Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂരജ് ഉത്രയെ കൊല്ലും എന്ന് വിശ്വസിക്കാത്തതിനാൽ മകനെ തള്ളിപ്പറയില്ല; സൂരജ് പാമ്പിനെ വാങ്ങി എന്നുപോലും വിശ്വസിക്കില്ല; സൂരജ് ഉത്രയെ കൊന്നെങ്കിൽ അവനെ കോടതി ശിക്ഷിക്കട്ടെ; കുറ്റവാളിയാണെങ്കിൽ പൊലീസ് കോടതിക്ക് മുന്നിൽ തെളിയിക്കട്ടെ; മകൻ ചെയ്തത് എന്തായാലും അത് കോടതിക്ക് വിട്ടുകൊടുക്കുന്നെന്നു സൂരജിന്റെ അമ്മ രേണുക മറുനാടനോട്; ഉത്ര വധക്കേസിൽ കുരുക്ക് മുറുകവേ താൻ ഒളിവിൽ അല്ലെന്ന് വ്യക്തമാക്കി രേണുക; ഊരാൻ കഴിയാത്ത കുരുക്കിൽ പെടുമ്പോഴും സൂരജിന്റെ കുടുംബം പ്രതീക്ഷയിൽ

സൂരജ് ഉത്രയെ കൊല്ലും എന്ന് വിശ്വസിക്കാത്തതിനാൽ മകനെ തള്ളിപ്പറയില്ല; സൂരജ് പാമ്പിനെ വാങ്ങി എന്നുപോലും വിശ്വസിക്കില്ല; സൂരജ് ഉത്രയെ കൊന്നെങ്കിൽ അവനെ കോടതി ശിക്ഷിക്കട്ടെ; കുറ്റവാളിയാണെങ്കിൽ പൊലീസ് കോടതിക്ക് മുന്നിൽ തെളിയിക്കട്ടെ; മകൻ ചെയ്തത് എന്തായാലും അത് കോടതിക്ക് വിട്ടുകൊടുക്കുന്നെന്നു സൂരജിന്റെ അമ്മ രേണുക മറുനാടനോട്; ഉത്ര വധക്കേസിൽ കുരുക്ക് മുറുകവേ താൻ ഒളിവിൽ അല്ലെന്ന് വ്യക്തമാക്കി രേണുക; ഊരാൻ കഴിയാത്ത കുരുക്കിൽ പെടുമ്പോഴും സൂരജിന്റെ കുടുംബം പ്രതീക്ഷയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ഉത്രാ വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിനെതിരെ കുരുക്ക് മുറുകവേ സൂരജിന്റെ കുടുംബം നിലപാടിൽ മാറ്റം വരുത്തുന്നു. നിയമത്തിന്റെ കരങ്ങൾ സൂരജിന്റെ നേർക്ക് മാത്രമല്ല കുടുംബത്തിന്റെ നേർക്ക് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ മനംമാറ്റം. സൂരജ് പ്രതിയല്ലെന്ന നിലപാടിൽ ഉറച്ചു നിന്ന കുടുംബം അയയുകയാണ്. സൂരജ് കുറ്റം ചെയ്‌തെങ്കിൽ സൂരജ് ഉത്രയെ കൊന്നെങ്കിൽ അവനെ കോടതി ശിക്ഷിക്കട്ടെയെന്നു സൂരജിന്റെ അമ്മ രേണുക മറുനാടനോട് പറഞ്ഞു.

സൂരജ് കുറ്റം ചെയ്തുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. കുറ്റം ചെയ്തതായി തെളിഞ്ഞാൽ കോടതി അവനെ ശിക്ഷിക്കട്ടെ. ഉത്രയെ എന്തിനു കൊന്നുവെന്നും പാമ്പിനെ ഉപയോഗിച്ച് ഉത്രയെ വകവരുത്താൻ എങ്ങിനെയൊക്കെ ശ്രമിച്ചുവെന്നും പൊലീസിനോട് സൂരജ് വ്യക്തമാക്കിയിരിക്കെയാണ് മുൻ നിലപാടിൽ നിന്നും കുടുംബം മാറുന്നതായി സൂചനകൾ വരുന്നത്. മകൻ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊന്നതിന്റെ വിശദാംശങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിക്കഴിഞ്ഞു. മകൻ കുറ്റവാളിയെന്നു വ്യക്തമായിട്ടും എന്തുകൊണ്ട് മകനെ തള്ളിപ്പറയാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന മറുനാടന്റെ ചോദ്യത്തിനു മറുപടിയായാണ് രേണുക ഈ രീതിയിൽ മറുപടി നൽകിയത്.

എല്ലാം കോടതി തെളിയിക്കട്ടെ. കോടതി മുന്നിലുണ്ടല്ലോ. കോടതിയിൽ തെളിയുകയാണെങ്കിൽ അതിന്റെ നടപടി അങ്ങനെ പോകട്ടെ. സൂരജ് ഉത്രയെ കൊല്ലും എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഒരിക്കലും വിശ്വസിക്കില്ല. ഇപ്പോഴും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ സൂരജിനെ തള്ളിപ്പറയില്ല. എന്റെ മകൻ ആ രീതിയിലുള്ള പയ്യനല്ല. അതുകൊണ്ട് സൂരജ് നിരപരാധിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ നാട്ടിലെ ജനങ്ങളുണ്ട്. അടൂർ-പറക്കോട്ടേ ജനങ്ങൾ. ആരും സൂരജ് കൊലപാതകിയാണെന്ന് വിശ്വസിക്കുന്നില്ല. സൂരജിനെക്കുറിച്ച് തിരക്കിയപ്പോൾ അങ്ങനെ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല-അമ്മ പറയുന്നു.

സൂരജ് പാമ്പിനെ വാങ്ങിയതായി പാമ്പുപിടുത്തക്കാരൻ സുരേഷ് തന്നെ മൊഴി നൽകുകയും അത് പൊലീസിനോട് സമ്മതിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു അത് ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നായിരുന്നു രേണുകയുടെ മറുപടി. ഇനി സൂരജ് തെറ്റ് ചെയ്‌തെങ്കിൽ കോടതിയും നിയമങ്ങളും ഒക്കെയുണ്ടല്ലോ തെറ്റ് ചെയ്‌തെങ്കിൽ കോടതി ശിക്ഷിക്കട്ടെ. പായസത്തിൽ ഉറക്കുഗുളിക കലർത്തി ഉത്രയ്ക്ക് നൽകി എന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ മനുഷ്യന് എന്തൊക്കെയാണ് പറയാൻ കഴിയുന്നത്.. എന്തൊക്കെ കഥകൾ ഇതിന്റെ ഭാഗമായി വന്നു. പറയാത്ത എന്ത് കാര്യമാണ് വാർത്തയായി പ്രചരിച്ചത് എന്ന് ചോദിച്ചപ്പോൾ എല്ലാം വന്നു കഴിഞ്ഞില്ലേ ഇനി ഇപ്പോൾ അതെക്കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം-രേണുക പറയുന്നു.

ഊരാൻ കഴിയാത്ത കുരുക്കിലേക്ക് തങ്ങൾ അകപ്പെട്ടു കഴിഞ്ഞു എന്ന് വ്യക്തമായതായി രേണുകയുടെ വാക്കുകൾ തെളിയിക്കുന്നു. സൂരജ് ഇതുവരെ സ്വന്തം കുടുംബത്തിനു എതിരായി മൊഴി നൽകിയിട്ടില്ല. ഇതിലാണ് തങ്ങൾ രക്ഷപ്പെട്ടു നിൽക്കുന്നത് എന്നും കുടുംബത്തിനു അറിയാം. ഇപ്പോൾ കുരുക്കുകൾ തങ്ങൾക്ക് നേരെ കൂടി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ പുനർവിചിന്തനം കൂടി വരുന്നത്. സൂരജിന് മാത്രമല്ല ഈ കേസിൽ സംശയാസ്പദമായി നിൽക്കുന്ന കുടുംബത്തിനു കൂടി നിയമസഹായം വേണമെന്ന നിലപാടിലാണ് കുടുംബം. ഉത്രയുടെ വധത്തിൽ സംശയാസ്പദമായി നിലകൊള്ളവേ കുടുംബവും നിയമവഴികളെക്കുറിച്ച് ആലോചിക്കുകയും നിയമത്തിന്റെ പഴുതുകൾ തേടുകയുമാണ്. പൊലീസിനു മുന്നിൽ എല്ലാം ഏറ്റുപറഞ്ഞശേഷം മാധ്യമങ്ങൾക്ക് മുന്നിലും ഉത്രയുടെ മാതാപിതാക്കൾക്ക് മുന്നിലും കുറ്റം നിഷേധിക്കുകയാണ് സൂരജും.

സൂരജിന് പാമ്പുകളെ കൈമാറി കൂട്ടുപ്രതിയായി സുരേഷ് മാപ്പ് സാക്ഷിയാകാൻ സമ്മതം മൂളിയതോടെ സൂരജിന് രക്ഷപ്പെടാനുള്ള പഴുതുകൾ ഏറെക്കൂറെ അവസാനിക്കുകയാണ്. ഇതേസമയം തന്നെയാണ് സൂരജിനെതിരെ സുഹൃത്ത് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയും. കസ്റ്റഡിയിൽ ആകുന്നതിനു തലേദിവസം സൂരജ് കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നതായാണ് സുഹൃത്ത് വെളിപ്പെടുത്തിയത്. പാമ്പിനെ വാങ്ങിയതും കൃത്യം നടത്തിയതും താനാണെന്ന് സൂരജ് പറഞ്ഞതായാണ് മൊഴി. ഈ മൊഴിയും സൂരജിനെതിരെയുള്ള നിർണ്ണായക തെളിവായി മാറും. നിയമത്തിന്റെ പഴുതുകളും അന്വേഷണത്തിലെ പിഴവുകളും മാത്രമാണ് ഇനി സൂരജിനു തുണയാകാൻ പോകുന്നത്. ഇത് മനസിലാക്കി തന്നെയാണ് കുടുംബവും നിയമത്തിൽ വിശ്വസിക്കാനും നിയമവഴി തേടി ഇറങ്ങാനുമുള്ള ആലോചനകൾ നടത്തുന്നത്. കേസിൽ വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഉത്രയുടേതുകൊലപാതകം തന്നെയെന്നാണ് വാവാ സുരേഷ് മൊഴി നൽകിയത്. പാമ്പിനെ കൈകാര്യം ചെയ്യാൻ വിദഗ്ധനാണ് പ്രതി സൂരജെന്നാണ് വാവ പറഞ്ഞത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു മൊഴിയെടുപ്പ് നടന്നത്

ഭർതൃഗൃഹത്തിൽ ഗാർഹിക പീഡനം നടന്നതിനെ തുടർന്ന് സൂരജിന്റെ മാതാപിതാക്കൾക്കെതിരേയും സഹോദരിക്കെതിരേയും കേസെടുക്കുമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ വ്യക്തമാക്കിയിട്ടുണ്ട്. നിർദ്ദേശം പൊലീസിനു കൈമാറിയിട്ടുണ്ട്. സ്ത്രീധനപീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം നൽകിയത്. ഇതും മാതാപിതാക്കൾക്ക് കുരുക്കായും മാറും. ഭർതൃഗൃഹത്തിൽ വലിയ പീഡനം ഉത്രക്ക് നേരിടേണ്ടി വന്നിരുന്നെന്നു പിതാവ് വിജയസേനൻ പറഞ്ഞിരുന്നു. വിവാഹ മോചനത്തിലേക്കു കാര്യങ്ങളെത്തുമോയെന്നു ഭയന്നാണു സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണു പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായത്.

ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി: എ. അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഉത്രയുടെ വീട്ടിലെത്തി മാതാപിതാക്കളിൽനിന്നും സഹോദരനിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്. മൂന്നു മണിക്കൂറോളം തെളിവെടുപ്പു നടത്തിയ പൊലീസ് സംഘം ഉത്ര മരിച്ച ദിവസം സൂരജ് സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവാഹ സമയത്ത് ഉത്രയുടെ വീട്ടുകാർ സൂരജിന് വാങ്ങിക്കൊടുത്ത കാറാണിത്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ജി മോഹൻരാജിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്‌പി ഹരിശങ്കർ ഡിജിപിക്ക് കത്തുനൽകിയിട്ടുണ്ട്. കേസിൽ ഉടൻ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാണ് പൊലീസ് ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP