Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202227Sunday

ശിവശങ്കറുമായി ഉണ്ടായിരുന്നത് അവിഹിത ബന്ധമല്ല; ഉള്ളിൽ തറച്ച കൂട്ടുകെട്ട്; വയസുകാലത്തു ശിവശങ്കറെ നോക്കണം എന്നായിരുന്നു മോഹം; പക്ഷേ എന്നെ പിന്നിൽ നിന്ന് കുത്തി കളഞ്ഞു; ജയിലിൽ കിടന്നപ്പോൾ കൈയിൽ കിട്ടിയത് ഹോൾ മാത്രം ഉള്ള പത്രങ്ങൾ; ശ്രീകണ്ഠൻ നായരേയും 24 ന്യൂസിനേയും അറിയില്ല; ആരോടും പറയാത്ത കഥ മറുനാടനോട് പറഞ്ഞ് സ്വപ്‌ന സുരേഷ്

ശിവശങ്കറുമായി ഉണ്ടായിരുന്നത് അവിഹിത ബന്ധമല്ല; ഉള്ളിൽ തറച്ച കൂട്ടുകെട്ട്; വയസുകാലത്തു ശിവശങ്കറെ നോക്കണം എന്നായിരുന്നു മോഹം; പക്ഷേ എന്നെ പിന്നിൽ നിന്ന് കുത്തി കളഞ്ഞു; ജയിലിൽ കിടന്നപ്പോൾ കൈയിൽ കിട്ടിയത് ഹോൾ മാത്രം ഉള്ള പത്രങ്ങൾ; ശ്രീകണ്ഠൻ നായരേയും 24 ന്യൂസിനേയും അറിയില്ല; ആരോടും പറയാത്ത കഥ മറുനാടനോട് പറഞ്ഞ് സ്വപ്‌ന സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

 സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മറുനാടനിലെത്തി വേറിട്ട അഭിമുഖം നൽകി സ്വപ്ന സുരേഷ്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായ അഭിമുഖത്തിൽ സ്വപ്ന പറയുന്നത് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതാണ്. ശിവശങ്കറിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദമാണ് സ്വപ്നയെ വീണ്ടും ലൈംലൈറ്റിൽ എത്തിച്ചത്. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥാപരമായ പുസ്തകത്തിൽ ശിവശങ്കർ ഉന്നയിച്ച ആരോപണങ്ങൾക്ക വ്യക്തമായ മറുപടി സ്വപ്ന നൽകി. ഇതിന്റെ തുടർച്ചയായിരുന്നു മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് നൽകിയ അഭിമുഖവും.

മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് പറഞ്ഞ് ആരോടും പരിഭവമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സ്വപ്ന വിശദീകരണങ്ങൾ തുടങ്ങിയത്. വെരി ഇമ്പോർടന്റ്റ് കമ്പാനിയൻഷിപ് എന്നാണ് ശിവശങ്കറുമായുള്ള ബന്ധത്തെ സ്വപ്ന വിശദീകരിക്കുന്നത്. ശിവശങ്കറെ വയസുകാലത്തും നോക്കണമെന്നതായിരുന്നു തന്റെ ആഗ്രഹം. അങ്ങനൊരാളാണ് തന്നെ തള്ളി പറഞ്ഞതെന്ന് സ്വപ്ന പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാത്ത വെളിപ്പെടുത്തലുകൾ. വിമർശനങ്ങൾ പോസിറ്റീവായി കാണുമെന്ന് അവർ പറയുന്നു. ശ്രീകണ്ഠൻ നായരേയും 24 ന്യൂസിനേയും അറിയില്ലെന്നും ആ ഓഡിയോ ചാനലിൽ വന്നതിന് പിന്നിൽ തന്റെ മുൻ ഭർത്താവ് ജയശങ്കറും സന്ദീപുമാണെന്നും സ്വപ്ന വിശദീകരിക്കുന്നു.

മറുനാടന് സ്വപ്ന അനുവദിച്ച അഭിമുഖം ചുവടെ

ഈ സ്വർണകടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ മാധ്യമങ്ങളും, ഞങ്ങളുടേത് അടക്കം എല്ലാ മാധ്യമങ്ങളും ഒരുപാട് അറ്റാക്ക് ചെയ്തിരുന്നു സ്വപ്നയെ. ഒരുപാട് വാർത്തകൾ എഴുതി, ഞങ്ങൾക്ക് പൊലീസിൽ നിന്നും അന്വേഷണ ഏജൻസിയിൽ നിന്നും കിട്ടുന്ന വിവരം കൂടാതെ തന്നെ നിറംപിടിപ്പിച്ച കഥകളൊക്കെ ഞങ്ങൾ എഴുതിയിരുന്നു. പക്ഷെ സ്വപ്ന അപ്രതീക്ഷിതമായി എല്ലാ മാധ്യമങ്ങളോടും സംസാരിക്കാൻ തയ്യാറാണ്, ആരോടും വിരോധം പുലർത്തുന്നില്ല. എന്താണ് അതിന്റെ കാരണം? അതാണ് എന്നെ അത്ഭുതപ്പെടുത്തിയത്, അതുകൊണ്ട് ഞാൻ സ്വപ്നയെ ഒരു ഇന്റർവ്യൂ തരുവോന്ന് ചോദിച്ച് മെസ്സേജ് ഇടുമ്പോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്താണ് സ്വപ്ന അങ്ങനൊരു നിലപാടെടുക്കാൻ കാരണം? മാധ്യമങ്ങളോട് സംസാരിക്കാം എന്ന് തീരുമാനിക്കാൻ കാരണമെന്താണ്?

വിരോധം തോന്നാത്തത് because everybody is deleberate, Some way or the other it is also ഒരു ഇൻഡസ്ട്രിയാണ് അപ്പൊ basically എല്ലാവരുടെയും അന്നമാണ് അത് അതിന് വേണ്ടി അവരും ഓരോ Costumes ധരിക്കുന്നു. അപ്പൊ I Know The Hardwork or the Difficulty behind it because എന്റെ മക്കളെ വളർത്താൻ വേണ്ടി ഒരുപാട് challenges അല്ലെങ്കിൽ എന്റെ Higher Authorities പറയുന്നത് പോലെ പല നിയമവിരുദ്ധമായ കാര്യങ്ങളാണെങ്കിലും കണ്ണടച്ച് കൊടുക്കേണ്ടതും അല്ലെങ്കിൽ അനുസരിക്കേണ്ട ഘട്ടങ്ങൾ വന്നിട്ടുള്ളപ്പോ എല്ലാ ജോലിക്കും അതിന്റെതായ ഒരു ബുദ്ധിമുട്ടുണ്ട് എല്ലാരും ഓരോ costumes അണിഞ്ഞാണ് അവരുടെ മക്കൾക്കും അവരുടെ വീട്ടീന് വേണ്ടിയും അന്നമുണ്ടാക്കുന്നത്. അത്കൊണ്ട് സ്വപ്ന സുരേഷ് became a topic to earn their daily Bread, why should i have a problem with them?, എനിക്ക് വ്യക്തിപരമായ് ആരോടും ഒന്നുമില്ല..

ഈ വാർത്തകൾ വല്ലതുമൊക്കെ കണ്ടോ? ജയിലിൽ നിന്ന് വന്നതിന് ശേഷം പഴയ വാർത്തകളൊക്കെ കുറേ നോക്കിയോ?

ഇല്ല, ഞാൻ actually തകർന്ന മാനസികാവസ്ഥ ആയത്കൊണ്ടും, പിന്നെ എന്തെങ്കിലും നെഗറ്റീവ് ആയിട്ട് കേട്ട് കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ പൊട്ടിപ്പോകും, കരഞ്ഞ്പോകും, അന്നേരം എന്റെ കണ്ണീര് കാണാൻ ആരും ഇല്ലാത്തത്കൊണ്ട് I Thought വേണ്ട, എന്തിനാ? അങ്ങനെയാണെങ്കിൽ ഒരുപക്ഷെ ചിലപ്പോ എനിക്ക് ഈ ഒരു മുഖത്തോടെ ഇരിക്കാൻ പറ്റിയെന്ന് വരില്ലായിരിക്കാം. I'm allready ഡിപ്രെഷനിലാണ് ഒരുപാട് മെഡികേഷനിലാണ്. കുറച്ചൊക്കെ കേട്ടപ്പോൾ തന്നെ തകർന്ന് പോയി. കാർഡിയാകറസ്റ്റൊക്കെ വന്നപ്പോ പിന്നെ കൂടുതൽ എന്റെ മക്കൾ പോലും പറയും എല്ലാവരും പറയും വേണ്ട അതൊന്നും കേൾക്കണ്ട because എന്നെ അറിഞ്ഞൂടാത്തവരാണല്ലോ എന്നെ കുറിച്ച് എഴുതുന്നത്. എന്നെ അറിയുന്നവർ എന്നെ കുറിച്ച് എഴുതിയിരുന്നെങ്കിൽ ഒരുപക്ഷെ ചിലപ്പോ ഞാനത് കേട്ട് നോക്കിയേനെ അവരുടെ ഇന്റെൻഷൻസ് അറിയാൻ വേണ്ടി but എന്നെ അറിഞ്ഞൂടാത്തവരാണ് എന്നെകുറിച്ച് എഴുതുന്നത് അപ്പോ അതിൽ പിന്നെ നമ്മള് കേട്ട് ദുഃഖിക്കേണ്ട കാര്യം..

ഈ ജയിലിൽ ആയിരുന്നപ്പോഴും ഇതൊന്നും കാണാൻ ശ്രദ്ധിക്കാറില്ലായിരുന്നോ അവിടെയും?

സെൻസർഡ് ന്യൂസ് പേപ്പർസ് ആണ്. സ്വപ്ന സുരേഷിന്റെ വാർത്ത വന്നാൽ അത് കട്ട് ചെയ്ത് മാറ്റും.

ആണോ? അങ്ങനെയായിരുന്നോ?അപ്പൊ കട്ട് ചെയ്തതെ ഉണ്ടായിരിക്കുള്ളല്ലോ കുറേ ദിവസം?

ഒരുപാട് നാള് ഹോൾസ് മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് മലയാളം വായിക്കാൻ അറിയില്ല പക്ഷെ ഞാൻ കറക്റ്റ് പത്രം വരുമ്പോ ഓടി ചെല്ലുമ്പോ I Will Be The First One, അപ്പോഴേക്കും മൊത്തം ഹോൾസ്, I Get Tensed അപ്പൊ അവര് പറഞ്ഞു ഞാൻ വലിയ ഹോൾ, ചെറിയ ഹോൾ അങ്ങനൊക്കെ കുറേ ഹോൾസ് അപ്പൊ i wait for my mom to call. അല്ലെങ്കിൽ i wait for wednesday, എന്റെ മമ്മി വരുന്ന ദിവസം just to ask her മമ്മി ഒരുപാട് ഹോൾസ് കണ്ടു എന്താണ് പുതിയത്? അപ്പൊ മമ്മി പറയും, അതിലൊന്നും കാര്യമില്ല പ്രത്യേകിച്ച് ഒന്നും കൂടുതൽ പറയില്ല because മെന്റലി and ഫിസിക്കലി ഞാൻ വളരെ weak ആയിരുന്നു അന്ന്. ആ ഹോൾസ് എണ്ണിയിട്ട് depth Analyse ചെയ്യാൻ ശ്രമിക്കുമായിരുന്നു.

ചുരുക്കി പറഞ്ഞാൽ ഈ വലിയ കോലാഹലങ്ങൾ പലതും ഇപ്പഴും അറിഞ്ഞിട്ടില്ല. എന്തൊക്കെയോ സംഭവം ആയിരുന്നെന്നു അറിയാമായിരുന്നു എന്നല്ലാതെ?

ഒരുപാട് പേര് ഒരു 60% ചീത്തവിളിക്കുന്നവരും ഒരു 40% ഒരു നല്ല അല്ലെങ്കിൽ ഒരു Okay അല്ലെങ്കിൽ ഒരു 30%okay എന്ന് പറയുന്നവരും ഒരു 10% opinion ഇല്ലാത്തവരും ആയിരിക്കുമല്ലോ എന്നുള്ളത് മനസിലാക്കി. അപ്പൊ ലേഡീസ് ആവുമ്പോൾ കൂടുതൽ അറ്റാക്ക് വരും അപ്പൊ 60% എന്തായാലും ചീത്തയായിരിക്കും പക്ഷെ എന്റെ ആത്മാവിന് അറിയാല്ലോ ഞാൻ എന്താണെന്ന് അപ്പൊ പിന്നെ...

ഈ ജയിലിൽ നിന്ന് വന്നിട്ട് ഇപ്പൊ രണ്ട് മാസത്തോളമായി. അന്ന് പറഞ്ഞിരുന്നു സംസാരിക്കാമെന്ന്, പിന്നീട് സംസാരിക്കണ്ടാന്ന് തീരുമാനിക്കുകയായിരുന്നു. പിന്നെങ്ങനെ പൊടുന്നനെ? ഈ പുസ്തകം കൊണ്ടാണോ?എന്താ ഇത്രയും പ്രോവോകേഷൻ ഉണ്ടാകാൻ കാരണം ഈ പുസ്തകം?

സീ, ശിവശങ്കർ സാർ പുസ്തകം ഇറക്കിയാൽ എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷേ ശിവശങ്കർ സാർ ഒരു പുസ്തകം ഇറക്കുമ്പോൾ എന്റെ ഒരു നിലപാട് എന്നുപറയുന്നത് A to Z വരെയുള്ള കാര്യങ്ങൾ എഴുതുക എന്നുള്ളതാണ്. ഒരു ആത്മകഥ എന്നു പറയുമ്പോൾ അങ്ങനെയാണല്ലോ? ഇതന്നു പറയുമ്പോൾ ജയിലിലേക്കുള്ള വഴിയാണ് പുള്ളിക്കാരൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. ഞാൻ കണ്ടെന്റ്സ് ഇതുവരെ പൂർണമായി വായിച്ച് കേട്ടിട്ടില്ല. ബികോസ് ഞാൻ വായിക്കത്തില്ല. ബട്ട് എന്തെങ്കിലും ഒരു സത്യം എന്നെക്കുറിച്ച് ഉള്ളത് അലിഗേഷൻ ആയിട്ടാണ് പ്രെസെന്റ് ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ ഞാൻ റിയാക്ട് ചെയ്യില്ലായിരുന്നു.

പക്ഷേ ഈ പുസ്തകത്തിൽ കൂടി, ഐ മീൻ ഇറ്റ് ജസ്റ്റ് എ വൺ വേ ട്രാഫിക് വായിക്കുന്ന ആളിന്റെ പെർസെപ്ഷൻ പോലെ അനലൈസ് ചെയ്ത് ഒരു ഡിസിഷനിൽ അല്ലെങ്കിൽ ഒരു ഒപ്പീനിയനിലോട്ട് വരുത്തക്ക രീതിയിലാണ് ബുക്ക്. പക്ഷേ ഒരു റീഡർ വായിക്കുമ്പോൾ പലതും ഇൻ കമ്പ്ലീറ്റ് ആയിട്ട് ആ വായിക്കുന്ന വ്യക്തിയുടെ പെർസിപ്ഷനിലോട്ട് വിട്ടുകൊടുക്കുകയും എന്നാൽ പുള്ളിക്കാരൻ വളരെ ക്ലിയർ ആണ്. ഞാൻ ഒരു ഐ ഫോൺ കൊടുത്ത് ചീറ്റ് ചെയ്തു എന്ന് പറയാൻ വേണ്ടി മാത്രമുള്ള ഒരു ബന്ധമല്ല നമ്മൾ തമ്മിൽ. അപ്പോ സാർ ഇത്രയും റെസ്പെക്ടബിൾ പൊസിഷനിൽ ഇരിക്കുന്ന ഒരു ബ്രില്ല്യന്റ് പേഴ്സണാലിറ്റി, അയാം നോട്ട് എക്സ്പെറ്റിങ് എ ചൈൽഡിഷ് ആറ്റിറ്റിയൂഡ് ഫ്രം ഹിം. യു നോ ഇറ്റ്സ് നോട് ഫെയർ ഒൺ ഹിസ് പാർട്ട്. എന്നെ ബാക്സ്റ്റാബ് ചെയ്തു, എന്റെ ഇമോഷൻസ് ഉപയോഗിച്ച് കളിച്ചു, എന്നെ ടോർച്ചർ ഒരുപാട് ചെയ്തു, എന്നിട്ട് ഞാൻ എന്റെ നോർമൽ ലൈഫിലോട്ട് വരാൻ വേണ്ടി ഭയങ്കരമായി ബുദ്ധിമുട്ടുമ്പോൾ അതും ഒറ്റയ്ക്ക്, വീണ്ടും ഒന്നേന്ന് തുടങ്ങാൻ വേണ്ടി, റൈറ്റ് ഫ്രം ദ ബിഗിനിങ്.

എന്റെ രണ്ടു മക്കളെ രണ്ട് കൈയിലും പിടിച്ച് ഞാൻ വീണ്ടും നോർമൽ ഫിസിക്കലി യും മെന്റ് ലിയും നോർമൽ ആകാൻ ശ്രമിക്കുന്ന സമയത്ത് ഇത്രയും എമർജൻസി അല്ലെങ്കിൽ ഇത്രയും അർജൻസി എന്തുവായിരുന്നു ഒരു ബുക്കിൽ കൂടി ഇത്രയും ബഹളമുണ്ടാക്കാൻ?. യു നോ ഐ ജസ്റ്റ് കനോട്ട് അൻഡർസ്റ്റാൻഡ് ദി ഇന്റെൻഷൻ. എനിക്ക് ഒമ്പത് വയസ്സായ ഒരു മകനുണ്ട്, 20 വയസ്സായ ഒരു മകളുണ്ട്. ഒരു ഐഫോൺ അവർക്ക് പോലും കൊടുത്താൽ അവരെ ചതിക്കാൻ പറ്റുമോ? ഇന്നത്തെ ജനറേഷനിൽ. അപ്പോ ഇത്രയും ഇന്റർനാഷണൽ നാഷണൽ എക്സ്പോഷർ സർവീസ് ഹിസ്റ്ററി ഇത്രയും ബാഗ്രൗണ്ട് പവർ എല്ലാം ഉള്ള ഒരു വ്യക്തിക്ക് ഒരു സ്വപ്ന സുരേഷിന്റെ ഐ ഫോണും അത് വഴിയുള്ള ചതി എന്തെന്ന് പറയുമ്പോഴത്തേക്ക് വാട്ട് ആർ യു ട്രൈയിങ് ടു കൺവെ ദു ദി കോമൺ പബ്ലിക്?

അത് വല്ലാതെ പ്രകോപിപ്പിച്ചു?

അത് ഭയങ്കരമായി വേദനിപ്പിച്ചു. ഒരുപാട് ദുഃഖം ഉണ്ടായി ഒരുപാട് മുറിവുകൾ വീണ്ടും പച്ചയായോ എന്നൊരു സംശയം യു നോ

അതുകൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്??

അത്രയേ ഉള്ളു...

ഈ അറസ്റ്റിനുശേഷം നിങ്ങൾ തമ്മിൽ കണ്ടിരുന്നോ?അന്വേഷണത്തിന്റെ ഭാഗമല്ലാതെ സംസാരിച്ചിട്ടുണ്ടോ?

ഇല്ല..

ജയിലിൽ വന്നതിന് ശേഷവും സംസാരിച്ചിട്ടുണ്ടോ?

ഇല്ലാ..

അപ്പൊ അതിന് മുൻപ് നിങ്ങളുടെ ബന്ധം വഷളായിരുന്നു? അതോ അറസ്റ്റ് വരെ സ്വപ്നയെ അറസ്റ്റ് ചെയ്ത...

ജൂലൈ 5 തീയതിയാണ് ഇവരുടെ ഇൻസ്ട്രക്ഷൻസ് പ്രകാരം കൊച്ചിയിലൊരു ആന്റിസിപേറ്ററി ബെയിലിന് പോകുന്നത്. അവിടുന്ന് ബാംഗ്ലൂർ വരെ എത്തുമ്പോഴേക്കും കമ്മ്യൂണിക്കേഷൻ ഏകദേശം സന്ദീപും, ജയശങ്കറും, ശിവശങ്കർ സാറും തമ്മിലായി. ബികോസ് എന്റെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കാൻ തുടങ്ങിയപ്പോഴത്തേക്കും പിന്നെ എനിക്ക് ഡയറക്റ്റ് കമ്മ്യൂണിക്കേഷൻ ഇല്ലായിരുന്നു. പക്ഷെ ആന്റിസിപേറ്ററി ബെയിൽ എടുക്കണമെന്ന ഇൻസ്ട്രക്ഷൻ വരെ അല്ലെങ്കിൽ ഇവിടുന്ന് മാറി നിൽക്കൂന്ന് വരെയുള്ള ഐ ഹാഡ് എ ഡയറക്ട് കമ്മ്യൂണിക്കേഷൻ. പിന്നെ പുള്ളിയെ ഞാൻ കാണുന്നത് എൻ ഐ എ കസ്റ്റഡിയിലെ കൺഫ്രണ്ടെഷൻ.. പിന്നെ കസ്റ്റംസ് കസ്റ്റഡിയിലെ കൺഫ്രണ്ടെഷൻ. അപ്പൊ ഈ അറസ്റ്റ് ആകുന്നത് വരെയും ദെയർ വാസ് നോ പ്രോബ്ലം ഇൻ ഔർ റിലേഷൻഷിപ്. ഞാൻ എല്ലാ മീഡിയയോടും പറഞ്ഞ മാതിരി ഊട്ടിയിലെ കുതിര മാതിരി ബ്ലൈൻഡ്ലി ഫോളോ ഹിം ബിക്കോസ് ഐ ബിലീവഡ് ഹിം, ഐ വർഷിപ്ഡ് ഹിം, ഹി വാസ് മൈ ഗാർഡിയൻ, ഹി വാസ് മൈ മെന്റ്‌റർ എവെരി സിംഗിൾ കൈന്റ്

ഫോർ മി. ഇൻ മൈ ഡേ ടു ഡേ അഫയെഴ്‌സ് എല്ലാം ഞാൻ തുറന്ന് പറയുകയും അതിന്റെ അഡൈ്വസ് ബ്ലൈൻഡ് ആയിട്ട് അക്‌സെപ്റ് ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു അപ്പൊ, വൈ ആൾ ദിസ് ഗിമ്മിക്സ് അല്ലെങ്കിൽ വൈ സച് ഡ്രാമറ്റിക് മുവ്സ് എന്നുള്ളത് മനസിലാകുന്നില്ല.

ഞാൻ തുറന്ന് ചോദിക്കട്ടെ എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള ബന്ധം..

വെരി ഇമ്പോർടന്റ്റ് കമ്പാനിയൻഷിപ് എന്നെ ഞാൻ അതിനെ ഡിഫൈൻ ചെയ്യാതൊള്ളൂ. വാട്ട്‌സ് എ കമ്പാനിയൻ ഈസ് മോർ താൻ എ ഫ്രണ്ട്. പ്രൊബേബിലി യു ഗെറ്റ് ദാറ്റ് കമ്പാനിയൻഷിപ് ഫീലിങ് ഇൻ സംബഡി ഇൻ യുവർ ലൈഫ്, ഇറ്റ് നോട് ഹാവ് ടു ബി യുവർ ഹസ്ബൻഡ് ഓർ യുവർ ഫാദർ ഓർ യുവർ മദർ ഓർ യുവർ സിബ്ലിങ്ങ്സ് അല്ലെങ്കിൽ ഓർ യുവർ കിഡ്സ് ഇറ്റ് കുഡ് ബി എ ഫ്രണ്ട്. ഓർ ഇറ്റ് കുഡ് ബി സംബഡി വു ആക്ച്വലി ട്രാവെൽസ് വിത്ത് യു വിത്ത് ദി സെയിം വേവ് ലെങ്ത് ആൻഡ് സെയിം അണ്ടർസ്റ്റാൻഡിങ് വിത്ത് യുവർ പേർസണാലിറ്റി. അപ്പൊ ഐ സീ എ കംപാനിയൻ ഇൻ ഹിം ആൻഡ് ദാറ്റ്‌സ് ഹൗ ഐ എക്സ്ചേഞ്ചിങ് ലോട്സ്സ് ഓഫ് ഇമോഷൻസ് എന്റെ ട്രോമാസ് എന്റെ ട്രാജഡീസ്, എന്റെ എല്ലാ വീക്നെസ്സസ് എല്ലാം തുറന്ന് പറയുന്ന എന്നാൽ അത് അതേപോലെ അക്‌സെപ്റ്റ് ചെയ്ത് കൺസീവ് ചെയ്ത് പെർസീവ് ചെയ്യുന്ന ഒരു വ്യക്തിയായിട്ടാണ് അല്ലെങ്കിൽ അങ്ങനത്തെയൊരു റിലേഷൻഷിപ് ആണ് ഞാൻ ഡിഫൈൻ ചെയ്യുന്നത്.

സ്വപ്ന ഏതോ ഒരു ചാനലിൽ പറഞ്ഞത്, നിങ്ങൾ വോളന്റീർ റിട്ടയർമെന്റ് എടുത്തതിന് ശേഷം പിന്നീട് ദുബായിയിൽ സെറ്റിൽ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു. അതാണ് ഞാൻ ചോദിച്ചത്. അപ്പോൾ നിങ്ങൾക്ക് അദ്ദേഹത്തിന് കുടുംബം ഉണ്ടെന്ന് അറിയത്തില്ലായിരുന്നോ? ഒന്ന്, രണ്ട് നിങ്ങൾ സെറ്റിൽ ചെയ്യാനുദ്ദേശിച്ചത് ഭാര്യ ഭർത്താക്കന്മാർ ആയിരിക്കാൻ ആയിരുന്നോ ഉദ്ദേശിച്ചത്?.

നോട് എക്സാക്ട്ലി അങ്ങനെയൊരു ഇൻസ്ടിട്യൂഷണൽ ലൈസൻസ് വാങ്ങിക്കാനൊള്ള അങ്ങനെ,, മൈ പ്രോമിസ് ടു ഹിം, ഹി വെൻ ഹി വാസ് ഓൾഡ്.. അതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന കാര്യം. വെൻ ഹി വാസ് ഓൾഡ്, ഹി ഹാസ് എ സൺ. ആൻഡ് ഹി ഹാസ് നോട് ഹവിങ് എ ഹെൽത്തി റിലേഷൻഷിപ് വിത്ത് ഹിസ് വൈഫ് വാട്ട് ഹി ടോൾഡ് മി..സൊ വെൻ ഹി ഈസ് ഓൾഡ് ആൻഡ് റിട്ടയേർഡ് ഓർ ഹി നീഡ് ടു സംബഡി ടു ടേക്ക് കെയർ ഓഫ് ഹിം ഐ ഡിഫെനെറ്റ്ലി ബി ദെയർ വിത്ത് ഹിം ആൻഡ് ടേക്ക് കെയർ ഓഫ് ഹിം, ഇറ്റ്സ് പ്യുവർലി നോട് ഇല്ലിസിറ്റ് നോർ ഇമ്മോറൽ... ഇറ്റ്സ് ബേസിക്കലി യു ക്യാൻ കാൾ ആൻ അഫക്ഷൻ എ റെസ്പോൺസിബിലിറ്റി ടുവാർഡ്സ് എ കമ്പാനിയൻ.

പാർട്ണർ എന്ന നിലയിൽ തന്നെ ജീവിക്കാനായിരുന്നിരിക്കാം??

യു കനോട് കാൾ ഇറ്റ് ഹസ്‌ബൻഡ്, യു കനോട് ലിമിറ്റഡ് ടു എനി സ്പെസിഫിക് റിലേഷൻ. പുള്ളിക്കാരനെ പുള്ളിക്കാരന്റെ അവസാനം വരെ ആൾടെ ഓൾഡ് ഏജിൽ പ്രൊടെക്ട് ചെയ്യുക, നോക്കുക അത്രയും ഒരു പ്യുവർ സിൻസിയർ കമ്മിറ്റ്മെന്റ്.

എങ്ങനെയാണ് നിങ്ങൾ ഇത്രയും അടുപ്പമായത്?

ഞാൻ പറഞ്ഞല്ലോ, ഡേ ടു ഡേ അഫയെർസ്. ഒഫീഷ്യലി ആണ് പരിചയപ്പെട്ടതെങ്കിലും, കോൺസുലേറ്റ് ജനറൽ അറബ് എമിരേറ്റ്സിൽ സെക്രട്ടറി ആയിട്ട് ജോയിൻ ചെയ്തു, പുള്ളിക്കാരന്റെ ഹോണറബിൾ ചീഫ് മിനിസ്റ്ററിന്റെ ഒരു യാത്രയ്ക്ക് വേണ്ടീട്ടാണ് അന്ന് ആദ്യമായിട്ട് കോൺടാക്ട്. തെൻ ഹി ബികെയിം ദി പോയിന്റ് ഓഫ് കോൺടാക്ട് ഫോർ ദി കേരള ഗവണ്മെന്റ് ടു ദി കോൺസുലേറ്റ് ജനറൽ ഓഫ് യുണൈറ്റഡ് അറബ് എമിരേറ്റ്സ്. അപ്പൊ അങ്ങനെ പരിചയപ്പെട്ടു പിന്നെ ഡേ ടു ഡേ അഫയെഴ്‌സ് ഡിസ്‌കസ് ചെയ്യാൻ തുടങ്ങി പേഴ്‌സണൽ ഒഫീഷ്യൽ എല്ലാം ഡിസ്‌കസ് ചെയ്യാൻ തുടങ്ങിയപ്പോ സംവെയർ ഇറ്റ് ഗ്രൂസ് സ്ട്രോങ്ങർ ഗ്രൂ ഡീപ് എന്നാണ് എന്റെ വിശ്വാസം. ഇറ്റ് വാസ് നോട് ഇന്റെൻഷണൽ ഫ്രം മൈ എൻഡ്. പക്ഷെ ഇപ്പൊ ഐ ഫീൽ ഇറ്റ് ഇന്റെൻഷൽ ടു ഹിസ് പാർട്ട്.

എന്തുകൊണ്ടായിരിക്കാം ഇന്റെൻഷനലി ഒരു ബന്ധം അദ്ദേഹം സ്വപ്നയുമായി ഉണ്ടാക്കാൻ ശ്രമിച്ചത്?

ബിക്കോസ് ഈ ഒരു ബുക്കിൽ കൂടി തന്നെ പുള്ളിക്കാരൻ എഴുതിയിരിക്കുന്ന ഫേക്ക് അലിഗേഷൻസ് വരുമ്പോൾ പൂർണമായി കൈഊരി അല്ലെങ്കിൽ ഉപേക്ഷിച്ച് തെരുവിൽ കൊണ്ട് നിർത്തിയിട്ട് എല്ലാ ചെളിയും വാരി തേച്ചിട്ട് എന്നെ മാത്രം കോർണർ ചെയ്തുകൊണ്ട് ഹി ഈസ് ഡുയിങ് ഓൾ ദിസ് ഡ്രാമറ്റിക് തിങ്സ്, ഫ്രം ദാറ്റ് ഐ അണ്ടർസ്റ്റാൻഡ് ഹി ഡെഫനറ്റ്ലി ഹാഡ് ലോട് ഓഫ് പേർസണൽ ആൻഡ് പ്രഫഷണൽ ഇന്റെൻഷൻസ് ടു മാനിപുലേറ്റ് ഓർ എക്സ്പ്ലോയ്ഡ് ദിസ് ലേഡി, ഓർ ഞാനെന്ന വ്യക്തി. യു നോ..

അതിന് വേണ്ടി പറഞ്ഞ കഥകളായിരിക്കാം ഈ ഫാമിലി പ്രശ്നം ഉണ്ടെന്ന് പറഞ്ഞതടക്കമുള്ളവ

ബികോസ്, ഞാനൊരു പ്രാവശ്യം പോലും പുള്ളിക്കാരന്റെ വൈഫിനെ കണ്ടിട്ടില്ല. എനിക്ക് ആള് പറയുന്ന കാര്യങ്ങള് മാത്രമെ അറിയാവൂ, അതിന്റെ അപ്പുറം ഞാൻ അന്വേഷിക്കാൻ പോയിട്ടുമില്ല.

നിങ്ങളുടെ വീട്ടിൽ വരുവോ, സ്വപ്നയുടെ വീട്ടിൽ വരാറുണ്ടായിരുന്നല്ലോ അദ്ദേഹം ധാരാളമായി?

ധാരാളമൊന്നുമല്ല, മിക്കവാറും..

അതൊന്നും ഭാര്യ അറിയത്തില്ലായിരുന്നോ?

അതിനെകുറിച്ചൊന്നും എനിക്ക് അറിയത്തില്ല,

ഒന്നും പറഞ്ഞിട്ടില്ല?

ഞാൻ ഇൻക്യുസിറ്റീവ് അല്ല. എന്റെ ഒരു രീതിവെച്ചിട്ട് വാട്ട് യു ടെല് മി ഐ ടേക്ക് ഇറ്റ്. ഐ ആം നോട് ആൻ ഇൻക്യൂസിറ്റീവ് പേഴ്സൺ.
ഐ ഹാവ് ട്രോമാസ് ആൻഡ് ട്രാജഡീസ് ആൻഡ് ലഗേജസ് ഓഫ് പ്രോബ്ലെംസ് ബാക്ക്. അപ്പൊ പിന്നെ മറ്റുള്ളവരെയും കൂടെ കേട്ടിട്ട് ഐ ഡോണ്ട് വാണ്ട് ടു ഡിപ്രെസ്സ് മോർ സൊ ഞാൻ അങ്ങനെ ഇൻക്യുസിറ്റീവ് ആകാറില്ല. പിന്നെ ഹി ഈസ് മോസ്റ്റ് സീനിയർ പേഴ്സൺ ഫോർ വാട്ട് ടു ഐ കെയർ ടു ഹിം.

ഒരു ആരാധനയായിരുന്നു, ഒരു വർഷിപ് ആയിരുന്നു?

യ ഒഫ്‌കോഴ്സ്. ഐ വർഷിപ്ഡ് ഹിം, ഐ ഫോളോഡ് ഹിം, ഞാൻ പുള്ളിക്കാരനെ ഒരു ഗാർഡിയൻ ഒരു മെന്റ്‌റർ എന്ന രീതിയിൽ പ്രതിഷ്ഠിച്ച് വെച്ചിരുന്ന... ഒരിക്കലുമൊരു കളവുണ്ടാകില്ല എന്ന ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു.

ഈ സ്വർണകടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ, അതെങ്ങനെയാണ് സ്വപ്ന അത്തരം ഒരു, ഇങ്ങനെയൊക്കെ ആണെങ്കിൽ പോലും യുഎഇയിൽ ഇങ്ങനെയൊരു സംഭവം നിൽക്കുമ്പോൾ സ്വപ്നയ്ക്ക് ഇങ്ങനെയൊരു പ്രവർത്തിയിൽ ഇടപെടേണ്ടി വന്ന സാഹചര്യം എന്താണ്? അത് കോൺസുലേറ്റിന്റെ നിർബന്ധം ആയിരുന്നോ അതോ?

ഇറ്റ് വാസ് ഡെഫെനെറ്റ്ലി ആൻ അഫെയർ ഓഫ് ദി കോൺസുലേറ്റ് ജനറൽ ഓഫ് യുണൈറ്റഡ് അറബ് എമിരേറ്റ്സ്, എന്റെയൊരു ഇൻവോൾവ്മെന്റന്ന് പറയുന്നത്, ഐആം എ സാലറിഡ് എംപ്ലോയി ഓഫ് ദി കോൺസുലേറ്റ്. ഞാൻ സ്പേസ്പാർക്കിൽ ജോയിൻ ചെയ്തപ്പോഴും എന്റെ റീപ്ലേസ്‌മെന്റ് വരാത്തതുകൊണ്ട് ഐ വാണ്ട് സ്പെഷ്യൽ റിക്വസ്റ്റ് ആൻഡ് അപ്പ്രൂവൽ ഫ്രം ശിവശങ്കർ സാർ ബികോസ് ഹി ബിയിങ് ദി ചെയർമാൻ ഓഫ് ഐ ടി. കോൺസുലേറ്റ് ജനറൽ ഡയറക്റ്റ് ശിവശങ്കർ സാർന്റെന്ന് എടുത്ത പേർസണൽ അപ്പ്രൂവലിന്റെ പുറത്താണ് വീണ്ടും ഞാൻ അവിടെ ജോലി ചെയ്യുന്നില്ലെങ്കിലും കോൺസുലേറ്റിനെ സപ്പോർട്ട് ചെയ്തോണ്ടിരുന്നത്. എന്റെ റീപ്ലേസ്മെന്റ് വരുന്നത് വരെ.

സ്വപ്ന പറയുന്നത് സ്വർണകടത്ത് എന്ന് പറയുന്ന വിഷയത്തിൽ ഒരു ജോലിക്കാരി എന്നതിന്റെ ഉത്തരവാദിത്വം മാത്രമേ ഉള്ളു, അല്ലാതെ ഈ ഒരു വലിയ മാസ്റ്റർപ്ലാനിന്റെ ഭാഗമേ അല്ലെന്നാണോ?

നൂറുശതമാനം അല്ല. അതെല്ലാം കോടതിയിലാണ്. ഐ റെസ്‌പെക്ട് യുവർ ക്വസ്റ്റ്യൻ. അതിന്റെ ഡെപ്ത്തിലോട്ട്, അതിന്റെ റെസ്പോൺസിബിലിറ്റി എന്ന് പറയുന്നത് ഡെഫനിറ്റ്ലി ഇൻവെസ്റ്റിഗറ്റീവ് ഏജൻസീസ് ആൻഡ് ഇൻവെസ്റ്റിഗറ്റീവ് ഓഫീസർസ് ആണ്. അവര് രാത്രിയും പകലും ഓടി നടന്ന് അന്വേഷിക്കുന്നു. അവരൊരു തൊഴിൽ ചെയ്യുകയാണ്. അതിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ട് വരേണ്ടത് അവരുടെ ഒരു കടമയാണ്. ഞാൻ ഇന്നും പ്രതിയാണ്.

സരിത്തും, സന്ദീപുമൊക്കെയോ?

സരിത്തിന് പബ്ലിക് റിലേഷൻസ് ഓഫീസറിന്റെ എല്ലാ റോളും ഈ ഒരു കേസിലുണ്ട്.

അതേ ഉള്ളു അല്ലതെ ഈ സ്വർണകടത്തിൽ ഡയറക്ട് ലാഭമുണ്ടാക്കാനുള്ള കച്ചവടം ആയിരുന്നില്ലെന്നാണോ?

ദി ഡിഗ്രി ഓഫ് ഇൻവോൾവ്മെന്റ് ഓഫ് ഈച്ച് ആൻഡ് എവെരി അക്യുസ്ഡ്, ഈ ഒരു ഗോൾഡ് സ്മഗ്ലിങ് കേസിൽ ആ ഡിഗ്രി ഓഫ് ഇൻവോൾവ്മെന്റ് പറയേണ്ടത് സ്വാഭാവികമായും സ്വപ്ന സുരേഷ് എന്ന അക്യൂസഡ്് അല്ല.ഇറ്റ്സ് ഡെഫനിറ്റലി ദി ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി.

അത് അദ്ദേഹം പറഞ്ഞത് അത് യാതൊരു ബന്ധവുമില്ല ഒരു കൺസൾട്ടൻസി ഏജൻസിയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നൊക്കെയാണ് പറയുന്നത്?

എനിക്ക് പി ഡബ്ലിയുസിയോ അല്ലെങ്കിൽ കേരള ഗവൺമെന്റിന്റെ പ്രൊജക്റ്റ്സോ അല്ലെങ്കിൽ മറ്റു കാര്യങ്ങളെ കുറിച്ച് എനിക്ക് അറിയില്ല. അൻഎംപ്ലോയിഡ് ആയിരുന്നപ്പോൾ റേസിഗ്നേഷൻ കൊടുത്തു എന്റെ ഹസ്ബൻഡ് ആയ ജയശങ്കർ പുള്ളിക്കാരൻ ജോലിക്ക് പോകാറില്ല, വീട് നോക്കാറില്ല, 10 കൊല്ലമായിട്ട് അങ്ങനെയാണ്. നമ്മൾ ഒരു അണ്ടർസ്റ്റാൻഡിംഗിൽ മകളുടെ കല്യാണം വരെ നിൽക്കണം, ഓടി കളയരുത് ഒരു ചീത്തപ്പേര് ഉണ്ടാക്കരുത്, അങ്ങനെയൊരു അണ്ടർസ്റ്റാൻഡിംഗിലാണ് മുന്നോട്ടു പോയി കൊണ്ടിരുന്നത്.

ഇപ്പൊ ഞാൻ തന്നെ ഒരു പ്രോമിസ് കൊടുത്തിട്ടുണ്ടായിരുന്നു ദാറ്റ് കല്യാണം വരെയുള്ള എല്ലാ ചെലവും കാര്യങ്ങളും ഞാൻ അധ്വാനിച്ച് കൊണ്ടുവരാം. അപ്പോ ഐ വാസ് ഓൺലി ബ്രെഡ് വിന്നർ ഓഫ് ദി ഫാമിലി. അപ്പോ റേസിഗ്നേഷൻ കൊടുത്തിട്ട് വീട്ടിലിരുന്ന് അൻഎംപ്ലോയിഡ് ആയിട്ട് ഇരുന്നപ്പോൾ എന്റെ അച്ഛനും അന്നേരം എന്റെ കൂടെ ഉണ്ടായിരുന്നു. പുള്ളിക്കാരൻ ക്യാൻസർ പേഷ്യന്റ് ആയിരുന്നു. അപ്പോ എല്ലാം കൂടിയായിരുന്നു അപ്പോഴേക്കും അയാം നോട്ട് ഏബിൾ ടു ടേക്ക് ദി ഡിപ്രഷൻ ആൻഡ് അറ്റ്മോസ്ഫിയർ അറ്റ് ഹോം.

ആൻഡ് ഐ ആം വർക്കഹോളിക് പേഴ്സൺ. ഞാൻ ഒരു ഒമ്പതുമണിക്ക് ജോലിക്ക് കയറിയാൽ 5 മണിക്ക് ഹാൻഡ് ബാഗ് എടുത്ത് വീട്ടിൽ പോകുന്ന വ്യക്തിയല്ല. ബിക്കോസ് ഐ ബിലീവ് ദാറ്റ് ഒരു രൂപ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഞാൻ കൊണ്ടു വരുന്നുണ്ടെങ്കിൽ ഞാൻ അത് ഉപയോഗിക്കുന്നത് എന്റെ മക്കളുടെ അന്നത്തിന് വേണ്ടിയാണ്. അപ്പോൾ 100% കമ്മിറ്റ്‌മെന്റ് ...ജസ്റ്റിസ് ഐ ഷുഡ് ഡു ടു മൈ വർക്ക് എന്നുള്ളത് ഒരു ഐഡിയോളജി ഉള്ള ഒരു വ്യക്തിയാണ് ഞാൻ .

എന്തിനായിരുന്നു അവിടന്ന് ജോലി വിടേണ്ടി വന്നത്?

കോൺസുലേറ്റ് ജനറലിന്റെ ടെന്വർ കഴിയുകയായിരുന്നു. അപ്പോൾ ഈ പ്രോമിസ് ദാറ്റ് വേറെ ഏതെങ്കിലും ഒരു കൺട്രിയിലോട്ട് പോകുകയാണെങ്കിൽ പുള്ളി കൊണ്ടുപോകാം അതല്ലെങ്കിൽ യൂ നോ അവർക്ക് കോൺഫിഡൻഷ്യലിറ്റി ഇഷ്യൂസ് ഇല്ലാണ്ട്, അപ്പോ ഐ തോട്ട് ഓഫ് പുട്ടിങ് മൈ റേസിഗ്‌നേഷൻ, ശിവശങ്കർ സാർ ആൾസോ സെഡ്, ഇവർ പോയിക്കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ കണ്ടിന്യൂ ചെയ്യുമ്പോൾ ഇവർ ചെയ്ത മാൽപ്രാക്ടീസ് മൊത്തം ഇന്ത്യൻ എന്നുള്ള രീതിയിൽ ചിലപ്പോൾ മൊത്തം എന്റെ തലയിൽ വരാം, ഇപ്പോൾ വന്നത് മാതിരി അപ്പോൾ അതൊക്കെ കൊണ്ടാണ് ഞാൻ റെസിഗനേഷൻ കൊടുത്തത്.

ഇവർക്ക് വലിയ ഒരു ശമ്പളം കിട്ടുന്ന ജോലി ആണല്ലോ കോൺസുലർ ജനറലിലേത്. പിന്നെന്തിനാണ് സ്വർണ്ണക്കടത്തിന് കമ്മീഷന് വേണ്ടി ഇറങ്ങിയത്. എന്നെ ആ സമയത്ത് യുഎഇ സർക്കാരുമായി ബന്ധപ്പെട്ട് ഒരാൾ വിളിച്ചു ചോദിച്ചു, വർക്ക് പിടികിട്ടാത്ത ഒരു കാര്യം എന്ന് പറഞ്ഞാൽ അവർക്ക് കൊടുക്കുന്നത് വലിയ ശമ്പളമാണ് പിന്നെന്തിനാണ് അവർ ഇത് നടത്തുന്നത് എന്നാണ് എന്റെ ചോദ്യം? എന്താ തോന്നുന്നത്? അത്രയ്ക്ക് കമ്മീഷൻ ഉള്ളതുകൊണ്ടാണോ?

ലൈഫ് സ്‌റ്റൈൽ ഈസ് വെരി ഡിമാൻഡിങ്. ദെയർ കൾച്ചർ ഓർ ലിവിങ് ഈസ് നോട്ട് ലൈക് ആൻ ഇന്ത്യൻ. ദേ ആർ ഗ്രോൺ ആൻഡ് ബോൺ വിത്ത് സിൽവർ സ്പൂൺ ഓർ യു കുൾഡ് സെ ഡയമണ്ട് സ്പൂൺ. സോ തെൻ വെൻ ഇറ്റ് കംസ് ടു വർക്കിങ് ഇൻ അദർ കൺട്രി for ഓൺ കൺട്രി ദെ മേ എൻജോയ് ഓൾ ദി ബെനിഫിറ്റ്‌സ്. ബട്ട് ദേൻ യു നോ ഹസ് ഗ്രോത് ഇങ്ങനെ വളർച്ച കൂടുംതോറും പീപ്പിൾ ബികം ഡിഫറെന്റ്.

വ്യക്തിപരമായി ഇവരുടെ അടുത്തുനിന്നും മോശം സമീപനം ഉണ്ടായിട്ടുണ്ടോ? ജോലിയുടെ ഭാഗം ആയിട്ട്?

എന്നോട് ഇല്ലായിരുന്നു കേട്ടോ, എന്നോട് ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല, ഇല്ലാത്തത് നമ്മൾ പറയാൻ പാടില്ല. അവരുടെ അന്നമാണ് ഞാൻ കഴിച്ചിട്ടുള്ളത്. അപ്പൊ എന്നോട് മോശമായി അവര് ഇല്ല, ഒരു സിസ്റ്റർ എന്നുള്ള രീതിയിൽ മാത്രമേ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി അവരുടെ ഫാമിലി മെമ്പേഴ്‌സ് എല്ലാവരും എന്നെ കണ്ടിട്ടുള്ളൂ. അവരുടെ ഫാമിലി മെമ്പേഴ്‌സ് നാട്ടിൽ വരുമ്പോൾ ട്രീറ്റ്‌മെന്റിനായാലും എന്തിനായാലും രാത്രിയും പകലും അവരോടൊപ്പം തന്നെ അവർ താമസിക്കുന്ന ഹോട്ടലിൽ പോലും അവരെ കൂടെ കഴിഞ്ഞ ഒരു സെക്യൂരിറ്റി റീസണിനും അവരുടെ ഗയിഡെൻസിന് വേണ്ടി 24/7 ഐ യൂസ്ഡ് ടു വർക്ക്. അങ്ങനെ മോശപ്പെട്ട രീതിയിൽ അവർ എന്നോട് പെരുമാറിയിട്ടില്ല.

 ജയിലിൽ നിന്ന് സ്വപ്ന വെളിയിലേക്ക് വരുമ്പോൾ അമ്മ കരുതലോടെ കൂടിയിട്ട് സ്വപ്നയുടെ കയ്യിൽ പിടിച്ചു കൊണ്ടു പോകുന്ന ആ കാഴ്ച എന്നെ വല്ലാതെ സ്പർശിച്ചു. പ്പോഴാണ് ഈ അമ്മയെ.. ആരെല്ലാം ഉപേക്ഷിച്ചാലും...

വളരെ ഫ്രാങ്ക് ആയിട്ട് ഒരു കാര്യം പറയാം. പല മീഡിയാസും എന്റെ അടുത്ത് സംസാരിക്കാൻ വന്നപ്പോഴും, അല്ലെങ്കിൽ സംസാരിക്കാൻ അപ്രോച്ച് ചെയ്തപ്പോഴും ഒരുപാട് പേര് സജഷൻസ് പറയുമല്ലോ? അപ്പോ ആ മറുനാടൻ മലയാളിയുടെ അടുത്ത പോകരുതെന്നാണ് പറഞ്ഞേ.. ബിക്കോസ് ഒരുപാട് ക്യാരക്ടർ അസ്സസ്സിനേഷൻ അല്ലെങ്കിൽ ഒരുപാട് കളർഫുൾ ഓഫ് നെഗറ്റീവ് കമൻസ് പറഞ്ഞ ഒരു വ്യക്തി ആണെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് പുള്ളിക്കാരനെ അറിയില്ല. പുള്ളിക്കാരന് എന്നെയും അറിയില്ല. ഹി ഈസ് ജസ്റ്റ് ഡൂയിങ് ഹിസ് ഡ്യൂട്ടി. പക്ഷേ ഞാൻ മറുനാടൻ മലയാളിയിൽ ഉറപ്പായിട്ടും വരും എന്നു പറഞ്ഞതിന്റെ കാര്യം ബിക്കോസ് സം വെയർ യു സെൻസ് ദെ ഡിഫികൾട്ടി ഓഫ് എ മദർ. എന്റെ അമ്മയുടെ ആ വേദന അത് സാറിനെ സ്പർശിച്ചു, അതെങ്കിലും സാർ സത്യസന്ധതയോടെ സംസാരിച്ചാല്ലോ. അതിന്റെ നന്ദിയും കടപ്പാടും കാരണമാണ്, എന്റെ അമ്മയുടെ വേദനയെ കുറിച്ച് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഇവിടെ വന്നത്.

ഒരിക്കലും അമ്മ തള്ളിപ്പറഞ്ഞിട്ടും ഇല്ല സംശയിച്ചിട്ടുമില്ല?

ഇല്ല ഇല്ല.. ബിക്കോസ് എന്റെ അമ്മയ്ക്കറിയാം ഞാൻ ജോലിയിൽ കമ്മിറ്റഡ് ആയതുകൊണ്ട് പലതും ചെയ്യേണ്ടി വരുമായിരിക്കാം. അല്ലാതെ കാശിന് പിന്നാലെ ഓടുന്ന ഒരാളല്ല. അത് 2005 ൽ എന്റെ ഫസ്റ്റ് ഹസ്ബൻഡ് എന്നെ ഉപേക്ഷിച്ചപ്പോഴും എന്റെ മകൾക്ക് വേണ്ടി മാത്രം നോ ക്ലെയിംസ്, നോ മെയ്ന്റനൻസ് ഒപ്പിട്ടു കൊടുത്തവളാണ് ഞാൻ. അന്നത്തെ എല്ലാ ഡൗറിയും 5 കെജി സ്വർണ്ണവും 35 ലക്ഷോം കാറും അതൊക്കെ അന്ന് കൊടുത്ത എന്റെ അവർ ബുദ്ധിമുട്ടി ഉണ്ടാക്കിയ എല്ലാ സമ്പത്തും കൊടുത്തിട്ടാണ് ഞാൻ ഇറങ്ങി വരുന്നത്. എന്റെ മോളെയും നെഞ്ചോട് ചേർത്ത്. എന്റെ മമ്മിയും ഡാഡിയും ഒക്കെ അത്രയും വിഷമമായിരുന്നു ബിക്കോസ് അവരത്രയും ബുദ്ധിമുട്ടി ഉണ്ടാക്കിയ യൂ നോ സമ്പത്താണ്, അന്നേരം എന്റെ മമ്മിയും എന്നെ അറിയാമെന്നു ഉള്ളവർക്കും അറിയാം സ്വപ്ന സുരേഷ് കാശിനുവേണ്ടിയോ ഫെസിലിറ്റിക്ക് വേണ്ടിയോ ഒരു ലക്ഷേൂറിയസ് ലൈഫിന് വേണ്ടിയോ ഷീ വിൽ നോട് ഡു എനിതിങ്.

യഥാർത്ഥത്തിൽ ഈ സ്വർണം എവിടുന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്ന് അറിയാമോ? ദുബായിൽ നിന്ന് ആരാണ് ഇതുകൊടുത്തയച്ചത്, ഇത് എങ്ങോട്ടാണ് പോകുന്നത്?

എഗൈൻ ഐ അപ്പോളജെയ്‌സ് ദാറ്റ്, ഞാനിപ്പോൾ മീഡിയ അഡ്രസ്സ് ചെയ്യുന്നത് തികച്ചും ശിവശങ്കർ എന്ന വ്യക്തിയെക്കുറിച്ചും ആ പുസ്തകത്തിൽ എനിക്കെതിരെയുള്ള അലിഗേഷൻസിനെ കുറിച്ചുമാണ്. ഇൻവെസ്റ്റിഗേഷൻ ഏജൻസിസ് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ഇന്ററഫിയർ ചെയ്ത് ജുഡീഷ്യറിയിൽ ഇരിക്കുന്ന ഒരു കാര്യത്തിനെ കുറിച്ച് ഡിസ്‌കസ് ചെയ്യാൻ താൽപര്യമില്ല. പക്ഷേ ഉറപ്പായിട്ടും അയാം ഷുവർ നമ്മളുടെ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിസ് ആർ വെരി കേപ്പബിൾ ആൻഡ് ദേ വിൽ ബ്രിങ്ഔട്ട് ദി ട്രൂത്.

 ഈ ഇൻവെസ്റ്റിഗേററ്റിങ് ഏജൻസിയോടും ഒരു പരാതിയും ഇല്ലേ?

എനിക്കോ, ഇല്ല അവരും അവരുടെ ജോലി അല്ലേ ചെയ്യുന്നത്. അവര് സി ദേ ആർ കമ്മിറ്റഡ് ടുവാഡ്‌സ് ദെയർ ജോബ്. ദേ ആർ ആൾസോ എന്നെക്കാളും റെസ്‌പോൺസിബിൾ സിറ്റിസൺസ് ഓഫ് ദിസ് കൺട്രി.

ഇത്രയും കാലം അവർ ജയിലിൽ ഇട്ടില്ലേ എന്നിട്ടും ഇല്ലേ?

ഇല്ല. അവരെന്നെ ജയിലിലിട്ട് അത് ഞാൻ ഒരു ചെറിയ എന്തെങ്കിലും അവർക്ക് കിട്ടിയതുകൊണ്ടായിരിക്കാം

അന്വേഷണ ഏജൻസികൾ എപ്പോഴെങ്കിലും എവിടെയെങ്കിലും മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചിട്ടും ഉണ്ടോ?

ഒരിക്കലുമില്ല

 ശിവശങ്കർ അടക്കമുള്ള സിപിഎം അടക്കമുള്ള സംവിധാനങ്ങൾ അങ്ങനെയാണല്ലോ പറയുന്നത്?

ഞാൻ എന്റെ വ്യക്തിപരമായ എക്‌സ്പീരിയൻസ് പറയാണെങ്കിൽ 100% ഒരു ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി എന്റെ ഒരു ഒഫീഷ്യൽ പൊസിഷൻ ആൻഡ് ഫോട്ടോഗ്രാഫ് മുഖ്യമന്ത്രിയുടെയും എല്ലാവരുടെയും കൂടെ നിൽക്കുന്ന ഫോട്ടോഗ്രാഫ് ഒക്കെ കണ്ടപ്പോൾ ഒരു ഇൻട്രോഗെഷൻന്റെ ഭാഗമായി പല ക്വസ്റ്റ്യൻസും വന്നിട്ടുണ്ട്. പക്ഷേ അതിന്റെ ആൻസർ ഒരിക്കലും ഓപ്ഷണൽ അല്ല. ആൻസേഴ്‌സ് എന്റെ ആൻസർ തന്നെയായിരുന്നു. വാട്ട് എവർ ഐ ഹാവ് ടു കൺവെ ഹസ് കോൺവെഡ് ആൻഡ് ദേ ടൂക് ഇറ്റ് ഡൗൺ ഇൻ ദ റൈറ്റ് സ്പിരിറ്റ്. ഒരിക്കലും ഒരു പ്രെഷറൈസിങ് അല്ലെങ്കിൽ ഇന്നത് പറയണം, അയാം നോട്ട് എ കിഡ്, അയാം നോട്ട് പപ്പറ്റ് ഇൻ എനിബഡിസ് ഹാൻഡ്. ഐ സെഡ് വാട്ട് ഐ നോ. ഐ ഹാവ് സെഡ് ഒൺലി വാട്ട് ഐ നോ. ഐ ഹാവ് നോട് സെഡ് എനിതിങ് മോർ നത്തിങ് ലെസ്സ്. ആൻഡ് ദെയർ ഈസ് വാട്ട് മെയ്ഡ് മി സർപ്രൈസിങ്. സന്ദീപ് നായർ എന്ന് പറയുന്ന അക്യുസഡ്് ഓൾ ഓഫ് അസ് സഡൻ ഹി കെയിം ഔട്ട് ഓഫ് എ ബ്ലൂ മൂൺ ആൻഡ് ഹി ടോൾഡ് ദാറ്റ് ഹി വാസ് പ്രഷറയ്സ്ഡ്. ഐ മീൻ ഞാൻ പറഞ്ഞല്ലോ, ഈ കള്ളം പറഞ്ഞ് എന്തെങ്കിലുമൊക്കെ ഫലിപ്പിക്കാൻ നിൽക്കുന്നവരുടെ കൂടെ ഞാൻ നിൽക്കത്തില്ല. എന്റെ ഒരു സ്വഭാവം എന്ന് പറയുന്നത് കള്ളം പറയാൻ വരില്ല. പറയാൻ പാടില്ലാത്തത് ഒഴിവായങ്ങ് പോകുമായിരിക്കും പക്ഷേ കള്ളം പറയാൻ വരത്തില്ല.

മുഖ്യമന്ത്രിക്ക് ഇതിൽ എന്തെങ്കിലും തരത്തിൽ പങ്കുള്ളതായി കരുതുന്നില്ലേ, ഈ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ.

ശിവശങ്കർ സാർ ഗോൾഡ് സ്മഗ്ലിങ് നടത്തിയിട്ടില്ല. ദിസ് ഈസ് മൈ ആൻസർ. സന്ദീപ് പറഞ്ഞു സന്ദീപിന്റെ കസ്റ്റഡിയിൽ ഭയങ്കര പ്രഷറയ്‌സിങും ടോർച്ചറും ആയിരുന്നുവെന്ന്. എന്റെ ലോയറേ വരെ അപ്പ്രോച് ചെയ്തിട്ട് കസ്റ്റഡി എക്സ്റ്റൻഷന് എൻഫോഴ്‌സ്‌മെന്റ് ആയാലും കസ്റ്റംസ് ആണെങ്കിലും ഒബ്ജക്റ്റ് ചെയ്യരുത്. ജയിലിൽ പോയി കിടന്ന് കൊതുകുകടി കൊള്ളാതിരിക്കുന്നതിനേക്കാളും എത്രയോ സൗകര്യമാണ് കസ്റ്റഡിയിൽ അവർക്ക് കിട്ടിക്കൊണ്ടിരുന്നത് എന്നാണ് സരിത്തും സന്ദീപും ഒക്കെ പറഞ്ഞിട്ട് എന്റെ ലോയർനെ പോലും പറഞ്ഞു മനസ്സിലാക്കിച്ച് കസ്റ്റഡി എക്സ്റ്റൻഷൻ ഒബ്ജക്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. ഐ ഹാഡ് എ ലോങ്ങ് അവേഴ്സ് ഓഫ് ഫേസിങ് ഇൻട്രൊഗേഷൻ ബട്ട് അവരൊക്കെ അഞ്ചുമണി ആറുമണി ആകുമ്പോൾ കഴിഞ്ഞ് റിലാക്‌സ് ചെയ്തു. അവർക്ക് ഡ്രസ്സ് വരെ ഇവർ വാങ്ങിച്ച് കൊടുത്തതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. അപ്പോ ആർക്കെങ്കിലും ഒക്കെ വേണ്ടി എന്തെങ്കിലും പറയുന്നതല്ല ഞാൻ. എനിക്ക് അങ്ങനെ ഒരു പ്രഷറൈസിങ്ങും ഇല്ല

 മുഖ്യമന്ത്രിയെ നേരത്തെ പരിചയമുണ്ടായിരുന്നു?

ഒഫീഷ്യൽ ബന്ധമുണ്ടായിരുന്നു

പലതവണ കണ്ടിട്ടുണ്ട് കണ്ടാൽ സ്വപ്നസുരേഷ് ആണെന്ന് അറിയാമായിരുന്നോ മുഖ്യമന്ത്രിക്ക്?

അത് സാറിന്റെ, ഹോണറബിൾ ചീഫ് മിനിസ്റ്ററിന്റെ ഇതായിരിക്കും, ഐ മീൻ റെക്കോഗ്‌നിസ് പറ്റുമോ ഇല്ലയോ എന്നുള്ളത്, ബിക്കോസ് കോടാനുകോടി ആൾക്കാരെ ഓരോ ദിവസവും കാണുന്നതുകൊണ്ട് എന്നെ റെകോഗ്‌നിസ് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നുള്ളത് ഹോണറബിൾ ചീഫ് മിനിസ്റ്ററിന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.

നിരവധിതവണ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിട്ടില്ലേ?

ഓഫീസ് ചേമ്പറിൽ ഓഫീഷ്യലി പോകാറുണ്ട്.

ക്ലിഫ് ഹൗസിലും പോകാറുണ്ട്?

ക്ലിഫ് ഹൗസിലും ഒഫീഷ്യലായി പോകാറുണ്ട്.

 സിഎം രവീന്ദ്രനും ആയി വളരെ അടുപ്പത്തിലായിരുന്നു അല്ലേ?

വെൻ എവെർ ഹീ നീഡ്സ് എനി അസിസ്റ്റന്റ്ൻസ് ഫ്രം ദി കോൺസുലേറ്റ്, യ അല്ലെങ്കിൽ പുള്ളിക്കാരന് യൂഎഇയിൽ എന്തെങ്കിലും അസിസ്റ്റൻസ് ആവശ്യമുണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യും എന്നുള്ളതല്ലാതെ അതിന്റെ അപ്പുറം ഒന്നുമില്ല.

രണ്ടു ഓഡിയോ ക്ലിപ്പുകൾ പുറത്ത് വന്നിരുന്നു, ആദ്യത്തേത് സ്വപ്ന ഇവിടുന്നു പോകുമ്പോൾ ട്വന്റി ഫോർ ന്യൂസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് ആണ് അത് റെക്കോർഡ് ചെയ്ത സാഹചര്യം എങ്ങനെയാണ്?

സന്ദീപ് നായർ എന്നോട്, ജയശങ്കർ മൈ ഹസ്ബൻഡ് ആയിരുന്നു കൂടെയുണ്ടായിരുന്നത് എന്റെ മക്കളോടൊപ്പം. അപ്പോ അവർ എന്നോട് പറഞ്ഞു ഇങ്ങനെ ശിവശങ്കർ സാറും സന്ദീപും ജയശങ്കറും കൂടി ചേർന്നിട്ട് ഒരു തീരുമാനത്തിലെത്തി. ഇതൊരു വലിയ കോൺട്രാവേഴ്‌സി ആകും, ഇറ്റ് വിൽ ബി സിംപിലി ഡ്രാഗ്ഡ് ഇന്റോ ദി പൊളിറ്റിക്‌സ് ആൻഡ് ദി ഇലക്ഷൻസ് ആർ അഹെഡ്. അപ്പോ ഒരു ഡിറക്ടഡ് സ്‌ക്രിപ്റ്റ് എനിക്ക് തന്നു അതേപോലെ പറയാൻ പറഞ്ഞു. സന്ദീപിന്റെ ഫോണിൽ സന്ദീപ് റെക്കോർഡ് ചെയ്തു കൊണ്ടുപോയി. പിന്നെ അത് വെച്ച് എന്ത് സംഭവിച്ചു എന്ന് പോലും ഞാൻ അറിയുന്നില്ല. ഞാൻ അറിഞ്ഞിട്ടുമില്ല

അതെങ്ങനെയാണ് ഈ സഹിൻ ആന്റണിയുടെ കൈയിൽ കിട്ടിയതെന്ന് അറിയില്ല? 24ലേ ഈ ശ്രീകണ്ഠൻ നായരേയും സഹിൻ ആന്റണിയെയും ഒന്നും പരിചയവുമില്ല?

ഇല്ലാ, എനിക്ക് ഇല്ലാ.

അപ്പൊ ഇത് എങ്ങനെ പോയി എന്നും അറിയില്ല?

അത് ഇവരുടെ ഇൻസ്ട്രക്ഷൻസ് പ്രകാരം എന്റെ വോയ്സ് റെക്കോർഡ് ചെയ്തു കൊണ്ട് പോയ ലിമിറ്റഡ് നോളേഡ്ജ് മാത്രമേ എനിക്കുള്ളൂ.

രണ്ടാമത് ഈ അന്വേഷണ ഏജൻസിക്ക് എതിരെ കേസ് എടുക്കാൻ കാരണമായത് മറ്റൊരു വോയ്‌സ് ക്ലിപ്പ് ജയിലിൽ നിന്ന് റെക്കോർഡ് ചെയ്തതാണ്. അതെങ്ങനെയാണ് സംഭവം.

ജയിലിൽ അല്ല അത് ഓഗസ്റ്റ് മാസം എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ്. ഒരു വിമൻ പൊലീസ് കോൺസ്റ്റബിൾ വന്നിട്ട് എന്നോട് ഇങ്ങനെ ശിവശങ്കർ സാർ വെളിയിൽ നിന്ന് എല്ലാം ഹാൻഡിൽ ചെയ്യുന്നുണ്ട് ...ദെയർ ഈസ് നോ പ്രോബ്ലം പ്ലീസ് ദെയർ ഈസ് എ വ്യക്തി ഇൻ ദിസ് ഫോൺ, നിങ്ങൾ ഒന്ന് സംസാരിക്കൂ എന്നും പറഞ്ഞ് ഒരു ഡിറ്റക്റ്റ്ഡ് സ്‌ക്രിപ്റ്റ് അപ്പോഴും തന്നായിരുന്നു. ഇവർ എന്റെ പ്രൊട്ടക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്നവർ.. അപ്പോൾ ശിവശങ്കർ സാറിനെ മാത്രം വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അല്ലെങ്കിൽ മുന്നിലൊരു എന്നെയും എന്റെ മക്കളെയും രക്ഷിക്കും എന്ന് ഉറപ്പിൽ ഐ ടോൾഡ് വാട്ട് വാസ് ടോൾഡ് ടു മി.

ഇ ഡി എങ്ങനെ അറിയാതെ പോയി, അവരുടെ കസ്റ്റഡിയിൽ ആയിരുന്നില്ലേ, അപ്പൊ ഈ സംഭവം അവർ അറിഞ്ഞിരുന്നില്ല

രാത്രിയിലത്തെ ഈ ഇൻട്രോഗെഷൻ കഴിഞ്ഞ് റൂമിൽ ചെല്ലുമ്പോഴേക്കും ഇവർ അല്ലേ എന്നെ പ്രൊട്ടക്ട് ചെയ്യുന്നതും നോക്കുകയും ചെയ്യുന്നത്.

എക്കാലത്തും സ്വപ്നക്ക് ഉത്തമബോധ്യമുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ ഒന്നു മാറ്റി പറഞ്ഞിട്ടില്ല അല്ലെ ഒന്നും?

ഞാൻ ഒന്നും മാറ്റി പറഞ്ഞിട്ടില്ല

ഇടയ്ക്ക് കസ്റ്റംസിന്റെതായ ഒരു വലിയ ഒരു ഇത് പോയല്ലോ കോടതിയിലേക്ക്, ഒരു വലിയ രാഷ്ട്രീയ ഇൻവോൾവ്‌മെന്റിനെ ഒക്കെക്കുറിച്ചുള്ള, അതെല്ലാം സ്വപ്നയുടെ മൊഴി തന്നെയാണല്ലേ.?

ഞാൻ എനിക്കറിയാം എന്നുള്ള എല്ലാകാര്യങ്ങളും അതുപോലെ പറഞ്ഞു. പറഞ്ഞത്...ഒരു അഞ്ചാറു മാസം ഒന്നും പറഞ്ഞില്ല, അവര് കുറേ വാട്‌സ്ആപ്പ് മെസ്സേജസിന്റെ പ്രിന്റ് ഔട്ടും കാര്യങ്ങളും ശിവശങ്കർ സാറിന്റെ ഫോണിൽ നിന്ന് കൊണ്ടുവന്ന് എന്നെ കാണിച്ച് കൻഫ്രണ്ടെഷൻ നടത്തുമ്പോ ഐ കാനോട് ഡിനൈഡ്., ഹൗ വിൽ ഐ ഡിനൈ, ആൻഡ് ഐആം ഓൾറെഡി ആൻ ആക്യൂസ്ഡ്. അപ്പൊ ഐ ട്രൈ ടു പ്രോടക്ട് ഹിം സ്റ്റാൻഡ് ബൈ ഹിം, ടിൽ ടൈം ആൻഡ് സിറ്റുവേഷൻസ് അലോഡഡ് മി. പുള്ളിക്കാരന് ഫോണിന് ഓരോന്ന് കൊണ്ടുവരുമ്പോൾ പിന്നെങ്ങനെ,, അപ്പൊ പിന്നെ ഞാൻ കള്ളിയായി മാറത്തില്ലേ?

എപ്പോഴാണ് തിരിച്ചറിയുന്നത് ശരിക്കും ശിവശങ്കർ ഉപേക്ഷിച്ചു, അദ്ദേഹം രക്ഷപ്പെടുന്നതിന് വേണ്ടി സ്വപ്നയെ ബലിയാട് ആക്കുകയാണെന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?

കുറേ പ്രാവശ്യം ഞാൻ എന്റെ വീട്ടുകാർ വരുമ്പോ എസ്സ്പെഷ്യലി ജയശങ്കർ ഒക്കെ ഇപ്പൊ ശിവശങ്കർ സറിന്റെ ക്ലോസ് ഫ്രണ്ട്സ് ആണ്. അവരാണ് ഇപ്പൊ ഒരുമിച്ച് നിന്ന് എന്നെ അറ്റാക്ക് ചെയ്യുന്നത്. അപ്പൊ ജീവിക്കാൻ അനുവദിക്കില്ലെന്നായിരിക്കാം. അപ്പോ ഞാൻ ഇവരോടൊക്കെ ഞാൻ പറയും ശിവശങ്കർ സാറിനെ വിളിച്ചിട്ട് എന്തെങ്കിലും ഒക്കെ എന്നെ ഹെല്പ് ചെയ്യാൻ പറയു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. അപ്പൊ ദേ ഓൾ സെ നോ നോ ഹി സ്‌കെർഡ്, ഹി വിൽ നോട് അറ്റൻഡ്, ഡോണ്ട് പുട് ഹിം ഇൻ ട്രബിൽ, ഹി ഈസ് അണ്ടർ സർവേയ്‌ലൻസ് എന്നൊക്കെ പറയും. പിന്നെ എൻ ഐ എ കസ്റ്റഡിയിൽ വന്നപ്പോഴാണ് പുള്ളിക്കാരന്റെ ഒരു അൺനാച്ചുറൽ ബിഹേവിയർ, ഒരു പ്രത്യേക ബോഡി ലാംഗ്വേജ്, ഒക്കെ ഒഫീഷ്യൽസിന്റെ മുൻപേ ഒരുപക്ഷെ പേഴ്‌സണൽ ബോഡി ലാംഗ്വേജ് ഇല്ലെങ്കിലും നമുക്ക് പരസ്പരം അറിയാമെന്നുള്ള ഒരു ബോഡി ലാംഗ്വേജ് ഉണ്ടല്ലോ...അതൊന്നും ഇല്ലായിരുന്നു. പിന്നെ, കസ്റ്റംസിന്റെ കസ്റ്റഡിയിൽ കൺഫ്രണ്ടേഷൻ ഉണ്ടായിരുന്നപ്പോൾ എന്നെ അറിഞ്ഞേ കൂടാ, എന്റെ മുഖത്ത് പോലും ഒരു പ്രാവശ്യം നോക്കുന്നില്ല, ഐ ജസ്റ്റ് ടോൾഡ് ഹിം ഹോണസ്റ്റ് ഫേസ്. ആൻഡ് ഹി വാസ് ടെലിങ് ഐ തിങ്ക് ഐ നോ ഹേർ, എന്നുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ഞാൻ എന്റെ ചെവി കൊണ്ട് കേട്ടപ്പോൾ ഐ ടോൾഡ് ഹിം തെൻ ആൻഡ് ദെയർ ഹോണസ്റ്റ് ഫേസ്. ഐ കന്യൂ യൂ ടിൽ ദിസ് മോമെന്റ്, നൗ ഐ ഡോണ്ട് നോ യു.

ബിക്കോസ് എനിക്ക് മറ്റുള്ളവർ പറയുന്നത് കേട്ട് വിശ്വസിക്കേണ്ട കാര്യമില്ല എന്റെ ചെവി കൊണ്ട് കേൾക്കുകയാ ആൾക്ക് എന്നെ അറിയാം എന്ന് തോന്നുന്നു. ലീഗൽ അസ്പെക്റ്റിലാണ് സംസാരിക്കുന്നത് എങ്കിലും, ദി വോൾ വേൾഡ് നോ ദാറ്റ് ഹി വാസ് ടു കം മൈ ഹൗസ് ആൻഡ് ഹി ഈസ് ഔർ ഫാമിലി ഫ്രണ്ട്. ആ ഒരു നിലയ്‌ക്കെങ്കിലും എന്നെ അറിയാമെന്നെങ്കിലും മിനിമം പറഞ്ഞുകൂടെ. അന്ന് മനസ്സിലായതാണ് എല്ലാം പുള്ളിക്കാരന്റെ പേഴ്‌സണൽ ആൻഡ് പ്രൊഫഷണൽ ഇന്റൻഷസിന് വേണ്ടീട്ട് ഹി ഗോട്ട് ആൻ എലമെന്റ്, ആൻഡ് ഹി വാസ് മാനിപുലേറ്റിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റിങ് ദാറ്റ് എലമെന്റ് ഇൻ മി.

അപ്പോഴാണ് തിരിച്ചറിയുന്നത്, എന്നിട്ടും ഇതുവരെ ഒന്നും മിണ്ടിയില്ല അതെന്തുകൊണ്ട് ?

അനുഭവിക്കാനുള്ള അനുഭവിച്ചു. ഞാൻ പറഞ്ഞില്ലേ നോർമൽ ലൈഫിലോട്ട് വരാൻ കിടന്ന് ബുദ്ധിമുട്ടുകയാണ്. ആരുമില്ല ഒരു കൈ തന്ന് സഹായിക്കാൻ. ഒരു ജോലിയെങ്കിലും തന്ന് മക്കളെ വളർത്താൻ വേണ്ടിയെങ്കിലും ആരും മുന്നോട്ടു വരുന്നില്ല. അപ്പോഴും പ്രതീക്ഷയുടെ ഒരു ഇത് മനസ്സിലെവിടെയോ ഉള്ളതുകൊണ്ടാണ് ജീവനോടെ ഉള്ളത്. ഐ തോട്ട് ഒക്കെ, ആരെങ്കിലും വരും, വിശ്വസിക്കുന്ന ആരെങ്കിലും വരും, ഒരു ജോലിയെങ്കിലും തരാൻ വേണ്ടിയിട്ട്, എന്റെ സ്‌കിൽസ് കാലിബർ അല്ലെങ്കിൽ ക്യാപ്പബിലിറ്റീസ് മനസ്സിലാക്കിയെങ്കിലും നന്മയുള്ള ആരെങ്കിലും മുന്നോട്ടു വരും. അപ്പോ എന്റെ മമ്മിയുടെ ഒക്കെ മോട്ടിവേഷൻ കൊണ്ടിങ്ങനെ നിന്ന് പുഴ നമ്മളറിയാത്ത ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. അനുഭവിക്കാൻ ഉള്ളത് അനുഭവിച്ചു, നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു രണ്ടാമത്തെ താലിയും പൊട്ടി ഒക്കെ, എല്ലാം ഒക്കെ ഇനി മക്കളെ ഓർത്തെങ്കിലും വേണ്ട, ബികോസ് അയാം എ പവർലെസ് യൂസ്ലെസ് നോ വേർ എ ഡേർട്ടി വുമൺ എന്നുള്ള ഒരു പിക്ചറൈസേഷനിലാണ്. അപ്പോൾ ലോകം മറക്കട്ടെ എനിക്ക് ആരെയും ചെളി വാരി എറിഞ്ഞു കൊണ്ട് ഒന്നും നേടാനില്ല. പക്ഷേ എന്നിട്ട് പോലും എന്നെ വിട്ടില്ല. എന്നെ ജീവിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് ഇത്രയും അർജൻസിയോടെ ഇമ്മീഡിയറ്റ് ആയിട്ട് ഒരു ബുക്കിൽ ഒരു ഫേക്ക് അലിഗേഷൻസ് എഴുതി ജനങ്ങളെ വീണ്ടുമൊരു റോങ്ങ് പേജില് കൊണ്ടുപോവുക എന്നു പറഞ്ഞപ്പോൾ ഇറ്റീസ് ഇനി ഞാൻ റിയാക്ട് ചെയ്തില്ലെങ്കിൽ അയാം അഷേയ്മ്ഡ് ടു മദർ ഹുഡ് ആൻഡ് അയാം അഷേയ്മ്ഡ് ടു വുമൺഹുഡ്. ഐ ഡോണ്ട് നോ ഇഫ് യു അഗ്രിഡ്. എനിക്ക് സ്വയം തോന്നി ശ ഡെഫിനിടെലി ബി അഷേയ്മ് ടു മദർ ഹുഡ് ആൻഡ് വുമൺ ഹുഡ്. ഇഫ് ഐ ഡോണ്ട് റിയാക്ട് തെൻ ഐ ഹാവ് നോ റൈറ്റ് ടു ലിവ് ഇൻ ദിസ് സൊസൈറ്റി.

ഇവിടുന്ന് ആ ബാംഗ്ലൂരിലേക്കുള്ള പോക്ക്, അത് ഉണ്ടല്ലോ ആ ഒരു സമയത്ത് ആർക്കും അത് പറ്റില്ല. അതിനു ശിവശങ്കർ ഇടപെട്ടിരുന്നോ?

ഇവിടുന്ന് പോകുന്ന സമയത്ത് എന്നോട് ഇവിടുന്ന് ആന്റിസിപ്പെറ്ററി ബെയിൽ ഒളിവല്ല അബ്‌സ്‌കൗണ്ടിങ് അല്ല, ആന്റി സിപെറ്ററി ബെയിലിന് മൂന്നുദിവസം മാറി നിൽക്കാനാണ് കൊച്ചി ലോയറിനോട് വക്കാലത്ത് ഒപ്പിടാൻ ആണ് പോകുന്നത് ഫാമിലി ആയിട്ട്. പിന്നെ അവിടന്ന് ബാംഗ്ലൂർ വരെയുള്ള യാത്ര എന്നുപറയുന്നത് സന്ദീപ് നായർ, ജയശങ്കർ അവരോടുള്ള കമ്മ്യൂണിക്കേഷൻ വിത്ത് ശിവശങ്കർ അങ്ങനെയാണ് എന്നെ ഇവിടുന്ന് കൊണ്ടു പോകുന്നത്.

പരിശോധന ഉണ്ടായിരുന്നില്ലേ പോയ വഴിയിൽ?

അതെല്ലാം സന്ദീപ് നായരും ജയശങ്കറും ആണ് ഹാൻഡിൽ ചെയ്തത്. ഞാൻ ആക്ച്വലി തകർന്ന് മാനസികമായി തകർന്ന് പിന്നെ ഹെൽത്ത് വയസ് എനിക്ക് സീഷ്വറഴ്‌സ് വന്നു വളരെ മോശപ്പെട്ട ഒരു അവസ്ഥയിൽ ആയിരുന്നു. എന്നെ എൻ ഐ എ അറസ്റ്റ് ചെയ്യുമ്പോൾ ഇറങ്ങിയ പടം ഒരുപക്ഷേ കണ്ടെങ്കിൽ മനസ്സിലാകുമല്ലോ. അന്ന് ഞാൻ അനുഭവിച്ച മെന്റൽ ഹറാസ്‌മെന്റ് ആൻഡ് ടോർചറിങ് ബിക്കോസ് ഐ ആം നോട്ട് അവയെറിങ് വൈ ഐ ആം ഗോയിങ്, വൈ ഐ ആം ബിയിങ് ട്രാൻസ്‌പോർട്ടഡ്. അയാം നോട്ട് അവെയർ.

ഈ സന്ദീപുമായിട്ട് നേരത്തെ പരിചയമുണ്ടായിരുന്നോ?

എനിക്ക് സന്ദീപിനെ അറിയാം എന്നുള്ളത് കോൺസുലേറ്റിലെ ചെറിയ ചെറിയ ഈ ബിസിനസ് ഡിലിങ്‌സ് ഉണ്ടല്ലോ ..ചെറിയ ചെറിയ കമ്മീഷൻ കിട്ടുന്ന ഈ ചെറിയ ഡീലിങ്‌സിന് കോൺസുലർ ജനറലിന് വേണം എന്ന് പറയുമ്പോൾ പബ്ലിക് റിലേഷൻ ഓഫീസർ ആയ സരിത്തിന്റെ ഫ്രണ്ടാണ് സന്ദീപ്. അങ്ങനെ സരിത്താണ് സന്ദീപിനെ കോൺസുലേറ്റ് ജനറലിനും നമുക്കും ഒക്കെ ഇൻട്രൊഡ്യൂസ് ചെയ്തു തരുന്നതും. പിന്നെയാണ് മനസ്സിലാകുന്നത് പുള്ളിക്കാരൻ ഒരു ഹാബിച്വൽ ഒഫൻഡർ ആയിരുന്നു എന്നൊക്കെ.

അതാണ് പ്രശ്‌നം ഇതിന്റെ കൈവിട്ടു പോയത് സന്ദീപ് എന്ന ഈ കഥാപാത്രം വന്നത്. അദ്ദേഹം സ്വർണ്ണക്കടത്തുകാരൻ ആണല്ലേ.?

അതൊന്നും എനിക്ക് അങ്ങനെ വലിയ ഇൻവോൾവ്‌മെന്റ് ഇല്ലല്ലോ,

അല്ല ഈ കട ഉദ്ഘാടനം ചെയ്യാൻ വേണ്ടി പോയത്?

സരിത് എന്റെ ഒരു ഡിസ്റ്റൻസ് റിലേറ്റീവ് കൂടിയാണല്ലോ, അപ്പോൾ സരിത്തിന്റെ ഒരു ഫ്രണ്ടിന്റെ ആവശ്യം അപ്പൊ ഇത്രയും കോൺസുലേറ്റ് ജനറലിനെ സപ്പോർട്ട് ചെയ്യുന്നതാണ് സന്ദീപ്. ലൈഫ് മിഷന്റെ കാര്യമായാലും ഏത് കാര്യത്തിലായാലും യൂണിടാക് ബിൽഡേഴ്‌സിനെ കൊണ്ടുവരുന്ന കാര്യത്തിലായാലും അങ്ങനെയൊരു സംഭവം ഉള്ളതുകൊണ്ട് ഞാൻ സ്പീക്കർ അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞു ക്യാൻ യൂ, അവർക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഇഫ് യു കുഡ് ഇനോഗുറേറ്റ് ആൻഡ് ഗിവ് ദം യുവർ ബ്ലെസ്സിങ്‌സ് ഇറ്റ് വുൾഡ് ബി നൈസ്. സന്ദീപും സരിതും കൂടി ഒഫീഷ്യലായി ഇൻവൈറ്റ് ചെയ്തിട്ടാണ് സ്പീക്കർ അദ്ദേഹം വരുന്നത്.

സ്പീക്കർ ആയിട്ടും നല്ല പരിചയം ഉണ്ടായിരുന്നോ? പേഴ്‌സണലി തന്നെ അറിയാമോ?

ഫാമിലി ആയിട്ടുള്ള ഒരു കോർഡിയൽ റിലേഷൻഷിപ്പ് ആയിരുന്നു

പക്ഷേ അദ്ദേഹം അത് തിരസ്‌കരിക്കുന്നുണ്ട്. എനിക്കറിയില്ല ഒഫീഷ്യലി ഒന്നോ രണ്ടോ എന്ന് പറയുന്നുണ്ട് അദ്ദേഹം, അദ്ദേഹത്തിന്റെ ഇന്റർവ്യൂവിലൊക്കെ പറയുന്നുണ്ട് എനിക്ക് അങ്ങനെയൊരു പിടിയൊന്നുമില്ലെന്ന്.

ജയിലിൽ കിടന്നപ്പോൾ ആരോ എന്റെ എടുത്തുപറഞ്ഞു ഓടുന്ന ട്രെയിനിന്റെ കീഴിൽ തല വെക്കുമോ ആരെങ്കിലും എന്ന്. പ്രൊപബലി അതായിരിക്കും റീസൺ. ഐ ഡോണ്ട് നോ.

ഈ പേട്ടയിലുള്ള ഫ്‌ളാറ്റിൽ?

പോയിട്ടുണ്ട്

കുറേ കഥകൾ, നല്ല ബന്ധമായിരുന്നോ?വളരെ അടുപ്പമായിരുന്നോ?

വളരെ സ്ട്രിക്റ്റ് ആയിട്ട് ശിവശങ്കർ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പുസ്തകത്തെയും കുറിച്ച് സംസാരിക്കുന്നതുകൊണ്ട് എനിക്ക് അതിലോട്ടു തന്നെ തിരിയാൻ ആണ് താല്പര്യം. ഐ അപ്പോളജയ്‌സ് ബികോസ് എല്ലാം പറയാൻ ആയിട്ട് ഇറ്റ്‌സ് നോട് പോസ്സിബിൾ.

ഒരു കാര്യം മുൻപ് സ്വപ്ന എന്നോട് പറഞ്ഞ ഒരു കാര്യം സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് ആണ്. ഈ സ്വർണ്ണക്കടത്തിന്റെ ഭാഗമായി കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. അല്ലെങ്കിൽ എന്തായാലും അതിൽ ഒരു ഭാഗമായിരുന്നല്ലോ? അതുപോലെ ലൈഫ് മിഷൻ പോലെ ഒരു വലിയ അഴിമതിക്ക് ഒക്കെ കമ്മീഷൻ ഒക്കെ കിട്ടിയല്ലോ. ആ കമ്മീഷൻ ഒക്കെ ആണല്ലോ അവിടെ വെച്ചത്? അതൊന്നും ഇല്ലേ? അതൊന്നും സ്വത്തായി മേടിച്ചുകൂട്ടി വീട് മേടിക്കുകയോ സ്ഥലം എടുക്കുകയോ പണം എടുക്കുകയോ ഒന്നും ചെയ്തില്ല. അതെങ്ങനെ വന്നു?

ഇതിന്റെ എല്ലാ ഡീറ്റെയിൽസും കോടതിയിൽ ഇരിക്കുകയാണ്. ഇതൊക്കെ കേസിന്റെ ഭാഗമാണ് ഇതെല്ലാം ഇൻവെസ്റ്റിഗേറ്റീവ് ഏജൻസികളിൽ കൊടുത്തിട്ടുള്ള മൊഴികളിൽ അറിയാം. സ്വർണകടത്തിന് കമ്മീഷൻ ഒന്നും ഞാൻ വാങ്ങിയിട്ടില്ല. എന്റെ ക്ലറിക്കൽ അഡ്‌മിനിസ്‌ട്രേറ്റീവ് റെസ്‌പോൺസിബിലിറ്റിയിൽ നിന്നുള്ളതല്ലാതെ ഒരു കാശിനുവേണ്ടി തെറ്റായ കാര്യങ്ങൾ ഞാൻ, അങ്ങനെയൊന്നും ചെയ്തിട്ടില്ല.

ഈ ലൈഫ് മിഷനിൽ ലോക്കറിൽ ഉണ്ടായിരുന്ന ക്യാഷ് ഇല്ലേ?

അതെല്ലാം കോടതിയിൽ ഇരിക്കുന്ന കാര്യങ്ങളാണ്

പക്ഷെ ശിവ ശങ്കറിന് അതിൽ ബന്ധം ഉണ്ടല്ലോ? അഴിമതിയിൽ?

ഈ ലൈഫ് മിഷൻ എം. എ യൂസഫലി സാർ എംഎയൂ സൈൻ ചെയ്യുന്ന സമയത്ത് വളരെ റിക്വസ്റ്റ് ചെയ്ത ഒരു കാര്യം ഉണ്ടായിരുന്നു. ദാറ്റ് കേരള ഗവൺമെന്റ് തന്നെ ടെൻഡർ ഇൻവൈറ്റ് ചെയ്തു കൊണ്ട് ഒരു ബിൽഡേഴ്‌സിനെ ഐഡെന്റിഫൈ ചെയ്ത് പ്രൊജക്റ്റ് ബിക്കോസ് ഒരുപാട് വീണ്ടും വീണ്ടും പ്രോജക്ട്‌സ് പുള്ളിക്കാരന് കൊണ്ടുവരാൻ പറ്റും ഈ റെഡ് ക്രസന്റിൽ കൂടി. ഫോർ ദ ഡെവലപ്‌മെന്റ് ഓഫ് കേരള എന്ന് പറഞ്ഞു. അവിടെ വെച്ച് എം എ യു സൈൻ ചെയ്യുന്ന സെറമണിയിൽ അത് അദ്ദേഹത്തിന്റെ തീരുമാനം ആയിരുന്നു. പക്ഷേ കോൺസുലർ ജനറലിന്റെ പേഴ്‌സണൽ ഇന്റെൻഷൻസ് ഓഫ് മേക്കിങ് യു നോ കിക്ക്സ് ബാക്ക് ഔട്ട് ഓഫ് ഇറ്റ്. അതിനു വേണ്ടിയിട്ടുള്ള സപ്പോർട്ടും ഹെൽപുമൊക്കെ ശിവശങ്കർ സഹായിച്ചു തന്നതുകൊണ്ട് മാത്രമാണ് ഈ എല്ലാ സംഭവങ്ങളും ഉണ്ടായത്.

ആ പണം അദ്ദേഹത്തിന് കൂടി ഉള്ളതാണോ?

ഇൻവെസ്റ്റിഗേടിങ് ഏജൻസി വിൽ ടെല്ല് യു മോർ ഫാക്ടസ് ആൻഡ് ഫിഗർസ് ഞാൻ എന്ന അക്യൂസഡ് പറയുന്നത് എത്തിക്കൽ അല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP