Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202229Thursday

വിളിച്ചുണർത്തി വിഷയത്തിൽ ഇടപെടണമെന്ന് മമ്മൂട്ടിയോട് ദിലീപ്; അവസരം കുറവെങ്കിൽ സഹായിക്കാമെന്ന് വാഗ്ദാനം; സങ്കടം മമ്മൂട്ടി ഒതുക്കിയത്‌ പടച്ചവൻ കൊടുത്തോളുമെന്ന ഒറ്റവാക്കിൽ; ദിലീപിന്റെ അഹന്തയ്ക്ക് മുന്നിൽ മമ്മൂട്ടി പല്ലിറുക്കിയോ?

വിളിച്ചുണർത്തി വിഷയത്തിൽ ഇടപെടണമെന്ന് മമ്മൂട്ടിയോട് ദിലീപ്; അവസരം കുറവെങ്കിൽ സഹായിക്കാമെന്ന് വാഗ്ദാനം; സങ്കടം മമ്മൂട്ടി  ഒതുക്കിയത്‌ പടച്ചവൻ കൊടുത്തോളുമെന്ന ഒറ്റവാക്കിൽ; ദിലീപിന്റെ അഹന്തയ്ക്ക് മുന്നിൽ മമ്മൂട്ടി പല്ലിറുക്കിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ദിലീപ് വിഷയത്തിൽ ഒരു സൂപ്പർതാരം തന്നെ പിന്തുണച്ചെന്നും കേസുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെട്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.ഈ വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് ആ സുപ്പർ താരം എന്ന ചർച്ചകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ഉൾപ്പടെ സജീവമാകുന്നത്.പല പേരുകളും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത് മമ്മൂട്ടിയുടെയും പ്രിഥ്വിരാജിന്റെയും പേരുകളാണ്. വിഷയത്തിൽ പ്രിഥ്വിരാജ് എടുത്ത പരസ്യനിലപാടുകളാണ് പ്രിഥ്വിവിനെ ചർച്ചയിലേക്ക് എത്തിക്കുന്നതെങ്കിൽ മമ്മൂട്ടിയെ സംബന്ധിച്ച് ദീലിപുമായുണ്ട ഒരു അനുഭവവും അതിന് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു പ്രതികരണവുമാണ്.

സിനിമയിൽ അവസരങ്ങൾ തേടി നടന്ന ദിലീപിന് പിടിവള്ളിയായത് മമ്മൂട്ടി തുറന്ന നൽകിയ വാതിലുകളാണ്.മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ഒരു ചിത്രം ചില കാരണങ്ങൾ കൊണ്ട് മമ്മൂട്ടിക്ക് ചെയ്യാൻ പറ്റാതെ വന്നപ്പോൾ മമ്മൂട്ടിയുടെ തന്നെ ഇടപെടലിൽ കഥയിലും തിരക്കഥയിലും മാറ്റങ്ങൾ വരുത്തിയാണ് ദിലീപിന് മലയാള സിനിമയിലേക്ക് ഒരു അവസരം നൽകുന്നത്.മമ്മൂട്ടി നായകനും നാല് നായികമാരും എന്ന രീതിയിൽ ആലോചിച്ച ചിത്രമാണ് പിന്നിട് മാറ്റങ്ങൾ വരുത്തി ഒരു പ്രധാന നായികയും നാല് നായകന്മാരുമായി മാനത്തെ വെള്ളിത്തേര് എന്ന പേരിൽ പിന്നീട് പുറത്തിറങ്ങിയത്.ഈ ചിത്രത്തിലേക്ക് ദിലീപിനെ നിർദ്ദേശിച്ചതും മമ്മൂട്ടിയായിരുന്നു.

തുടർന്നങ്ങോട്ട് വളർച്ചയുടെ പടവുകൾ കയറിയദ ദിലീപ് മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മലയാള സിനിമയിലെത്തന്നെ ശബ്ദമായി മാറി.അങ്ങിനെ രഞ്ജിത്തിന്റെ സംവിധാനത്തിൽ മിഴിരണ്ടിലും എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് പ്രസ്തുത സംഭവം. മമ്മൂട്ടിക്ക് പൊതുവേ അവസരങ്ങൾ കുറഞ്ഞ സമയമായിരുന്നു അത്.അ ഇടയ്ക്കാണ് അമ്മയിൽ ചെറിയ വിഷയങ്ങൾ ഉണ്ടാകുന്നത്. ഒരു പ്രശ്‌നത്തിന് വഴിവെക്കണ്ട എന്നുകരുതി ബിഗ് എമ്മുകൾ രണ്ടും പേരും വിഷയത്തിൽ നിലപാട് സ്വീകരിച്ചിരുന്നില്ല.മാത്രമല്ല അവസരങ്ങൾ കുറവായതിനാൽ തന്നെ മമ്മൂട്ടി കൊച്ചിയിൽ ഒറ്റയ്ക്കായിരുന്നു താമസം.മമ്മൂട്ടി ദൈവമായി കാണുന്ന ഒരു സിനിമാ പ്രവർത്തകൻ മാത്രമാണ് അന്ന് അദ്ദേഹത്തോടൊപ്പം സഹായത്തിന് ഉണ്ടായിരുന്നു.

ഈ സമയത്താണ് അപ്രതീക്ഷിത അതിഥിയായി ദിലീപ് വീട്ടിലേക്ക് എത്തുന്നത്.മമ്മൂട്ടി നല്ല ഉറക്കത്തിലും. മമ്മൂട്ടിയെ കാണണമെന്ന ആവശ്യം പറഞ്ഞപ്പോൾ സിനിമ പ്രവർത്തകന്റെ മറുപടി ഇപ്പോൾ പറ്റില്ലെന്നും ഉണർത്തിയാൽ ദേഷ്യപ്പെടുമെന്നുമായിരുന്നു.ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ ആകെ അനുവദിക്കുക ഭാര്യയെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അത് മുഖവിലക്കെടുക്കാതെ ദിലീപ് അകത്ത് കയറി മമ്മൂട്ടിയെ വിളിച്ചുണർത്തി. സാധാരണ ദേഷ്യപ്പെടുന്ന മമ്മൂട്ടി മറുത്തൊന്നും പറഞ്ഞില്ല.കാര്യം ചോദിച്ചപ്പോൾ ഞാൻ വന്നത് സംഘടനയിലെ വിഷയത്തിൽ മൗനം പാലിക്കരുതെന്ന് പറയാനും നിലപാട് വ്യക്തമാക്കണമെന്ന് പറയാനുമാണെന്ന് ദിലീപ് മറുപടി നൽകി.

തനിക്ക് ഇപ്പോൾ തന്നെ അവസരങ്ങൾ കുറവാണെന്നും ഒരു പ്രശ്‌നത്തിന് ഇപ്പോൾ താനില്ലെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ അവസരങ്ങൾ കുറവാണെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ ഞാൻ ശരിയാക്കിതരില്ലെയെന്നും ദിലീപ് പ്രതികരിച്ചു.ഉടനെ തന്നെ സംവിധായകൻ രഞ്ജിത്തിനെ വിളിച്ച് മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞു.തുടർന്ന് ദിലീപ് മടങ്ങുകയും ചെയ്തു.കൂടെയുണ്ടായിരുന്ന സിനിമ പ്രവർത്തകൻ മമ്മൂട്ടിയോട് ചോദിച്ചു എന്താ ഒന്നും പറയാഞ്ഞതെന്ന്.. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു അതൊക്കെപടച്ചവൻ നോക്കിക്കൊള്ളുമെന്ന്.. ഈ സംഭവം മമ്മൂട്ടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു.ഈ വിഷയവും പുറത്ത് വന്നതോടെയാണ് ബാലചന്ദ്രകുമാറിനെ പിന്തുണച്ച സൂപ്പർ താരം മമ്മൂട്ടിയാണോയെന്ന് ചർച്ചകൾ സജീവമാകുന്നത്.

അതേസമയം വിഷയത്തിൽ പ്രിഥ്വിരാജിന്റെ പേരും ചർച്ചകളിൽ സജീവമാണ്.വിഷയത്തിൽ ആദ്യം മുതൽക്കെ പ്രിഥ്വി സ്വീകരിച്ച നിലപാടുകുളാണ് ചർച്ചയിലേക്ക് പ്രിഥ്വിയുടെ പേരിനെയും കൊണ്ടുചെന്നെത്തിക്കുന്നത്.ആദ്യ അറസ്റ്റുകാലത്ത് ദിലീപിന് അനുകൂലമായ വികാരം സിനിമാ മേഖലയിൽ ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും വീണ്ടും ചർച്ചയാക്കാനും ചില ശ്രമങ്ങളുണ്ടായി. എന്നാൽ താര സംഘടനയായ അമ്മയ തന്നെ അത് വിലക്കുകയായിരുന്നു. അമ്മയുടെ ഭാരവാഹികൾ ആരും പരസ്യമായി നിലപാട് എടുക്കരുതെന്നും പറഞ്ഞു. ഇതിനിടെയാണ് കേസുമായി മുമ്പോട്ട് പോകാൻ മലയാളത്തിലെ പ്രമുഖ നടൻ പിന്തുണച്ചുവെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തുന്നത്.

'മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാൻ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങൾ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,' ബാലചന്ദ്രകുമാർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ളവരെ ഇന്ന് മുതൽ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മൂന്നു ദിവസം ചോദ്യം ചെയ്യുന്നത് ദിലീപിന് നിർണ്ണായകമാണ്.

ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഒൻപത് മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കും. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കളവൊന്നും കോടതിയിൽ ആർക്കും ബോധ്യപ്പെടുത്താൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP