Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ

ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത്  ശത്രുവിനോട്  ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരു കാലത്ത് അടുത്ത സൗഹൃദമുണ്ടായിരുന്ന തിരുവനന്തപുരത്തെ ശക്തനായ മാധ്യമസുഹൃത്തിനെക്കുറിച്ച്, ആ പേര് പറയാതെ തന്നെ വളരെ ശക്തമായ ആരോപണങ്ങളാണ് അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ കെട്ടഴിച്ചത്. സ്വന്തം ആത്മകഥയായ ' ഒരു കപട സന്യാസിയുടെ ആത്മകഥ'യിലാണ് ഇപ്പോൾ സന്യാസിയായി മാറിയ സുനിൽ പരമേശ്വരൻ ആരോപണങ്ങളുടെ കെട്ടഴിക്കുന്നത്. എല്ലാം ഉപേക്ഷിച്ച് സന്യാസ വഴിയിലേക്ക് കടന്നതിന് പിന്നിൽ പ്രധാന വില്ലൻ മാധ്യമസുഹൃത്തെന്നാണ് സുനിൽ പരമേശ്വരൻ വരച്ചു കാട്ടിയത്.

കാമാസക്തനായി ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് ഈ ഭൂമിയിലെ സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്മാക്കി ചോരായാക്കി ഒഴുക്കി കള്ളഞ്ഞതിന്റെ ശാപത്തിൽ ഈയുള്ളവൻ കൂട്ടുനിന്നതിന്റെ ശിക്ഷയാകും. സ്വന്തം ചോരയിൽ ജനിച്ച രണ്ട് കുട്ടികളെ പിരിഞ്ഞു ജീവിക്കേണ്ടി വന്നത്. ഇങ്ങനെ പറഞ്ഞാണ് ഈ കഥ സുനിൽ പരമേശ്വരൻ അവസാനിപ്പിക്കുന്നത്. ആരാണ് ആ പെൺകുട്ടിയെ വഴിപിഴപ്പിച്ച മാധ്യമ പ്രവർത്തകൻ എന്ന് സുനിൽ പരമേശ്വരൻ പറഞ്ഞിരുന്നില്ല. എന്നാൽ അജന്താലയം അജിത്ത്കുമാറാണ് ആ മാധ്യമ പ്രവർത്തകൻ എന്ന് എക്‌സ്‌ക്ലൂസീവായി മറുനാടന് മുന്നിൽ സുനിൽ പരമേശ്വരൻ വെളിപ്പെടുത്തുന്നു. സത്യം വെളിച്ചത്ത് വരാൻ പതിനൊന്നു വർഷമാണ് എടുത്തത്.

തന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത്ത്കുമാറാണ്. അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഭീഷണിപ്പെടുത്തി ആട്ടി ഓടിച്ചു. എല്ലാത്തിനും പിന്നിൽ അജിത്താണ്. മാധ്യമ പ്രവർത്തകൻ എന്ന രീതിയിലുള്ള എല്ലാ ബന്ധങ്ങളും എന്റെ കുടുംബം കുളം തോണ്ടാൻ അജിത്ത് ഉപയോഗിച്ചു. എന്റെ മകന്റെ വിവാഹത്തിന് ആ പരിസരത്ത് വരാൻ പോലും അജിത്ത് എന്നെ അനുവദിച്ചില്ല. അജിത്തും എന്റെ ഭാര്യയും കൂടി ചേർന്ന് എന്റെ മകന്റെ വിവാഹം നടത്തിയപ്പോൾ എന്റെ സഹോദരീ ഭർത്താവ് വിജയകൃഷ്ണൻ വരെ അവർക്കൊപ്പം നിന്നു. എന്റെ കുടുംബം മുഴുവൻ അവർക്കൊപ്പം നിന്നു. ഞാൻ നിസ്സഹായനായിരുന്നു. മകന്റെ വിവാഹക്കുറിയിൽ സൺ ഓഫ് സുനിൽ കുമാർ എന്ന് വെച്ചു. ഏത് സുനിൽ കുമാർ. സുനിൽ പരമേശ്വരൻ എന്ന് പോലും വയ്ക്കാൻ അവർ തയ്യാറായില്ല. എന്നെ തിരുവനന്തപുരത്ത് നിന്ന് ആട്ടി ഓടിച്ച ഇതേ അജിത്താണ് മകന്റെ വിവാഹത്തിനു മുഖ്യ കാർമ്മികത്വം വഹിച്ചത്. എല്ലാ മൂല്യങ്ങളും അജിത്ത് കാറ്റിൽപ്പറത്തി. ആ മാധ്യമപ്രവർത്തകൻ ആരെന്നു ചോദിച്ചപ്പോൾ കണ്ണീരിന്റെ നനവുള്ള സ്വന്തം കഥ തന്നെയാണ് സുനിൽ പരമേശ്വരൻ മറുനാടനോട് പറഞ്ഞു. ഗ്രീൻ ടിവിയുടെയും രൂപവാണി ടിവിയുടെയും ജീവാത്മാവും പരമാത്മാവുമായ സുനിൽ പരമേശ്വരൻ ആ കഥ പറയുന്നു.

2009-ൽ നടന്ന സംഭവമാണിത്. ഭ്രൂണം അലസിപ്പിക്കൽ നടന്നത് ഈ വർഷമാണ്. അതിനു കാരണക്കാരനായി പുസ്തകത്തിൽ പരാമർശിക്കുന്ന വ്യക്തി പ്രമുഖ മാധ്യമ പ്രവർത്തകനായ അജന്താലയം അജിത്കുമാർ ആണ്. അദ്ദേഹത്തിനോട് ക്ഷമിക്കാനുള്ള ഒരു മനസുണ്ടായി ഇപ്പോൾ. എല്ലാവരോടും ക്ഷമിക്കാനുള്ള മനസ് ആയിപ്പോയി എനിക്ക്. രണ്ടു പതിറ്റാണ്ടായുള്ള ബന്ധം എനിക്ക് അജിത്തുമായിട്ടുണ്ട്. ഞാൻ രൂപവാണി എന്ന ടെലിവിഷൻ കമ്പനി തുടങ്ങിയിരുന്നു. സുധാകർ മംഗളോദയത്തിന്റെ ചുറ്റുവിളക്ക് എന്ന നോവലിന്റെ റേഡിയോ പതിപ്പ് ചെയ്യാനായിട്ടു വന്നപ്പോൾ അതിന്റെ റേഡിയോ പരസ്യത്തിനു വേണ്ടിയാണ് അജിത്ത് എന്റെ അടുത്ത് വന്നത്. അന്ന് തന്നെ ഞാൻ അജിത്തിനെ ശ്രദ്ധിച്ചതാണ്.

മംഗളത്തിനു വേണ്ടിയുള്ള റേഡിയോ പരസ്യത്തിൽ അജിത്ത് അഡീഷണൽ ബില്ല് വാങ്ങി. അന്ന് മുതലേ പുള്ളി ഇത് സ്റ്റാർട്ട് ചെയ്തു. കാരണം അജിത്തിന് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. പണം കൊണ്ട് എല്ലാം നേടാൻ കഴിയില്ല എന്ന് അജിത്തും മനസിലാക്കണം. ഞാൻ എന്റെ എല്ലാ പുസ്തകങ്ങളിലും പറഞ്ഞിട്ടുണ്ട് ആ കാര്യം. ആ റേഡിയോ പരസ്യത്തിനും ശേഷം പിന്നെ എന്റെ ആത്മാർത്ഥ സുഹൃത്തായി. അങ്ങിനെയാണ് പെൺകുട്ടിയുമായി അടുപ്പം തുടങ്ങുന്നത്. വൈഫിനെ അജിത്ത് പഠിപ്പിച്ചു എന്നാണ് അജിത്ത് പറഞ്ഞത്. പഠിപ്പിച്ച കുട്ടിയാണ്... അജിത്ത് എന്നെ ഏറെ വേദനിപ്പിച്ച ആളാണ്... എന്നെ എന്റെ നഗരമായ തിരുവനന്തപുരത്തുനിന്നും ഓടിച്ചയാളാണ്.... എനിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുപ്പിച്ചു.... എന്നെ മ്യൂസിയം-പൂജപ്പുര പൊലീസ് സ്റ്റെഷനുകളിൽ നിന്നും വിളിപ്പിച്ചു...വന്നാൽ അറസ്റ്റ് ചെയ്ത് അകത്തിടും എന്നാണ് പറഞ്ഞത്. എല്ലാം ഉണ്ട് ആ പുസ്തകത്തിന്റെ അകത്ത്.... എം.ആർ.മേനോനാണ് എന്നോടു പറഞ്ഞത്.. രക്ഷപ്പെട്ടോളൂ.. അല്ലെങ്കിൽ കൊന്നു കളയും എന്ന് പറഞ്ഞു...അങ്ങിനെയാണ് തിരുവനന്തപുരം വിട്ടത്.

വേറെ ഒരു പ്രശ്‌നം വന്നത് എന്നെ തിരുവനന്തപുരത്ത് ഒരു വീട്ടിലും എന്നെ താമസിപ്പിക്കാൻ സമ്മതിച്ചിട്ടില്ല. ഒരു ബന്ധുവീട്ടിലും താമസിക്കാൻ സമ്മതിച്ചില്ല. എന്നെ ഇറക്കിവിടും. അങ്ങിനെ ഞാൻ കോഴിക്കോട് ഒരു വീട്ടിൽ പോയിട്ട് മാതൃഭൂമിയിൽ നോവൽ എഴുതി അവിടെ താമസിച്ച സമയത്ത് അവിടെ അവിഹിത ബന്ധം എന്ന് പറഞ്ഞു പരത്തി.. നമുക്ക് ജീവിക്കാൻ പറ്റുമോ? നാലഞ്ചു തവണ ഹിമാലയത്തിൽ പോയിട്ട് ഞാൻ ഗംഗയിൽ ചാടാൻ തീരുമാനിച്ചതാണ്. നമുക്ക് അങ്ങിനെയൊന്നും പറ്റില്ല... അജിത്ത് എന്റെ സകലസൗഭാഗ്യങ്ങളും തട്ടിത്തെറുപ്പിച്ച ആളാണിത്.... എനിക്ക് സഹോദരിയുണ്ട്.. സഹോദരീ ഭർത്താവുണ്ട്....എനിക്ക് എന്റെ അനുജനുണ്ട്... ഒന്ന് ആലോചിക്കണം... എന്റെ മകൻ ആയി ജനിച്ചവന്റെ വിവാഹം ആണെങ്കിൽ ഞാൻ അല്ലെ നടത്തുക... അച്ഛനും അമ്മയും തമ്മിൽ അഭിപ്രായവ്യത്യാസവും ഡിവോഴ്‌സും ആയെന്നു തന്നെ വിചാരിക്കുക... ഒരു വാക്ക്.... ആ കല്യാണക്കുറി ഒന്ന് നോക്കണം... താഴെ സൺ ഓഫ് സുനിൽകുമാർ... ഏത് സുനിൽകുമാർ....ഇനീഷ്യൽ പോലുമില്ല.... അതിനു ഇവരെല്ലാം കൂട്ടുനിന്നു... പണം അത് ഏറ്റു..

കഴിഞ്ഞ ഡിസംബർ ആറിനു നടന്ന വിവാഹമാണ്. ഈ അജിത്താണ് മകന്റെ വിവാഹം നടത്തിയത്. ഇങ്ങിനെയൊക്കെ ചെയ്യാമോ? ഞാൻ ഒരു പിതാവല്ലേ... ഏറ്റവും മോശപ്പെട്ട പിതാവ് തന്നെ ആയിക്കോട്ടെ...ഈ പണമെന്നു പറഞ്ഞാൽ വലിയ ഒരു പരുന്താണ്... എന്റെ സഹോദരീ ഭർത്താവായ ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ പോലും എന്നെ വിളിച്ചില്ല. പകരം ഇവരെല്ലാം എന്റെ സകല ബന്ധുക്കളുടെ അടുത്ത് പോലും പോയി വിവാഹം നടത്തി. അച്ഛൻ... എന്ന് പറയുന്ന ആൾ... ഞാൻ വിവാഹമോചനം നേടിയ ആളാണ്...എന്ത് കാരണം കൊണ്ടായാലും എന്റെ മകൻ ആണെങ്കിൽ എന്നെ വിളിക്കേണ്ടേ....അച്ഛന്റെ അനുഗ്രഹം വേണ്ടേ.... അതിനു ഇവർ ആരും തയ്യാറായില്ല. ഈ അജിത്ത് നിന്നാണ് ഈ വിവാഹം നടത്തിക്കൊടുത്തത്. അതൊന്നും ചെയ്യാൻ പാടില്ല...അജിത്തിന് ഒരു മകനുള്ളതല്ലേ...അജിത്ത് മൂല്യങ്ങളെ മറന്നുപോയി...ഇപ്പോൾ എനിക്കൊന്നും ദുഃഖമില്ല. ഒരാൾ പോലും ആ പൂജപ്പുരയിൽ... കൗൺസിലർ ആയ മഹേശ്വരൻ നായർ എന്ന് പറയുന്ന മനുഷ്യനാണ് എന്റെ കാര്യങ്ങൾ ഇവരോട് സംസാരിച്ചത്. അത് ചെയ്യേണ്ട അവശ്യമില്ല... ഇതിനകത്ത് ഒരു അസത്യങ്ങളുമില്ല....അതിൽ വലിയ അത്ഭുതം എന്റെ വിവാഹത്തിനു ഈ പെൺകുട്ടിയെ കാണാൻ വരാൻ പോലും എന്റെ സഹോദരീ ഭർത്താവായ വിജയകൃഷ്ണനോ സഹോദരി ആശയോ എന്റെ സഹോദരൻ സുധീർ പരമേശ്വരനോ ആരും വന്നില്ല. എന്നാൽ ഈ കല്യാണത്തിനു ഏറ്റവും മുന്നിൽ വന്ന് എല്ലാ ബന്ധുക്കളെയും വിളിച്ച് ഈ വിവാഹം നടത്തിയത് അവരാണ്. അതാണ് എന്നെ മുറിവേൽപ്പിക്കുന്നത്...അല്ലാതെ ഈ അജിത്തൊന്നുമല്ല...ഞാൻ എല്ലാം എന്റെ മനസ്സിൽ നിന്നും കളയുകയാണ്....

ഭാര്യയും മക്കളും ഭ്രാന്ത് എന്ന് പറഞ്ഞാൽ ഭ്രാന്ത് തന്നെ...ഭ്രാന്തില്ലെന്ന് സമൂഹം വിശ്വസിക്കില്ല. പിന്നെ നമ്മൾ രക്ഷപ്പെടുക എന്നുള്ളതാണ്. ഇവിടെ നിന്നാൽ ഒന്നുകിൽ ഭ്രാന്തനാകും അല്ലെങ്കിൽ തട്ടും... അതിനകത്ത് ഒരു സംശയവുമില്ല.. തിരുവനന്തപുരത്ത് ഞാൻ താമസിച്ച ഫ്‌ളാറ്റിലേക്ക് അജിത്തിനെ ആനയിച്ചത് തമ്പിയാണ്. ഗ്രീൻ ടിവിയിലെ തമ്പി... പുള്ളി എപ്പോഴും എന്റെ ഭാര്യയെ സപ്പോർട്ട് ചെയ്യും. പുള്ളി ഭയന്നിട്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്... പുള്ളിക്ക് നിലനിൽപ്പിന്റെ ഒരു വിഷയമുണ്ടല്ലോ... തമ്പിക്ക് ഭാര്യ, കുടുംബം, കുട്ടികൾ എല്ലാമുണ്ട്... എന്റെ കയ്യിൽ ഒന്നുമില്ലല്ലോ കൊടുക്കാൻ.... നമുക്ക് പോലും ഭക്ഷണത്തിനു ബുദ്ധിമുട്ടുമ്പോൾ എങ്ങിനെ ജീവിക്കണം എന്ന് അറിയാത്ത ഘട്ടത്തിൽ അങ്ങിനെ സംഭവിക്കുന്നതായിരിക്കും. തമ്പിയാണ് അജിത്തിന് എന്റെ രഹസ്യ ഫ്‌ളാറ്റ് കാണിച്ചു കൊടുത്തത്. കൂട്ടി വന്നതും തമ്പി തന്നെ.. തമ്പി റോഡ് സൈഡിൽ നിന്ന ആളാണ്. തമ്പിക്ക് ജോലി കൊടുക്കാൻ എതിര് നിന്നത് എന്റെ ഭാര്യയായിരുന്നു. അഭിനയിക്കാൻ റോൾ കൊടുത്തു. അഭിനയിപ്പിച്ചു.. ജ്യോതിഷം പ്രോഗ്രാം ചെയ്തു കൊടുത്തു.. ഇറങ്ങിപ്പോയപ്പോൾ ഒരുത്തനും... ...മോനെ.. ഇറങ്ങിപ്പോടാ എന്ന് പറഞ്ഞപ്പോൾ ഒരൊറ്റ ഒരുത്തനും മിണ്ടിയില്ല... തലയുയർത്തി നോക്കിയില്ല... ഗ്രീൻ ടിവി ഇപ്പോൾ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.

ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല...ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്. തെറ്റ് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടും. സത്യം മാത്രം നിലനിൽക്കും എന്നുള്ളതിന്റെ തെളിവ് ആണിത്. ശത്രുക്കൾക്ക് പോലും എന്റെ ഗതി ഉണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം. അവൻ എന്നെ ബാസ്റ്റഡ് എന്ന് വിളിച്ചു.. കോടതിയിൽ വെച്ച്... ഞാൻ എന്റെ പുസ്തകത്തിൽ അത് എഴുതിയിട്ടുണ്ട്.... എനിക്ക് അതിൽ ഒന്നും ദുഃഖമില്ല.. അവൻ ഒരച്ഛൻ ആകുമ്പോഴാണ് അതിന്റെ വിലയറിയുക.... അല്ലേ...ബാസ്റ്റഡിന് അച്ഛൻ ആരെന്നു മനസിലാകണമെങ്കിൽ ഒരു കുഞ്ഞു ജനിക്കണം. ഇവനെയൊക്കെ വളർത്തിയത് എങ്ങിനെ എന്ന് അറിയാവുന്ന ഒരുപാട് പേരുണ്ട്... എന്റെ പുസ്തകത്തിൽ എഴുതിയ ഏതെങ്കിലും ഭാഗത്തിൽ ഒരു അസത്യം ഉണ്ടെന്നു ആരെങ്കിലും പറയട്ടെ.... ഞാൻ സത്യത്തിൽ വിശ്വസിക്കുന്ന ആളാണ്. ദൈവത്തിന്റെ വിധിക്ക് അകത്ത് വിടുകയാണ്. മൂന്നാർ മറയൂർ കാന്തല്ലൂരാണ് എന്റെ ആശ്രമം...എനിക്ക് വലിയ വരുമാനമൊന്നുമല്ല... വലിയ ക്ഷേത്രം പണിയാനുള്ള അവസ്ഥയൊന്നുമില്ല...കാര്യങ്ങൾ പറയാൻ എനിക്ക് രാശികൾ വേണ്ട... തിരുവനന്തപുരം കുമാരപുരത്ത് എന്റെ ഓഫീസുണ്ട്. രാശിയില്ലാതെ ഫലം പറയുന്ന ഓഫീസ്...എനിക്ക് രാശി വേണ്ട.... അല്ലാതെ തന്നെ ഞാൻ ഫലം പറയും...അവിടെ നല്ല തിരക്കുണ്ട്... കണ്ണേശു ഉപാസനയാണ്...

എനിക്ക് അൻപത്തിയേഴ് വയസായി. എനിക്ക് ഭക്ഷണം തരാനോ നോക്കാനോ ആരും ഇല്ലാതായപ്പോൾ ... ഞാൻ എന്റെ അവസ്ഥ പറഞ്ഞതാണ്...സുനിൽ കോടതിയിൽ പോകട്ടെ... ഡിവോഴ്‌സ് കൊടുത്തേക്കാം... ഞാൻ എന്റെ എല്ലാ സ്വത്തുക്കളും വിട്ടുകൊടുത്തു...എന്റെ പുസ്തകങ്ങൾ ഇല്ലാതെ വേറെ ഒന്നും ഞാൻ എടുത്തിട്ടില്ല. പുസ്തകങ്ങൾ അല്ലാതെ ഒരു തരി മണ്ണുപോലും ഞാൻ വേണ്ടെന്നു വെച്ചു. സകലതും കൊടുത്തു. ഞാൻ രണ്ടാമത് വിവാഹം ചെയ്തു. കാരണം എന്നെ നോക്കാനാരുമില്ല. ഇപ്പോൾ എനിക്ക് തൃപ്തിയുണ്ട്.. ജീവിക്കാൻ... കുറച്ചുകാലം ആൾക്കൂട്ടത്തിൽ ഒരാളായി... ആരും അറിയാതെ തീരണം എന്നാണ് എന്റെ ആഗ്രഹം...അല്ലാതെ എനിക്ക് ഇവരോട് പക വീട്ടാനോ... അതിനുള്ള മാനസിക അവസ്ഥകളില്ല...

ഏഴു തവണ ഹിമാലയം ഞാൻ നടന്നു കയറി.. മഹാഭാരതം ഗുരുവിനെ ബെയ്‌സ് ചെയ്തു എഴുതി. അല്ലാതെ അമേരിക്കയിൽ നിന്ന് എന്റെ ആത്മകഥ ഇംഗ്ലീഷിൽ ഇറങ്ങുമോ? എല്ലാ പുസ്തകങ്ങളും അങ്ങിനെ പരിവർത്തനം ചെയ്ത്.... ആരും അറിയാതെ... തീരണം എന്നാണ് എന്റെ ആഗ്രഹം... എന്റെ ആഗ്രഹമാണിത്. ഒരു കാലത്ത് എല്ലാവരും അറിയപ്പെടണം ആഗ്രഹിച്ചപ്പോൾ ഉണ്ടായ വിപത്തുകളിൽ ഒന്നാണിത്... ധനമുണ്ടാക്കുക...എല്ലാവരാലും അറിയപ്പെടുക... പ്രശസ്തിയുണ്ടാക്കുക അങ്ങിനെയെല്ലാം.... അതിൽ നിന്നൊക്കെ മാറിയിട്ട്... എന്റെ വിയർപ്പും അധ്വാനവും... ഞാൻ പൂജപ്പുരയിൽ എന്റെ അധ്വാനം മുഴുവൻ ചിലവഴിച്ച് ഗ്രീൻ ടിവിയുണ്ടാക്കി... എനിക്ക് അതിൽ ഒന്നും ദുഃഖമില്ല...ഞാൻ എല്ലാം ഈശ്വരന് സമർപ്പിച്ച് കഴിഞ്ഞയാളാണ്...

ഇപ്പോൾ മറുനാടൻ വാർത്ത കണ്ടു ആളുകൾ മുഴുവൻ എന്നെ വിളിക്കുമ്പോൾ എനിക്ക് അത്ഭുതമാണ്. ഇന്നലെത്തെ വാർത്ത കണ്ടു തൊടുപുഴയിൽ നിന്നും കർഷകൻ വിളിച്ചു... ഞാൻ ഈ കപടസന്യാസിയുടെ ആത്മകഥ വായിച്ചു... ഞാൻ എന്നും പള്ളിയിൽ പോയി പ്രാർത്ഥിക്കും... സാറിനെ സത്യം തെളിയാൻ... നിങ്ങൾ ഇന്നലെ നൽകിയ വാർത്ത വായിച്ചു കഴിഞ്ഞാണ് എന്നെ വിളിച്ചത്... ഞാൻ വെറും കർഷകനാണ്... ഞാൻ ആ ബുക്ക് വായിച്ചു എല്ലാ ദിവസവും ഞാൻ പോയി പ്രാർത്ഥിക്കും... സത്യം തെളിയണേ എന്ന്... അതാണ് വിളിച്ചത്... സത്യത്തിനു മൂല്യച്യുതി വന്നിട്ടില്ല... അതാണ് നോക്കേണ്ടത്. ആളുകളെ ഇപ്പോൾ റോഡിൽക്കൂടി പോകുമ്പോൾ എന്റെ വേഷം കണ്ടാണ് ശ്രദ്ധിക്കുന്നത്...ഞാൻ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് നടന്ന ആളാണ്.. ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു.. ഇതിൽ ഒന്നും കാര്യമില്ലെന്ന് സുനിൽ പരമേശ്വരൻ പറഞ്ഞു നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP