Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ

സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ

കൊച്ചി: എറണാകുളത്ത് നടിയെ ആക്രമിച്ച സംഭവത്തിലെ ഒരു പ്രതി കൂടി പിടിയിലായി എന്നാണ് സൂചന പ്രമുഖ നടന്റെ ഫ്‌ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് റിപ്പോർട്ടുകളും വന്നു. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാലും ഈ അറസ്റ്റ് സംഭവത്തിലെ സിനിമാ ബന്ധം പുറത്തെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ഇന്നലെ കൊച്ചി പൊലീസ് റെയ്ഡ് നടന്നത് ന്യൂജെൻ സിനിമാക്കാരുടെ താവളത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവിടെ റെയ്ഡ് നടക്കുമ്പോൾ നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ ഉണ്ടായിരുന്നു. സിദ്ധാർത്ഥ് ഭരതൻ ഉണ്ടായിരുന്ന വീട്ടിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എന്നാൽ ഇവിടെ നിന്ന് ആരെയെങ്കിലും പിടിച്ചോ എന്നതിന് ഇനിയും സ്ഥിരീകരണമില്ല.

ഇന്നലെ രാവിലെയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രമുഖ യുവനടനും സംവിധായകനുമായയാളുടെ കാക്കനാടെ ഫ്‌ലാറ്റിൽ നിന്നായിരുന്നു അറസ്റ്റെന്നായിരുന്നു വാർത്ത. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം എന്നാൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്നത് സിദ്ധാർത്ഥ് ഭരതനായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു റെയ്ഡ്. പക്ഷേ ഇവിടെ നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്തോ എന്ന് വെളിപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറല്ല. സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കൂടിയായ നടി കെപിസിസി ലളിതയുടെ മകനാണ് സിദ്ധാർത്ഥ് ഭരതൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള സൂപ്പർതാരവുമായി സിദ്ധാർത്ഥ് ഭരതന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സിദ്ധാർത്ഥ് ഭരതന്റെ സാന്നിധ്യം വിവാദമാകുന്നത്.

Stories you may Like

കാറപകടത്തിൽ പരിക്കേറ്റ് സിദ്ധാർത്ഥ് ഭരതൻ അവിശ്വസനീയമായ രീതിയിലാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഏറെക്കാലം ആശുപത്രിയിലും ചികിൽസയിലുമായിരുന്നു. അന്ന് താങ്ങും തണലുമായി നിന്നത് ഈ സൂപ്പർ താരമാണ്. സിനിമയിൽ പ്രതിസന്ധിയിൽപ്പെടുന്നവരെ സഹായിക്കുന്ന സ്വഭാവം സൂപ്പർതാരത്തിനുണ്ട്. സിദ്ധാർത്ഥ് ഭരതന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ആശുപത്രിയിൽ കെപിഎസി ലളിതയ്ക്ക് ആത്മബലം നൽകിയതും എല്ലാ പിന്തുണയും നൽകിയതും ഈ സൂപ്പർതാരമായിരുന്നു. നായകനായി തിളങ്ങിയ ശേഷം ഇടക്കാലം കൊണ്ട് മങ്ങിയ സിദ്ധാർഥിന് സംവിധായകനെന്ന റോളിൽ തിരികെ സിനിമയിലേക്ക് എത്താനുള്ള സഹായം ഒരുക്കിയതും ഈ താരമായിരുന്നു. അതുകൊണട് തന്നെ ഈ ആത്മ ബന്ധം പൊലീസുകാർക്കും അറിയാം. അതിന് അപ്പുറത്തേക്ക് ഒന്നും പൊലീസ് വിശദീകരിക്കുന്നില്ല.

 

കാക്കനാട്ടെ ഫ്‌ളാറ്റിൽ സിനിമാക്കാർ സ്ഥിരമായി ഒത്തുകൂടാറുണ്ടത്രേ. ഇതിൽ അൽവാസികൾക്ക് ഏറെ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമായിരുന്നു. ഇതിനെ തുടർന്ന് ചില സംശയങ്ങൾ നടിയെ ആക്രമിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഉയർന്നു. ഈ സാഹചര്യത്തിലാണ് പൊലീസിനെ അറിയിച്ചത്. ഇതോടെ റെയ്ഡിന് പൊലീസ് എത്തുകയായിരുന്നു. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ട് മറ്റ് വിവരമൊന്നും നൽകുന്നുമില്ല. സിദ്ധാർത്ഥ് ഭരതൻ അവിടെ ഉണ്ടായിരുന്നുവെന്ന് മാത്രമാണ് ലഭിക്കുന്ന സ്ഥിരീകരണം. തൃപ്പുണ്ണിത്തുറയിലെ ഫ്‌ലാറ്റിലാണ് സിദ്ധാർത്ഥ് താമസിക്കുന്നത്. എന്തിന് ഇവിടെ എത്തിയെന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്.

കെപിഎസി ലളിതയും സിപിഎമ്മും തമ്മിൽ അടുത്ത ബന്ധമുണ്ട്. വടക്കാഞ്ചേരിയിൽ സി.പി.എം സ്ഥാനാർത്ഥിയായി കെപിഎസി ലളിതയെ പരിഗണിച്ചിരുന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ കെപിഎസി ലളിതയെ സംഗീത നാടക അക്കാദമിയുടെ തലപ്പത്തുകൊണ്ടു വരികയും ചെയ്തു. പാർട്ടി വേദികളിലും എത്തി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൊച്ചയിൽ നടന്ന യോഗത്തിലും കെപിഎസി ലളിത പങ്കെടുത്തു. ഇവിടെ വേണ്ട വിധത്തിൽ ലളിത പ്രതികരിച്ചില്ലെന്ന ആരോപണവും ഉയർന്നു. ഇതിനിടെയാണ് മകനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയരുന്നത്. റെയ്ഡിനിടെ പിടിയിലായ പ്രതിയെ സംബന്ധിച്ച വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. നടിയെ ആക്രമിച്ച കേസിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

യുവനടനായി സിനിമയിലെത്തിയ സിദ്ധാർത്ഥ് ഭരതൻ നായകകഥാപാത്രത്തിലുൾപ്പെടെ തിളങ്ങി നിന്നിരുന്നു. ഇടക്കാലത്ത് സംവിധാനത്തിലും കൈവച്ച് മികച്ച അഭിപ്രായം നേടി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ശ്രമിക്കുകയാണ് താരമിപ്പോൾ. അതേസമയം നടിയെ ആക്രമിച്ചതിനു പിന്നിൽ ക്വട്ടേഷനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ സംഭവത്തിൽ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ മുഖ്യ പ്രതി പൾസർ സുനി കോടതിയിൽ കീഴടങ്ങുന്നതിന് മുൻപ് ഏതുവിധേനയും പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ആലുവയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പൊലീസ് പദ്ധതി തയ്യാറാക്കി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി കോടതി നീട്ടിയ സാഹചര്യത്തിൽ ഇയാൾ കോടതിയിൽ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

കേസിൽ പിടിയിലായ മണികണ്ഠനെ ചോദ്യം ചെയ്തതിൽ നിന്നു പൾസർസുനി ഒളിവിൽ പാർക്കാൻ ഇടയുള്ള കേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തിൽ അരങ്ങേറിയത്. കാറിൽ സഞ്ചരിക്കുകയായിരുന്ന നടിയെ പൾസർ സുനി എന്ന ക്വട്ടേഷൻ സംഘത്തലവൻ പിൻതുടർന്ന് തട്ടിക്കൊണ്ട് പോവുകയും കാറിൽവച്ച് ആക്രമിക്കുകയുമായിരുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും എറണാകുളത്തേക്ക് മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയിൽ വച്ചായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ചിരുന്ന കാർ അക്രമി സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

ഡ്രൈവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം നടിയുടെ കാറിൽ കയറി. ഒരു മണിക്കൂറോളം നടിക്കൊപ്പം ഇവർ കാറിൽ തുടർന്നു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകർത്തിയതായി വിവരമുണ്ട്. തുടർന്ന് പാലാരിവട്ടത്ത് കാർ ഉപേക്ഷിച്ച് നടി, ഇപ്പോൾ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്നാണ് ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്. വിഷയത്തിൽ വൻ പ്രതിഷേധമാണ് കേരളത്തിലാകെ ഉയരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP