Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

സണ്ണി ലിയോണിനെ മൂന്നാറിലെത്തിച്ച് കുളയട്ടയെ പിടിപ്പിച്ചതും ബിറ്റ് കോയിൻ പണം; മാദക സുന്ദരിയുടെ മലയാള ചിത്രത്തിന്റെ നിർമ്മാതാവ് അൻസാരി നെക്സ്റ്റൽ; പ്രൊജക്ട് ഹെഡായി സോഷ്യൽ മീഡിയിൽ കാണുന്നത് ലുലു ഗ്രൂപ്പിന്റെ മീഡിയാ കോ ഓഡിനേറ്ററും; സ്വരാജും ഉണ്ണി മുകുന്ദനും തമ്മിലും സൗഹൃദം; കള്ളപ്പണം വെളുപ്പിക്കാൻ സുന്ദരിയുടെ യുട്യൂബ് അഭിമുഖവും

സണ്ണി ലിയോണിനെ മൂന്നാറിലെത്തിച്ച് കുളയട്ടയെ പിടിപ്പിച്ചതും ബിറ്റ് കോയിൻ പണം; മാദക സുന്ദരിയുടെ മലയാള ചിത്രത്തിന്റെ നിർമ്മാതാവ് അൻസാരി നെക്സ്റ്റൽ; പ്രൊജക്ട് ഹെഡായി സോഷ്യൽ മീഡിയിൽ കാണുന്നത് ലുലു ഗ്രൂപ്പിന്റെ മീഡിയാ കോ ഓഡിനേറ്ററും; സ്വരാജും ഉണ്ണി മുകുന്ദനും തമ്മിലും സൗഹൃദം; കള്ളപ്പണം വെളുപ്പിക്കാൻ സുന്ദരിയുടെ യുട്യൂബ് അഭിമുഖവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോറിസ് കോയിനിലൂടെ തട്ടിയെടുത്ത പണം ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ സിനിമയ്ക്ക് വേണ്ടിയും മുടക്കിയെന്ന് സൂചന. 1000 കോടിയിൽ അധികം രൂപയാണ് ഈ ഇടപാടിലൂടെ നേടിയത്. ഈ പണം ഉപയോഗിച്ചായിരുന്നു സണ്ണി ലിയോൺ ചിത്രമായ ഷീറോയുടെ ചിത്രീകരണം. മൂന്നാറായിരുന്നു പ്രധാന ലൊക്കേഷൻ. ഈ ചിത്രത്തിന്റെ നിർമ്മാതാവിന്റെ സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതോടെയാണ് ഷീറോ ചിത്രവും ബിറ്റ് കോയിൻ പണമുപയോഗിച്ച് നിർമ്മിച്ചതാണോ എന്ന സംശയം ഇഡിക്കുണ്ടാകുന്നത്. ഇതും പരിശോധിക്കും. കേന്ദ്ര ഏജൻസികകൾ സംയുക്തമായി അന്വേഷണം നടത്തും.

ബിറ്റ് കോയിനിലെ വിഹിതം മലയാള സിനിമകളിലേക്കും ഒഴുകിയെന്ന് ഇഡി കണ്ടെത്തിയുരന്നു. മേപ്പടിയാൻ ചിത്രത്തിലെ ഫണ്ടിംഗിൽ സംശയവും ഉണ്ടായി. ഇതിന് വേണ്ടി ചിത്രത്തിന്റെ നിർമ്മാതാവായ നടൻ ഉണ്ണി മുകുന്ദനോട് ഇഡി കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. അന്ന് കൊച്ചിയിൽ ഷീറോ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളുടെ സ്ഥാപനത്തിലും റെയ്ഡ് നടന്നു. ഒന്നര വർഷത്തിനിടെ ഈ വ്യക്തിയുടെ നേതൃത്വത്തിൽ പല സ്ഥാപനങ്ങളും തുടങ്ങി. ഇതിലേക്കെല്ലാം ബിറ്റ്‌കോയിൻ തുക വന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കും. ബിറ്റകോയിനിൽ സംയുക്ത അന്വേഷണമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടവരുടെ സ്ഥാപനത്തിലുള്ളവർക്ക് ബാക്ക് അക്കൗണ്ടു വഴി ശമ്പളം കൊടുക്കുന്നില്ലെന്ന സൂചനകളും ഇഡിക്ക് കിട്ടിയിട്ടുണ്ട്.

അൻസാരി നെക്‌സ്‌റ്റെല്ലാണ് ഷീറോ എന്ന സിനിമയുടെ ഒരു നിർമ്മാതാവ്‌. സണ്ണി ലിയോൺ തന്നെ ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അൻസാരിയുടെ പേജിലും ഈ വിവരങ്ങളുണ്ട്. ഇതനുസരിച്ച് ശ്രീജിത്ത് വിജയനാണ് സംവിധായകൻ.  പ്രോജക്ട് ഹെഡ് എന്നത് എൻ ബി സ്വരാജാണെന്നും പറയുന്നു. ലുലു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മീഡിയാ കോഓർഡിനേറ്ററാണ് സ്വരാജ് എന്നാണ് സൂചന. സ്വരാജിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഉണ്ണിമുകുന്ദനുമായുള്ള അടുപ്പം സൂചിപ്പിക്കുന്ന ചിത്രങ്ങളും കാണാം. ഈ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദന്റേയും അൻസാരിയുടേയും സ്ഥാപനങ്ങളിലെ റെയ്ഡുകളിൽ അസ്വാഭാവികത ഏറുന്നത്. സണ്ണി ലിയോണിനെ കേരളത്തിൽ എത്തിച്ചതും പണം മുടക്കിയതുമെല്ലാം ബിറ്റ് കോയിൻ ഇടപാടിലെ ദുരൂഹതയും സംശയവും കൂട്ടുന്നു.

ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ തട്ടിപ്പ് കേസിൽ സണ്ണി ലിയോണി നായികയാകുന്ന 'ഷീറോ' എന്ന മലയാള ചിത്രത്തിന്റെ പങ്കും ഇഡി പരിശോധിക്കും. 'കുട്ടനാടൻ മാർപാപ്പയ്ക്കു' ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'ഷീറോ'യുടെ ചിത്രീകരണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഇക്കിഗായ് മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി അൻസാരി മുടക്കിയിരിക്കുന്ന തുകയുടെ സോഴ്‌സ് അറിയുകയാകും ഇഡിയുടെ ഉദ്ദേശ്യം. മൂന്നാറിലെ ലൊക്കേഷനിൽ കുളയട്ട പിടിച്ച സണ്ണി ലിയോണിന്റെ വീഡിയോ അടക്കം വൈറലായിരുന്നു. ഒരു യൂട്യൂബ് ചാനലിൽ അവർ അഭിമുഖവും നൽകി.

ക്രിപ്‌റ്റോ കറൻസിയിലെ മുടക്കിനെ യൂ ട്യൂബിലൂടെ വെളിപ്പിക്കാനായിരുന്നു ഇതെന്നാണ് സൂചന. ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഇഡി നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. തട്ടിപ്പു നടത്തിയ തുക പല മലയാള സിനിമകൾക്കുമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പല നിർമ്മാണ സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.

ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ലോങ് റീച്ച് ടെക്‌നോളജീസ് എന്ന വെബ്‌സൈറ്റ് വഴി 1200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് എൻഫോഴ്‌സമെന്റിന്റെ കണ്ടെത്തൽ. രണ്ടുമുതൽ 8 ശതമാനം വരെ ലാഭവിഹിതം ക്രിപ്‌റ്റോ കറൻസിയിൽ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വൻതോതിൽ നിക്ഷേപം വന്നതോെട പണവുമായി തട്ടിപ്പ് സംഘം മുങ്ങി. ഇവരിൽ നിന്ന് പണം വാങ്ങിയ ഉണ്ണി മുകുന്ദൻ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അൻസാരി നെക്‌സ്റ്റെൽ, ട്രാവൻകൂർ ബിൽഡേഴ്‌സ്, എലൈറ്റ് എഫ് എക്‌സ് എന്നീ കമ്പനികളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി.

നടൻ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫിസിലും ഉൾപ്പെടെ സംസ്ഥാനത്തെ 3 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിലെ മോറിസ് കോയിൻ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കൽ നിഷാദിന്റെ അക്കൗണ്ടിൽ നിന്ന് ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. ലോങ്‌റിച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എംഡിയായ നിഷാദാണ് കേസിലെ പ്രധാന പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP