Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ചത്താലും മന്ത്രി ജലീലിനെ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ച നേതാവിനെ പ്രത്യേകം ശ്രദ്ധിച്ചു; റോഡിലേക്ക് ചാടിയപ്പോൾ പിടിച്ചു നിർത്താൻ ശ്രമിച്ചു; ബലപ്രയോഗത്തിൽ ബാലൻസ് തെറ്റി സമരക്കാരൻ വീണു; പിന്നാലെ താനും ദേഹത്തേക്ക് മറിഞ്ഞു; സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് അവസാന ഭാഗത്തെ ഏതാനും നിമിഷങ്ങൾ; പൊലീസ് ശേഖരിച്ച വീഡിയോയിൽ സത്യമുണ്ട്; അങ്കമാലിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നെഞ്ചത്തിരുന്ന് പൊലീസ് കഴുത്തിന് കുത്തിപടിച്ചോ? എസ് ഐ സൂഫിക്ക് പറയാനുള്ളത്

ചത്താലും മന്ത്രി ജലീലിനെ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ച നേതാവിനെ പ്രത്യേകം ശ്രദ്ധിച്ചു; റോഡിലേക്ക് ചാടിയപ്പോൾ പിടിച്ചു നിർത്താൻ ശ്രമിച്ചു; ബലപ്രയോഗത്തിൽ ബാലൻസ് തെറ്റി സമരക്കാരൻ വീണു; പിന്നാലെ താനും ദേഹത്തേക്ക് മറിഞ്ഞു; സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് അവസാന ഭാഗത്തെ ഏതാനും നിമിഷങ്ങൾ; പൊലീസ് ശേഖരിച്ച വീഡിയോയിൽ സത്യമുണ്ട്; അങ്കമാലിയിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ നെഞ്ചത്തിരുന്ന് പൊലീസ് കഴുത്തിന് കുത്തിപടിച്ചോ? എസ് ഐ സൂഫിക്ക് പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: അങ്കമാലിയിൽ മന്ത്രി കെ ടി ജലിലീനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചത്തിരുന്ന് പൊലീസുകാരൻ കഴുത്തിന് കുത്തിപ്പിടയിക്കുന്നതായി പ്രചരിച്ച ചിത്രത്തിനുപിന്നിലെ വാസ്തവം വെളിപ്പെടുത്തി പൊലീസ് രംഗത്ത്.

ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും ചർച്ചയാക്കിയ ചിത്രത്തിന് അടിസ്ഥാനമായ രംഗം പിറവിയെടുത്തത് ഒരു പിടവലിയുടെ അവസാന ഭാഗത്തെ ഏതാനും നിമിഷങ്ങളിൽ നിന്നാണെന്നാണ് അങ്കമാലി എസ് ഐ ടി എം സൂഫി മറുനാടനോട് വെളിപ്പെടുത്തിയത്. പൊലീസ് ശേഖരിച്ച വീഡിയോ ദൃശ്യം ഇക്കാര്യം സ്ഥിരീകരിക്കാൻ പര്യപാതമാണന്നും സൂഫി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വാഹനമെത്തുന്നത് കണ്ടതോടെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പലഭാഗത്തുനിന്നുമായി റോഡിലേയ്ക്ക് ചാടിയെന്നും ഈ അവസരത്തിൽ പ്രവർത്തകരിൽ ഒരാളെ പിടിച്ചുനിർത്താൻ ശ്രമിച്ചെന്നും എസ് ഐ പറയുന്നു. ബലപ്രയോഗത്തിനിടയിൽ ബാലൻസ് തെറ്റി ഇയാൾ വീണെന്നും പിന്നാലെ താനും ഇയാളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നും ഈ സംഭവത്തിന്റെ അവസാന ഭാഗത്തുള്ള ഏതാനും നിമഷങ്ങളുടെ ചിത്രമാണ് പുറത്തുവന്നതെന്നുമാണ് സൂഫി വെളിപ്പെടുത്തുന്നത്.

മന്ത്രിയുടെ വാഹനം കടന്നുപോയതിന്റെ തൊട്ടടുത്ത നിമിഷങ്ങളിൽ വീണുകിടക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്റ്റഡിയിൽ എടുക്കാനായി ഷട്ടിൽപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെന്നും ഇയാൾ ബലം പ്രയോഗിച്ചതോടെ ലക്ഷ്യം സാധിക്കാതെ വന്നെന്നും കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചതെന്നുമാണ് സുഫി വിവരിക്കുന്നത്. സമരക്കാരിൽ ഏറ്റവും പ്രകോപനപരമായി പെരുമാറിയത് ആന്റണിയായിരുന്നെന്നും ചത്താലും മന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാലാണ് താൻ ഇയാളെ ശ്രദ്ധിച്ച് നിന്നിരുന്നതെന്നും സുഫി പറയുന്നു

പ്രവർത്തകന്റെ നെഞ്ചിൽ കയറിയിരിക്കുന്ന പൊലീസുകാരന്റെ പിന്നിൽ നിന്നുള്ള ചിത്രങ്ങളാണ് വാർത്താമാധ്യമങ്ങളിൽ പ്രചരിച്ചത്.പൊലീസിന്റെ ഭാഗം സ്ഥിരീകരിക്കുന്ന സംഭവത്തിന്റെ മൊബൈൽ വീഡിയോ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്.യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ആന്റണി പാലാട്ടാണ് സംഭവത്തിലെ ഇര.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു.

അമേരിക്കയിൽ കറുത്തവർഗ്ഗക്കാരനെ പൊലീസുകാരൻ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തോട് ബന്ധിപ്പെടുത്തിയാണ് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നീക്കത്തിനെതിരെ വിമർശനമുയർന്നത്.ഈ സംഭവത്തിൽ പ്രതിപക്ഷ കക്ഷികൾ ശക്തമായി പ്രതിഷോധവും ഉയർത്തിയിരുന്നു.ബി ബി സി ഈ സംഭവത്തെ അപലപിച്ച് ട്വറ്റ് ചെയ്തതായി വ്യാജപ്രചരണവും ഉണ്ടായി.

മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾ നടത്തിയിരുന്നു.ഇതിന്റെ ഭാഗമായിട്ടായിരുന്നു അങ്കമാലിയിലെ കരിങ്കൊടി കാണിക്കൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP