Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളും മകനും ദുബായിൽ നിന്നും ലണ്ടനിൽ നിന്നും പറന്നെത്തി; ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മാഡ്രിഡിലും ബാഴ്‌സലോണയിലുമായി അവധി ആഘോഷിച്ചത് രണ്ടാഴ്ച; 29ന് തിരികെ എത്തി ഒരു പരിശോധനയും നടത്താതെ ആശുപത്രി ഭരണം ഡെപ്യൂട്ടി ഡയറക്ടർ ഏറ്റെടുത്തത് അഴിമതി കണ്ടെത്താനെത്തുന്ന അന്വേഷണ കമ്മീഷൻ സിറ്റിംഗിൽ ഡയറക്ടറുടെ കാവലാളാകൻ; അവധിയിൽ പോയ റേഡിയോളജിസ്റ്റിനെ തിരിച്ചു വിളിച്ചും ഗിരീജാ വല്ലഭന് വിലസാൻ; ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിസന്ധിയിലാക്കിയ സ്‌പെയിൻ യാത്ര കഥ ഇങ്ങനെ

മകളും മകനും ദുബായിൽ നിന്നും ലണ്ടനിൽ നിന്നും പറന്നെത്തി; ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മാഡ്രിഡിലും ബാഴ്‌സലോണയിലുമായി അവധി ആഘോഷിച്ചത് രണ്ടാഴ്ച; 29ന് തിരികെ എത്തി ഒരു പരിശോധനയും നടത്താതെ ആശുപത്രി ഭരണം ഡെപ്യൂട്ടി ഡയറക്ടർ ഏറ്റെടുത്തത് അഴിമതി കണ്ടെത്താനെത്തുന്ന അന്വേഷണ കമ്മീഷൻ സിറ്റിംഗിൽ ഡയറക്ടറുടെ കാവലാളാകൻ; അവധിയിൽ പോയ റേഡിയോളജിസ്റ്റിനെ തിരിച്ചു വിളിച്ചും ഗിരീജാ വല്ലഭന് വിലസാൻ; ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിസന്ധിയിലാക്കിയ സ്‌പെയിൻ യാത്ര കഥ ഇങ്ങനെ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 30 ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതോടെ ഗവേഷണ സ്ഥാപനത്തിലെ ഒപി പ്രവർത്തനങ്ങളിലടക്കം നിയന്ത്രണമുണ്ടായേക്കും. അടിയന്തമല്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. വലിയ പ്രതിസന്ധിയിലാണ് ശ്രീചിത്ര. ഇതിലെ യഥാർത്ഥ വില്ലൻ ആശുപത്രി മാനേജ്മന്റാണെന്ന വിവരമാണ് ഡോക്ടർമാർ തന്നെ മറുനാടനോട് പങ്കുവയ്ക്കുന്ന വിവരം. ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് പുറത്തു വരുന്നത്. ശ്രീചിത്രയിലെ സീനയർ ഡെപ്യൂട്ടി ഡയറക്ടറായ ഗിരിജാ വല്ലഭന് നിരീക്ഷണത്തിലേക്ക് പോകാനുള്ള മടിയാണ് എല്ലാത്തിനും കാരണമെന്നാണ് ഡോക്ടർമാരുടെ ആരോപണം. ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ച റേഡിയോളജിസ്റ്റ് യഥാർത്ഥത്തിൽ നിരപരാധിയാണെന്നും ഡോക്ടർമാർ തന്നെ പറയുന്നു.

മാർച്ച് ഒന്നിന് മടങ്ങിയെത്തിയ റേഡിയോളജി ഡോക്ടർ സ്വയം അവധി എടുത്തു. എന്നാൽ സ്‌പെയിനിൽ രണ്ടാഴ്ചത്തെ അവധി ആഘോഷിച്ചെത്തിയ ഗിരിജാ വല്ലഭൻ അതിന് മുമ്പ് തന്നെ ആശുപത്രിയിൽ എത്തി. റേഡിയോളജി ഡോക്ടർ സ്‌പെയിനിൽ പോയത് സെമിനാറിനായിരുന്നു. എന്നാൽ ഗിരിജാ വല്ലഭൻ കുടുംബവുമായി അവധി ആഘോഷിക്കാനായിരുന്നു പോയത്. ഇദ്ദേഹത്തിന്റെ മകനും മകളുമെല്ലാം ലണ്ടനിൽ നിന്നും ഗൾഫിൽ നിന്നും ഇവിടേക്ക് എത്തി. അങ്ങനെ എല്ലാവരുമായി അവധി ആഘോഷിച്ചു. മടങ്ങി എത്തിയ ഈ ഉദ്യോഗസ്ഥൻ ഒരു പരിശോധനയ്ക്കും വിധേയനായിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്‌പെയിനിൽ നിന്നെത്തിയ ഇയാൾ വിവരങ്ങൾ അറിയിച്ചുവെന്നും സൂചനയുണ്ട്. അവരും പ്രശ്‌നങ്ങളൊന്നുമില്ലെന്ന പറഞ്ഞ അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തിയാൽ കുറഞ്ഞത് 14 ദിവസം അടച്ചിട്ട മുറിയിൽ കഴിയേണ്ട ഗിരിജാ വല്ലഭവൻ അടുത്ത ദിവസം തന്നെ ഓടി ആശുപത്രിയിൽ എത്തി.

ശ്രീചിത്രയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ശ്രീചിത്രയുടെ ഗവേർണിങ് കൗൺസിൽ അംഗമായ ടിപി സെൻകുമാറായിരുന്നു പരാതിക്കാരൻ. ഇത് പരിശോധിക്കാൻ കേന്ദ്ര സംഘം തിരുവനന്തപുരത്ത് രണ്ടാഴ്ച മുമ്പ് സിറ്റിങ് നടത്തി. ഈ സിറ്റിംഗിൽ ഡയറക്ടർ ആശാ കിഷോറിനൊപ്പം നിന്ന് പ്രതിരോധം ഒരുക്കേണ്ട വ്യക്തിയായിരുന്നു ഗിരിജാ വല്ലഭവൻ. ഇതുകൊണ്ടാണ് ഗിരിജാ വല്ലഭവൻ സ്‌പെയിൻ യാത്രയ്ക്ക് ശേഷം ആശുപത്രിയിൽ ഓടിയെത്തിയത്. ശ്രീചിത്രയിലെ കാര്യങ്ങൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന് മുമ്പിൽ വല്ലഭനും എത്തി. മസ്‌കറ്റിലായിരുന്നു ഈ സിറ്റിങ്. ഇതിന് വല്ലഭൻ എത്താനിരിക്കെയാണ് ശ്രീചിത്രയിൽ റേഡിയോളജിസ്റ്റിന്റെ സ്‌പെയിൻ യാത്രയും അവധിയും ചർച്ചയായത്. ഈ സമയത്ത് തന്നെ കൊറോണ ഭീതിയിലേക്ക് കേരളം വീഴുകയും ചെയ്തു.

ശ്രീചിത്രയിലെ അഡ്‌മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് ഗിരിജാ വല്ലഭവൻ. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവ്വീസിലെ ഉദ്യോഗസ്ഥനുമായിരുന്നു. അക്കൗണ്ടന്റെ ജനറൽ ഓഫീസിലും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ ഗിരിജാ വല്ലഭവൻ ശ്രീചിത്രയുടെ ഭാഗമാണ്. ഡയറക്ടറുടെ വിശ്വസ്തനും. അതുകൊണ്ട് തന്നെ സ്‌പെയിൻ യാത്രയ്ക്ക് ശേഷം റേഡിയോളജിസ്റ്റ് അവധിയിൽ നിൽക്കുകയും ഗിരിജാ വല്ലഭവൻ ആശുപത്രിയിൽ സജീവമാകുന്നതിന്റെ പ്രശ്‌നങ്ങൾ ഇവിടെ ചർച്ചയായി. ഇതോടെയാണ് അവധിയിലുള്ള റേഡിയോളജിസ്റ്റ് ആശുപത്രിയിൽ എത്തിയതും ചികിൽസ നടത്തിയതും. ഇത് ആശുപത്രിയെ സമ്പൂർണ്ണമായും ബാധിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ഡോക്ടർമാരും റേഡിയോളജിസ്റ്റുമായി അടുത്ത് ഇടപെഴുകി. കാത്ത് ലാബിൽ ഡോക്ടറെത്തി. രോഗികളുമായി നിരന്തര സമ്പർക്കും നടത്തി. അങ്ങനെ ഗുരുതരമായ ആരോഗ്യങ്ങൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം ശ്രീചിത്രയിൽ ഉണ്ടായി.

ഗിരിജാ വല്ലഭന് ശ്രീചിത്രയിൽ എത്താനും കേന്ദ്ര സംഘത്തിന് മുന്നിൽ ഡയറക്ടർ ആശാ കിഷോറിനെ ന്യായീകരിക്കാനും അവസരവും കിട്ടി. ഇതാണ് ശ്രീചിത്രയെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഡോക്ടർമാരും പറയുന്നത്. ഗിരിജാ വല്ലഭവന് ഒരു ആരോഗ്യ പ്രശ്‌നവും പ്രത്യക്ഷത്തിൽ ഇല്ല. എങ്കിലും വൈറസിന്റെ കാരിയർ ആകാനുള്ള സാധ്യത ഏറെയാണ്. രോഗ പ്രതിരോധ ശേഷി കൂടുതലായുള്ളവർക്ക് പനിയും ചുമയും അടക്കമുള്ള സൂചനകൾ കൊറോണ ശരീരത്തിൽ ഉണ്ടെങ്കിലും കാണിക്കില്ല. അതുകൊണ്ട് തന്നെ ഗിരിജാ വല്ലഭവന്റെ ശരീരത്തിൽ വൈറസുണ്ടെങ്കിൽ എല്ലാവരും രോഗികളാകും-ഇതാണ് ശ്രീചിത്രയിലെ മുതിർന്ന ഡോക്ടർ മറുനാടനോട് പ്രതികരിച്ചത്.

കാത്ത് ലാബിലും മറ്റും റേഡിയോളജിസ്റ്റ് ഡോക്ടർ എത്തിയത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു. റേഡിയോളജിസ്റ്റിന് രോഗം കലശാലയപ്പോൾ തന്നെ കൂടെ പ്രവർത്തിച്ചവർ പരിഭ്രാന്തിയിൽ ആയിരുന്നു. എന്നാൽ ആരേയും ചികിൽസയ്ക്ക് പോകാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. എങ്ങനേയും റേഡിയോളജിസ്റ്റിന്റെ കൊറോണ വിവരം പുറത്തറിയാതിരിക്കാനും ശ്രമം നടന്നു. ആദ്യ ഫലം പോസിറ്റീവായിട്ടും ഒന്നും പറത്തു പറഞ്ഞില്ല. ഇതെല്ലാം തന്ത്രങ്ങളുടെ ഭാഗമായി ഡോക്ടർമാർ കാണുന്നു. മാർച്ച് ഒന്നിന് സ്‌പെയിനിൽനിന്ന് മടങ്ങിയെത്തിയ ഡോക്ടർ തുടർന്നുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോയതിനെ തുടർന്ന് ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. ഇപ്പോൾ ശ്രീചിത്ര ആശുപത്രിയിൽ അതിശക്തമായ ജാഗ്രതയാണുള്ളത്.

ആറ് വിഭാഗങ്ങളിലുള്ള ഡോക്ടർമാരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വളരെ ഗൗരവമായാണ് വിഷയം ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്. അടിയന്തരമായ കൂടിയാലോചനകൾ നടക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ മാർച്ച് 10,11 തിയതികളിൽ ഇദ്ദേഹം മാസ്‌ക് ധരിച്ച് ഒ.പിയിൽ രോഗികളെ പരിശോധിക്കുകയും ഡോക്ടർമാരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. മാർച്ച് 13 നാണ് ഡോക്ടറുടെ സാമ്പിൾ എടുത്ത് പരിശോധിക്കുന്നത്. ഇതിന് ശേഷം പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്. മറ്റ് ഡോക്ടർമാരുമായി സംസാരിക്കുകയും രോഗികളുമായി അടുത്ത് ഇടപഴകുകയും ചെയ്തതിനാൽ എന്തെല്ലാം രീതിയിലുള്ള നടപടികൾ കൈക്കൊള്ളണമെന്നതിൽ കൂടിയാലോചനകൾ നടക്കുകയാണ്. അതിന് ശേഷം മാത്രമേ സമ്പർക്ക പട്ടിക ഉൾപ്പടെ പുറത്തുവിടുകയുള്ളൂ. നിലവിൽ ആറ് വിഭാഗങ്ങളിലായുള്ള ഡോക്ടർമാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ആശുപത്രിയിൽ പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ മുടങ്ങില്ലെങ്കിലും ഒ.പിയിൽ നിയന്ത്രണങ്ങളുണ്ടാകും. നിലവിൽ തിരുവനന്തപുരത്ത് 1449 ആളുകൾ നിരീക്ഷണത്തിലുണ്ട്. 43 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം ഇറ്റാലിയൻ പൗരനുമായി ബന്ധപ്പെട്ട സമ്പർക്കപ്പട്ടികയിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട സമ്പർക്ക പട്ടിക തയ്യാറാക്കേണ്ടതുണ്ട്. അപൂർണമായ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നതിനാൽ ഇതും വെല്ലുവിളിയാണ്. വളരെ ഗൗരവമുള്ള കാര്യമാണ് ഇതെന്നും മെഡിക്കൾ സ്റ്റാഫ് ആണെങ്കിലും ആരാണെങ്കിലും കോൺടാക്ട് ലിസ്റ്റ് ചെയ്ത് നിരീക്ഷണം ശക്തമാക്കുക എന്നതാണ് ഇനി ചെയ്യേണ്ടതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കൊവിഡ് കൺട്രോൾ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ എസ്. ഫെറ്റിൽ പ്രതികരിച്ചു.

കൂടുതൽ രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ യാത്ര ചെയ്തുവരുന്ന എല്ലാവരേയും നിരീക്ഷണത്തിന് വയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്ന് ഡോക്. ശ്രീജിത് എൻ. കുമാർ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP