Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടത്തെ സ്‌കൂളിന് നൽകിയത് രണ്ട് ദിവസത്തെ അനൗദ്യോഗിക അവധി; വഴുതക്കാട്ടെ ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപകരിൽ വ്യാപക വ്യാപനം; നേമം മണ്ഡലത്തിൽ ചിത്രാജ്ഞലിക്ക് അടുത്തുള്ള സ്വകാര്യ സ്‌കൂളിൽ ഇന്നലെ പനിച്ചത് 10ലേറെ അദ്ധ്യാപകർക്ക്; എഞ്ചിനിയറിങ് കോളേജിലും അസുഖം; വിദ്യാഭ്യാസമന്ത്രി അറിയാൻ ചില കോവിഡ് വസ്തുതകൾ

പട്ടത്തെ സ്‌കൂളിന് നൽകിയത് രണ്ട് ദിവസത്തെ അനൗദ്യോഗിക അവധി; വഴുതക്കാട്ടെ ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപകരിൽ വ്യാപക വ്യാപനം; നേമം മണ്ഡലത്തിൽ ചിത്രാജ്ഞലിക്ക് അടുത്തുള്ള സ്വകാര്യ സ്‌കൂളിൽ ഇന്നലെ പനിച്ചത് 10ലേറെ അദ്ധ്യാപകർക്ക്; എഞ്ചിനിയറിങ് കോളേജിലും അസുഖം; വിദ്യാഭ്യാസമന്ത്രി അറിയാൻ ചില കോവിഡ് വസ്തുതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്‌കൂളുകളിൽ കോവിഡ് എത്തുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പരസ്യമായി പറയുന്നത്. എന്നാൽ കേരളത്തിലെ സ്‌കൂളുകളിൽ സ്ഥിതി അതീവ ഗുരതരമാണ്. തിരുവനന്തപുരം ജില്ലയിൽ അദ്ധ്യാപകർക്കിടയിൽ രോഗ വ്യാപനം സങ്കീർണ്ണമാണ്. കുട്ടികൾക്കും അസുഖം പിടിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മന്ത്രി വി ശിവൻകുട്ടി ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെ മറുനാടൻ നടത്തിയ അതിവേഗ അന്വേഷണത്തിൽ സ്‌കൂളുകളിലും കോവിഡ് വ്യാപനമുണ്ടെന്ന സൂചനകളാണ് അദ്ധ്യാപകരിൽ നിന്ന് കിട്ടുന്നത്.

കോവിഡ് കണക്കുകൾ കുതിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ ഇത് വലുതായി ബാധിച്ചിട്ടുള്ളതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറുനാടൻ സ്‌കൂളുകളിലെ സ്ഥിതി വിരവങ്ങൾ അന്വേഷിച്ചത്.

തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സ്‌കൂളിൽ ഹൈസ്‌കൂൾ അദ്ധ്യാപകർക്കിടയിൽ രോഗം വ്യാപിപ്പിക്കുകയാണ്. പട്ടത്തെ സ്‌കൂളിൽ രണ്ടു ദിവസം അനൗദ്യോഗിക അവധി പോലും പ്രിൻസിപ്പൽ നൽകി. മന്ത്രിയുടെ സ്വന്തം മണ്ഡലമായ നേമത്തെ ചിത്രാജ്ഞലിക്ക് അടുത്തുള്ള സ്വകാര്യ സ്‌കൂളിൽ ഇന്നലെ മാത്രം പത്ത് അദ്ധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്‌കൂളുകളിൽ കുട്ടികൾക്കും രോഗം വരുന്നുണ്ട്. പലകുട്ടികൾക്കും പനിയാണ്. കോവിഡിന്റെ വ്യാപനം സ്‌കൂളുകളിലും ഉണ്ടാകുന്നതിന് തെളിവാണ് ഈ സംഭവമെല്ലാം.

കോളേജുകളിലും വ്യാപനം രൂക്ഷമാണ്. പലരും വിവരം പുറത്തു വിടുന്നില്ല. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ നൂറോളം പേർക്കാണ് കോവിഡ് ബാധിച്ചത്. ഓച്ചിറയിൽ അദ്ധ്യാപകർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് എൽ.പി.സ്‌കൂൾ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ .പി .എസ്സാണ് കുറച്ചു ദിവസം മുമ്പ് അടച്ചത്. ഈ സാഹചര്യം പല സ്‌കൂളുകളിലുമുണ്ട്. അടച്ച സ്‌കൂളിൽ 4 അദ്ധ്യാപകരാണുള്ളത്. മുന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒരു അദ്ധ്യാപികക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അദ്ധ്യാപകരും കോവിഡ് ടെസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച അദ്ധ്യാപകരുടെ കുടുബാംഗങ്ങളേയും കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്നവെ കേരളത്തിൽ 12,742 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂർ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂർ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസർഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,293 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,38,264 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3029 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 420പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 54,430 കോവിഡ് കേസുകളിൽ, 5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 597 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂർ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂർ 184, കാസർഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP