻ പറഞ്ഞത് 164 ന്റെ കൂടെ ആവശ്യമായ എല്ലാ തെളിവുകളും ഞാൻ എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.അന്വേഷണ ഏജൻസിയെക്കുറിച്ച് പറയാൻ എനിക്ക് സാധിക്കില്ല.കാരണം ഞാനൊരു പ്രതിയാണ്.മാത്രമല്ല ഇപ്പോൾ ഭയമാണ്.ശിവശങ്കർ സാറിന്റെ യഥാർത്ഥമുഖം ഞാൻ മനസിലാക്കുന്നത് എൻഐഎ കസ്റ്റഡിയിൽ വച്ചാണ്.അന്ന് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് ശരിക്കും ഞാൻ ചതിക്കപ്പെടുകയാണ് എന്നു മനസിലായത്.

ശിവശങ്കറും പ്രതിയാക്കപെടുമോ ഇല്ലയോ എന്നൊരു ഉറപ്പുമില്ലാത്ത ചോദ്യം ചെയ്യലിന് ഫോണും കയ്യിൽ വച്ചാണ് അയാൾ എത്തിയത്.മാത്രമല്ല അന്ന് അയാൾ എന്നോട് പറഞ്ഞത് സ്വപ്‌ന ഒന്നും മിണ്ടാതെ ഒരു ഏഴെട്ടുമാസം ജയിൽ കിടക്ക്.കുട്ടികളെ നമ്മൾ നോക്കിക്കോളമെന്ന്.. ഇത് പറായാൻ അയാൾ ആരാണ്..

ആരാണ് ഇതിലെ മെയിൻ വില്ലൻ? ശിവശങ്കറോ മുഖ്യമന്ത്രിയോ അതോ കോൺസുലേറ്റോ?

അത് നൂറുശതമാനം ശിവശങ്കർ ആണ്.ഒരു സംശയവുമില്ല.ഈ ചോദ്യം ചെയ്യലിലാണ് ശിവശങ്കറിന്റെ യഥാർത്ഥമുഖം തിരിച്ചറിഞ്ഞത്.അതുവരെ ഏറ്റവും വിശ്വസിച്ചത് അദ്ദേഹത്തെയാണ്

എങ്ങിനെയാണ് ശിവശങ്കറുമായി ഇത്രയെറെ ബന്ധമുണ്ടായത്?

എന്റെ വീട്ടിൽ കുറേ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.ആരോടും ഒന്നും തുറന്ന് പറയാൻ പറ്റാത്ത അവസ്ഥ.ഒറ്റയാൾ പട്ടാളം പോലെ ഓടി നടക്കുകയാണ്.എനിക്ക് ഇവിടുത്തെ നിയമമോ പൊളിറ്റിക്‌സോ ഒന്നും അറിയില്ല.അപ്പൊ കോൺസുലേറ്റിൽ ഇങ്ങനെ അണ്ണെത്തിക്കലായ ഒരോ കാര്യങ്ങളും നടക്കുമ്പോൾ ഇവിടെ അതിന് യസ് മൂളുന്നത് ശിവശങ്കറാണ്.എന്നോട് പുള്ളി പറയുന്നത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് തന്നെയാണ് എല്ലാം ചെയ്യുന്നത് എന്നാണ്.

അപ്പോൾ നമ്മൾ എന്ത് വിചാരിക്കുന്നു ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഇതിൽ ഭാഗമാകുമ്പോൾ നമ്മൾ എന്തിന് പേടിക്കണം.നമ്മൾ എന്ത് ചെയ്യുന്നു അവർ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നുവെന്ന് മാത്രം.പിന്നെ ഞാൻ ആരോടാ പോയിട്ട് ഇങ്ങനെ പ്രശ്‌നമുണ്ടെന്ന് പറയുവ.ആരോടുപം പറയാൻ പറ്റില്ലലോ.

ഇതിന്റെ ചെയിൻ അറിയാമോ? ആർക്കാണ് സ്വർണം കൊടുക്കുന്നത് എന്നിവയടക്കം?

അത് കോടതിയിലിരിക്കുന്ന കാര്യമാണ്.അതുകൊണ്ട് വെളിപ്പെടുത്തുന്നില്ല.ഞാൻ പ്രതിക്ഷീക്കുന്നത് അതിലൊരു അന്വേഷണം ഉണ്ടാകുമെന്നാണ്.അപ്പോ ഞാൻ ഒരു പബ്ലിക്ക് ഡൊമൈനിലേക്ക് അത് പറയുമ്പോ അതിന്റെ ജനുവിനിറ്റി നഷ്ടപ്പെടും.ഞാൻ ഇത് സംബന്ധിച്ച് ആർക്കും എക്‌സ്‌ക്ലുസിവോ അഭിമുഖമോ ഒന്നും കൊടുക്കാൻ പോകുന്നില്ല.ഇവിടെ അഭിമുഖത്തിന് വന്നശേഷമാണ് ഞാൻ മറുനാടൻ മലയാളിയെപ്പറ്റി കേൾക്കുന്നത്.അമ്മയും സുഹൃത്തുക്കളുമൊക്കെ ഇവിടെ വരണ്ട എന്നാണ് പറഞ്ഞത്.

പക്ഷെ വ്ന്നശേഷം ഈ വിഷയത്തോടുള്‌ള മറുനാടൻ പ്രേക്ഷകരുടെ പ്രതികരണമാണ് എന്നെ ഞെട്ടിച്ചത്.അതുകൊണ്ടാണ് ഇപ്പോഴും കാര്യങ്ങൾ മറുനാടനിലൂടെ തുറന്ന് പറയുന്നത്.

ശിവശങ്കറുമായുള്ള ബന്ധം എങ്ങിനെ? അതാണോ കൂടുതൽ വിഷമിപ്പിച്ചത്?

പേഴ്‌സണലി, പ്രൊഫഷണലി..ഞാൻ കരുതുന്നത് ഇങ്ങനെ മാത്രമാണ് ഒരാൾക്ക് മറ്റൊരാളെ ചതിക്കാൻ പറ്റുന്നത് എന്ന്.ഇന്ന് അദ്ദേഹം എനിക്കെതിരെ ആയുധമാക്കി ഉപയോഗിക്കാൻ പറ്റുന്നവരെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.ഇപ്പോൾ സൈലന്റ് ഓപ്പറേഷനാണ് പുള്ളിയുടെത്. എവിടെ ഒളിച്ചിരുന്നാലും ദൈവം വെളിയിൽ കൊണ്ടുവരും അതാണ് സത്യം.കാരണം ഒരു സ്ത്രീയെ നശിപ്പിക്കുക എന്ന പറയുന്നത് ദൈവം പോലും പൊറുക്കില്ല.

സ്വപന ഒരുപാട് ആരോപണങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു.സ്പ്രിങ്ക്‌ളർ അടക്കം.അതിനെക്കുറിച്ചൊക്കെ ശിവശങ്കർ പറഞ്ഞ് സ്വപ്‌നയ്ക്ക് വല്ലതും അറിയാമോ?

നൂറു ശതമാനം അറിയാം

സ്പ്രിങ്ക്‌ളറിനെക്കുറിച്ച് എന്തറിയാം?

ഈ സ്പ്രിങ്കളർ എന്നുപറയുന്ന പദ്ധതി എന്തായിരുന്നു.. ജനങ്ങളുടെ ഡാറ്റബേസ് വിൽക്കുക. അവർ അത് ചെയ്തു.ശിവശങ്കർ എന്റെ വീട്ടിൽ വന്ന് പറഞ്ഞിട്ടുണ്ട്.ഡാറ്റ വിറ്റ വകയിൽ നല്ല കമ്മീഷനും ലഭിച്ചിട്ടുണ്ട് എന്ന്.എന്റെ കേസിനെ ബാധിക്കുന്നത് അല്ലാത്തതുകൊണ്ട് അത് തുറന്ന് പറയുകയും ചെയ്യാം.മുഖ്യമന്ത്രിക്കും അത് അറിയുകയും ചെയ്യാം.അദ്ദേഹത്തിനും കുടുംബത്തിനും അതിന്റെ ഗുണം ഉണ്ടായിട്ടും ഉണ്ട്.ഒടുവിൽ അത് വിവാദമായപ്പോൾ എന്റെ വീട്ടിൽ വച്ചാണ് ശിവശങ്കർ മുതിർന്ന അഭിഭാഷകരുമായി കാര്യങ്ങൾ ചർച്ച ചെയ്തത്.അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു ചിലപ്പൊ സ്‌പേസ് പാർക്കിൽ നിന്ന് രാജിവെക്കേണ്ടി വരും എന്ന്.

കാരണം അന്വേഷണം തുടങ്ങിയാൽ അത് അനാവശ്യമായി എന്നെയും ബാധിക്കുമല്ലോ എന്ന്.അപ്പോൾ സിഎം ശിവശങ്കറിനോട് പറഞ്ഞത് നമുക്ക് നോക്കാം എന്നാണ്. മറ്റുമന്ത്രിമാരുമായിട്ടു എനിക്കുബന്ധമുണ്ടായിരുന്നെങ്കിലും അതിശയിപ്പിച്ചത് ഷൈലജ ടീച്ചറായിരുന്നു.ശരിക്കും കേരളത്തിനായി അവർ പ്രവർത്തിച്ചിട്ടുണ്ട് ഒരു ആരോഗ്യമന്ത്രിയെന്ന നിലയിൽ.അവരെ ശരിക്കും തിരിച്ചറിയുന്നത് കോവിഡ് കാലത്താണ്.ഭക്ഷണവും താമസം പോലും ഇല്ലാതെ പെട്ടുപോയ ആൾക്കാരുണ്ട് ആ സമയത്ത്.രാത്രി 2 മണിക്ക് വരെ അവർ എന്നെ വിളിച്ചിട്ടുണ്ട്.സ്വപ്‌ന എന്തെങ്കിലും ചെയ്യു.നമ്മുടെ ആൾക്കാർ പെട്ട് കിടക്കുന്നുണ്ട് അവിടെ. അന്ന് അവരുടെ മകനും അവിടെ ഉണ്ടായിരുന്നു.പക്ഷെ മകനെ കുറിച്ച് ടീച്ചർക്ക് ചിന്തിച്ചില്ല. ആൾക്കാരെ സഹായിക്കണം എന്നുമാത്രമാണ് പറഞ്ഞത്.

ഈ മിനിസ്റ്റർ അന്ന് ഓപ്പൺ ഫൈറ്റ് നടത്തി.ശിവശങ്കർ സറുമായിട്ട്.. സ്പ്രിങ്ക്‌ളറിന്റെ കാര്യത്തിൽ.ഹ്യൂമൺ ഡാറ്റ വിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ ടീച്ചർ തർക്കിച്ചു ശിവശങ്കറുമായിട്ട്.ഇന്ന് അത് ടീച്ചർ സമ്മതിക്കുമോ എന്നറിയില്ല.ചിലപ്പോൾ ഭയപ്പെട്ട് അങ്ങിനെ ഇല്ല എന്ന ടീച്ചർ പറഞ്ഞേക്കാം.പക്ഷെ സത്യം അതാണ്.

ഈ സംഭവം വളരെ ദേഷ്യത്തോടെ ശിവശങ്കർ എന്റെ വീട്ടിൽ വന്ന് ഈ കാര്യം അവതരിപ്പിച്ചു.എന്റെ വീട്ടുകാർ ഉൾപ്പടെ കേട്ടത.എന്റെ മകനോട് ചോദിച്ചാൽ അവൻ പോലും പറയും ശിവശങ്കർ അങ്കിൾ ഇങ്ങനെ പറഞ്ഞെന്ന്.കാരണം അത്രയ്ക്ക് ചൂടായിട്ടാണ് അന്ന് ശിവശങ്കർ റിയാക്ട് ചെയതത്.

ഈ സ്വർണ്ണക്കടത്ത് കേസ് മാറ്റിവച്ചാൽ ശിവശങ്കർ പിണറായി ഇടപാടുകളെക്കുറിച്ച് എന്തൊക്കെ അറിയാം?

ഒരുപാട് ഉണ്ട്.പക്ഷെ എടുത്ത് പറയേണ്ട മറ്റൊന്ന് കെ ഫോൺ ആണ്.എന്താണ് ഈ പദ്ധതി. പാവപ്പെട്ട എത്രയോ ജനങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലെ.ഇത്രയും കോടി മുടക്കി അതിന്റെ ഫൈബർ കേരളത്തിൽ കൊണ്ടുവരുന്നതിന് പിന്നിൽ എന്താ..എന്റെ മുൻ ഭർത്താവ് ജയശങ്കർ അതിലാണ് ജോലി ചെയ്തിരുന്നത്.അദ്ദേഹം വീട്ടിൽ വന്ന് പലകാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് ഭയങ്കരമായ ഒരു മാഫിയയാണ് എല്ലാ വീട്ടിലും ഇത് ചെല്ലുക എന്ന് പറയുന്നത് അപകടമാണ്. എത്രകോടി രൂപ കമ്മീഷൻ വാങ്ങിച്ചാണ് ഈ ടെണ്ടർ കൊടുക്കുന്നത്.

മുഖ്യമന്ത്രിയുടെ കുടുംബത്തിന് തന്നെയാണോ ഇതിന്റെയും ഫലം ഉണ്ടാകുന്നത്?

അത് നിങ്ങൾ കണ്ടെത്തേണ്ടതാണ്.ആരാണ് അത് ചെയ്യുന്നത്..അർക്കുവേണ്ടിയാണ് ചെയ്യുന്നത് അത് മാത്രം നിങ്ങൾ അന്വേഷിച്ചാൽ മതി.ബാക്കിയൊക്കെ കിട്ടും.ഒക്കെയും കമ്മീഷന്റെ പുറത്താണ്.എയർപോർട്ടിൽ അദാനിയെ കൊണ്ട് വന്നത് ആരാ..അതേ മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞാൻ ഞെട്ടിയിട്ടുണ്ട്.

അദാനിയെ കൊണ്ട് വന്നു.എനിക്ക് എയർപോർട്ടിൽ ജോലി ഓഫർ ചെയ്തു.അവിടെയും കോടികൾ കമ്മീഷൻ.ഞാൻ ശിവശങ്കറിനോട് ചോദിച്ചു..എന്താ ഇതൊക്കെയെന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ് പൊളിടിക്‌സ് എന്നാണ്

ശരിക്കും ഒരു മാഫിയ തലവനായിരുന്നു ശിവശങ്കർ?

ശരിയാണ്.പക്ഷെ അദ്ദേഹം ആർക്കുവേണ്ടി ജോലി ചെയ്തുവെന്നത് കൂടി ചിന്തിക്കേണ്ടകാര്യമാണ്.പിന്നെ അംബാനി തന്റെ മകളുടെ കല്യാണത്തിന് ശിവശങ്കറിനെ നേരിട്ട് വിളിച്ചിട്ടുണ്ട്.അപ്പോൾ തന്നെ ശിവശങ്കറിന്റെ റേഞ്ച് നിങ്ങൾക്ക് ഊഹിക്കാമല്ലോ.ഞാൻ അല്ല ..ശിവശങ്കർ ആണ് ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ.ഒരു പദ്ധതിയും ഇല്ലതെ ശിവശങ്കർ ആരോടും സംസാരിക്കില്ല.ശിവശങ്കർ നോർമൽ അല്ല .. വളരെ ഇന്റലിജന്റ് ആയ തലച്ചോർ ഉള്ള നോർമൽ അല്ലാത്ത ഒരു മനുഷ്യനാണ് അയാൾ.

സ്പോർട്സ് കൗൺസിൽ ഇരുന്നപ്പോഴും വൻ അഴിമതി.ചെറിയ തസ്തികയിൽ ഇരുന്നുകൊണ്ട് തന്നെ ഇതെല്ലാം അദ്ദേഹം നിയന്ത്രിച്ചു.എനിക്ക് എല്ലാം നന്നായി അറിയാം.എന്താക്കെ ചെയ്തിട്ടുണ്ടെന്നെല്ലാം ശിവശങ്കർ എന്നോട് പറയാറുണ്ട്.സ്വർണക്കടത്തുമായി ബന്ധം ഇല്ലാത്തതുകൊണ്ടാണ് ഞാൻ എല്ലാം പറയുന്നത്.അതിന്റെയൊക്കെ ഡോക്യുമെന്റും അദ്ദേഹം എന്നെ കാണിച്ചിട്ടുണ്ട്.ചിലപ്പോഴൊക്കെ അദ്ദേഹം എല്ലാവരെയും അന്ധമായി വിശ്വസിച്ചിട്ടുമുണ്ട്.

ഇതിന്റെ കമ്മീഷനൊക്കെ എങ്ങിനാ കൈപ്പറ്റുന്നെ.. വിദേശത്ത് വച്ചാണോ.. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ?

എനിക്ക് തോന്നേണ്ട ആവശ്യമില്ലലോ..മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ബന്ധമുണ്ട്.മാത്രമല്ല എല്ലാ കമ്മീഷനും കൈപ്പറ്റുന്നത് വിദേശത്ത് വച്ചാണ്.പി പി ഇ കിറ്റിൽ പോലും ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു.സ്പ്രിങ്കളർ എന്തുകൊണ്ട് ഇടക്കുവെച്ച് നിർത്തി.പിടിക്കപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ.

ശിവശങ്കർ മദ്യപിച്ച് സ്വപ്‌നയുടെ വീട്ടിൽ വന്ന് ബഹളം വച്ചെന്നായിരുന്നല്ലോ വാർത്ത?

അങ്ങിനെ തരംതാഴുന്ന ഒരാളല്ല ശിവശങ്കർ.എന്തെങ്കിലും ചര്ച്ച ചെയ്യാൻ ഉണ്ടെകിൽ മാത്രമേ വീട്ടിൽ വരൂ.വിദേശകാര്യങ്ങൾ ചർച്ചചെയ്യാൻ മാത്രമാണ് എന്റെ വീട്ടിലും വന്നത്.


സ്വർണ്ണക്കടത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഈ വിഷയം.അതിലൊക്കെ മുകളിലാണ്. കേരളത്തിലെ ജനങ്ങളോട് ഒന്നേ പറയാനുള്ളു.തെരഞ്ഞെടുക്കുന്നത് നിങ്ങളാണ്.ആരെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് കൃത്യമായി നോക്കി വേണം തെരഞ്ഞെടുക്കാൻ.നിങ്ങളുടെ മനസ്സ് കൊണ്ടല്ല..ബുദ്ധികൊണ്ടാണ് ഇന്നത്തെ കാലത്ത് ചിന്തിക്കേണ്ടത്.

നമ്മൾ പോയ്ക്കഴിഞ്ഞാലും നമ്മുടെ കുട്ടികൾക്ക് ഇവിടെ ജീവിക്കാനുള്ളതാണ്.നമ്മുടെ തെറ്റായ തെരഞ്ഞെടുപ്പുകളിലൂടെ നമ്മൾ അവരെ ദുർഘടത്തിലാക്കരുത്.

അവസാനിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP