Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണക്കടത്ത് പ്രതി സരിത്തിന്റെ സഹോദരിയും ഭർത്താവും നടത്തുന്ന സുരക്ഷാ ഉപകരണ കമ്പിനിയും എൻ.ഐ എ യുടെ നിരീക്ഷണത്തിൽ; കൈരളി ടിവി മുൻ വാർത്താ അവതാരകയുടെ പാങ്ങോട്ടെ സ്ഥാപനവും അന്വേഷണ പരിധിയിൽ; സരിത്തിന്റേയും സന്ദീപ് നായരുടേയും ഭാര്യയുടെ മൊഴി വീണ്ടും എൻഐഎ എടുക്കും; മജിസ്‌ട്രേട്ടിന് മുന്നിൽ മൊഴി എടുപ്പിക്കുന്നതും പരിഗണനയിൽ; ശിവശങ്കറിന് കുരുക്ക് മുറുകും; സ്വപ്‌നയുടെ ഒളി സങ്കേതം കണ്ടെത്താൻ ഐ എ എസുകാരനെ ചോദ്യം ചെയ്‌തേക്കും

സ്വർണക്കടത്ത് പ്രതി സരിത്തിന്റെ സഹോദരിയും ഭർത്താവും നടത്തുന്ന സുരക്ഷാ ഉപകരണ കമ്പിനിയും എൻ.ഐ എ യുടെ നിരീക്ഷണത്തിൽ; കൈരളി ടിവി മുൻ വാർത്താ അവതാരകയുടെ പാങ്ങോട്ടെ സ്ഥാപനവും അന്വേഷണ പരിധിയിൽ; സരിത്തിന്റേയും സന്ദീപ് നായരുടേയും ഭാര്യയുടെ മൊഴി വീണ്ടും എൻഐഎ എടുക്കും; മജിസ്‌ട്രേട്ടിന് മുന്നിൽ മൊഴി എടുപ്പിക്കുന്നതും പരിഗണനയിൽ; ശിവശങ്കറിന് കുരുക്ക് മുറുകും; സ്വപ്‌നയുടെ ഒളി സങ്കേതം കണ്ടെത്താൻ ഐ എ എസുകാരനെ ചോദ്യം ചെയ്‌തേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളിൽ സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. ഇതിനൊപ്പം സരിത്തിന്റെ ഭാര്യയുടെ മൊഴിയിൽ ഐടി സെക്രട്ടറി ശിവശങ്കറിന്റേയും പേരുണ്ടെന്നാണ് സൂചന. ഭർത്താവിന്റെ നിർദ്ദേശ പ്രകാരം പങ്കെടുത്ത നിശാ പാർട്ടിയിൽ ശിവശങ്കറും ഉണ്ടായിരുന്നുവെന്നാണ് സരിത്തിന്റെ ഭാര്യ കസ്റ്റംസിനെ അറിയിച്ചത്. ഇത് ഗൗരവത്തോടെയാണ് കസ്റ്റംസ് എടുത്തിട്ടുള്ളത്. ഇക്കാര്യം എൻഐഎയ്ക്കും കൈമാറും.

സരിത്തിന്റെ സഹോദരി ഷെറി മുൻ മാധ്യമ പ്രവർത്തകയാണ്. കൈരളി ടിവിയിൽ വാർത്താ അവതാരകയായിരുന്നു. ജീവൻ ടിവിയിലും ജോലി ചെയ്തിരുന്നു. ഇപ്പോൾ ഭർത്താവുമൊത്ത് ബിസിനസ് നടത്തുകയാണ് ഇവർ എന്നും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളുടെ ഇടപാടുകളാണ് ഈ സ്ഥാപനം നടത്തുന്നത്. ഇവരുടെ പ്രവർത്തനവും അന്വേഷിക്കും. അതിനിടെ മുൻ സൈനികനാണ് ഷെറിയുടെ ഭർത്താവ് എന്നും എൻ ഐ എയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ പ്രവർത്തനവും എൻ ഐ എ പരിശോധിക്കും. ഇതു വരെ ഈ സ്ഥാപനത്തിന് ദേശ വിരുദ്ധ പ്രവർത്തനം നടന്നുവെന്നതിന് തെളിവൊന്നും എൻ ഐ എയ്ക്ക് ലഭിച്ചിട്ടില്ല. എങ്കിലും അന്വേഷണം തുടരും. 2014ലാണ് ഈ സ്ഥാപനം തുടങ്ങിയത്. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തുമായി ഈ സ്ഥാപനത്തിന് ബന്ധമില്ലെന്നാണ് വിലയിരുത്തൽ.

സരിത്തിന്റേയും സന്ദീപിന്റേയും ഭാര്യമാർ നിർണ്ണായക മൊഴികൾ നൽകയിരുന്നു. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വർണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികൾ മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും. സരിത്തിന്റെ ഭാര്യയ്ക്ക് നേരെ ഗാർഹിക പീഡനം നടന്നുവെന്നും മനസ്സിലാക്കുന്നു. സരിതും ഭാര്യയും ഡിവോഴ്സിന്റെ വക്കിലാണ്. ഇതിന് കാരണം സ്വപ്നായാണെന്ന മൊഴിയും സരിത്തിന്റെ ഭാര്യ കൊടുത്തു കഴിഞ്ഞു. പല കേസുകളും ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

യു എ ഇ കോൺസുലേറ്റിൽ തന്റെ ഭർത്താവ് ജോലിക്കു കയറിയതു മുതൽ കുടംബ ജീവിതത്തിൽ താളം തെറ്റൽ തുടങ്ങിയെന്നാണ് സരിത്തിന്റെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴി. സ്വർണ കള്ളക്കടത്തു കേസിൽ പിടിയിലായ സരിതിന്റെ ഭാര്യയ്ക്ക്. സ്വപ്ന എന്ന സ്ത്രീയുമായി അടുത്തു തുടങ്ങിയപ്പോൾ തന്നെ താൻ വിലക്കി. എന്നാൽ സരിത്തിന്റെ സഹോദരിയും മുൻ ചാനൽ അവതാരകയുമായ സ്ത്രീയും ബിസിനസുകാരൻ അളിയനും എല്ലാ പിന്തുണയും നല്കിയെന്നും ഭാര്യ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ പരിശോധനകൾ നടത്തുന്നതെന്ന് കസ്‌കംസിലെ ഉന്നതൻ സൂചന നൽകി.

സ്വപ്ന ജോലി ചെയ്തിരുന്ന സ്ഥാപനങ്ങിൾ എല്ലാം പ്രശ്‌നക്കാരി ആയിരുന്നുവെന്ന് സരിത് അന്നു പറയുമായിരുന്നു. അവരെ പിണക്കാൻ കഴിയില്ലെന്നും ഗുണം ഉണ്ടെന്നും പറഞ്ഞിരുന്നു. അന്നേ ഞാൻ വിലക്കി ഈ ബന്ധം വേണ്ട .. പക്ഷേ എന്റെ വാക്കിന് വില കൽപ്പിക്കാതെ അവർ അടുത്തു. സ്വപ്ന് തന്നെ കോൺസുലേറ്റിന്റെ കാറിൽ സരിത്തുമായി കറക്കം തുടങ്ങി. കൊച്ചിയിലും കോഴിക്കോടും ഒക്കെ ഇവർ രണ്ടുപേരും മാത്രം ഒരുമിച്ചു യാത്ര തുടങ്ങി ..ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങി വന്നിരുന്നത്. ചോദിക്കുമ്പോൾ ഡിപ്‌ളോമാറ്റിക് കൺസയെന്റ്‌മെന്റിനാണ് പോയത് എന്നാണ് പറഞ്ഞത്. രണ്ടു പേരുടെയും ബന്ധം വഴി വിട്ടതാണന്നു മനസിലാക്കിയതോടെ കൂടുതൽ എതിർത്തുവെന്നും മൊഴിയിൽ പറയുന്നു.

അങ്ങനെ വീട്ടിൽ എന്നും പ്രശ്‌നങ്ങളായി സരിത്തിന്റെ അമ്മയും അച്ഛനും പോലും ഈ വിഷയത്തിൽ എന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും മൊഴി കൊടുക്കുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ മൊഴി നിർണ്ണായകമാണെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. സ്വർണ്ണ കടത്ത് കേസ് എൻ ഐ എ അന്വേഷിക്കുന്നതിനൊപ്പം സ്വർണ്ണ കടത്തിലെ കസ്റ്റംസ് അന്വേഷണവും തുടരും. ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് എൻ ഐ എ പരിശോധിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭാര്യമാരുടെ മൊഴി എടുക്കുന്നത്.

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷ നിലനിൽക്കുന്നതുകൊണ്ട് കേന്ദ്രത്തിന്റെ അനുമതിക്കായി കസ്റ്റംസ് കത്ത് നൽകിയിട്ടുണ്ട്. യുഎഇയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുമുണ്ട്. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ പറയുന്നത്.

സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നാണ് അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാൻ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് അറ്റാഷെയിൽ നിന്ന് വിശദാംശങ്ങൾ ചേദിച്ചറിയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്വപ്‌നാ സുരേഷിന്റെ ഒളിത്താവളം കണ്ടെത്താൻ ശിവശങ്കർ ഐഎസിനെ ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP