Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചീറിപ്പാഞ്ഞു വന്ന കാറിനെ കണ്ട് സഡൻ ബ്രേക്കിട്ടതിന് ശാസ്ത്രീയ തെളിവ്; കാറിനെ ലോറിയിലേക്ക് ഇടിച്ചു കയറ്റി മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തുവെന്ന വാദത്തിന് തെളിവായി ആർടിഒ റിപ്പോർട്ട്; യാദൃശ്ചിക അപകടമെന്ന എഫ് ഐ ആറിലെ പൊലീസ് നിരീക്ഷണം പച്ചക്കള്ളം; പ്രേരണ കുറ്റത്തിലെ അറസ്റ്റ് ഒഴിവാക്കാൻ ശിവകല ഗൾഫിലേക്ക് മുങ്ങുമോ?

ചീറിപ്പാഞ്ഞു വന്ന കാറിനെ കണ്ട് സഡൻ ബ്രേക്കിട്ടതിന് ശാസ്ത്രീയ തെളിവ്; കാറിനെ ലോറിയിലേക്ക് ഇടിച്ചു കയറ്റി മകനെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തുവെന്ന വാദത്തിന് തെളിവായി ആർടിഒ റിപ്പോർട്ട്; യാദൃശ്ചിക അപകടമെന്ന എഫ് ഐ ആറിലെ പൊലീസ് നിരീക്ഷണം പച്ചക്കള്ളം; പ്രേരണ കുറ്റത്തിലെ അറസ്റ്റ് ഒഴിവാക്കാൻ ശിവകല ഗൾഫിലേക്ക് മുങ്ങുമോ?

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: ഭാര്യക്കും സുഹൃത്തിനുമെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടശേഷം ഭർത്താവും മകനും കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയുടെ റിപ്പോർട്ട് പൊലീസിന് കൈമാറി. ചീറി പാഞ്ഞു വരുന്ന എതിർ വാഹനത്തെ കണ്ട് ടാങ്കർ ലോറി സഡൻ ബ്രേക്കിട്ട് നിർത്തിയതായി റിപ്പോർട്ടിലുണ്ട്. ലോറി സഡൻ ബ്രേക്കിട്ടതിന്റെ ഭാഗമായി ടാങ്കർ ഫിറ്റ് ചെയ്തിരിക്കുന്ന ബ്രാക്കറ്റ് താഴോട്ടു വളഞ്ഞ് നാലിഞ്ച് മുന്നോട്ടു നീങ്ങിയിട്ടുണ്ട്. അമിത ബ്രേക്കിടലിൽ മാത്രം സംഭവിക്കുന്നതാണിത്. കൂടാതെ ലോറിയിൽ ടാങ്കർ ഫിറ്റ് ചെയ്തിരിക്കുന്ന ബോൾട്ടുകളും വളഞ്ഞിട്ടുണ്ട്.

അതായത് ലോറി ബ്രേക്കിട്ടു നിർത്തി നാലഞ്ച് സെക്കന്റ് കഴിഞ്ഞാണ് കാർ ലോറിയിൽ ഇടിച്ചുകയറിയിരിക്കുന്നത്. പ്രകാശ് ദേവരാജന്റേത് ആത്മഹത്യാണന്ന് ഉറപ്പിക്കാവുന്ന അന്വേഷണ റിപ്പോർട്ടാണ് ജോയിന്റ് ആർ ടി ഒ നല്കിയിരിക്കുന്നത്. എന്നാൽ ആറ്റിങ്ങൽ പൊലീസ് പ്രകാശ് ദേവരാജന്റെ ആത്മഹത്യ സംബന്ധിച്ച് എടുത്ത കേസിലെ എഫ് ഐ ആറിൽ പറയുന്നത് യാദൃശ്ചിക അപകടം എന്നാണ്. കാറിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിനെ കുറിച്ചും എഫ് ഐ ആറിൽ പരമാർശമില്ല. ജൂൺ 21ന് രാത്രി നടന്ന അപടത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് പിറ്റേ ദിവസം 11 മണിക്കാണ്.

അതായത് കാർ വിശദമായി പരിശോധിച്ച ശേഷമാണ് എഫ് ഐ ആർ തയ്യാറാക്കിയത് എന്നുവേണം അനുമാനിക്കാൻ. കൂടാതെ പ്രകാശ് ദേവരാജന്റെ ഫെയ്‌സ് ബുക്ക് കുറിപ്പുകളും ആത്മഹത്യകുറിപ്പും ഉദ്ദരിച്ച് രാവില തന്നെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും വാർത്തയും വന്നിരുന്നു. എന്നിട്ടും ടാങ്കർ ലോറിയേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം യാദൃശ്ചികമാവുന്നത് എങ്ങനെയെന്ന സംശയമാണ് ഉയരുന്നത്. ആത്മഹത്യ അല്ലെങ്കിൽ മനഃപൂർവ്വം ടാങ്കർ ഇടിച്ചു കയറ്റിയ പ്രകാശ് ദേവരാജനെതിരെ കേസെടുക്കേണ്ടതല്ലേ അതും എഫ് ഐ ആറിൽ പരാമർശിക്കുന്നില്ല. ജോയിന്റ് ആർ ടി ഒ യുടെ റിപ്പോർട്ടും പോസ്റ്റ്്മോർട്ടം റിപ്പോർട്ടും ലഭിച്ച കഴിഞ്ഞ സാഹചര്യത്തിൽ പൊലീസിന് ഇനി തുടർ നടപടയിലേക്ക് കടക്കേണ്ടി വരും.

അതായത് പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യണം. ഇതിനിടെ പ്രകാശിന്റെ ആത്മഹത്യ അറിഞ്ഞ് നാട്ടിലെത്തിയ ഭാര്യ ശിവകലയും സുഹൃത്തും തിരികെ ബഹറിനിലേയ്ക്ക് മുങ്ങാൻ തീരുമാനിച്ചതായാണ് വിവരം. ഇവർ നാട്ടിൽ എത്തിയ വിവരം പൊലീസ് അറിഞ്ഞിട്ടുമില്ല. ഗൾഫിലുള്ള ശിവലയുടെ മറ്റ് സുഹൃത്തുകളെയും പൊലീസിന് നോട്ടീസ് നല്കി വിളിച്ചു വരുത്താം. അത്തരം നടപടിയിലേക്ക് പൊലീസ് പോകുമോ എന്നാണ് നിയമവിദഗ്ദ്ധർ അടക്കം ഉറ്റു നോക്കുന്നത്. പ്രകാശ് ദേവരാജന്റെ ആത്മഹത്യ വാർത്തയായപ്പോൾ തന്നെ എല്ലാ മാധ്യമങ്ങളിലും വന്ന വാർത്തയാണ് ഭാര്യ ശിവകലയ്ക്കും സുഹൃത്തിനുമെതിരെ പ്രകാശ് ദേവരാജൻ ജൂൺ 20ന് വട്ടിയൂർകാവ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന്.

ഇത് സംബന്ധിച്ച് വട്ടിയൂർകാവ് എസ് എച്ച് ഒ പറയുന്നത് ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപ് മണികണ്‌ഠേശ്വരത്തെ ഒരു യുവാവിനോടു ഇവിടെത്തെ പൊലീസ് ലിമിറ്റ് ഏതെന്ന് അന്വേഷിച്ചിരുന്നുവെന്ന് പ്രാദേശികമായി അറിയാൻ കഴിഞ്ഞുവെന്നും ഇവിടെ പരാതി തന്നിരുന്നുവെങ്കിൽ ഇങ്ങനെയൊരു മരണം ഉണ്ടാകുമായിരുന്നില്ലന്നും വട്ടിയൂർകാവ് പൊലീസ് പ്രതികരിച്ചു. കുടംബത്തിന് വേണ്ടി എന്തു ത്യാഗവും സഹിച്ചിരുന്ന പ്രകാശ് ദേവിന്റെ ദാമ്പത്യത്തിൽ താഴപ്പിഴകൾ വന്നതോടെ എല്ലാം തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. ജോലിയെക്കാൾ കുടുംബത്തിന്റെ താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഭാര്യയുടെ പ്രൊഫഷനും വലിയ വിലയാണ് പ്രകാശ് നല്കിയിരുന്നത്. അതു കൊണ്ട് തന്നെ വിട്ടു വിഴ്ചകൾ ഒരു പാട് നടത്തിയാണ് പ്രകാശ് ജീവിതം മുന്നോട്ടു നീക്കിയത്.

തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ശിവ കല ഭരത നാട്യത്തിൽ റിസർച്ച് ആരംഭിച്ചപ്പോഴും എല്ലാ പിന്തുണയും നലകി ഒപ്പം നിന്നത് പ്രകാശ് ആയിരുന്നു. റിസർച്ചി്‌ന്റെ ഭാഗമായി തീസിസ് തയ്യാറാക്കാനും പഠനത്തിന്റെ ഭാഗമായുള്ള യാത്രകൾക്കും എല്ലാം ഭർത്താവായ പ്രകാശ് ദേവരാജൻ ഒപ്പമുണ്ടായിരുന്നു. എറ്റവും ഒടുവിൽ ഒരു വർഷം മുൻപാണ് ഭരതനാട്യത്തിൽ ശിവകലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. നൃത്ത ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്ന ശിവകലയ്ക്ക് ഉന്നത ബന്ധങ്ങളും ഉണ്ടായിരുന്നു. നൃത്തഫെസ്റ്റുകളുടെ ഇവന്മാനേജ്‌മെന്റ് കാര്യങ്ങൾ നോക്കാൻ എത്തിയ അനീഷ് ശിവകലയുടെ സുഹൃത്തായി മാറിയതാണ് കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണം.

വെങ്ങാനൂർ എസ് എഫ് എസ് സ്‌ക്കൂളിൽ നൃത്ത അദ്ധ്യാപിക ആയിരിക്കുമ്പോഴാണ് ശിവകല ഇവൻ മാനേജ്‌മെന്റ് നടത്തിപ്പുകാരനുമായി സൗഹൃദത്തിലാവുന്നത്. സ്‌ക്കൂളിലെ ചില പരിപാടികൾക്കും ഈ സുഹൃത്തിനെ സഹകരിപ്പിക്കാൻ ശിവകല ശ്രമിച്ചിരുന്നു.
എന്നാൽ സ്‌ക്കൂൾ മാനേജ്‌മെന്റ് താല്പര്യം കാട്ടാത്തതു കൊണ്ടു തന്നെ പിന്നീടൊന്നും നടന്നില്ല. എവിടെ പോയാലും ശിവ കല ഒപ്പം കൂട്ടിയിരുന്ന സുഹൃത്തിനെ ബഹ്‌റനിലേക്ക് പോയപ്പോഴും കൂടെകൂട്ടുകയായിരുന്നു.

തനിക്കൊപ്പം ബഹറിൽ എത്തിയ ഭർത്താവ് പ്രകാശ് തിരികെ വന്നോപ്പോൾ ശിവകല അനീഷിനെ ബഹറിനിലേക്ക് വിളിച്ചു വരുത്തിയെന്നാണ് വിവരം. അതു കൂടി അറിഞ്ഞതോടെ പ്രകാശ് ദേവരാജൻ തകർന്നു പോയെന്ന് ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP