Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുഷ്പാഞ്ജലി സ്വാമിയുടെ വേദന കേട്ട് അനാശാസ്യവും വാറ്റും ഒഴിപ്പിച്ച് ഭാർഗവീനിലയത്തിലെ ആദ്യ താമസക്കാരനായത് പിപി മുകുന്ദൻ! കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുമ്പോൾ എംവി രാഘവൻ മുണ്ട് മടക്കി കുത്തി കയറി വന്നതും ഇതേ കാര്യലയത്തിൽ; ശക്തി കേന്ദ്രത്തിലെ ബോംബേറിന് പകരമെടുത്തത് ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിന്റെ ജീവൻ; പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലം മഠത്തിന് നൽകിയത് കവടിയാർ കൊട്ടാരവും; സിപിഎമ്മും ആർ എസ് എസും നേർക്കുനേർ ഏറ്റുമുട്ടുന്ന മുഞ്ചിറ മഠത്തിന്റെ കഥ

പുഷ്പാഞ്ജലി സ്വാമിയുടെ വേദന കേട്ട് അനാശാസ്യവും വാറ്റും ഒഴിപ്പിച്ച് ഭാർഗവീനിലയത്തിലെ ആദ്യ താമസക്കാരനായത് പിപി മുകുന്ദൻ! കണ്ണൂരിലെ സിപിഎമ്മിനെ നിയന്ത്രിക്കുമ്പോൾ എംവി രാഘവൻ മുണ്ട് മടക്കി കുത്തി കയറി വന്നതും ഇതേ കാര്യലയത്തിൽ; ശക്തി കേന്ദ്രത്തിലെ ബോംബേറിന് പകരമെടുത്തത് ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിന്റെ ജീവൻ; പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലം മഠത്തിന് നൽകിയത് കവടിയാർ കൊട്ടാരവും; സിപിഎമ്മും ആർ എസ് എസും നേർക്കുനേർ ഏറ്റുമുട്ടുന്ന മുഞ്ചിറ മഠത്തിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിമാരുടെ അധീനതയിലായ മുഞ്ചിറ മഠം മാറിയതോടെ ആർഎസ്എസ്-സിപിഎം ഭാഗങ്ങളിൽ കരുനീക്കം ശക്തമായി. മുഞ്ചിറ മഠം മോചിപ്പിക്കാൻ സിപിഎം പിന്തുണയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാജ്ഞലി സ്വാമിയാർ ശ്രമിക്കുന്നു എന്നാണ് ആർഎസ്എസ് ആരോപണം. എന്നാൽ കൈയേറ്റം ഒഴിപ്പിക്കലാണ് ലക്ഷ്യമെന്ന് സ്വാമിയും പറയുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായി മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ ശ്രീപരമേശ്വര ബ്രഹ്മാനന്ദ തീർത്ഥയെ അവരോധിക്കുന്ന ചടങ്ങ് പല തവണ മാറ്റി വച്ചിരുന്നു. അന്ന് എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷിന്റെ നിസ്സഹകരണം മൂലം മൂന്ന് തവണ ചടങ്ങ് നടന്നില്ല. ഒടുവിൽ ആർഎസ്എസ് ഇടപെടലായിരുന്നു സ്വാമിക്ക് ആശ്വാസമായത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ടു മഠങ്ങളിലെ പുഷ്പാഞ്ജലി സ്വാമിയാന്മാരാണുള്ളത്. ശ്രീശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരൻ തൃശ്ശൂരിൽ സ്ഥാപിച്ച നടുവിൽ മഠത്തിനും ശങ്കരശിഷ്യനായ തോടകാചാര്യരുടെ പരമ്പരയിൽപ്പെട്ട മുഞ്ചിറ മഠത്തിനും ആണ് ക്ഷേത്രത്തിൽ പുഷ്പാഞ്ജലി ചെയ്യാൻ അവകാശമുള്ളത്. ഇതിൽ മുഞ്ചിറ മഠത്തിന് മുപ്പത് വർഷത്തോളം അവകാശികൾ ഇല്ലായിരുന്നു. ഈ സമയത്തായിരുന്നു ഇത് ആർഎസ്എസ് കേന്ദ്രമായത്.

പരമ്പരാഗതമായി പുഷ്പാജ്ഞലി സ്വാമിയാർ താമസിച്ചു വരുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസിന്റെ കൈവശമാണ്. മുഞ്ചിറ മഠത്തിൽ താമസിച്ച് ചാതുർമാസ വ്രതം അനുഷ്ഠിക്കാൻ പുഷ്പാഞ്ജലി സ്വാമിയാർ പോയപ്പോൾ ആർഎസ്എസ് അത് തടസപ്പെടുത്തിയെന്നാണ് ആരോപണം. യഥാർത്ഥത്തിൽ കവടിയാർ കൊട്ടാരത്തിന്റേതായിരുന്നു ഈ സ്ഥലവും. ഈ സ്ഥലം വാടകയ്ക്കാണ് ആർഎസ്എസ് മുഞ്ചിറ മഠത്തിൽ നിന്ന് ഏറ്റെടുക്കുന്നത്. ആർഎസ്എസ് നേതാവായിരിക്കെ പിപി മുകുന്ദനാണ് മുഞ്ചിറയിൽ പോയി വാടക ചീട്ടും എഴുതിയത്. ഈ വാടക ഇപ്പോൾ കൊടുക്കുന്നില്ലെന്നാണ് സൂചന.

1980കളിലാണ് മുഞ്ചിറ മഠം ആർഎസ്എസിന്റെ കൈവശം വരുന്നത്. ഭാർഗവി നിലയവും വാറ്റ് കേന്ദ്രവുമായി നിലകൊള്ളുകയായിരുന്നു ആ കാലങ്ങളിൽ മുഞ്ചിറ മഠം. മുഞ്ചിറ മഠത്തിനു മുന്നിൽക്കൂടി ആ കാലത്ത് സ്ത്രീകൾ തന്നെ നടന്നുപോകാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ ഘട്ടത്തിലാണ് ആർഎസ്എസ് ഇടപെടൽ വരുന്നത്. അന്ന് തിരുവനന്തപുരത്ത് ആർ എസ് എസിന്റെ ശക്തനായ നേതാവ് പി.പി.മുകുന്ദൻ ആയിരുന്നു. മുകുന്ദന്റെ നേതൃത്വത്തിലാണ് മുഞ്ചിറ മഠത്തിലേക്ക് ആർഎസ്എസ് കടന്നുകയറിയത്. വാറ്റ് കേന്ദ്രം തകർക്കുകയും മുഞ്ചിറ മഠം ശുദ്ധീകരിക്കുകയുമായിരുന്നു.

ആരും താമസമില്ലാതിരുന്ന മുഞ്ചിറ മഠത്തിൽ ആദ്യം താമസവും മുകുന്ദൻ തന്നെയായിരുന്നു. പടിഞ്ഞാറേ കോട്ടയിൽ ഉള്ളവർ സന്തോഷിച്ച സമയം കൂടിയായിരുന്നു അതെന്നു ഈ കയ്യേറ്റത്തിനു സാക്ഷിയായ ആളുകൾ മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. . ആൾപ്പാർപ്പില്ലാത്ത മുഞ്ചിറ മഠത്തിനു മുന്നിൽ കൂടി ആർക്കും ധൈര്യമായി പോകാം. മുഞ്ചിറ മഠം കൈവശപ്പെടുത്തിയ സമയത്തും അതിനു ശേഷവും ബിജെപി-ആർഎസ്എസ് നേതാക്കൾ മഠത്തിനു കാവലായിരുന്നു.

ഈ സമയത്താണ് അന്ന് സിപിഎമ്മിന്റെ എല്ലാമെല്ലാമായിരുന്ന എം വിരാഘവൻ മുഞ്ചിറ മഠത്തിലേക്ക് കയറിവരുന്നത്. കണ്ണൂർ രാഷ്ട്രീയം എംവി രാഘവൻ നിയന്ത്രിക്കുന്ന കാലം കൂടിയായിരുന്നു അത്. ഈ ഘട്ടത്തിൽ തന്നെയാണ് എം വിരാഘവൻ മുഞ്ചിറ മഠത്തിലേക്ക് കടന്നു എത്തുന്നത്. അന്ന് കുറെ ആർഎസ്എസുകാർ മുഞ്ചിറ മഠത്തിൽ താമസമുണ്ടായിരുന്നു. രാഘവനെ കണ്ടപ്പോൾ എല്ലാവര്ക്കും അത്ഭുതവുമായി. കണ്ണൂരിലെ രാഷ്ട്രീയ പ്രശ്‌നവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് രാഘവൻ അന്ന് മുഞ്ചിറ മഠത്തിൽ എത്തിയത്. ഇത്തരത്തിൽ ആർ എസ് എസിന് ഏറെ ഓർമകളുള്ള കെട്ടിടമാണ് ഇത്.

മുകുന്ദൻ ആർ എസ് എസിൽ നിന്ന് ബിജെപിയിൽ എത്തി. അപ്പോഴും ആർ എസ് എസിന്റെ വിഭാഗ് കാര്യാലയമായിരുന്നു ഈ കെട്ടിടം. അന്ന് തിരുവനന്തപുരത്തെ ആർഎസ്എസ്-സിപിഎം സംഘർഷങ്ങളിൽ വിവാദങ്ങളിലെത്തിയ കെട്ടിടം. ഈ ഭാഗത്തേക്ക് സിപിഎം നടത്തിയ ബോംബേറിന്റെ പ്രതികാരം കൂടിയായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിന്റെ കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന് ശേഷം സിപിഎം ഭരണത്തിലിരിക്കെ പലപ്പോഴും ഇവിടെ പൊലീസ് റെയ്ഡിനെത്തി. ആർക്കും കടന്ന് ചെല്ലാനാകാത്ത സ്ഥലമായതു കൊണ്ട് തന്നെ ആർ എസ് എസിന്റെ ഗൂഡ കേന്ദ്രമാണിതെന്ന് സിപിഎം ആരോപണം ഉന്നയിച്ചു. അന്നൊന്നും മുഞ്ചിറ മഠത്തിന്റെ സ്വാമി അവിടെ ഉണ്ടായിരുന്നില്ല.

വിവാദങ്ങൾ പലതുണ്ടായപ്പോൾ ഇതിന് തൊട്ടടുത്ത് തന്നെ ആർഎസ്എസ് പുതിയ കാര്യാലയം നിർമ്മിച്ചു. ഇതോടെയാണ് ഇത് ബാലസദനമാകുന്നത്. അനാഥരായ കുട്ടികളുടെ അഭയകേന്ദ്രമായി ഇത് മാറി. ഈ സമയത്താണ് മുഞ്ചിറ മഠത്തിന്റെ അവകാശവുമായി പുതിയ സ്വാമി എത്തുന്നത്. തുടക്കത്തിൽ പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. പെട്ടെന്ന് മഠത്തിന്റെ അവകാശത്തിൽ തർക്കമായി. ഇത് വിവാദമാക്കാൻ സിപിഎം എത്തിയതും സ്വാഭാവികമായി.

പുഷ്പാഞ്ജലി സ്വാമിയാരെ മുന്നിൽ നിർത്തി മുഞ്ചിറ മഠം തിരികെ പിടിക്കാനാണ് സിപിഎം ശ്രമമെന്നാണ് ആർഎസ്എസ് കരുതുന്നത്. ആർഎസ്എസ് കോട്ടയായ പടിഞ്ഞാറേ നടയിൽ മധ്യഭാഗത്ത് നിലനിൽക്കുന്ന മുഞ്ചിറ മഠം തിരികെ പിടിച്ചാൽ ഓർക്കാപ്പുറത്ത് ആർഎസ്എസിനുള്ള പ്രഹരമായി അത് മാറുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. മറുഭാഗത്ത് മഠം കൈവശം തന്നെ വയ്ക്കാനുള്ള ആസൂത്രണത്തിലും പുഷ്പാഞ്ജലി സ്വാമിയാരെ മുന്നിൽ നിർത്തിയുള്ള സിപിഎം രാഷ്ട്രീയത്തിനും കടുത്ത പ്രഹരമേൽപ്പിക്കാനാണ് ആർഎസ്എസ് ഒരുങ്ങുന്നത്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു തൊട്ടടുത്തുള്ള മുഞ്ചിറ മഠം ആർഎസ്എസ് കൈവശപ്പെടുത്തിയെന്നു ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയുടെ ആരോപണം വന്നതോടെയാണ് മഠം വിവാദങ്ങളിലേക്ക് നീങ്ങിയത്. മഠത്തിൽ നിന്ന് അനുഷ്ടിക്കേണ്ട തന്റെ ചാതുർമാസ വ്രതം അനുഷ്ഠിക്കുന്നതിൽ തടസം നേരിട്ടെന്നും പുഷ്പാഞ്ജലി സ്വാമിയാർ രംഗത്ത് വന്നതോടെ ശബരിമലയിൽ ഉൾപ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആചാരസംരക്ഷണത്തിനു വാദിക്കുന്ന ആർഎസ്എസ് ആചാരലംഘനം നടത്തിയെന്ന ആക്ഷേപവും സിപിഎം ഉയർത്തുന്നു.

ഇത് മുഞ്ചിറ മഠം അല്ലെന്നും തങ്ങളുടെ ബാലസദനം ആണെന്നുമാണ് പുഷ്പാഞ്ജലി സ്വാമിയാരോട് ആർഎസ്എസ് നേതാക്കൾ പറഞ്ഞതെന്ന് സിിപഎം പറയുന്നു. ഇതോടെ പുഷ്പാഞ്ജലി സ്വാമിയാരും തന്റെ വാദങ്ങൾ ശക്തിപ്പെടുത്തി രംഗത്ത് വരന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP