Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിലെ അതീവ പരിസ്ഥിതിലോല മേഖലയിൽ വൻകിടക്കാർ കെട്ടിപ്പൊക്കിയത് പടുകൂറ്റൻ കെട്ടിടങ്ങൾ; ചിത്രങ്ങൾ സഹിതം കൈയേറ്റം വിവരിച്ച് റിപ്പോർട്ട് നൽകിയ ജില്ലാ പൊലീസ് മേധാവിയെ സ്ഥലംമാറ്റി സർക്കാർ; വിഎസിന്റെ പൂച്ചകൾ തോറ്റു മടങ്ങിയതിലേക്ക് പിണറായിയുടെ പുലികൾ തിരിഞ്ഞു നോക്കില്ല

ഇടുക്കിയിലെ അതീവ പരിസ്ഥിതിലോല മേഖലയിൽ വൻകിടക്കാർ കെട്ടിപ്പൊക്കിയത് പടുകൂറ്റൻ കെട്ടിടങ്ങൾ; ചിത്രങ്ങൾ സഹിതം കൈയേറ്റം വിവരിച്ച് റിപ്പോർട്ട് നൽകിയ ജില്ലാ പൊലീസ് മേധാവിയെ സ്ഥലംമാറ്റി സർക്കാർ; വിഎസിന്റെ പൂച്ചകൾ തോറ്റു മടങ്ങിയതിലേക്ക് പിണറായിയുടെ പുലികൾ തിരിഞ്ഞു നോക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങളുടെ കഥകൾ എത്ര പറഞ്ഞാലും അവസാനിക്കാത്തതാണ്. കൈയൂക്കുള്ളവൻ കാര്യക്കാരനെന്ന തത്വമാണ് ഇവിടെ എപ്പോഴും നടക്കുന്നത്. മൂന്നാറിൽ മാത്രം ഒതുങ്ങുന്നതല്ല നിയമലംഘനങ്ങൾ. ഇടുക്കി ജില്ലയിലെ മിക്കയിടത്തെയും അവസ്ഥ ഇതു തന്നെയാണ്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ഭൂമി-റിസോർട്ട് മാഫിയകൾ സ്വൈര്യ വിഹാരം നടക്കുകയാണ് ജില്ലയിൽ. എന്നാൽ, ഇവരിൽ ആരെയും തൊടാൻ ഒരു സർക്കാറും തയ്യാറാകാറില്ല. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ കാലത്തു മാത്രമാണ് ആ നിയമലംഘകർക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടായത്. എന്നാൽ, പിന്നീടു വന്ന സർക്കാറുകൾ മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായി നടപടി എടുത്തെങ്കിലും അതൊക്കെ വെറും പ്രഹസനമായി മാറുകയായിരുന്നു.

ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാറും ഇടുക്കിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന വിഷയത്തിൽ ആത്മാർത്ഥ പ്രകടിപ്പിക്കുന്നില്ല. ഇതിനെ തെളിവായി ജില്ലാ പൊലീസ് മേധാവി എവി ജോർജ് ദേവികുളം സബ് കലക്ടർ ഡോ. ശ്രീരാം വെങ്കിട്ടറാരാമന് നൽകിയ റിപ്പോർട്ട്. പരിസ്ഥിതി ലോല മേഖലയിലെ അനധികൃത നിർമ്മാണങ്ങളെ അടക്കം വിശദമായി പരാമർശിച്ച് എ വി ജോർജ്ജ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് നൽകിയതിന് പിന്നാലെ എ വി ജോർജ്ജിനെ എറണാകുളം റൂറൽ എസ് പി സ്ഥാനത്തേക്ക് സ്ഥലം മാറ്റുകയാണ് ഉണ്ടായത്. ഈ മാസം അഞ്ചിന് ദേവികുളം സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

33 പേജ് വരുന്ന റിപ്പോർട്ടാണ് എ വി ജോർജ്ജ് ദേവികുളം സബ്കലക്ടർക്ക് നൽകിയത്. ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങളുടെ നേർചിത്രം തന്നെയാണ് ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. പരിസ്ഥിതി ലോക മേഖലയായ പശ്ചിമഘട്ടത്തിൽ മലകൾ ഇടിച്ചു നിരത്തിയും വിസ്തൃതമായ പാറകൾ പൊട്ടിച്ചും മലകൾ പൊട്ടിച്ചും മലകൾതുരന്നും വലിയ കോൺക്രീറ്റ് കെട്ടിടങ്ങളുടെ നിർമ്മാങ്ങൾ മൂലവും വലിയ കോട്ടം സംഭവിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജലമലിനീകരണത്തെ കുറിച്ചും വിശദമായ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യുന്നുണ്ട്. കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്ന അനിയന്ത്രിതമായ രാസവളങ്ങളും കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതുമൊക്കെ മൂന്നാറിനെ ദുരിതപൂർണമാകുന്നു എന്നാണ് എസ്‌പി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചിന്നാർ മുതൽ പെരുവന്താനം വരെയുള്ള കേരള-തമിഴ്‌നാടം അതിർത്തി മേഖലയിൽ വ്യാപകമായ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണങ്ങളും നടക്കുന്നുണ്ടെന്നാണ് എസ്‌പിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാറ ഖനനം, വന നശീകരണം, ജലമലിനീകരണം തുടങ്ങിയ കാര്യങ്ങൾ ഭീതിതമായ വിധത്തിലാണ് നടക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

മൂന്നാർ പൊലീസ് സബ് ഡിവിഷനിൽ വരുന്ന മറയൂർ, മൂന്നാർ, അടിമാലി, ദേവികളും, ശാന്തൻപാറ, രാജാക്കാട്ട്, വെള്ളത്തൂവൽ എന്നിവിടങ്ങളിലും, കട്ടപ്പന പൊലീസ് സബ് ഡിവിഷനിലെ നെടുങ്കണ്ടം, കമ്പംമേട്, കട്ടപ്പന, വണ്ടന്മേട്, കുമിളി, വണ്ടിപ്പെരിയാർ, പീരുമേട്, വാഗമൺ എന്നിവിടങ്ങളിലും തൊടുപുഴ സബ് ഡിവിഷനിലെ കാഞ്ഞാട്, കുളമാവ്, ഇടുക്കി, മുരിക്കാശ്ശേരി പ്രദേശങ്ങളിലുമാണ് അനധികൃത നിർമ്മാണം. എല്ലാ നിർമ്മാണങ്ങളുടെ ചിത്രങ്ങളും ആരാണ് കയ്യേറിയതെന്നും ഭൂമിയുടെ സർവെ നമ്പർ ഉൾപ്പടെ വിശദ അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അനധികൃതമായി നിർമ്മിച്ചതും നിർമ്മിക്കുന്നതുമായ 12 ബഹുനില കെട്ടിടങ്ങളും റിസോർട്ടുകളും വിവിധയിടങ്ങളിലെ ക്വാറികളും വനനശീകരണങ്ങളുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ വനനശീകരണവും കൈയേറ്റവും അനധികൃത നിർമ്മാണങ്ങളും നടക്കുന്നത് ഉദ്യോഗസ്ഥവൃന്ദങ്ങളുടെ പൂർണ സമ്മതത്തോടു കൂടിയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അശാസ്ത്രീയമായ മലകൾ ഇടിച്ചു നിരത്തുന്നതിനും ചതുപ്പ് നിലങ്ങൾ മണ്ണിട്ടു നിരത്തുന്നതിനും ജലസ്‌ത്രോസ്സുകൾ അടക്കുന്നതിലും ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. കുന്നുകളുടെ ചെരുവിലും അടിവാരത്തും ചരിവിലും നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ബഹുനില കെട്ടിടങ്ങളാണ്. ഇത്തരം കെട്ടിടങ്ങൾക്ക് യാതൊരു വിധത്തിലുള്ള സുരക്ഷാ മാദനണ്ഡങ്ങലും പാലിക്കുന്നില്ല. തീപിടുത്മോ മണ്ണിടിച്ചിലോ, ഉരുൾ പൊട്ടലോ മറ്റ് പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ വാഹനങ്ങളോ മറ്റോ എത്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള റോഡുകളുമാണുള്ളതെന്നും എ വി ജോർജ്ജ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇത്തരം അനധികൃതവും നിയമം ലംഘിച്ചുകൊണ്ടമുള്ള നിർമ്മാണങ്ങളെ കുറിച്ച് അക്കമിട്ട് നിരത്തുകയും ചൈയ്യുന്നു. ഇങ്ങനെ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്ന കൈയേറ്റങ്ങളുടെ വിവരണം ഇങ്ങനെയാണ്:

1 പള്ളിവാസൽ കരയിൽ സർവെ നമ്പർ 19/1, 8/21ൽ പാമ്പാക്കുട മുണ്ടക്കുന്നൽ വീട്ടിൽ ബേബി ഫിലിപ്പ് നിർമ്മിക്കുന്ന കെട്ടിടം. ഈ പ്രദേശത്ത് ഭൂമികുലുക്കമോ മണ്ണിടിച്ചോ ഉണ്ടായാൽ എത്തിച്ചേരാൻ പോലും ബുദ്ധിമുട്ടാണ്. കുത്തനെ കിഴക്കാം തൂക്കായി കിടക്കുന്ന പ്രദേശത്താണ് നിർമ്മാണം നടക്കുന്നതെന്നും ചിത്രം സഹിതം വ്യക്തമാക്കുന്നു.

2 പള്ളിവാസലിൽ ശിശുപാലൻ, അശ്വതി, സതീശൻ, ഹരിദാസ് എന്നിവർ ചേർന്ന് 10 നിലകളിലായി നിർമ്മിക്കുന്ന കെട്ടിടം. ഈ കെട്ടിടത്തിന്റെ നിർമ്മാണം നിർത്തിവെക്കാൻ ഇടുക്കി കലക്ടർ ഉത്തരവിട്ടതാണ്. പൊലീസ് സ്‌റ്റേഷനിൽ ഇത് സംബന്ധിച്ച അന്വേഷണവും നടന്നുവരുന്നു.

3 ശാന്തൻപാറ ചിന്നക്കലാൽ വില്ലേജിൽ സൂര്യനെല്ലി കരയിൽ ലോവർ സൂര്യനെല്ലി ഭാഗത്ത് 1.22 ഏക്കറിൽ ഒമ്പത് നിലകളിൽ പണിതുയർത്തുന്ന കെട്ടിടം. 
4 ശാന്തൻപാറയിൽ തന്നെ മറ്റൊരു സർവെ നമ്പറിൽ 34 സെന്റിൽ സുന്ദർദാസ് എന്നയാൾ മല ഇടിച്ചു നിർത്തി നിർമ്മിക്കുന്ന കെട്ടിടം.

5 പൂപ്പാറ വില്ലേജിൽ ആനായിറങ്കലിൽ ശങ്കരപാണ്ഡ്യന്മേടിൽ എറണാകുളം പറവൂർ സ്വദശി മുരുകേശൻ, വൈറ്റില സ്വദേശി ചന്ദ്രബാബു, അനിൽകുമാർ എന്നിവർ ചേർന്ന് മലയിടിച്ച് നിർമ്മിക്കുന്ന കെട്ടിടം. കുത്തനെയുള്ള മലയിടിച്ചാണ് ഇവിടെനിർമ്മാണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വരെ സാധ്യത കൂടുതലുള്ള പ്രദേശമാണ് ഇവിടെ. നിർമ്മാണം പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

6 മൂന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നാർ വില്ലേജ് കോളനി റോഡിൽ നിർമ്മിച്ച ബഹുനില കെട്ടിടം.
7 മൂന്നാർ പോതമേട് റോഡിൽ നിർമ്മിച്ച ബഹുനില കെട്ടിടമാണ് മറ്റൊന്ന്. ഇവിടെയും മണ്ണിടിച്ചിൽ സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. സുരക്ഷക്രമീകരണങ്ങൾ തന്നെയാണ് പ്രധാന പ്രശ്‌നം.

8 വെള്ളത്തൂവൽ പള്ളിവാസൽ പൈപ്പലൈനിന് സമീപം കോതമംഗലത്തെ കുര്യൻ മാടപ്പറിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിടം
9 പള്ളിവാസൽ വില്ലേജിൽ മാസ്‌കൻ, ബിൽഡേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിർമ്മിച്ചുകൊണ്ടിരിക്കുന്നു കെട്ടിടം. കുത്തനെയുള്ള കെട്ടിടം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് പണിതിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യത തന്നെയാണ് ഇവിടെയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരിക്കുന്നത്.

10 പള്ളിവാസൽ വില്ലേജിൽ മൂവാറ്റുപഴക്കാരൻ മുജീബ് റഹ്മാൻ നിർമ്മിക്കുന്ന കെട്ടിടം.
11 പള്ളിവാസലിൽ ചിത്തിരപുരത്ത് വിച്ചൂസ് കൺസ്ട്രകക്ഷൻ മാനേജിങ് ഡയറക്ടർ കെവി ജോസ് നിർമ്മിക്കുന്ന കെട്ടിടം.
12 പള്ളിവാസലിൽതന്നെ പാമ്പാക്കുട ബേബി ഫിലിപ്പ്, വിച്ചൂസ് കൺസ്ട്രക്ഷൻ മാനേജിങ് ഡയറക്ടർ കെവി ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കെട്ടിടം.

13 ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളക്കൽത്തേരിയിൽ പ്രവർത്തിക്കുന്ന വിവിധ കരിങ്കൽ ക്വാറികളെ കുറിച്ച് വിശദമായി തന്നെയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. സഹ്യനിരകളെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ് ഇവിടെ പാറഖനനം നടക്കുന്നത്. മലകൾ അപ്രത്യക്ഷമാകുന്നതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന് ഇടയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

14 കുളമാവ് പോത്തുമറ്റം ഭാഗത്ത് കോട്ടയം കാരൻ ഷാജു വി സർക്കാർ ഭൂമി കയ്യേറി കുന്ന് ഇടിച്ചു നിരത്തി നടത്തുന്ന നിർമ്മാണം പ്രവർത്തനം. പൂർണമായും പരിസ്ഥിതിലോല മേഖലയാണ് ഇവിടെ. കുന്നകൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് ഇവിടെ ഇടിച്ചു നിരത്തുന്നത്. സർക്കാർ ഭൂമിയും കൈയേറിയാണ് റിപ്പോർട്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന പൊലീസ്, മൈനിങ് ജിയോളജി, റവന്യൂ, പഞ്ചായത്ത് വകുപ്പ് അധികൃതർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന നിർദ്ദേശവുമുണ്ട്.

മറയൂർ ഭാഗത്ത് വനനശീകരണം കാരണം പ്രകൃതിക്കുണ്ടായ ദോഷങ്ങളെ കുറിച്ചും ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വിശദമായി വ്യക്തമാക്കുന്നു. വട്ടവട, കാന്തല്ലൂർ മേഖലകളിൽ പ്രകൃതിക്ക് ദോഷകരമായി വളർത്തിയ യൂക്കാലി, ഗാന്റീസ് മരങ്ങളാണ് ഇടുക്കിലെ ജലനശീകരണത്തിന് ഇടയാക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്ന മറ്റൊരു കാര്യം. ജലാംശം ഇല്ലാതാക്കുന്ന വിധത്തിൽ കുറ്റിച്ചെടികളും ഹൈറേഞ്ചിൽ വ്യാപിക്കുന്ന കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്. വട്ടവടയിലെ കൃഷിക്കൊപ്പം വളർത്തുന്ന യൂക്കാലിപ്റ്റസ് ചെടികളടെ ചിത്രവും കൊടുക്കുന്നു.

ടൂറിസത്തിന്റെ പേരിൽ വർഷങ്ങായി നടക്കുന്ന അതിരുവിട്ട കൈയേറ്റങ്ങളെ പ്രതിരോധിക്കണമെന്നാണ് റിപ്പോർട്ടിൽ എ വി ജോർജ്ജ് വ്യക്തമാക്കുന്നത്. ഇത്തരം ചൂഷണങ്ങൾ പശ്ചിമഘട്ടത്തെ തീർത്തും ദുർബലമാക്കുന്നുവെന്ന് പറഞ്ഞു ചില നിർദ്ദേശങ്ങളും റിപ്പോർട്ട് മുന്നോട്ടു വെക്കുന്നു.

ഭൂമിയുടെ ഘടനക്ക് മാറ്റം വരുത്താത്ത നിർമ്മാണ ശൈലി അംവലംബിക്കേണ്ടതാണെന്നാതാണ് ഇതിലെ പ്രധാന നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ മൂന്ന് നിലയിൽ അധികമുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാവൂ എന്നതാണ് ഇതിൽ ഒരു നിർദ്ദേശം. വൻകിടക്കാരായ ക്വാറി ഉടമകൾക്ക് അനുമതി നിഷേധിക്കണമെന്ന നിർദ്ദേശമാണ് മറ്റൊന്ന്. ശാന്തൻപാറയിലെ വെള്ളക്കൽത്തേരിയിലെ കരിങ്കൽ ക്വാറിക്ക് അനുമിതി നിഷേധിക്കേണ്ടതിന്റെ അനിവാര്യതയും ജില്ലാ പൊലീസ് മേധാവി തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൈയേറ്റങ്ങൾ തടയാൻ ശക്തമായ നടപടിയും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ റിപ്പോർട്ട്.

അനധികൃത കെട്ടിടങ്ങൾ അടക്കം അക്കമിട്ട് നിരത്തിയ റിപ്പോർട്ട് പൊലീസ് മേധാവി നൽകുന്നത് തന്നെ ഇത ആദ്യമായാണെന്നാണ് വിലയിരുത്തൽ. എന്നാൽ, വൻകിടക്കാർ തന്നെയാണ് ഈ പട്ടികയിൽ ഉള്ളത് എന്നതിനാൽ കാര്യമായ നടപടി ഒന്നും പ്രതീക്ഷിക്കേണ്ടതില്ല താനും. പാറ ഉടമകൾക്ക് ഇളവിന് വേണ്ടി നിലപാടെടുത്ത സർക്കാർ ഇടുക്കിയിലെ വൻകിട ക്വാറികൾക്കെതിരെ നടപടി വേണമെന്ന് വാദിക്കുമോ എന്നകാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP