Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനോരമ എഡിറ്ററെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്യാൻ മാത്രം ഒരു സാധാരണ പൊലീസുകാരന് കഴിയുന്നു; പൊലീസുകാരോട് പോലും സാറെ എന്ന് വിളിച്ച് മര്യാദയോടെ സംസാരിക്കാൻ മനോരമ എഡിറ്ററും; വാർത്തകൾ മൂടി വയ്ക്കാൻ പറ്റാത്ത കാലത്ത് ഏത് സാധാരണക്കാരനും പത്രങ്ങളെ തിരുത്താമെന്ന് വ്യക്തമാക്കി തങ്കമണിയിലെ പൊലീസുകാരൻ; സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്ത ഒരു ടെലിഫോൺ സംഭാഷണം ഇങ്ങനെ

മനോരമ എഡിറ്ററെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്യാൻ മാത്രം ഒരു സാധാരണ പൊലീസുകാരന് കഴിയുന്നു; പൊലീസുകാരോട് പോലും സാറെ എന്ന് വിളിച്ച് മര്യാദയോടെ സംസാരിക്കാൻ മനോരമ എഡിറ്ററും; വാർത്തകൾ മൂടി വയ്ക്കാൻ പറ്റാത്ത കാലത്ത് ഏത് സാധാരണക്കാരനും പത്രങ്ങളെ തിരുത്താമെന്ന് വ്യക്തമാക്കി തങ്കമണിയിലെ പൊലീസുകാരൻ; സോഷ്യൽ മീഡിയ ആവേശത്തോടെ ഏറ്റെടുത്ത ഒരു ടെലിഫോൺ സംഭാഷണം ഇങ്ങനെ

തിരുവനന്തപുരം: ഒരു സാധാരണ പൊലീസുകാരന് മനോരമയുടെ ഓഫീസിലേയ്ക്ക് വിളിച്ച് മുതിർന്ന ഒരു എഡിറ്ററെ ചോദ്യം ചെയ്യാൻ കഴിയുമെന്നു ഈ അടുത്ത കാലത്ത് വരെ ആർക്കെങ്കിലും ഊഹിക്കാൻ പറ്റുമായിരുന്നോ? അങ്ങനെ ഒരു കോൾ ചെന്നാൽ അഹങ്കാരത്തോടെ മറുപടി പറഞ്ഞു ഫോൺ വെയ്‌പ്പിച്ച ശേഷം ഒരൊറ്റ കോൾ നടത്തി പൊലീസുകാരനെ സ്ഥലം മാറ്റുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യാൻ മനോരമയ്ക്ക് അനായാസം കഴിയുമായിരുന്നു. അതുപോലെ തന്നെ ഒരു സാധാരണ പൊലീസുകാരന് മനോരമയുടെ ഡെസ്‌കിൽ വിളിച്ച് മുതിർന്ന ഒരു എഡിറ്ററെ ചോദ്യം ചെയ്യാനും കഴിയുന്ന കാലം ആയിരുന്നില്ല. അതിനുള്ള ധൈര്യം ഒരു പൊലീസുകാരനും ഇല്ല എന്നതാണ് സത്യം.

എന്നാൽ അതൊക്കെ പഴയ കഥയാണ്. വാർത്തകൾ മൂടിവെയ്ക്കാൻ കഴിയാത്ത, ഏത് ടെലിഫോൺ സംഭാഷണങ്ങളും റെക്കോർഡ് ചെയ്യപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്ന ഇക്കാലത്ത് ഏത് സാധാരണക്കാരനും ഏത് വലിയവനെയും തിരുത്താവുന്ന അവസ്ഥയാണ്. അതറിയാവുന്നതുകൊണ്ട് ഏത് പൊലീസുകാരൻ വിളിച്ചാലും എത്ര വളിയ എഡിറ്റർ ആണെങ്കിലും ക്ഷമയോടെയും, സംയമനത്തോടെയും അങ്ങേയറ്റം വരെ പോവുകയും ചെയ്യും. മനോരമയുടെ അസിസ്റ്റന്റ് എഡിറ്റർ മാത്യു ശങ്കരത്തിനെ ക്ഷമയുടെ അങ്ങേയറ്റം വരെ നയിച്ചു സംയമനം പാലിച്ച തങ്കമണിയിലെ ജോസഫ് എന്ന പൊലീസുകാരന്റെ കഥ എടുത്താൽ മാത്രം മതി ഇതിന് ഉദാഹരണമായി.

ഈ മാസം ഒന്നാം തിയ്യതി ഇറങ്ങിയ മലയാള മനോരമ അതിരാവിലെ മകൾ കൊണ്ടു വന്ന് കാണിച്ചപ്പോഴാണ് ഇടുക്കി കാമാക്ഷി സ്വദേശിയും തങ്കമണി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ജോസഫ് ആ വാർത്ത കാണുന്നത്. അതിരു തർക്കം സംബന്ധിച്ച പ്രശ്നത്തിൽ ക്രമസമാധാന പ്രശ്നം ഉടലെടുത്തതിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയശേഷം പറഞ്ഞയച്ച ഷിബു ഗോപാലൻ എന്ന കർഷകനെ പൊലീസ് മർദ്ദിച്ചുവെന്നും മൂത്രം കുടിപ്പിച്ചുവെന്നുമാണ് വാർത്ത... വാർത്ത വായിച്ച മകൾ അച്ഛനോടു പറഞ്ഞത് കേട്ട് ആ പിതാവ് ഞെട്ടി. എന്റെ അച്ഛൻ ഒരു പൊലീസുകാരൻ ആകണ്ടയായിരുന്നു. വാർത്തയിലുള്ളത് വാസ്തവമല്ലന്ന് ജോസഫ് പറഞ്ഞുവെങ്കിലും മകളും കുടുംബാംഗങ്ങളും അത് വിശ്വസിക്കാൻ തയ്യാറായില്ല . സ്‌ക്കൂളിൽ ക്ളാസ് ഇല്ലാത്ത കാര്യം മനോരമയിലൂടെ അല്ലേ നമ്മൾ അറിയുന്നത്. പിന്നെ എങ്ങനെ അത് കള്ളമാകും എന്ന മകളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയ ജോസഫ് ഇക്കാര്യം സഹപ്രവർത്തകരോടും പറഞ്ഞു. അവരാണ് പത്രാധിപരെ വിളിച്ച് സത്യം പറയുന്നതിനെ കുറിച്ച് പറഞ്ഞത്. ഇതിനിടെ മകളുടെയും മകന്റെയും കൂട്ടുകാരും അദ്ധ്യാപികയായ ഭാര്യയുടെ സഹപ്രവർത്തകരും ഒക്കെ തങ്കമണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിൽ നിർത്തി. അങ്ങനെയാണ് കോട്ടയത്തെ മനോരമ ഓഫീസിൽ വിളിച്ചതെന്ന് ജോസഫ് തന്നെ മറുനാടനോട് പറഞ്ഞു.

മറ്റു പത്രങ്ങൾ വിശദീകരണവും തിരുത്തു ഒക്കെ കൊടുത്തിട്ടും മനോരമ ആദ്യം അതിന് തയ്യാറായില്ല. മാത്രമല്ല വാർത്ത കെട്ടിച്ചമച്ചതായതു കൊണ്ടാണ് തന്റെ ഐഡന്ററ്റിയും ഫോൺ നമ്പരും പറഞ്ഞ് എഡിറ്ററെ വിളിച്ചത്. എഡിറ്ററോടു സംസാരിച്ചത് റെക്കോർഡ് ചെയ്ത് മറ്റു പൊലീസുകാരെ കേൾപ്പിച്ചപ്പോൾ അവരാണ് പൊലീസുകാരുടെ ഗ്രൂപ്പിൽ ഇടാൻ നിർദ്ദേശിച്ചത് പൊലീസ് ഗ്രൂപ്പിൽ നിന്നും ആ ശ്ബദരേഖ ഇപ്പോൾ ലോകമാകെ വാട്സ്അപ്പ് വഴി പ്രചരിച്ചു കഴിഞ്ഞു. ഇതിനകം ഇരുനൂറിലധികം ആൾക്കാർ ജോസഫിനെ ഫോണിൽ ബന്ധപ്പെട്ടു. വാർത്തയുടെ യാഥാർത്ഥ കാര്യം അറിയാനും അഭിനന്ദിക്കാനുമാണ് പലരും വിളിച്ചതന്നെും സോഷ്യൽ മീഡിയ എന്ന സാധ്യത ഇല്ലാതിരുന്നുവെങ്കിൽ ഇത് ഉണ്ടാകുമായിരുന്നില്ലന്നും ജോസഫ് മറുനാടൻ മലയാളിയോടു പറഞ്ഞു.

വിളിച്ചതിന്റെ പിറ്റേ ദിവസം തന്നെ മനോരമ വിശദീകരണം നൽകിയെന്നും വാർത്ത കൊടുക്കുന്ന കാര്യം മനോരമയിൽ നിന്നും വിളിച്ചു പറഞ്ഞുവെന്നും ജോസഫ് വ്യക്തമാക്കി. ആക്ഷേപം സംബന്ധിച്ച് സ്റ്റേഷനിൽ നടന്ന കാര്യങ്ങലെ കുറിച്ച് ജോസഫ് പറയുന്നതിങ്ങനെ പീഡന കേസ് ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസിൽ പ്രതിയായ ഷിബു ഗോപാലൻ തന്റെ വീടിന് പുറകിൽ താമസിക്കുന്നവരുടെ വഴി അടയ്ക്കുന്നത് പതിവായി. അവർ കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയിട്ടും ഷിബുവിന്റെ അതിക്രമം തുടർന്നു. ഒരു ദിവസം തന്റെ ജീപ്പ് ക്രോസ് ചെയ്തിട്ട് ഷിബു അയൽവാസികളുടെ വഴി തടസപ്പെടുത്തി. ഇത് സംബന്ധിച്ച പരാതി വന്നപ്പോൾ ഇരുവിഭാഗത്തെയും എസ് ഐ സ്റ്റേഷനിൽ വിളിപ്പിച്ചു.

വഴി തടസപ്പെടുത്തിയ വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചപ്പോൾ ബോധം പോകുന്നതായി അഭിനയിച്ച ഷിബുവിനെ ബന്ധുക്കൾ തന്നെ ആശുപത്രിയിൽ കൊണ്ടു പോയി ഇത്രയും ആണ് അവിടെ നടന്നത്്. അന്ന് മധ്യസ്ഥ ചർച്ച നടത്തിയ എസ് എച്ച് ഒ വനിത എസ് ഐ യായ കെ ജെ ജോഷി യെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. അടുത്ത ദിവസം പത്രം കണ്ടപ്പോഴാണ് പറഞ്ഞതിന്റെ പൊരുൾ പിടി കിട്ടിയത്. അപ്പോഴും ഒന്നും തോന്നിയില്ല. മകളുടെ ഇടപെടൽ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.



തങ്കമണി സ്റ്റേഷനിലെ സിപി ഒ ജോസഫും മനോരമയിലെ അസിസ്റ്റന്റ് എഡിറ്ററും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം (വാട്‌സഅപ്പിൽ പ്രചരിക്കുന്നത്) ചുവടെ

പൊലീസുകാരൻ : മനോരമയല്ലേ
റിസപ്ഷനിസ്റ്റ് : അതെ
പൊലീസുകരാൻ: ഞാൻ തങ്കമണി പൊലീസ് സ്റ്റേഷനിൽ നിന്നാ വിളിക്കുന്നെ , ഇടുക്കിയിൽ നിന്ന് . ഞാൻ ഈ സ്റ്റേഷനിൽ വർക്ക് ചെ യ്യുന്ന പൊലീസുകാരനാ...എന്റെ പേര്. ജോസഫ് എന്റെ മൊബൈൽ നമ്പർ 8281982647
റിസപ്ഷനിസ്റ്റ്: എന്താ വിളിച്ചെ പൊലീസുകാരൻ എനിക്ക് നിങ്ങളുടെ എഡിറ്റർമാരെ ആരെങ്കിലും കിട്ടുമോ
റിസപ്ഷനിസ്റ്റ്  ഫോൺ കണക്ടു ചെയ്യുന്നു.
പൊലീസുകാരൻ: ഹലോ നമസ്‌ക്കാരം...ഞാൻ തങ്കമണി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ
ജോസഫ്. എന്റെ ഫോൺ നമ്പർ 8281982647 ആണ് അങ്ങേ തലയ്ക്കൽ ആരാ സംസാരിക്കുന്നത്
എഡിറ്റർ: കോട്ടയത്ത് മനോരമയിൽ മാത്യൂശങ്കരത്ത് . അസിസ്റ്റന്റ് എഡിറ്ററാണ്.
പൊലീസ്:ഞാൻ വിളിച്ചത് ഒരു വാർത്ത എഴുതുമ്പോൾ സത്യ സ്ഥിതി മനസിലാക്കിയിട്ട് ഇടണമെന്ന് പറയാനാ
എഡിറ്റർ: ഏതു വാർത്തയാ
പൊലീസ് : തങ്കമണി പൊലീസ് സ്റ്റേഷനെ സംബന്ധിച്ച വാർത്ത ഒരാളെ ഇടിച്ചു അവശനാക്കി മൂത്രം കുടിപ്പിച്ചെവെന്നാണ് വാർത്ത . ഒരു വാർത്ത ഇടുമ്പോൾ അതിന്റെ സത്യാവസ്ഥ മനസിലാക്കി ഇടുകയല്ലേ പത്ര ധർമ്മം ഞങ്ങൾ മൂന്നു ദിവസമായി വെയ്റ്റു ചെയ്യുകയായിരുന്നു.ആദ്യ ദിവസം എല്ലാ പത്രങ്ങളിലും വന്ന വാർത്തയാണിത് വാർത്തയുടെ സത്യാവസ്ഥ മനസിലാക്കുമ്പോൾ തിരുത്തി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ദീപിക, പ്രതിപക്ഷത്തിന്റെ വീക്ഷണം പോലും സത്യാവസ്ഥ മനസിലാക്കിയപ്പോൾ അതിനെക്കുറിച്ച് ശരിയായി വാർത്ത നൽകി.

എഡിറ്റർ:ഞാൻ സാറിന്റെ കൈയിൽ ഒരു മൊബൈൽ നമ്പർ തരാം.അദ്ദേഹം നമ്മുടെ ഇടുക്കി ജില്ലയിലെ സ്വന്തം സീനിയർ റിപ്പോർട്ടർ ആണ്.അദ്ദേഹത്തോടു സാർ ഇത്രയും പറഞ്ഞ് കഴിഞ്ഞാൽ അതിന്റെ വിശദീകരണം പത്രത്തിൽ വരും.

പൊലീസ് : ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങളുടെ പത്രത്തിലെ ഒരു സ്റ്റാഫിനെ നിങ്ങൾക്ക് നിയന്ത്രിക്കാൻ പറ്റില്ലെ ഞങ്ങൾ പുറത്തു നിന്നുള്ളവരാണോ നിയന്ത്രിക്കേണ്ടത്.ഞങ്ങളല്ലല്ലോ ശമ്പളം കൊടുക്കുന്നത് ശമ്പളം കൊടുക്കുന്നത് നിങ്ങളല്ലേ നിങ്ങളുടെ ജീവനക്കാരൻ ,ചെയ്യുന്ന പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് മനസിലാക്കേണ്ടത് നിങ്ങളുടെ കടമയാണ് തെറ്റാണെങ്കിൽ തിരുത്തണ്ടെ.
എഡിറ്റർ : അത് രണ്ടും ചെയ്യുന്നതിനാണ് ഞാൻ ഈ നമ്പർ തരുന്നത് .അദ്ദേഹമാണ് അതിന്റെ കറക്ഷൻ ചുമതലക്കാരൻ.
പൊലീസ് : അപ്പോൾ നിങ്ങളുടെ ഓഫീസിലിരിക്കുന്നവർക്ക് അതിന്മേൽ ഉത്തരവാദിത്വമില്ലന്നാണോ പറഞ്ഞു വരുന്നത്.
എഡിറ്റർ : സാർ ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ എന്ത് മറുപടി പറയും. ആദ്യമായിട്ട് ഒരാൾ ഇങ്ങനെ ചോദിക്കുവാ.....വളരെ സങ്കടത്തോടെയാ നിങ്ങളോടു മറുപടി പറയുന്നെ...യഥാർത്ഥത്തിൽ ഈ വിഷയം തിരുത്തുന്നതിനും ഈ വാർത്ത തന്നയാളെ സാറിന്റെ കയ്യിലോട്ടു തരുക എന്നതാണ് എന്റെ ഇവിടെത്തെ ജോലി.ആ ജോലിയാ ഞാൻ നിർവ്വഹിക്കുന്നത്. ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ചോദ്യം ചെയ്യുന്നത്.എനിക്കു മനസിലാകുന്നില്ല.
പൊലീസ് : ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ എന്നോടു പറയുക. ഞാൻ തിരുത്താൻ തയ്യാറാണ്.
എഡിറ്റർ : സാറ് പറഞ്ഞഥിൽ തെറ്റുണ്ട്്. പറഞ്ഞ കാര്യം ശരിയാണന്ന് ബോധ്യപ്പെടുത്താൻ ചുമതലയുള്ള ആളിന്റെ നമ്പർ തരാൻ അധികാരപ്പെട്ട ആളാണ് ഞാൻ. സാറിനെപോലെ ഒരാൾ വിളിച്ചുവെന്ന് പറയുന്നത് ഞങ്ങൾക്ക് ചെറുതല്ല വലിയ കാര്യമാ ഇപ്പോൾ ഞങ്ങളുടെ തെറ്റ് സാറ് ചൂണഅടി കാണിച്ചരിക്കുവാ .. അപ്പോൾ ആ തെറ്റ് ചെയ്ത ആളിനെ തിരുത്താൻ അർഹതയുള്ള അധികാരിയുടെ നമ്പരാ ഞാൻ തരുന്നെ.
പൊലീസ് : ഒരു കാര്യം പറയട്ടെ നമ്മൾ ഒരു സ്ഥാപനം നടത്തുമ്പോൾ സ്ഥാപനത്തിലെ ജീവനക്കാരെ നിയന്ത്രിക്കുന്നത് സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനാണ്.
എഡിറ്റർ : സാറിന്റെ നമ്പർ ഇങ്ങ് താ
പൊലീസ് : ഒരു കാര്യം കൂടി ഒരു വാർത്ത നിങ്ങൾക്ക് കിട്ടുമ്പോൽ അതിന്റെ സാംഗത്യം മനസിലാക്കണ്ടെ ഇത് നിസാര കാര്യമല്ല പൊലീസ് മർദ്ദനം നടത്തി തല്ലിയെന്നല്ല പറയുന്നെ .. ഒരാളെ മൂത്രം കുടിപ്പിച്ചെന്നാ.ഞങ്ങൾ ഗൗരവത്തോടെയാണിത് കാണുന്നത് ഞാനീ സംഭവങ്ങൾക്ക് മുഴുവൻ സാക്ഷിയാ....അതു കൊണ്ടാണ് ഞാൻ നിങ്ങളെ എന്റെ എല്ലാ വിവരങ്ങളും തന്ന് പരിചയപ്പെടുത്തിയത് നിങ്ങൾക്ക് എന്റെ മേൽ ആക്ഷേപം ഉണ്ടെങ്കിൽ എന്റെ മേലുദ്യോഗസ്ഥനോടു പറയാം.
എഡിറ്റർ : ഇനി സാറിന്റെ നമ്പർ ദയവായി തന്നാലും ഞാൻ ഒന്ന് കുറിച്ചോട്ടെ
പൊലീസ് : 8281982647
വീക്ഷണം പത്രം പോലും ശരിയായ രീതിയിൽ ആ വാർത്ത ഇട്ടിടുണ്ട്്. പ്രതിപക്ഷത്തിന്റെ കൈയിൽ ഇങ്ങനെ ഒരായുധം കിട്ടിയാൽ അവർ ഉപയോഗിക്കില്ലേ അവർക്കു പോലും ഇതിന്റെ സത്യം അറിയാം. ഈ അസാന്മാർഗിക പ്രവൃത്തിക്കാരനെ നിങ്ങൾ സംരക്ഷിക്കുന്നത് വഴി ഇവരെ നിയന്ത്രിക്കേണ്ട് ഞങ്ങൾ പൊലീസുകാരുടെ ശക്തി നിങ്ങൾ ക്ഷയിപ്പിക്കുകയാണ് നിങ്ങൾക്ക് വീടിന് ചുറ്റും മതിലുണ്ട് കാവലിന് ആളുണ്ട് നിങ്ങൾക്ക് പ്രശ്‌നം ഉണ്ടാകില്ല ഈ രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങൾ കിടന്നുറങ്ങുന്നതും രാവിലെ എണീറ്റ് സ്ത്രീകൾ ഓഫീസിലും കുട്ടികൾ സ്‌ക്കൂളിലും പോയി തിരിച്ചു വരുന്നത് പൊലീസ് സംവിധാനം ശരിയായ രീതിയിൽ ഉള്ളതു കൊണ്ടാണ് ഞങ്ങൾ ഉറക്കം മിളച്ചും മഴയും വെയിലും കൊണ്ടും ജോലി ചെയ്യുന്നവരാ കുടുംബ കാര്യങ്ങൾ പോലും നോക്കാതെയാണ് പൊതുജനങ്ഹൾക്കായി പണി എടുക്കുന്നത് ഞങ്ങളെ വിമർച്ചോളു വിമർശിക്കുമ്പോ അതിനകത്ത് സത്യം ഉണ്ടോ എന്ന് നോക്കണം.ഞങ്ഹളുടെ നാട്ടിലുള്ളവർക്ക് സത്യാവസ്ഥ അറിയാം.ക്രമിനൽ കേസിലും പീഡനകേസിലും പ്രതിയായ ആളാ .. കക്ഷി നിങ്ങൾ നാട്ടിൽ വന്ന് അന്വേഷിച്ചു നോക്ക്. അയാളുടെ പൊറാട്ട് നാടകത്തിന് നിങ്ങൾ എല്ലാം ചൂട്ടു പിടിച്ചു. അതു കൊണ്ട് കുറച്ചു ഉദ്യോഗസ്ഥർ ബലിയാടായി. ന്യായത്തിനും നീതിക്കും വേണ്ടിയാണ് സാമൂഹ്യ വിരുദ്ധരോടു ഞങ്ങൾ ഏറ്റുമുട്ടുന്നത്.പത്രധർമ്മം പൊതുജനക്ഷേമമാണ് അതുകൊണ്ട് തിരുത്താനുള്ള മന സ്ഥിതി കാണിക്കണം. അപ്പൻ അപ്പുപ്പന്മാരുടെ കാലത്തെ മനോരമ വായിച്ചു കൊണ്ടിരുന്നതാ ഇപ്പോൾ മനോരമ നിർത്തി ഇനി ഞങ്ങൾ ഈ പത്രം വാങ്ങില്ല സർക്കൂലേഷന് വേണ്ടി അടിച്ചു കൂട്ടിക്കോ മീൻ കടയിൽ മീൻ പൊതിയാൻ വേണ്ടി ആ സാധനം ഉപയോഗിക്കും.
എഡിറ്റർ : ശരി...ഞാനിത് ന്യൂസ് എഡിറ്റർക്ക് എഴുതി കൊടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP