Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കസ്റ്റംസ് അതീവ രഹസ്യമായി ചോദ്യം ചെയ്തത് പടിഞ്ഞാറെകോട്ടയിലെ സിഎക്കാരനെ; പണ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് സ്വപ്‌നയോട് നിർദ്ദേശിച്ചത് ശിവശങ്കർ; ഒരുമിച്ച് ബാങ്ക് ലോക്കർ എടുക്കാൻ തനിക്കൊപ്പം നിന്ന ഇയാളെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് സമ്മതിച്ച് സ്വർണ്ണ കടത്തിലെ ആസൂത്രകയും; സിനിമാ ബന്ധമുള്ള സിഎക്കാരനും സംശയ നിഴലിൽ തന്നെ; നയതന്ത്ര കടത്തിൽ ശിവശങ്കറിനെ വിടാതെ പിന്തുടർന്ന് മൊഴികൾ

കസ്റ്റംസ് അതീവ രഹസ്യമായി ചോദ്യം ചെയ്തത് പടിഞ്ഞാറെകോട്ടയിലെ സിഎക്കാരനെ; പണ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് സ്വപ്‌നയോട് നിർദ്ദേശിച്ചത് ശിവശങ്കർ; ഒരുമിച്ച് ബാങ്ക് ലോക്കർ എടുക്കാൻ തനിക്കൊപ്പം നിന്ന ഇയാളെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് സമ്മതിച്ച് സ്വർണ്ണ കടത്തിലെ ആസൂത്രകയും; സിനിമാ ബന്ധമുള്ള സിഎക്കാരനും സംശയ നിഴലിൽ തന്നെ; നയതന്ത്ര കടത്തിൽ ശിവശങ്കറിനെ വിടാതെ പിന്തുടർന്ന് മൊഴികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് തിരുവനന്തപുരത്തെ പടിഞ്ഞാറെകോട്ടയിൽ സ്ഥാപനം നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ. സിനിമാക്കാരുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനേയും എൻഐഎയേയും കസ്റ്റംസും ഈ കേസിൽ സംശയിക്കുന്നുണ്ടെങ്കിലും കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത് സ്വപ്‌നാ സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്ത സിഎക്കാരനെയാണ്. സ്വപ്‌നാ സുരേഷും ശിവശങ്കറും തമ്മിലെ സാമ്പത്തിക ഇടപാടുകളിലെ സംശയ ദൂരീകരണത്തിനായിരുന്നു ചോദ്യം ചെയ്യൽ. ഏറെ ദുരൂഹമായ പലതും കസ്റ്റംസിന് ചോദ്യം ചെയ്യലിൽ കിട്ടിയിട്ടുണ്ട്.

ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റിനെ കുറിച്ചുള്ള വിവരങ്ങൾ ആതീവ രഹസ്യമായാണ് കസ്റ്റംസ് സൂക്ഷിച്ചിരിക്കുന്നത്. മറ്റ് മാധ്യമങ്ങൾ പോലും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വിശദാംശങ്ങൾ നൽകിയിരുന്നില്ല. ഇതോടെ നിരവധി അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്ത ചാർട്ടേഡ് അക്കൗണ്ടന്റിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരെ പോലും കർശനമായ നിലപാട് എടുത്ത കസ്റ്റംസ് ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ അതിരഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു. ആരും ആറിയാതെ നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴിയും ഈ ചാർട്ടേഡ് അക്കൗണ്ടന്റ് നൽകി.

ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അതിനിർണ്ണായകമാണ്. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ ഇടപാടിൽ പങ്കുവച്ചത് കോടികളാാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി. എല്ലാ പണ സംബന്ധമായ കാര്യങ്ങളും കിഴക്കേകോട്ടയിലെ ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ചെയ്യിക്കണമെന്ന് ശിവശങ്കർ നിർദ്ദേശിച്ചിരുന്നുവെന്നാണ് സൂചന. ഇതെല്ലാം കേസിൽ ശിവശങ്കറിന് കുരുക്കായി മാറും.

സ്വപ്‌നയുടെ മൊഴിയും വിരൽ ചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണ്. ഒരുമിച്ച് ബാങ്ക് ലോക്കർ എടുക്കാൻ തനിക്കൊപ്പം നിന്ന തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും ശിവശങ്കറാണെന്നു സ്വപ്‌നയും മൊഴി നൽകി. നയതന്ത്ര പാഴ്‌സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. സ്വപ്നയുടെ 2 ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണാഭരണങ്ങളും എൻഐഎ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് ഈ ലോക്കർ. എൻഐഎയോട് സ്വപ്‌ന വെളിപ്പെടുത്തിയ ഇതേ ചാർട്ടേഡ് അക്കൗണ്ടന്റിനെയാണ് കസ്റ്റംസും ചോദ്യം ചെയ്തത്.

ശിവശങ്കറിന്റെ ആദായനികുതി റിട്ടേണുകൾ തയാറാക്കുന്ന ആളെന്ന നിലയിലാണു ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതെന്നും സ്വപ്ന മൊഴിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ ചാർട്ടേഡ് അക്കൗണ്ടന്റിനേയും സംശയിക്കുന്നുണ്ട്. ദുബായിൽ ഇാൾക്കുള്ള ബന്ധങ്ങളാണ് ഇതിന് കാരണം. വിമാനത്താവളത്തിൽ സ്വർണ്ണ കടത്തുകാർക്ക് സഹായം നൽകിയെന്ന് കരുതുന്ന പൊലീസുകാരനുമായും ഈ സിഎക്കാരന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വർണ്ണ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തത് ഈ ചാർട്ടേഡ് അക്കൗണ്ടന്റിനെ ആണോ എന്ന സംശയം സജീവമായത്.

കള്ളക്കടത്തു നടത്തിയ സ്വർണത്തിന്റെ യഥാർഥ അളവ് മിക്കപ്പോഴും കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്നു മറച്ചു വച്ചിരുന്നതായും സ്വപ്നയും സന്ദീപും നൽകിയ മൊഴികളിലുണ്ട്. അവരെക്കൂടി കേസിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം സ്വപ്നയെയും സന്ദീപിനെയും സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. പാഴ്‌സൽ കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ സ്വപ്ന തന്നെ വിളിച്ചിരുന്നുവെന്നും വിട്ടുകിട്ടാൻ എന്തെങ്കിലും ചെയ്യാമോയെന്നു ചോദിച്ചിരുന്നതായും ശിവശങ്കർ കസ്റ്റംസിനു മൊഴി നൽകിയിരുന്നു.

എന്നാൽ, ചൈനീസ് ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനു നിയന്ത്രണങ്ങളുള്ളതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നതു ശരിയല്ലെന്നാണു താൻ മറുപടി നൽകിയതെന്നും അദ്ദേഹം പറയുന്നു. ഇത് കസ്റ്റംസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ശിവശങ്കറിനെ ഇതിനോടകം മൂന്ന് തവണ എൻഐഎ ചോദ്യം ചെയ്തു. കസ്റ്റംസും ഒരു വട്ടം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചെങ്കിലും ഏത് ഘട്ടത്തിൽ വേണമെങ്കിലും ഇനിയും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനുള്ള തെളിവ് ശേഖരണമാണ് തിരുവനന്തപുരത്ത് ഈ ഘട്ടത്തിൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP