Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം; ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരടായ ബിജെപി നേതാവ്; നിയമ വശങ്ങൾ പഠിച്ച് ഓപ്പറേഷൻ; എതിരാളികളെ കെട്ടേണ്ടിടത്ത് കെട്ടാനും ഒതുക്കേണ്ടവരെ ഒതുക്കാനും പദ്ധതി തയ്യാറാക്കുന്നതിൽ അഗ്രഗണ്യൻ; ശ്രീനാഥിൽ നിന്നും ഭാര്യയെ തട്ടിയെടുത്തതിന് പിന്നിൽ പുത്തൻകുരിശിലെ റൗഡി ലിസ്റ്റിലുള്ള എന്തിനും മടിക്കാത്തെ അച്ഛൻ; ശിവകാമിയെ തേടിയിറങ്ങി മറുനാടൻ തിരിച്ചറിഞ്ഞ സത്യങ്ങൾ

അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം; ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരടായ ബിജെപി നേതാവ്; നിയമ വശങ്ങൾ പഠിച്ച് ഓപ്പറേഷൻ; എതിരാളികളെ കെട്ടേണ്ടിടത്ത് കെട്ടാനും ഒതുക്കേണ്ടവരെ ഒതുക്കാനും പദ്ധതി തയ്യാറാക്കുന്നതിൽ അഗ്രഗണ്യൻ; ശ്രീനാഥിൽ നിന്നും ഭാര്യയെ തട്ടിയെടുത്തതിന് പിന്നിൽ പുത്തൻകുരിശിലെ റൗഡി ലിസ്റ്റിലുള്ള എന്തിനും മടിക്കാത്തെ അച്ഛൻ; ശിവകാമിയെ തേടിയിറങ്ങി മറുനാടൻ തിരിച്ചറിഞ്ഞ സത്യങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

കോലഞ്ചേരി: അബ്കാരി മേഖലയിൽ ചെറുതല്ലാത്ത സാന്നിദ്ധ്യം, ഇടഞ്ഞാൽ എതിരാളിയെ മാളത്തിലെത്തി ആക്രമിക്കുന്ന പ്രകൃതക്കാരൻ, രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം, പരിസ്ഥിതി പ്രവർത്തകരുടെ കണ്ണിലെ കരട്, ആവശ്യം വന്നാൽ എന്തിനും തയ്യാറുള്ള ഒരുകൂട്ടം ആളുകളെ നിമിഷങ്ങൾക്കുള്ളിൽ വിളിപ്പുറത്തെത്തിച്ച് ലക്ഷ്യം നിറവേറ്റുന്ന തന്ത്രശാലി.

ഗുണ്ടാസംഘത്തോടൊപ്പമെത്തി ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന യുവാവിന്റെ പരാതിയിൽ പ്രതിസ്ഥാനത്തുള്ള പുത്തൻകുരിശ് ഐക്കര തുരുത്തിക്കുന്നേൽ സാജുവിനെക്കുറിച്ച് പൊലീസിന്റെ പക്കലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്, ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥാണ് സാജുവും കൂട്ടരും ഭാര്യ ശിവകാമിയെ തട്ടിക്കൊണ്ടുപോയതായി പുത്തൻകുരിശ് പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളത്. കോടതി അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ശികാമിയെയും കൂട്ടി താനും ബന്ധുക്കളും കോലഞ്ചേരിയിൽനിന്നും വീട്ടിലേയ്ക്ക് തിരിച്ചെന്നും മാർഗ്ഗമധ്യേ സാജുവും കൂട്ടരും വാഹനം തടഞ്ഞുനിർത്തി ഭാര്യയെ ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നെന്നുമാണ് ശ്രീനാഥ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

കള്ളുഷാപ്പ് ലൈസൻസി എന്ന പേരിലാണ് സാജു കൂടുതൽ അറിയപ്പെടുന്നത്. ബിജെപി യിൽ സജീവാംഗത്വവുമുണ്ട്. നേരത്തെ പോഷക സംഘടനാ ഭാരവാഹിയും ആയിരുന്നു. എന്തിനും സഹായികളായി കുറച്ചുപേർ സാജുവിനൊപ്പമുണ്ട്. സാജു ഉൾപ്പെട്ടിട്ടുള്ള പൊലീസ് കേസുകളിൽ ഇവരിൽ ചിലരും പ്രതികളായിട്ടുണ്ട്്. പുത്തൻകുരിശ് സ്റ്റേഷനിൽ മാത്രം 13 കേസുകളിൽ സാജു പ്രതിയാണ്. ഭൂരിപക്ഷവും അടിപിടി കേസുകൾ. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇയാളുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ കൃത്യമായി പ്രതിപാദിക്കുന്ന ഹിസ്റ്ററി ഷീറ്റും പുത്തൻകുരിശ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.

പാറമട നടത്തിപ്പിനും മണ്ണ് കടത്തിനും സാജുവും കൂട്ടരും സംരക്ഷണം നൽകുന്നുണ്ട് എന്നാണ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകരിൽ ചിലരുടെ വാദം .ഇക്കാര്യത്തിൽ മേഖലയിൽ മറ്റ് രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും ഒത്താശ ചെയ്യുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. നിയമവശങ്ങൾ നന്നായി പഠിച്ചശേഷമായിരിക്കും സാജു ഏതുകാര്യത്തിനും മുന്നിട്ടിറങ്ങുക എന്നാണ് അടുപ്പകാർ പങ്കുവയ്ക്കുന്ന വിവരം. അഭിഭാഷകരുമായുള്ള ചങ്ങാത്തമാണ് സാജു ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇതുമൂലം കെട്ടേണ്ടിടത്ത് കെട്ടാനും ഒതുക്കേണ്ടവരെ ഒതുക്കാനും മുൻകൂട്ടി പദ്ധതി തയ്യാറാക്കാൻ സാജുവിന് കഴിയുന്നുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

തട്ടിക്കൊണ്ട് പോകൽ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്തരം ഇടപെടലിന് ഉദാഹരണമാണെന്നാണ് നാട്ടുകാരിൽ ചിലർ വ്യക്തമാക്കുന്നത്. ശിവകാമി സാജുവിന്റെ മകളാണ്. ബന്ധുക്കൾക്കൊപ്പം സാജുവിന്റെ വീട്ടിലാണ് ശിവകാമി ഇപ്പോൾ കഴിയുന്നത്. ശ്രീനാഥിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും സാജുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ശിവാകാമി കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചെന്നും തട്ടിക്കൊണ്ടുപോകൽ കേസിൽ മൊഴിയെടുത്തപ്പോൾ പിതാവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയെന്നും പൊലീസ് പറയുന്നു.

പിതാവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് കഴിഞ്ഞ മാസം 17-ന് ശിവകാമി കോടതിയെ അറിയിച്ചെന്നും ഇതുപ്രകാരമാണ് ഇപ്പോൾ വീട്ടിൽ ബന്ധുക്കൾക്കൊപ്പം തുടരുന്നതെന്നും പുത്തൻകുരിശ് സി ഐ വ്യക്തമാക്കി. അതിന് പിന്നിലും നിമയ പരമായി സാജുവിന്റെ ഇടപെടൽ ബുദ്ധിയുണ്ട്. മകളെ തട്ടിക്കൊണ്ടു വരുന്നതിന് മുമ്പു തന്നെ ഇയാൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. പിടികൂടിയ മകളെ ഹൈക്കോടതിയിൽ എത്തിക്കുകയും ചെയ്തു. അന്ന് അച്ഛനൊപ്പം പോകുന്നതിന് മകൾ സമ്മതം അറിയിച്ചു. അതുകൊണ്ട് തന്നെ ശ്രീനാഥ് നൽകിയ കാണാതാകൽ പരാതിയിൽ ഇടപെടലിന് പൊലീസിന് കഴിയുന്നുമില്ല. ഇങ്ങനെ അതിസമർത്ഥമായി കളിക്കുന്ന താരമാണ് സാജു.

ഭാര്യയെകുറിച്ച് യാതൊരുവിരമില്ലന്നും പിതാവ് അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി ശ്രീനാഥ് ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകിയിരിക്കുകയാണ്.ഈ ഹർജി പരിഗണിക്കുമ്പോൾ ശിവകാമി ഇപ്പോഴത്തെ നിലപാടിൽ ഉറച്ചുനിന്നാൽ തട്ടിക്കൊണ്ട് പോകൽ കേസിന് തന്നെ പ്രസക്തി നഷ്ടപ്പെടുമെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഭാര്യയെക്കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും തട്ടിക്കൊണ്ട് പോയവർ അപായപ്പെടുത്തിയോ എന്ന് സംശയിക്കുന്നതായും കാണിച്ച് ശ്രീനാഥ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ഹർജി പരിഗണനയ്‌ക്കെടുക്കുമ്പോൾ പിതാവിനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് ശിവകാമി കോടതിയിയെ അറിയിച്ചാൽ തട്ടിക്കൊണ്ട് പോകൽ കേസ് നിലനിൽക്കില്ല. അങ്ങനെ ആന്റി ക്ലൈമാക്സിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തങ്ങൾ പ്രണയത്തിലായിരുന്നെന്നും നാട്ടിൽ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നും പിതാവ് സാജു മകളെ കാണാനില്ലന്ന് കാണിച്ച് നൽകിയ പരാതിയിൽ സ്റ്റേഷനിൽ ഹാജരാക്കുന്നതിനായിട്ടാണ് പുത്തൻകുരിശിലെത്തിയതെന്നും തുടർന്നാണ് കാര്യങ്ങൾ തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്നുമാണ് ശ്രീനാഥ് വിശദീകരിക്കുന്നത്.

ആലപ്പുഴ വണ്ടാനം കാട്ടുങ്ങൽ വേലിയിൽ ശ്രീനാഥിന്റെ ഭാര്യ എറണാകുളം കുന്നത്തുനാട് ഐക്കര തുരുത്തിക്കുന്നേൽ വീട്ടിൽ സജുവിന്റെ മകൾ ശിവകാമിയെയാണ് വീട്ടുകാർ തട്ടിക്കൊണ്ടു പോയത് എന്നാണ് പരാതി. മറ്റൊരു ജാതിയിൽപെട്ട ശ്രീനാഥിനെ മകൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോകൽ എന്നാണ് ആരോപണം. നിയമാനുസൃതമായി വിവാഹം കഴിച്ച തന്റെ ഭാര്യയെ പറ്റി ഇപ്പോൾ യാതൊരു വിവരവുമില്ല എന്ന് കാട്ടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷേ പൊലീസ് ഇപ്പോഴും ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ശിവകാമി ഇപ്പോഴും എവിടെയാണെന്ന് ആർക്കും അറിയില്ല. ഭർത്താവിനൊപ്പം കഴിയാൻ കോടതി അനുവദിച്ച യുവതിയുമായി കാറിൽ പോകവേ ആളില്ലാത്ത പ്രദേശത്തു തടഞ്ഞുനിർത്തിയായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം.

ബംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ നാലു വർഷം മുമ്പാണ് ബിഎഎംസ് വിദ്യാർത്ഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി പ്രണയത്തിലാകുന്നത്. വീട്ടിൽ വിവാഹാലോചനകൾ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധിച്ചു. നാട്ടിലെത്തി ക്വാറന്റൈൻ കാലം പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിച്ചു. ജൂലൈ ഏഴിന് പെൺകുട്ടി വീട്ടിൽ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയിൽ ദേവീക്ഷേത്രത്തിലെത്തി. താലികെട്ടി. മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇതാണ് ചതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെൺകുട്ടിയെ കൊണ്ടു പോകാൻ ശ്രമിച്ചു. പിന്നീട് ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാൽ കൊണ്ടുപോയില്ല. ഇതിനിടെ പെൺകുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അങ്ങനെ ഭർത്താവും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. കോലഞ്ചേരി കോടതിയിലെത്തിച്ച് പെൺകുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ ഭർത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടു.

ശിവകാമിയുമായി കാറിൽ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടർന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടഞ്ഞു. ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോഴാണ് ശിവകാമിയുടെ അച്ഛന്റെ ക്രൂരതകൾ ശ്രീനാഥ് അറിയുന്നത്. ഗുണ്ടാപ്പിരിവു മുതൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം എന്ന മട്ടിലായിരുന്നു പൊലീസിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP