1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

 സ്വപ്‌നാ സുരേഷിന് ശിവശങ്കർ ഖജനാവിൽ നിന്ന് നൽകിയത് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം; കള്ളകടത്ത് ആസൂത്രകയ്ക്ക് ജോലി നൽകിയ ഐടി സെക്രട്ടറിക്കെതിരെ വകുപ്പു തല അന്വേഷണം; എന്തു വന്നാലും ശിവശങ്കറിനെ രക്ഷിക്കുമെന്ന് കിഫ്ബിയിലെ പ്രമുഖനും; ഇനി സംരക്ഷണം വേണ്ടെന്ന് സിപിഎം; മുഖ്യമന്ത്രിയും കൈവിട്ടതോടെ ശിവശങ്കർ ഒറ്റപ്പെടുന്നു; ഡൽഹിയിലെ രാഷ്ട്രീയ പ്രമുഖനും കസ്റ്റംസ് നിരീക്ഷണത്തിൽ; കൊല്ലത്തെ എംഎൽഎയും ചർച്ചകളിൽ; സ്വപ്‌നാ സുരേഷിൽ വിവാദം ആളികത്തും

July 07, 2020 | 08:44 AM IST | Permalink



 സ്വപ്‌നാ സുരേഷിന് ശിവശങ്കർ ഖജനാവിൽ നിന്ന് നൽകിയത് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം; കള്ളകടത്ത് ആസൂത്രകയ്ക്ക് ജോലി നൽകിയ ഐടി സെക്രട്ടറിക്കെതിരെ വകുപ്പു തല അന്വേഷണം; എന്തു വന്നാലും ശിവശങ്കറിനെ രക്ഷിക്കുമെന്ന് കിഫ്ബിയിലെ പ്രമുഖനും; ഇനി സംരക്ഷണം വേണ്ടെന്ന് സിപിഎം; മുഖ്യമന്ത്രിയും കൈവിട്ടതോടെ ശിവശങ്കർ ഒറ്റപ്പെടുന്നു; ഡൽഹിയിലെ രാഷ്ട്രീയ പ്രമുഖനും കസ്റ്റംസ് നിരീക്ഷണത്തിൽ; കൊല്ലത്തെ എംഎൽഎയും ചർച്ചകളിൽ; സ്വപ്‌നാ സുരേഷിൽ വിവാദം ആളികത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോടികളുടെ സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് ഐ.ടി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനോടു വിശദീകരണം തേടും. ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദത്തിൽ നിന്നും പുറത്താക്കുകയും ചെയ്യും. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനാണ് തീരുമാനം. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതൻ സജീവ ഇടപെടൽ നടത്തുന്നുണ്ട്. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം. എന്നാൽ ശിവശങ്കറിനെ ഇനി രക്ഷിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സിപിഎം. മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഐ.ടി. സെക്രട്ടറിയുടെ കസേര തെറിച്ചേക്കും. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡൽഹിയിൽ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ നിന്നും വിളി വന്നുവെന്നാണ് സൂചന.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത് കുമാർ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. വിളിച്ചവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. അങ്ങനെ വന്നാൽ ഈ കേസിൽ നിർണ്ണായക വഴിത്തിരിവുകളുണ്ടാകും. കൊല്ലത്തെ എംഎൽഎയും സ്വപ്‌നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വർണക്കടത്തുകേസിൽ ശുപാർശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

'ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തിയാണ്.

കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പി.ആർ.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തിൽനിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. 2019 മുതൽ ഈ രീതിയിൽ സ്വർണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനൽകി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കേസിൽപ്പെട്ടതിനുപിന്നാലെ ഐ.ടി. പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേൽ ശന്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയർന്നു.

സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. സ്വർണക്കടത്തിലെ കൂട്ടാളികൾ ഫ്‌ളാറ്റിൽ എത്തിയിരുന്നതായി സൂചനയുണ്ട്. സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നിൽ ഉന്നതതല ബന്ധമെന്ന് സംശയം ശക്തമാണ്. കസ്റ്റംസ് സ്വർണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്‌ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് വിവരം ചോർത്തിയതിൽ പങ്കുണ്ടോയെന്ന് പരിശോധിക്കും.

ഞായറാഴ്ചയാണ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റംസ് സ്വർണം കണ്ടെത്തുന്നത്. എന്നാൽ ശനിയാഴ്ച തന്നെ കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷ് സ്ഥലംവിട്ടിരുന്നു. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്വപ്ന ഫ്‌ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്. സ്വർണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് കസ്റ്റംസ് അധികൃതർ ബാഗേജ് പരിശോധിക്കാൻ യുഎഇ കോൺസുലേറ്റിന്റെ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും യുഎഇയിലുള്ള അബാസഡറിന്റെയും ഇടപെടലിനെ തുടർന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്. എന്നാൽ ഇതിനിടെ തന്നെ സ്വപ്ന സുരേഷ് മുങ്ങുകയായിരുന്നു.

കസ്റ്റംസ് നൽകിയ വിവരങ്ങൾ കോൺസുലേറ്റിൽ നിന്ന് ചോർന്നതാകാം സ്വപ്നയ്ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് സംശയം. കോൺസുലേറ്റിലെ ജീവനക്കാരുടെ സഹായമോ ഉന്നതല ഇടപെടലുകളുണ്ടായോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
യുഎഇയിലേക്കും സൗദിയിലേക്കും ഖൂർആൻ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിൽ നിന്ന്; 1883 മുതൽ ദുബായിലേക്ക് വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച് പ്രസിൽ നിന്ന്; സി ആപ്റ്റ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂർആൻ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി; സ്വർണ്ണ കടത്ത് വിവാദത്തിൽ കെ ടി ജലീലിന് കരുക്ക് മുറുകുന്നു
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് തടഞ്ഞു വച്ചു; പ്രകോപിതനായ അറ്റാഷെ തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംശയം ദൃഢമായി; അനുമതിയുമായി ബാഗ് തുറന്നപ്പോൾ നിറയെ സ്വർണ്ണ കട്ടികൾ; വീട് വളഞ്ഞ് സരിത്തിനെ പിടിച്ചത് നിർണ്ണായകമായി; അറ്റാഷെ രക്ഷപ്പെട്ടതും കുതന്ത്രത്തിൽ; സ്വർണ്ണ കടത്തിൽ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ സംശയ നിഴലിൽ തന്നെ
അഫ്ഗാനിലെ ജയിൽ ആക്രമണത്തിൽ ചാവേറായ ഡോ ഇജാസ് ഐഎസിന്റെ കേരള അമീർ; ലക്ഷ്യമിട്ടത് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യൽ; ഭാര്യ റഫീലയും അഞ്ചുവയസ്സുള്ള മകളും അഫ്ഗാനിൽ തടവറയിൽ; വഴിതെറ്റിച്ചത് സാക്കിർ നായിക്ക് എന്ന് നാട്ടുകാർ; ബാഗ്ദാദി വീണിട്ടും കീഴടങ്ങാതെ ഐഎസിന് വേണ്ടി ആയുധമെടുത്തു; ഒടുവിൽ ചാവേറുമായി; ഖിലാഫത്തിനായി സിറിയയിലേക്കും അഫ്ഗാനിലേക്കും പോയ മലയാളികൾ മരിച്ചു തീരുമ്പോൾ
അഞ്ചു കിലോ സ്വർണം അണിഞ്ഞ് വിവാഹത്തിന് നിൽക്കുന്ന ഫോട്ടോയുമായി സ്വപ്‌നാ സുരേഷിന്റെ അഭിഭാഷകൻ; ആഫ്രിക്കൻ ലഹരി മാഫിയയെന്ന വാദവുമായി അന്വേഷണ സംഘവും; റമീസിന്റെ ടാൻസാനിയൻ യാത്രകളിൽ നിറയുന്നത് തീവ്രവാദത്തിന്റെ സ്വാധീനമെന്ന് എൻഐഎ; കസ്റ്റംസിനെ ശിവശങ്കർ സ്വാധീനിച്ചില്ലെന്ന് പറയുമ്പോഴും കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറിക്ക് അറിവുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാതെ വാദങ്ങൾ; സ്വപ്‌നാ സുരേഷിന്റെ ജാമ്യ ഹർജി വാദത്തിൽ നിറയുന്നതും പിണറായിയുടെ ഓഫീസ്
അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ; ബാഗിലെ സ്വർണം തിരിച്ചറിഞ്ഞ രാമമൂർത്തിക്കെതിരെ പരാതി കൊടുക്കാൻ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നൽകാൻ മെയിൽ ഐഡിയും ഫോൺ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാർക്ക് കസ്റ്റംസിലും ചാരന്മാർ; സ്വപ്‌നയുടെ മൊഴിയിൽ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
ട്രഷറി തട്ടിപ്പുവീരൻ മുങ്ങിയത് തമിഴ്‌നാട്ടിലെ തക്കലയിലേക്ക്; പ്രതിയെ സ്വന്തം വാഹനത്തിൽ അതിർത്തി കടത്തിക്കൊണ്ട് വന്നത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനലും; ലൈവ് ആക്കി അവതരിപ്പിക്കാൻ എത്തിച്ചത് തലസ്ഥാനത്തെ ബ്യൂറോ; നിരപരാധിയാണെന്നു ലോകത്തോട് വിളിച്ച് പറയാൻ പ്രതിയെ സഹായിച്ചു ചാനൽ; ബിജുലാൽ സഞ്ചരിച്ച വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ട്രഷറി തട്ടിപ്പു കേസിലെ പ്രതിയെ അതിർത്തി കടത്തി ഒത്താശ ചെയ്ത 24 ന്യൂസ് ചാനൽ വെട്ടിൽ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും