Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ശ്രീധന്യയുടെ റോഡ് പണിയുടെ ഭാഗമായി വലിയ വാഹനങ്ങളും ഹിറ്റാച്ചികളും ഇട്ട് റോഡ് ബ്ലോക് ചെയ്യുന്നത് സ്ഥിരം പരിപാടിയായപ്പോൾ ചോദ്യം ചെയ്ത് നാട്ടുകാർ; നീയൊക്കെ എന്ത് ചെയ്യുമെടാ എന്ന് ചോദിച്ച് ഹിറ്റാച്ചികൊണ്ട് തലങ്ങും വിലങ്ങും ഓടിച്ച് ഞെട്ടിക്കൽ; എന്നിട്ടും അടങ്ങാതെ വന്നപ്പോൾ ലിവർ എടുത്ത് വട്ടം കറക്കി ഭീഷണി സൃഷ്ടിക്കൽ; യാദൃശ്ചികമായി ആ വഴി എത്തിയ ഗണേശ്‌കുമാറിനോടും ഡ്രൈവർ അഹങ്കാരം കാട്ടിയത് മുതലാളിയുടെ ബലത്തിൽ; കടയ്ക്കലിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ ഇങ്ങനെ

ശ്രീധന്യയുടെ റോഡ് പണിയുടെ ഭാഗമായി വലിയ വാഹനങ്ങളും ഹിറ്റാച്ചികളും ഇട്ട് റോഡ് ബ്ലോക് ചെയ്യുന്നത് സ്ഥിരം പരിപാടിയായപ്പോൾ ചോദ്യം ചെയ്ത് നാട്ടുകാർ; നീയൊക്കെ എന്ത് ചെയ്യുമെടാ എന്ന് ചോദിച്ച് ഹിറ്റാച്ചികൊണ്ട് തലങ്ങും വിലങ്ങും ഓടിച്ച് ഞെട്ടിക്കൽ; എന്നിട്ടും അടങ്ങാതെ വന്നപ്പോൾ ലിവർ എടുത്ത് വട്ടം കറക്കി ഭീഷണി സൃഷ്ടിക്കൽ; യാദൃശ്ചികമായി ആ വഴി എത്തിയ ഗണേശ്‌കുമാറിനോടും ഡ്രൈവർ അഹങ്കാരം കാട്ടിയത് മുതലാളിയുടെ ബലത്തിൽ; കടയ്ക്കലിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശ്രീധന്യ കൺസ്ട്രക്ഷൻസ് പിണറായി സർക്കാരുമായി വളരെ അടുത്ത് നിൽക്കുന്ന കമ്പനിയായതുകൊണ്ട് തന്നെ നിരവധി കരാറുകൾ അവർക്ക് കിട്ടാറുണ്ട്. അതിന് പിന്നിൽ മറ്റ് കാരണങ്ങളും ഉണ്ടാകും എന്നാൽ നാട്ടുകാർ ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ഗുണ്ടായിസം കൂടി സഹിക്കണം എന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ. പറഞ്ഞ് വരുന്നത് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത്. തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ, വേങ്കോല്ല എന്ന സ്ഥലത്ത് മലയോര ഹൈവേ വർക്ക് നടക്കുകയാണ് ഈ വർക്ക് എടുത്തിരിക്കുന്നത് ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇന്നലെ ഉച്ചയ്ക്ക് റോഡ് വർക്കുമായി ബന്ധപ്പെട്ട് റോഡ് വളരെയധികം സമയം ബ്ലോക്ക് ചെയ്തിട്ടുണ്ട് കാര്യം അന്വേഷിച്ച യാത്രക്കാരോട് വളരെ മോശമായി ജെസിബിയുടെ ഡ്രൈവർ സംസാരിക്കുകയും നാട്ടുകാരെ അടിക്കാനായി ജാക്കി ലിവറും ആയി ഇറങ്ങുകയും ചെയ്തു അതുവഴി പോവുകയായിരുന്നു പത്തനാപുരം എം എൽ എ കെ.ബി ഗണേശ് കുമാർ ഈ സംഭവം കാണുകയും പൊലീസിനെ വിളിച്ചു വരുത്തിയതോടെയാണ് സ്ഥലത്തെ സംഘർഷാവസ്ഥയ്ക്ക് പരിഹാരമായത്.

സംഭവം ഇങ്ങനെ

Stories you may Like

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ, വേങ്കോല്ല എന്ന സ്ഥലത്ത് മലയോര ഹൈവേ വർക്ക് നടക്കുകയാണ് ഈ വർക്ക് എടുത്തിരിക്കുന്നത് ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ്. ഇടുങ്ങിയ റോഡായ ഇവിടെ ഹിറ്റാച്ചികളും വലിയ ലോറികളും കൊണ്ട തലങ്ങും വിലങ്ങും ഇടുന്നതിനാൽ ഇടുങ്ങിയ റോഡിൽ ഗതാഗതക്കുരിക്ക പതിവാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മണ്ണ് മാറ്റുന്നതിനായി ഒരു ലോറിയും ഒപ്പം തന്നെ ഒരു ഹിറ്റാച്ചി ജെസിബിയും കൊണ്ട് വന്ന് പണി പുരോഗമിക്കുകയായിരുന്നു. ഈ സമയം രണ്ട് വശത്ത് നിന്നും വാഹനങ്ങൾ എത്തി ബ്ലോക്ക് ആവുകയായിരുന്നു. എന്തിനാണ് നിങ്ങൾ ഇങ്ങനെ റോഡിൽ കൊണ്ട് വന്ന് ഇട്ടിരിക്കുന്നത് എന്നും എടുത്ത് മാറ്റമണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

നിനക്കൊക്കെ വിശാലമായി പോകാനുള്ള പണി തന്നെയാണ് നടക്കുന്നത്. ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടാകും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത്രയും വണ്ടികൾ ഇവിടെ ബ്ലോക്കായി കിടക്കുന്നത് കണ്ടില്ലേ എന്ന് ചിലർ ചോദിച്ചപ്പോൾ പരസ്പരം ഉന്തും തള്ളും പിന്നീട് തെറിവിളിയും ആയപ്പോൾ ഡ്രൈവർ ജെസിബിക്ക് ഉള്ളിൽ നിന്ന് ഒരു ജാക്കി ലിവർ എടുത്ത് വന്ന് ഭീഷണിപ്പെടുത്തുകയും അടിക്കാൻ ഓങ്ങുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ഇവിടേക്ക് എത്തി. അവർ പ്രകോപിതരായപ്പോൾ ജെസിബിക്ക് ഉള്ളിൽ കയറി ഡ്രൈവർ ജെസിബിയുടെ ഹാൻഡിൽ ചുറ്റും തിരിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുകയായിരുന്നു. ഇതിനിടയിൽ അവിടെ നിന്ന ഒരു റബ്ബർ മരത്തിൽ കൊണ്ട് ലൈൻ കമ്പിയിൽ തട്ടി സ്പാർക്കായി.

ഇത്രയും ആയപ്പോഴാണ് എംഎൽഎ കെബി ഗണേശ് കുമാർ ആ വഴി എത്തിയത്. ജനങ്ങൾ എംഎൽഎയോട് കാര്യം ബോധിപ്പിച്ചപ്പോൾ ഡ്രൈവറെ വിളിച്ച് സംസാരിക്കുകയായിരുന്നു. നീ ഈ അഹങ്കാരം കാണിച്ചത് നിന്റെ മുതലാളിയുടെ ബലത്തിലാണോടാ എന്നായിരുന്നു ഗണേശ് കുമാർ ചോദിച്ചത്. നീ ചെയ്ത പ്രവർത്തിക്ക് നിന്നെ ഇഞ്ച ചതയ്ക്കും പോലെ ചതയ്ക്കേണ്ടതായിരുന്നു കേട്ടോ..ആ പോയി അക്തത് ഇരി എന്ന് പറഞ്ഞ് ഡ്രൈവറെ ജെസിബിക്ക് ഉള്ളിൽ പിടിച്ച് ഇരുത്തിയ ശേഷം ഗണേശ്‌കുമാർ തന്നെ പൊലീസിനെ വിളിച്ച് വരുത്തകയായിരുന്നു.

ശ്രീധന്യക്കെതിരെ നാട്ടുകാർക്ക് പരാതികൾ മാത്രം

കാലങ്ങളായി മലയോര ഹൈവേയുടെ പണി നടക്കുകയാണ് നാട്ടുകാരോട് യാതൊരു മര്യാദയും കാണിക്കാതെ യാണ് ഈ കമ്പനിയുടെ ഇടപെടൽ. ഇവർക്കെതിരെ സംസാരിക്കുന്നവരെ എറണാകുളത്ത് കേസിൽ കൊണ്ടു പോകും എന്ന പറഞ്ഞ ഭീഷണിപ്പെടുത്തുന്നത് ഒരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഈ റോഡ് വർക്ക് നടക്കുന്നത് മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിൽ വലിയ കുഴികൾ എടുക്കുകയും ഒരു സൈൻബോർഡ് പോലും വയ്ക്കാതെ ഓട്ടോറിക്ഷ ബൈക്കുകൾ ഈ കുഴിയിൽ വീണ ധാരാളം അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് മലയോര ഹൈവേയുടെ വർക്ക് ഇപ്പോൾ നടക്കുന്നത് പുനലൂർ മുതൽ ചല്ലിമുക്ക് വരെ മുക്കുവരെ 50 കിലോമീറ്റർ ഉള്ളിലാണ്. ഇത് സംബന്ധിച്ച് പല പരാതികളും നാട്ടുകാർക്കുണ്ടെങ്കിലും സംഘടിതമായി എത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ശ്രീധന്യ അഥവ ഇടത്പക്ഷത്തിന്റെ സ്വന്തക്കാർ

ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശ്രീ ധന്യ കൺസ്ട്രക്ഷൻ ആണ് വൈറ്റില പാലത്തിന് പിന്നിലെ ശക്തി. മുൻ എസ് എൻ ഡി പി നേതാവായ കിളിമാനൂർ ചന്ദ്രബാബുവിന്റേതാണ് ഈ നിർമ്മാണ കമ്പനി. ഇതിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഭാര്യാ പിതാവും. അതായത് ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിന്റെ മകന്റെ ഭാര്യാ പിതാവ്. അങ്ങനെ ഇടതുപക്ഷവുമായി ചേർന്ന് നിൽക്കുന്ന മുതലാളിയാണ് ചന്ദ്രബാബു. ശബരിമല യുവതി പ്രവേശനം സാധ്യമാക്കാൻ ഇടത് സർക്കാരിന് വേണ്ടി ചുക്കാൻ പിടിച്ചത് കോട്ടയം എസ് പിയായിരുന്ന ഹരിശങ്കറാണ്. അങ്ങനെ സർക്കാരിന് വളരെ വേണ്ടപ്പെട്ട നേതാവാണ് ചന്ദ്രബാബു. ചന്ദ്രബാബുവിനെ വിശ്വാസത്തിലെടുത്താണ് ശബരിമലയിലെ ഓപ്പറേഷൻ സർക്കാർ ഹരിശങ്കറിനെ ഏൽപ്പിച്ചതെന്നും വിലയിരുത്തലെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി പിണങ്ങിയാണ് കിളിമാനൂർ ചന്ദ്രബാബു എസ് എൻ ഡി പി വിടുന്നത്.

വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ അപാകമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ. ഷൈലാമോളെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്ന് സംസ്‌പെൻഡ് ചെയ്തതോടെ ചർച്ചയാകുന്നത് ഇടത് മന്ത്രിസഭയുടെ അഴിമതിയോടുള്ള നിലപാടാണ്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു ആണ് ഷൈലാമോളെ സസ്‌പെൻഡ് ചെയ്തത്. മേൽപ്പാലം നിർമ്മാണത്തിലെ അപാകം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാതെ, പുറത്ത് നൽകിയതിന്റെ പേരിലാണ് സസ്പെൻഷൻ നൽകിയത്.

വൈറ്റില പാലത്തിൽ വലിയ തട്ടിപ്പ് നടത്തിയ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ഉടമയെ പിടിച്ചു ജയിലിൽ ഇടേണ്ടതിനു പകരം കേരളത്തിൽ ഇന്ന് വരെയും ഉള്ള ഏറ്റവും വലിയ ജംഗ്ഷനിലെ വൈറ്റില മേൽപാലം കരാർ കൊടുത്തു കൊണ്ട് ഇടത് സർക്കാർ മാതൃക കാണിച്ചുവെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാലാരിവട്ടം പോലെ വൈറ്റില മേൽപാലത്തിലും പിഴവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് കോൺഗ്രസ് സമരായുധമാക്കി കഴിഞ്ഞു. പാലത്തിന്റെ കോൺക്രീറ്റിനു നിലവാരം പോരെന്നു കാണിച്ചു പൊതുമരാമത്ത് ഗുണനിലവാര പരിശോധന വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് സംഭവം വിവാദമാകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പാലത്തിന്റെ കരാർ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ്. കോൺക്രീറ്റ് ക്യുറിങിന് ആവശ്യത്തിനു വെള്ളമൊഴിക്കാതെയാണു നിർമ്മാണം നടത്തിയതെന്നു നേരത്തെ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ പരിശോധനയുടെ കൂടുതൽ ഫലങ്ങൾ വരാനുണ്ട്.

കൊല്ലം സംഭവത്തിൽ പൊലീസ് പറയുന്നത്

എംഎൽഎ കെബി ഗണേശ്‌കുമാർ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായിട്ടാണ് അവിടെ എത്തിയത്. നാട്ടുകാരോട് മോശമായി പെരുമാറിയ ജെസിബി ഡ്രൈവറേയും കൂടെ ഉണ്ടായിരന്നയാളെയും അപ്പോൾ തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് വന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയക്കുകയായിരുന്നു. ആരും രേഖ മൂലം പരാതി നൽകാത്തതിനാലാണ് ഇങ്ങനെ ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP