Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ചെക്കോ ഡ്രാഫ്‌റ്റോ അക്കൗണ്ട് ട്രാൻസ്ഫറോ സ്വീകരിക്കില്ല; കോഴ പണമായി തന്നെ നൽകണം; പണം വാങ്ങിയതിന് ഒരു രേഖയും നൽകില്ല; വെള്ളാപ്പള്ളിയുടെ പിരിവുകാരൻ കെഎൽ അശോകൻ; തുഷാറിനായി പണം വാാങ്ങിയത് മഹേശനും; മഹേശൻ വാങ്ങിയെന്ന് ആരോപിക്കുന്ന കോഴ തുഷാറിന് വേണ്ടിയെന്ന ആരോപണം ശക്തം; എസ്എൻ ട്രസ്റ്റിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി ഇതു വരെ വാങ്ങിയ പണത്തെ ചൊല്ലിയും തർക്കം; എസ് എൻ ഡി പിയിൽ അഴിമതി ചർച്ച തുടരുമ്പോൾ

ചെക്കോ ഡ്രാഫ്‌റ്റോ അക്കൗണ്ട് ട്രാൻസ്ഫറോ സ്വീകരിക്കില്ല; കോഴ പണമായി തന്നെ നൽകണം; പണം വാങ്ങിയതിന് ഒരു രേഖയും നൽകില്ല; വെള്ളാപ്പള്ളിയുടെ പിരിവുകാരൻ കെഎൽ അശോകൻ; തുഷാറിനായി പണം വാാങ്ങിയത് മഹേശനും; മഹേശൻ വാങ്ങിയെന്ന് ആരോപിക്കുന്ന കോഴ തുഷാറിന് വേണ്ടിയെന്ന ആരോപണം ശക്തം; എസ്എൻ ട്രസ്റ്റിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി ഇതു വരെ വാങ്ങിയ പണത്തെ ചൊല്ലിയും തർക്കം; എസ് എൻ ഡി പിയിൽ അഴിമതി ചർച്ച തുടരുമ്പോൾ

ശ്രീലാൽ വാസുദേവൻ

ആലപ്പൂഴ: 1996 ലാണ് വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാകുന്നത്. അന്നു തൊട്ടിന്നു വരെ എസ്എൻ ട്രസ്റ്റിലും മറ്റ് സ്ഥാപനങ്ങളിലും നിയമനത്തിന് വാങ്ങിയ കോഴയുടെ കണക്ക് എടുത്താൽ ശതകോടികൾ വരും എന്നത് പകൽ പോലെ സത്യവുമാണ്. ആ പണമെല്ലാം എവിടെ എന്നൊരു ചോദ്യം ഇപ്പോൾ ഉയരുകയാണ്.

പക്ഷേ,വെള്ളാപ്പള്ളി ആ ചോദ്യത്തിൽ നിന്ന് വഴുതി മാറും. കാരണം കോഴ വാങ്ങിയതിന് രേഖയില്ല. പണം കൊടുത്ത് ജോലി വാങ്ങിയരാകട്ടെ പ്രതികാര നടപടി ഭയന്ന് തങ്ങൾ എത്ര രൂപ കൊടുത്തു എന്ന് പറയാൻ തയാറാവുകയുമില്ല. ഫലത്തിൽ കോഴ ഇനത്തിൽ അപ്പനും മകനും കൂടി വാങ്ങിക്കൂട്ടിയതിന് എങ്ങും ഒരു തെളിവുമില്ല. ഇനി അഥവാ വന്നാൽ തന്നെ ചിത്രത്തിൽ വെള്ളാപ്പള്ളിയോ മകനോ ഇല്ല. അവർ രണ്ടു പേരും നേരിട്ട് ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. മഹേശന്റെ ആത്മഹത്യയോടെ എസ് എൻ ഡി പി വീണ്ടും ആ അഴിമതി ചർച്ചയാക്കുകായണ്.

വെള്ളാപ്പള്ളിക്ക് വേണ്ടി കോഴപ്പണം വാങ്ങിയിരുന്നത് കെഎൽ അശോകനാണെന്നതാണ് ആരോപണം. തുഷാറിന് വേണ്ടി കെകെ മഹേശനും. നിലവിൽ മഹേശൻ കോഴവാങ്ങി എന്നൊരു പ്രചാരണമാണ് വിവിധ യൂണിയനുകളുടെ യോഗം വിളിച്ച് തുഷാർ ഉന്നയിക്കുന്നത്. ഈ പണം മഹേശൻ എവിടെ ഒളിപ്പിച്ചുവെന്നോ, അത് നിങ്ങൾക്ക് വേണ്ടി വാങ്ങിയതല്ലേ എന്നോ ഒരു മറുചോദ്യം വന്നാൽ ഒടിയുന്ന മുന മാത്രമാണ് തുഷാറിന്റെ ആരോപണങ്ങൾക്കുള്ളത്. കാരണം, മഹേശനായിരുന്നു തുഷാറിന് വേണ്ടി കോഴ കൈപ്പറ്റിയിരുന്നത്. അതിൽ നിന്നൊരു ചില്ലി പോലും മഹേശൻ സ്വന്തമായി എടുത്തിട്ടില്ലെന്ന വാദവും സജീവമാണ്. ശ്രീനാരായണ സഹോദര ധർമ്മവേദിയാണ് ഈ ആരോപണങ്ങളുമായി എത്തുന്നത്.

വെള്ളാപ്പള്ളിക്ക് വേണ്ടി വാങ്ങുന്ന കോഴയിൽ ഒരു ഭാഗം അശോകൻ എടുക്കാറുണ്ടെന്നാണ് ആരോപണം. വെള്ളാപ്പള്ളിക്ക് അതിൽ എതിർപ്പുമില്ല. ഒരു അദ്ധ്യാപക നിയമനത്തിന് 50 ലക്ഷം വാങ്ങിയാൽ 30 വെള്ളാപ്പള്ളിക്ക് കൊടുക്കണം. ശേഷിച്ച 20 അശോകൻ എടുക്കും. അതിൽ ഒരു ഭാഗം കോഴയ്ക്കായി ആളെ കൊണ്ടുവരുന്ന യൂണിയൻ നേതാക്കൾക്ക് കമ്മിഷനായി കൊടുക്കും. കോഴ കൊടുക്കുന്നതിന് ഒരു രേഖയും ലഭിക്കില്ല. നിലവിൽ ഒരു അദ്ധ്യാപക നിയമനത്തിന് ഹയർ സെക്കൻഡറിയിലേക്ക് ആണെങ്കിൽ 60 മുതൽ 75 ലക്ഷം വരെയാണ് ഇപ്പോൾ വാങ്ങുന്നത്. ഹൈസ്‌കൂളിലേക്ക് 50 ലക്ഷം കൊടുക്കണം. കൈക്കൂലി പണമായി തന്നെ കൊടുക്കണം. ചെക്ക്, ഡ്രാഫ്ട്, ആർടിജിഎസ് എന്നിവയൊന്നും സ്വീകരിക്കില്ല.

പണവുമായി എത്തുന്നവർ നേരെ വെള്ളാപ്പള്ളിയെ വീട്ടിൽ ചെന്ന് കാണണം. കൊണ്ടുവന്നിട്ടുണ്ടോ എന്നൊരു ചോദ്യം മാത്രം ഉണ്ടാകും. വായിൽ കൈയും പൊത്തി നിന്ന് ഉണ്ടേ എന്നു പറയണം. അപ്പോൾ അകത്തേക്ക് നോക്കി ഒരു വിളി. അശോകാ...വിളി കേൾക്കാൻ കാത്തു നിന്നതു പോലെ അശോകൻ ഓടിയെത്തും. പണവുമായി വന്നവരെ വിളിച്ച് പുറത്തേക്ക് നടക്കും. മുറ്റത്ത് കിടക്കുന്ന ഒരു കാറിൽ അശോകൻ കയറും. പിന്നാലെ പണവുമായി വന്നവർ ചെന്ന കാറും നീങ്ങും. കുറേ ഊടുവഴികളിലൂടെ സഞ്ചരിച്ച് ആൾത്താമസമില്ലാത്ത ഒരു കെട്ടിടത്തിന് മുന്നിൽ ചെന്ന് വാഹനങ്ങൾ നിൽക്കും. പണം അടങ്ങിയ ബാഗ് അശോകൻ വാങ്ങുമെന്ന ആക്ഷേപമാണ് ചർച്ചയാകുന്നത്.

കതക് തുറന്ന് അകത്തു കയറും അവിടെ വയ്ക്കും. എന്നിട്ട് ഇറങ്ങി വന്ന് പണവുമായി വന്നവരോട് പറയും. വേഗം വിട്ടോളൂ. നാളെ രാവിലെ ഓഫീസിൽ വന്ന് നിയമന ഉത്തരവ് കൈപ്പറ്റുക. എന്നിട്ട് അശോകൻ ഏതോ വഴിക്ക് പോകും. ഒന്നിനും ഒരു രേഖയുമില്ല. ഇവിടെ പരസ്പര വിശ്വാസം മാത്രമാണ് വലുത്. വെള്ളാപ്പള്ളിക്ക് കോഴയ്ക്കായി പണം നൽകിയ ഒരു ഉദ്യോഗാർഥി മറുനാടനോട് പറഞ്ഞതാണ് ഈ വിവരങ്ങൾ. പിറ്റേന്ന് ചെല്ലുമ്പോൾ ട്രസ്റ്റിന്റെ ഏതെങ്കിലും ഒരു സ്‌കൂളിലേക്ക് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് കൈയിൽ കിട്ടും. ബാക്കി നടപടിക്രമങ്ങൾ, അതായത് നിയമനാംഗീകാരം, നിയമനം ക്രമപ്പെടുത്തൽ ഇതൊക്കെ വേണമെങ്കിൽ സ്വന്തമായി ചെയ്തോണം. അതിലൊന്നും ഒരു ഉത്തരവാദിത്തവും വെള്ളാപ്പള്ളിക്ക് ഇല്ല. ഇനി കൊടുത്ത കോഴ തിരിച്ചു ചോദിച്ചാൽ അത് കിട്ടണമെന്നുമില്ല.

ഇതേ രീതിയിൽ തന്നെയാണ് തുഷാറും കാശ് വാങ്ങൂന്നത്. പക്ഷേ, ഒരാൾക്കും ഒരു ചില്ലിയും കൊടുക്കില്ല. കാശ് വാങ്ങുന്ന മഹേശൻ അതിലൊരു നയാപൈസ പോലും എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ഇങ്ങനെ ആളെ വച്ച് പണം മേടിക്കുന്നതിലെ കാഞ്ഞബുദ്ധി തന്നെയാണ് വെള്ളാപ്പള്ളിയെയും മകനെയും ഇതുവരെ പിടിയിലാകാതെ രക്ഷപ്പെടാൻ കാരണമായിട്ടുള്ളത്. ഞാൻ നിങ്ങളിൽ നിന്ന് എന്തെങ്കിലും വാങ്ങിയോ എന്ന് വെള്ളാപ്പള്ളി ചോദിക്കും. ശരിയാണ്, അദ്ദേഹം വാങ്ങിയിട്ടില്ല. അശോകനോ മഹേശനോ ആണ് വാങ്ങിയിട്ടുള്ളത്. കൊടുത്തവരും പറയുക തങ്ങൾ അശോകന് അല്ലെങ്കിൽ മഹേശന് കൊടുത്തു എന്നാണ്.

അങ്ങനെ മഹേശൻ തുഷാറിന് വേണ്ടി വാങ്ങിയ കോടികളാണ് ഇപ്പോൾ മഹേശന് എതിരായ ആരോപണമാക്കി തുഷാർ ഉന്നയിക്കുന്നത്. 15 കോടിയുടെ അഴിമതി മഹേശൻ നടത്തിയെന്നാണ് തുഷാർ പറയുന്നത്. അങ്ങനെ മഹേശൻ വാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ ഒരു 100 രൂപ പോലും സ്വന്തമായി എടുത്തിട്ടില്ലെന്ന് അദ്ദേഹത്തോട് വളരെയധികം അടുപ്പമുള്ളവർ പറയുന്നു. എന്തിനും ഏതിനും വിമർശനം നടത്തുന്ന അഡ്വ. എ. ജയശങ്കർ പറഞ്ഞത് ഇങ്ങനെ. മഹേശനെ എനിക്ക് വർഷങ്ങളായി അറിയാം. വളരെ മാന്യനായ വ്യക്തിത്വം. പരന്ന വായനയും അറിവുമുള്ളയാൾ. ഒരു പൈസയുടെ അഴിമതി അദ്ദേഹം നടത്തിയിട്ടില്ല.

ബൗദ്ധികപരമായി ഒരു പടി മുന്നിലായിരുന്നു മഹേശൻ. യോഗനാദം വാരികയിൽ നിരവധി ലേഖനങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വിഷയം പഠിച്ച് യുക്തമായ രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. ഒപ്പം നിന്ന മഹേശനെ കൊലയ്ക്ക് കൊടുത്തു. ഇനി അടുത്ത ഇര അശോകൻ ആകുമെന്ന് കണിച്ചുകുളങ്ങരയിലുള്ള യോഗം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടികൾ ഒന്നൊന്നായി നടേശനെ തേടി വന്നാൽ മുഴുവൻ കുറ്റവും കെ.എൽ. അശോകന്റെ തലയിൽ കെട്ടി വച്ച് വെള്ളാപ്പള്ളി തടിയൂരുമെന്ന് അവർ തറപ്പിച്ചു പറയുന്നു. എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണം നിർണായക ഘട്ടത്തിലെന്ന് പൊലീസ് പറയുന്നു. സഹായി കെ എൽ അശോകന് പിന്നാലെ നാളെ വെള്ളാപ്പള്ളി നടേശനെയും ചോദ്യം ചെയ്യും. മഹേശൻ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണത്തിൽ കുടുംബം മറുപടി നൽകി. കേസിൽ കുടുങ്ങുമെന്നായതോടെ രക്ഷപ്പെടാനുള്ള തുഷാറിന്റെ ശ്രമമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ബന്ധുക്കൾ പ്രതികരിച്ചു.

കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എൽ അശോകനെ മാരാരിക്കുളം പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. വെള്ളാപ്പള്ളി നടേശൻ നിരപരാധി എന്ന് പറഞ്ഞ മഹേശനെ തുഷാർ അഴിമതിക്കാരൻ അന്വേഷണം ആക്കുന്നത് വിചിത്രം ആണെന്ന് മഹേശന്റെ കുടുംബം ആരോപിച്ചു. നിലനിൽപ്പിന്റെ ഭാഗമായാണ് തുഷാർ ഇപ്പോൾ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേർത്തല യൂണിയൻ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശൻ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു.

മഹേശന്റെ നേതൃത്വത്തിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകൾ പിടിക്കപ്പെട്ടപ്പോൾ വെള്ളാപ്പള്ളിയെ കുടുക്കാൻ കുറിപ്പ് എഴുതി വച്ച് മഹേശൻ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആരോപണം. അതേസമയം, വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ സഹോദര ധർമ്മവേദി അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP