Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ

ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : അബുദാബിയിൽ സ്വാധീനം ഏറെയുള്ള സുരേഷ്. അബുദാബി രാജ കുടുംബത്തിൽ പോലും സുരേഷിന് വലിയ സ്വാധീനമുണ്ടായിരുന്നു. അങ്ങനെയാണ് സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. അപ്രതീക്ഷിതമായ സംഭവം ജീവിതം മാറ്റി മറിച്ച കഥയാണ് സുരേഷിന് പറയാനുണ്ടായിരുന്നത്.

അബുദാബിയിൽ ജോലി തേടി ചെന്ന സുരേഷിന് തുടക്കം മികച്ചതായിരുന്നില്ല. ഒരു ദിവസം റോഡിലൂടെ കടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാർ വന്നു നിന്നു. കാർ പഞ്ചറായിരുന്നതിനെ തുടർന്നായിരുന്ന സഡൺ ബ്രേക്കിട്ട് വണ്ടി നിന്നത്. ആ കാറിലുണ്ടായിരുന്നത് രാജകുടുംബത്തിലെ പ്രമുഖനായിരുന്നു. ഒറ്റയ്ക്ക് കാറിലെത്തിയ അറബിയെ സുരേഷ് സഹായിച്ചു. പഞ്ചറൊട്ടിച്ച് കാറുമായി അറബി മടങ്ങുമ്പോൾ സുരേഷനും ആ വാഹനത്തിൽ ഇടം കിട്ടി. അതോടെ തിരുവനന്തപുരം മായാരമുട്ടം സുരേഷിന്റെ ജീവിതം മാറി മറിഞ്ഞു. അതി സമ്പന്നതയിലേക്ക് സുരേഷ് നീങ്ങി.

കാറുകളോട് ഏറെ പ്രണയം സൂക്ഷിച്ചിരുന്ന റെയിൻബോ ഷെയ്ക് എന്ന് അറിയപ്പെട്ട രാജകുടുംബാഗമാണ് കാറിൽ വന്നത്. ലോകത്ത് ഏറ്റവും അധികം ആഡംബ കാറുകളുള്ള ആളുകളുടെ പട്ടികയിൽ ഇടെ നേടിയ വ്യക്തിയായിരുന്നു റെയിൻബോ ഷെയ്ക്. വഴിയരിൽ പെട്ട തന്നെ സഹായിച്ച മലയാളിയെ കാറുകളുടെ മേൽനോട്ട ചുമതല ഏൽപ്പിച്ചു. അങ്ങനെ സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖന്റെ പേഴ്സണൽ സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം മാറി. കാറുകളുടെ പരിചരണമായിരുന്നു പ്രധാന മേൽനോട്ട ചുമതല. ഇതിനിടെയാണ് കേരളത്തിലും പ്രധാനികൾക്ക് സുരേഷ് പ്രിയങ്കരനാകുന്നത്. രാജകുടുംബവുമായുള്ള അടുപ്പം കാരണം കേരളത്തിലെ പല പ്രമുഖരുമായും സുരേഷ് അടപ്പമുണ്ടാക്കി. ഇതിനിടെയാണ് തിരുവനന്തപുരത്തു നിന്നെത്തിയ യുവാവുമായി സ്വപ്‌നയുടെ വിവാഹം.

ഇത് താളപിഴകളുടേതായി മകൾ തിരുവനന്തപുരത്ത് എത്തി. അപ്പോഴും ദുബായിൽ തന്നെ സുരേഷും കുടുംബവും കഴിഞ്ഞു. ഇതിനിടെ ഗുരുത രോഗങ്ങളുടെ പിടിയിലുമായി. അച്ഛന് അബുദാബിയിൽ ഉണ്ടായിരുന്ന ഉന്നത സ്വാധീനം സ്വപ്‌നയുടെ ബന്ധങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൽ ജോലി കിട്ടിയതോടെ ഈ സൗഹൃദങ്ങളും സ്വപ്നയെ തുണച്ചു. അതിനിടെ സ്വപ്ന സുരേഷിന് യുഎഇ കോൺസുലേറ്റിൽ ജോലി ലഭിച്ചത് മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ഉന്നത നേതാവിന്റെ ശുപാർശയെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞവർഷം ഈ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കിതയാണെന്നും കോൺസുലേറ്റ് വ്യക്തമാക്കി കഴിഞ്ഞു. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി 2013ൽ തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സിൽ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴിൽ എച്ച് ആർ വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജരായി. 2015 ൽ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു.

സീനിയർ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസിൽ ഇപ്പോഴും ്രൈകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഓഫിസർ എൽ എസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇത് നിലവിലിരിക്കെയാണ് 2015 ൽ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ചേർന്നത്. ഇവിടെ ജോലി ചെയ്യവെയാണ് സർക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്മുകളിലെ ഇവരുടെ ഫ്ളാറ്റിൽ അക്കാലത്ത് ട്രാവൽ ഏജൻസിക്കാർ, ബസിനസുകാർ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ ടി സെക്രട്ടറി ശിവശങ്കറും ഇവിടെ നിത്യസന്ദർശകനായിരുന്നെന്നും ഔദ്യോഗിക കാറിൽ പതിവായി വരുമായിരുന്നെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്ളാറ്റിൽ കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരിൽ സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റിക്കാരുമായി സംഘർഷവുമുണ്ടായി. ഇതെല്ലാം വിവാദമായിരുന്നു. 2018 ൽ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്.

ഐ ടി മേഖലയിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷൻസ് മാനേജർ എന്ന സുപ്രധാന തസ്തികയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലായിരുന്നു. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും മാർക്കറ്റിങ് ലെയ്സൺ ഓഫീസറായും പ്രവർത്തിച്ചു. ഐ ടി രംഗത്തെ കോർപറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നു. മാസങ്ങൾക്കുമുൻപ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്പേസ് പാർക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP