Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലോൺ എടുക്കുമ്പോൾ സ്ത്രീകൾ ആണെങ്കിൽ ഒരു ശതമാനം പലിശ; പുരുഷന്മാർ ആണെങ്കിൽ രണ്ടു ശതമാനം പലിശ; പുതിയ വീട് വച്ച് കടമായപ്പോൾ പ്രവാസി മലയാളി വിളിച്ചത് ശ്രീനാരായണ ഫിനാൻസിൽ; മൂന്നുലക്ഷം ലോൺ പാസാക്കിയെന്ന് പറഞ്ഞ് പ്രോസസിങ് ഫീസായി 9500 രൂപ; 36,000 രൂപ ഡിഡിയായി അയയ്ക്കാൻ കൂടി ആവശ്യപ്പെട്ടപ്പോൾ മനസ്സിലായി പണി പാളി; ശ്രീനാരായണ ഗുരുവിന്റെ ചിത്രവും എസ്എൻഡിപിയുടെ പേരും ഉപയോഗിക്കുന്ന കമ്പനിയിലേക്ക് മറുനാടൻ വിളിച്ചപ്പോൾ

ലോൺ എടുക്കുമ്പോൾ സ്ത്രീകൾ ആണെങ്കിൽ ഒരു ശതമാനം പലിശ; പുരുഷന്മാർ ആണെങ്കിൽ രണ്ടു ശതമാനം പലിശ; പുതിയ വീട് വച്ച് കടമായപ്പോൾ പ്രവാസി മലയാളി വിളിച്ചത് ശ്രീനാരായണ ഫിനാൻസിൽ; മൂന്നുലക്ഷം ലോൺ പാസാക്കിയെന്ന് പറഞ്ഞ് പ്രോസസിങ് ഫീസായി 9500 രൂപ; 36,000 രൂപ ഡിഡിയായി അയയ്ക്കാൻ കൂടി ആവശ്യപ്പെട്ടപ്പോൾ മനസ്സിലായി പണി പാളി; ശ്രീനാരായണ ഗുരുവിന്റെ ചിത്രവും എസ്എൻഡിപിയുടെ പേരും ഉപയോഗിക്കുന്ന കമ്പനിയിലേക്ക് മറുനാടൻ വിളിച്ചപ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ശ്രീനാരായണ ഫിനാൻസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനി കേരളത്തിൽ തട്ടിപ്പ് നടത്തുന്നതായി പരാതി. ലോൺ നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പ്രോസസിങ് ഫീസ് എന്ന പേരിൽ തുക ഈടാക്കുകയും ഡിഡി എടുത്ത് അയച്ച് നല്കാൻ ആവശ്യപ്പെട്ടു പണം പിടുങ്ങൽ ആണ് നടത്തുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രോസസിങ് ഫീസ് ആയി 9500 രൂപ നൽകിയപ്പോൾ അതിനു നല്കിയ രശീതിയിൽ എസ്എൻഡിപി ട്രസ്റ്റ് എന്ന് നൽകിയിരിക്കുന്നത് തന്നെ സംശയാസ്പദമായി നിൽക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ചിത്രവും എസ്എൻഡിപിയുടെ പേരും ഉപയോഗിച്ചുള്ള തട്ടിപ്പ് ആണ് മുംബൈ ആസ്ഥാനമായ കമ്പനി നടത്തുന്നത് എന്നാണ് പരാതിയിൽ തെളിയുന്നത്. ലോൺ അപേക്ഷകൻ എന്ന രീതിയിൽ മറുനാടൻ വിളിച്ചപ്പോൾ എസ്എൻട്രസ്റ്റുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞതും ആസൂത്രിതമായ തട്ടിപ്പ് ഇതിനു പിന്നിൽ ഉണ്ടെന്ന സൂചനകൾ നൽകുന്നു.

ശ്രീനാരായണ ഫിനാൻസിൽ ലോണിനു അപേക്ഷിച്ച് പ്രോസസിങ് ഫീസ് എന്ന പേരിൽ 9500 നഷ്ടമായ ഷാജി ആർ ആണ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ ലോൺ നൽകാമെന്നു പറഞ്ഞു ഷാജിയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പ്രോസസിങ് ഫീസ് ആയി 9500 രൂപയാണ് ഇവർ ലോൺ പാസാക്കും മുൻപ് തന്നെ ആവശ്യപ്പെട്ടത്. ലോൺ ഉടനെ പാസാക്കി നൽകാം എന്ന് പറഞ്ഞു പിന്നീട് ഈ കമ്പനിയുടെ ഏജന്റുമാർ ആവശ്യപ്പെട്ടത് 36000 രൂപയുടെ ഡിഡിആണ്. അപകടം മണത്തതോടെ 36000 രൂപ ഷാജി നൽകിയില്ല. പകരം പ്രോസസിങ് ഫീസ് തിരികെ നൽകാൻ ആവശ്യപ്പെട്ടു. പ്രോസസിങ് ഫീസ് തിരികെ നൽകുകയോ കമ്പനി പറഞ്ഞതുപോലെ ലോൺ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് വിളപ്പിൽശാല പൊലീസിൽ ഷാജി പരാതി നൽകിയത്.

പുതുതായി വീട് വെച്ചതോടെ സാമ്പത്തിക ബാധ്യത വന്നതോടെയാണ് പ്രവാസി മലയാളി പെഴ്‌സണൽ ലോണിനു ശ്രമിച്ചത്. ഒരു സുഹൃത്താണ് ശ്രീനാരായണ ഫിനാൻസ് ലോൺ കൊടുക്കുന്നുണ്ടെന്നു പറഞ്ഞു ശ്രീനാരായണ ഫിനാൻസിന്റെ നമ്പർ നൽകിയത്. മൂന്നു ലക്ഷം രൂപ ലോൺ ഉടനടി നൽകാം എന്നാണ് ഇവർ പറഞ്ഞത്. പ്രോസസിങ് ഫീസ് ആയി 9500 രൂപയാണ് നൽകിയത്. ലോൺ അപേക്ഷ നൽകിയതോടെ ഒരു ഉടമ്പടിയുടെ കോപ്പി അവർ നൽകി. ഇതിനെ തുടർന്നാണ് പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടത്.

സംശയം തോന്നാതിരുന്നതിനാൽ ഈ തുക നൽകുകയായിരുന്നു. തുടർന്ന് 36000 രൂപയുടെ ഡിഡി കൂടി എടുത്ത് നൽകണം എന്നാവശ്യപ്പെട്ടു. പക്ഷെ ഇതിനു ഷാജി തയ്യാറായില്ല. സംശയം തോന്നിയാണു ഷാജി പരാതി നൽകിയത്. ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോവും എസ്എൻഡിപിയുടെ പേരും ഉപയോഗപ്പെടുത്തിയുള്ള തട്ടിപ്പ് ആണിത്. ഈ തട്ടിപ്പ് വെളിയിൽ വരണം, ആളുകൾ ഇതിൽ കുടുങ്ങരുത് എന്ന് തോന്നിയിട്ടാണ് പൊലീസിൽ പരാതി നൽകുകയും മറുനാടനെ ബന്ധപ്പെടുകയും ചെയ്തത്. എസ്എൻഡിപി മൈക്രോ ഫിനാൻസ് എന്ന് കരുതിയാണ് ഞാൻ ലോണിനു അപേക്ഷ നല്കിയതും 9500 രൂപ പ്രോസസിങ് ഫീസ്
നല്കിയതും. പിന്നീടാണ് ഡിഡി വേണമെന്ന് പറഞ്ഞ ആവശ്യം മുന്നിൽ വയ്ക്കുന്നത്. ഇതോടെ ഇത് തട്ടിപ്പ് തന്നെയാണെന്ന് എനിക്ക് മനസിലായി. പരാതി നൽകുകയും ചെയ്തു-ഷാജി മറുനാടനോട് പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് ഷാജി പറയുന്നത്:

ലോൺ എടുക്കുമ്പോൾ സ്ത്രീകൾക്ക് ആണെങ്കിൽ ഒരു ശതമാനം പലിശ. പുരുഷന്മാർക്ക് ആണെങ്കിൽ രണ്ടു ശതമാനം പലിശ എന്നാണ് പറഞ്ഞത്. ശ്രീനാരായണ മൈക്രോ ഫിനാൻസ് എന്നാണ് പറഞ്ഞത്. 9500 രൂപയാണ് എനിക്ക് നഷ്ടമായത്. ജാഗ്രത പാലിച്ചതിനാലാണ് കൂടുതൽ പണം നഷ്ടമാകാതെ രക്ഷപ്പെട്ടത്. 9500 പ്രോസസിങ് ഫീസ് നൽകിയപ്പോൾ ഉടൻ ലോൺ പാസാക്കി നൽകാം എന്നാണ് പറഞ്ഞത്. പിന്നീട് പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ തടസമുണ്ട്. 36000 രൂപയുടെ ഡിഡി എടുത്ത് അയക്കാൻ പറഞ്ഞത്. സംശയം തോന്നിയപ്പോൾ ഞാൻ പണം നൽകിയില്ല.

ശ്രീനാരായണ ഫിനാൻസിൽ നിന്നും ഒരു ബിജോയ് തോമസും മിഥുൻ കൃഷ്ണയുമാണ് എന്നെ ബന്ധപ്പെട്ടത്. ഒന്ന് മുതൽ അഞ്ച് ലക്ഷം വരെ ലോൺ കൊടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. ഇത് ഓണത്തിനു തൊട്ടു മുൻപാണ്. മൂന്ന് ലക്ഷം രൂപ പാസായിട്ടുണ്ട് എന്നാണ് പറഞ്ഞത്. 9500 രൂപ പ്രോസസിങ് ഫീസ് നൽകാനും പറഞ്ഞു.ഡീസന്റ് ഡീലിങ് ആണ് അവർ നടത്തിയത്. ഇതോടെയാണ് ഗൂഗിൾ പേ വഴി ഈ തുക അയച്ച് നൽകിയത്. എസ്എൻഡിപിയുടെ പേരിലുള്ള സ്ലിപ്പ് ആണ് നൽകിയത്. മിഥുൻ കൃഷ്ണ എന്നെ വിളിച്ച് പറഞ്ഞു. ലോൺ തുക ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല. ഡിഡി എടുത്ത് അയച്ച് നൽകാൻ പറഞ്ഞു. എന്തിനാണ് ഡിഡി എന്ന് ചോദിച്ചപ്പോൾ ഡിഡി വേണം എന്നാണ് പറഞ്ഞത്. സംശയം വന്നതിനാൽ ഡിഡി നൽകിയില്ല. ഞാൻ പ്രോസസിങ് ഫീസ് തിരികെ ചോദിച്ചു. എന്നാൽ പ്രോസസിങ് ഫീസ് തിരികെ നൽകുകയോ ലോൺ പാസാക്കുകയോ ചെയ്തില്ല. ആളുകൾ തട്ടിപ്പിൽ കുടുങ്ങാതിരിക്കനാണ് പരാതി നൽകിയത്-ഷാജി പറയുന്നു.

ലോണിനു എന്ന വ്യാജേനെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ ബിജോയ് തോമസ് നൽകിയ മറുപടി:

ഹലോ..

ബിജോയ് തോമസ് ആണോ?

അതെ..

ലോണിനു വേണ്ടി വിളിച്ചതാണ്.

മൈക്രോ ഫിനാൻസ് ആണോ?

അല്ല. ഇത് എൻബിഎഫ്‌സി ഫിനാൻസ് ആണ്.

എന്റെ നമ്പർ എങ്ങിനെ ലഭിച്ചു?

ലോണിനു ശ്രമിച്ചപ്പോൾ ആരോ നൽകിയതാണ്.

ശ്രീനാരായണ ഫിനാൻസ് ആണോ?

അതെ.

എസ്എൻ ട്രസ്റ്റുമായി ബന്ധമുണ്ടോ?

ഇല്ല...

നിങ്ങൾ മുംബൈ ബെയ്‌സ്ഡ് കമ്പനി ആണോ?

അതെ.

നിങ്ങൾ ആരാണ്?

ഏജന്റുമാരാണ്.

എത്ര ലക്ഷം ലോൺ നൽകും?

അമ്പത് ലക്ഷം വരെ...

സാലറി അടിസ്ഥാനത്തിലാണോ ലോൺ നൽകുന്നത്?

അല്ല. ഡോക്യുമെന്റ് നോക്കിയിട്ടാണ്...

അപേക്ഷിച്ചാൽ എത്ര ദിവസം കൊണ്ട് ലോൺ ലഭിക്കും?

നാല് ദിവസം കൊണ്ട്..

എഗ്രിമെന്റ് റെഡി ആകണം. അതിനു ശേഷമാണ് ലോൺ നൽകുന്നത്..

പ്രോസസിങ് ഫീസ്?

9500 രൂപ പ്രോസസിങ് ഫീസ് ആകും..

ഹിഡൻ ചാർജ്‌സ്?

അങ്ങനെ ഒരു ചാർജ് ഇല്ല.

9500 രൂപ ലോൺ നല്കുന്ന തുകയിൽ നിന്ന് ഈടാക്കിയാൽ പോരേ?

അത് കഴിയില്ല.

നിങ്ങൾ ലോൺ പാസാക്കിയില്ലെങ്കിൽ ഈ തുക നഷ്ടമാകില്ലേ?

ഇല്ല. ലോൺ പാസാക്കി നൽകും...

നിങ്ങൾ ബിജു എന്ന പറഞ്ഞ ആൾക്ക് ലോൺ പാസാക്കി നല്കിയില്ലല്ലോ ( അതിന്നിടയിൽ പേര് തെറ്റി, ഷാജി എന്നാണ് പറയേണ്ടിയിരുന്നത്)

അങ്ങനെ ഒരാൾ അപേക്ഷ നൽകിയിട്ടില്ല...

ഷാജി എന്നാണ് അയാളുടെ പേര്...

ശരിയാണ്. ഷാജിക്ക് ലോൺ നൽകിയിട്ടില്ല..

എന്തുകൊണ്ടാണ് ഷാജിക്ക് ലോൺ നൽകാതിരുന്നത്?

അത് ഡിഡിയുടെ പ്രശ്‌നം കാരണമാണ്..

നിങ്ങൾ അല്ലെ പറഞ്ഞത് പ്രോസസിങ് ചാർജ് അല്ലാതെ വേറെ ഹിഡൻ ചാർജാസ് ഇല്ലെന്നു..

താങ്ക് യൂ.... ഫോൺ കട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP