Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം

പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു, പ്രദീപിന്റെ കൊലപാതകത്തെ കുറിച്ചുള്ള നിയമസഭയിൽ മുഖ്യമന്ത്രിക്ക് ഉത്തരം പോലും നൽകാനാകുന്നില്ല. എൽദോസ് കുന്നപ്പിള്ളി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ. 2000 പ്രകാരം മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യത്തിനാണ് മറുപടി ഇതുവരെ ലഭിക്കാത്തത്. ഉത്തരം പറഞ്ഞാൽ കുരുക്കാകുമെന്ന ആശങ്കയും ഭയവും സർക്കാരിന് പോലുമുണ്ട്. പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നെങ്കിലും അതിലും സർക്കാരിന് മിണ്ടാട്ടമില്ല.

തിരുവനന്തപുരത്ത് ഈഞ്ചയ്ക്കൽ കേന്ദ്രീകരിച്ചുള്ള 'ഹൈവ' ഗുണ്ടാ സംഘത്തെയാണ് പ്രദീപിന്റെ കൂട്ടുകാർ പ്രധാനമായും സംശയിക്കുന്നത്. പ്രദീപിനെ ഇടിച്ച ലോറി തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിൽ നിന്നാണ് പിടിച്ചെടുത്തത്. ഇതും ഈ സംഘത്തിന് നേരെ വിരൽ ചൂണ്ടുന്നു. ഇവർക്ക് വ്യക്തമായ രാഷ്ട്രീയവുമുണ്ട്. 2016ൽ കണ്ണൂരിലെ ഒരു നേതാവ് ക്രിമിനൽ കേസിൽ പെട്ട് ജോലിക്കായി തിരുവനന്തപുരത്ത് വരേണ്ട സാഹചര്യമുണ്ടായി. ആ ഈ നേതാവ് ഒരു ഗുണ്ടാ തലവനെ കണ്ടിരുന്നു. ഇത് ഏറെ ചർച്ചയുമായി. അന്ന് ഈ നേതാവിനെ അനുഗമിച്ച ക്വട്ടേഷൻ ഗുണ്ടയെയാണ് പ്രദീപിന്റെ കൊലപാതകത്തിന് പിന്നിലെ സംശയകരങ്ങളായി മാറുന്നത്.

നെയ്യാറ്റിൻകര ഹൈവേയിൽ ഒന്നിലധികം തവണ റിഹേഴ്‌സൽ നടത്തിയാണ് പ്രദീപിനെ കൊന്നതെന്ന് ആക്ഷൻ കൗൺസിലും പറയുന്നു. എന്നാൽ വെറുമൊരു അപകടമാക്കി മാറ്റാനാണ് നീക്കം. ഇപ്പോഴെങ്കിലും കേസ് സിബിഐയ്ക്ക് വിട്ടില്ലെങ്കിൽ തെളിവുകൾ എല്ലാം നശിക്കപ്പെടും. സാക്ഷികൾ സ്വാധീനത്തിനും വഴിപ്പെടും. പ്രദീപിന്റെ സ്‌കൂട്ടർ ലോറിയിൽ തട്ടി മറിയുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതിലും ദുരൂഹതയുണ്ട്. പ്രദീപിന്റെ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടർ യാത്രക്കാരെ തിരിച്ചറിഞ്ഞതോടെയാണ് ഇതുസംബന്ധിച്ച് അറിയാനായത്. തിരുവനന്തപുരം കരയ്ക്കാമണ്ഡപത്തിൽ വെച്ച് ലോറിയിടിച്ചാണ് പ്രദീപ് മരണമടയുന്നത്.

അപകടം നടന്ന് ഒരുമാസമായിട്ടും ഇതുസംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അതുവഴി പോയാ യാത്രക്കാരുടെ ചിത്രം ശേഖരിക്കുകയായിരുന്നു. മുന്ന് കിലോമീറ്റർ മുമ്പ് മുതൽ രണ്ട് സ്ത്രീകൾ സഞ്ചരിക്കുന്ന സ്‌കൂട്ടറും മറ്റൊരാളുടെ സ്‌കൂട്ടറും കണ്ടെത്തുകയും ചെയ്തു. നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ ആളെ കണ്ടെത്താനായില്ല. തുടർന്ന് മാധ്യമങ്ങൾ വഴി പൊലീസ് പരസ്യം നൽകിയതോടെ നെയ്യാറ്റിൻകര ഇരുമ്പിൽ താമസിക്കുന്ന അമ്മയും മകളും പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ലോറിയുടെ സൈഡിൽ തട്ടിയാണ് പ്രദീപ് മറിഞ്ഞുവീണത്.

പേടികാരണമാണ് അപ്പോൾ സംഭവ സമയത്ത് വണ്ടി നിർത്താതെ പോവുകയായിരുന്നു. മുന്നൂറ് മീറ്ററോളം മുന്നിലെത്തിയ ശേഷം വാഹനം നിർത്തി നോക്കിയപ്പോൾ അപകട സ്ഥലത്ത് ആളുകൾ കൂടിയിരുന്നതായി വാഹനം ഓടിച്ചയാൾ മൊഴി നൽകി. ഇത് തീർത്തും അവിശ്വസനീയമാണ്. വെറും ഒരു സാധാരണ അപകടം കണ്ട് എന്തിനാണ് ഇത്രയേറെ ഭയക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. അതായത് വെറുമൊരു അപകടത്തിന് അപ്പുറം എന്തോ അവിടെ നടന്നുവെന്ന് പറയാതെ പറയുകയാണ് അവർ.

പ്രദീപിന്റെ വാഹനം അപകടത്തിൽ പെടുന്നതായി പീൻസീറ്റ് യാത്രക്കാരിയായ മകളും മൊഴി നൽകി. ഇരുവരുടേയും മൊഴികളുടെ സത്യാവസ്ഥ ഫോർട് പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ഇവർക്കൊപ്പം സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയ ഒരാളെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇയാൾക്കോയി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിനൊപ്പം പ്രദീപിന്റെ വാഹനത്തിനോട് ചേർന്ന് പോയ വണ്ടികൾ കണ്ടെത്തുന്നുമില്ല. എന്തുകൊണ്ടാണ് ഇവരുടെ ചിത്രങ്ങൾ പുറത്തു വിടാത്തതെന്നതും ദുരൂഹമായി തുടരുന്നു. ഇവരെ വേണം അതിവേഗം കണ്ടത്തേണ്ടത്.

ഇവരിൽ ആരോ പ്രദീപിനെ ചവിട്ടിയിട്ടുവെന്ന സംശയവും സജീവമാണ്. പ്രദീപിന്റെ വാഹനത്തിൽ ഇടിച്ചത് ടിപ്പർ ലോറിയെന്ന് പൊലീസ് പറയുന്നു. ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിയുകയായിരുന്നു. തുടർന്ന് ലോറിയുടെ പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പക്ഷേ ഇത് സ്വാഭാവികമാണെന്ന് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ പതുക്കെയാണ് പ്രദീപ് സ്‌കൂട്ടർ യാത്ര നടത്തുന്നത്. നിയമം പാലിച്ചുള്ള ഈ യാത്രയിൽ സ്വാഭാവിക അപകടങ്ങൾക്ക് ഉണ്ടാവാനുള്ള സാധ്യത കുറവുമാണ്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാൻ പൊലീസ് തയ്യാറാകുന്നുമില്ല.

പുറകിൽ ചെറുതായൊന്ന് ഉരസി. മറിഞ്ഞു വീണ പ്രദീപിന്റെ ദേഹത്തു കൂടി ചക്രങ്ങൾ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. അതിന് ശേഷം ആ കൊലയാളി വാഹനം ഒരിടത്തും നിന്നതുമില്ല. തികഞ്ഞ ആസൂത്രണം അപകടത്തിന് പിന്നിലുണ്ടെന്നതിന് തെളിവാണ് ഇത്. സ്‌കൂട്ടറിന്റെ പിൻഭാഗത്ത് ശക്തിയായി തട്ടിയിരുന്നുവെങ്കിൽ ലൈറ്റ് ഉൾപ്പെടെ തകരുമായിരുന്നു. ഈ സ്‌കൂട്ടറിന് വലിയ പരിക്കുകളൊന്നും ഇല്ലെന്നതാണ് വസ്തുത. അപ്പോഴും സ്വാഭാവിക അപകടത്തിന് സാധ്യത ഏറെയാണ്. ഇവിടെ വണ്ടി തട്ടിയ ശേഷം പ്രദീപ് വീണന്നുറപ്പാക്കിയുള്ള അമിത വേഗതയാണ് സംശയത്തിന് ഇട നൽകുന്നത്. പ്രദീപിന്റെ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പിക്കാനുള്ള വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു ചീറി പായൽ.

ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടിപ്പർ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഉണ്ടായിരുന്നില്ല. പ്രദീപ് ഒടുവിലായി ചെയ്ത വാർത്ത സ്വർണക്കടത്തിൽ സ്വപ്നയുമായി ബന്ധമുള്ള ബുദ്ധിജീവിയായ സിനിമ പ്രവർത്തകന്റെ പങ്കിനെ പറ്റിയായിരുന്നു.

സ്വപ്നയ്ക്ക് ബംഗളൂരുവിൽ അടക്കം ഒളിത്താവളം ഒരുക്കി നൽകുന്നതിൽ പ്രധാനിയായ ഇയാൾ സിപിഎം നോമിനേഷനിൽ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാൻ തയ്യാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാർത്തയിൽ വെളിപ്പെടുത്തുന്നു. ഇങ്ങനെ നിരവധി വാർത്തകൾ ചെയ്ത വ്യക്തിയാണ് കൊല്ലപ്പെട്ടത്. എന്നാൽ അതിന്റെ ഗൗരവം പൊലീസ് കാട്ടുന്നില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP